NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Monday, January 3, 2022

പാലിയേറ്റീവ് കെയർ ക്‌ളാസ്

 പാലിയേറ്റീവ് കെയർ ക്‌ളാസ്  -വാസുദേവൻ 9656241914



IRPC ആലക്കോട് സോണൽ മീറ്റിങ്ങിൽ ശ്രീ .വാസുദേവൻ പട്ടുവം  പാലിയേറ്റിവ് കെയർ പരിശീലനം നടത്തി .(02 01 2020  )

---------------------------------------------------------------------------------------------------------------



 പാലിയേറ്റീവ് കെയർ തുടങ്ങിയതു  -സിസിലി സാന്റേഴ്‌സ് ( 1967 ).

മാറാരോഗം ഒരു സാമൂഹിക പ്രശ്നമാണ്‌. രോഗിയുടെ ബന്ധുക്കള്‍, അയല്‍ക്കാര്‍, സമൂഹത്തിലുള്ളവര്‍ എന്നിവരാണ്‌ കൂടുതല്‍ സമയം രോഗിയുമായി ഇടപെടുന്നത്‌. രോഗിയുമായുള്ള ഇടപെടല്‍ അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ സമൂഹത്തിനാകെ ഈ കാര്യങ്ങളില്‍ ശരിയായ അവബോധം ഉണ്ടാകണം. ബോധവല്‍ക്കരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐ.ആര്‍.പി.സി. മുന്‍കൈ എടുക്കും.

രോഗംവന്ന്‌ ദീര്‍ഘകാലം കിടപ്പിലായ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കൂട്ടായ്മയിലൂടെ നമുക്ക്‌ കഴിയും.  കിടപ്പിലായ രോഗികള്‍ക്ക്‌ സ്ഥിരം പരിചരണം ലക്ഷ്യമാക്കി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്‌ ലക്ഷ്യമിടുന്നത്‌.

ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിക്കും 

സ്വന്തം പ്രദേശത്തെ മാറാരോഗികളെ പരിചരിക്കാന്‍ ആഴ്ചയില്‍ രണ്ടുമണിക്കൂറെങ്കിലും നീക്കിവെക്കാന്‍ സന്നദ്ധമാവുക.

സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും കണ്ണിചേരുക.

ദീര്‍ഘകാലം കിടപ്പിലായ രോഗികള്‍ക്ക്‌ ധൈര്യവും ആത്മവിശ്വാസവും പകരാന്‍ നമുക്കൊരുന്നിക്കാം.

ജനകീയ പങ്കാളിത്തത്തോടെ അവര്‍ക്ക്‌ ജീവിതസാഹചര്യങ്ങളൊരുക്കാന്‍ നമുക്ക്‌ മുന്‍കൈയ്യെടുക്കാം.

മാറാരോഗം ഒരു സാമൂഹിക പ്രശ്നമാണ്‌. അവരുടെ ചികിത്സയും പരിചരണവും ഔദാര്യമല്ല, അവരുടെ അവകാശവും സമൂഹത്തിന്റെ കടമയുമാണ്‌.

പാലിയേറ്റിവ് കെയർ  പരിശീലനത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ 

രണ്ടുമണിക്കൂറെങ്കിലും നീക്കിവെക്കാന്‍ സന്നദ്ധമാവുക.

സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും കണ്ണിചേരുക.

ദീര്‍ഘകാലം കിടപ്പിലായ രോഗികള്‍ക്ക്‌ ധൈര്യവും ആത്മവിശ്വാസവും പകരാന്‍ നമുക്കൊരുന്നിക്കാം.

ജനകീയ പങ്കാളിത്തത്തോടെ അവര്‍ക്ക്‌ ജീവിതസാഹചര്യങ്ങളൊരുക്കാന്‍ നമുക്ക്‌ മുന്‍കൈയ്യെടുക്കാം.

രോഗിയെ സന്ദർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

പാലിയേറ്റീവ് പ്രവർത്തനത്തിൽ രോഗിയുമാ യിട്ടുള്ള കമ്മ്യൂണിക്കേഷൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് .
ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത് .ശ്രദ്ധാപൂർവം കേൾക്കുക ആണ് നമ്മുടെ ഭാഗത്തുള്ള ധർമ്മം .

പല രോഗികൾക്കും വാട്ടർബെഡ് / എയർ ബെഡ് തുടങ്ങിയവ പോലും ഉപയോഗിക്കാനോ അറിയാതെ അത് വാങ്ങി മുറിയിൽ വെച്ചിട്ടുള്ള സ്ഥിതി കാണും. അത് പോലെ വ്രണങ്ങളിൽനിന്നും പഴുത്തൊലിക്കുന്ന അവസ്ഥയുള്ള രോഗികളുടെ വ്രണങ്ങൾ തുടച്ചു വൃത്തിയാക്കാനും വളണ്ടിയർ അറിഞ്ഞിരിക്കണം . അത്തരം കാര്യങ്ങളൊക്കെ ട്രെയിനിങ് കഴിഞ്ഞ പാലിയേറ്റീവ് പ്രവർത്തകർ ആണ് ചെയ്യേണ്ടത് .ഇത്തരത്തിൽ ആവശ്യമായ ട്രെയിനിങ് കൾക്ക് വിധേയമാകുക എന്നുള്ളതും പാലിയേറ്റീവ് പ്രവർത്തകർ ഈ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ്


പരിശീലനത്തിൽ നിന്നും പഠിച്ചെടുക്കാവുന്ന കാര്യങ്ങൾ 


B P  checking / Sugar Checking / ബെഡ് സോർ  ഡ്രസിങ് / .........തുടങ്ങിയവയിൽ 

പരിശോധനയിൽ ആ വ്യക്തിക്കു ബിപി /  ഷുഗർ  കൂടുതലാണെങ്കിൽ പരിഭ്രാന്തിയുണ്ടാക്കുന്ന വിധത്തിൽ അതു പറയരുത് .

"ഹോസ്പിറ്റലിൽ പോയി  വീണ്ടും പരിശോധിച്ചു ഉറപ്പാക്കാൻ"  പറഞ്ഞാൽ മതി .

ഡ്രസ്സിങ്അറിയുന്നവർ - ശിവാനന്ദൻ, സുഭദ്ര, രമേശൻ 

ഡ്രസ്സിങ് മെറ്റീരിയൽസ് 

 sterile - cotton - gause - metadin - povidone  

ഒരേ കിടപ്പിൽ കിടക്കുന്നവർക്കു  വരുന്ന വ്രണങ്ങൾ (bedപഴുക്കുന്നത് ഡ്രസ്സ് ചെയ്യാൻ പരിശീലനം നേടാവുന്നതാണ് . 

കിടപ്പു ചികിത്സ യിലെ പ്രധാന പ്രശ്നം ആണ്  bedsore -  bedsore ള്ളത് Doc treatment  അബദ്ധമാണ് - Antiseptic lotion ഉപയോഗിക്കുന്നത് ഒഴിവാക്കണം . ഉപ്പിട്ട് ( കുറഞ്ഞ അളവിൽ - കണ്ണീരളവിൽ )  തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. ആദ്യം പുറംഭാഗം, പിന്നെ ഉൾഭാഗം

 പുഴുവരിക്കുന്ന വ്രണങ്ങൾ മണത്തിനും ഇടയാക്കും . പുഴുക്കളെ മാറ്റാൻ കഴിഞ്ഞാൽ നല്ലതാണ് .അതിനു പരിശീലനം കൊണ്ട് കഴിവ് നേടാം .ടർപ്പന്റയിൻ ലോഷൻ ഉപയോഗം.

 വാട്ടർബെഡ്  / എയർ ബെഡ്  ഉപയോഗം ബെഡ്‌സോർ വരാതിരിക്കാൻ നല്ലതാണ് . 

 ബെഡ് സോർ ഇല്ലാതാക്കാൻ വേണ്ട awareness  കൊടുക്കണം. നല്ല Dress, കട്ടിൽ,

നട തള്ളൽ പോലുള്ള ക്രൂരതകൾക്ക്  കാരണം  ആളുകൾ ചെയ്യുന്നത്  ബോധപൂർവം ആണ് എന്ന വിചാരം കൊണ്ടാണ് .

ഉദാഹരണം - 1." മൂത്രമൊഴിച്ചു പോകുന്നത്  ", 

മൂത്രത്തുണി എടുക്കുന്ന വിധം,സ്വന്തം വീട്ടിലും  ശരിയായ മനോഭാവം / പരിചരണം നൽകേണ്ട കാര്യം തുടങ്ങിയവയും ചർച്ചാവിഷയമായി .

2.അൽഷിമേസ് രോഗം ( Data Storing തലയിലെ Hypocampusെന്റ Decay  )

: മറവി രോഗത്തിന്റെ ഉദാഹരണങ്ങൾ

സ്വന്തം അനുഭവം

 3.സംശയ രോഗം, ഊഹാപഹം പരത്തുന്ന അയൽ വീട്ടുകാർ ...(Causes of divorce)

 ഭാഗികമായി ഓർമ്മശക്തി പോയവർ, ഇവരെ മനസിലാക്കാൻ സാധിക്കണം

 വളണ്ടിയർ പ്രവർത്തനത്തിൽ ഈ ബോധ്യപ്പെടുത്തൽ നടത്തണം

4 .ബൈസ്റ്റാൻഡറെ  ആശ്വസിപ്പിക്കൽ,പരിചരിക്കുന്നവരെ സഹായിക്കലാണ് നമ്മുടെ ധർമ്മം.

 " ഞാനും സഹായിക്കാം."എന്ന് പറയാം

സഹായ സാധ്യതകൾ ...

വിഭവ ശേഖരണം : ഒരു തീപ്പെട്ടി അരി / ഒരു മൂടി വെളിച്ചെണ്ണ/....

 തയ്യിൽ സാന്ത്വന കേന്ദ്രം

ഫിസിയോ തെറാപ്പി -  സഹായ സാധ്യതകൾ

ഫിസിയോ തെറാപ്പി- ലഘു പരിശീലനം

 ട്യൂബിടൽ സ്വന്തമായി ചെയ്യരുത് - ഡോക്ടർ / നഴ്സ്. ആണ് ചെയ്യേണ്ടത് . പക്ഷെ നീക്കം ചെയ്യൽ  പരിശീലിച്ചെടുക്കാം .

: നഖം മുറിക്കൽ - electician  stripper  ഉപയോഗിക്കാം.

മറ്റു പ്രവർത്തനങ്ങൾ 

 De Addiction സെന്റർ-ഉണർവ് വീണ്ടും തുടങ്ങണം


-വിവാഹ പൂർവ കൗൺസലിംഗ്-(ഇദ്ദേഹം Family കൗൺസിലർ കൂടി ആണ് )

 മക്കളുടെ മുന്നിൽ വെച്ച് ഭാര്യയോട് സ്നേഹം കാണിക്കാറുണ്ടോ ? 

സ്നേഹം ബെഡ് റൂമിൽ  വെച്ചു കാണിക്കാൻ മാത്രമുള്ളതല്ല.

**************

കനിവ്(കുട നിർമ്മാണം)   കോഡിനേറ്റർ

കവുങ്ങിൽ നിന്നുള്ള വീഴ്ചയിൽ കിടപ്പു രോഗിയായ ആളെ  കുട തുന്നാൻ പഠിപ്പിച്ചു.അതാണ് കനിവ് പ്രൊജക്റ്റ് 

 കനിവിന്റെ കുട ഓരോരുത്തരും  വാങ്ങിക്കണം.

 അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു -

*****





രോഗം ബാധിച്ച്‌ ദീര്‍ഘകാലം കിടപ്പിലായ രോഗികളെ പരിചരിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട സാന്ത്വന പരിചരണ പ്രസ്ഥാനമാണ്‌ ഐ.ആര്‍.പി.സി. (ഇനീഷ്യേറ്റീവ്‌ ഫോര്‍ റിഹാബിലിറ്റേഷന്‍ & പാലിയേറ്റീവ്‌ കെയര്‍, കണ്ണൂര്‍)

സാന്ത്വന പരിപാലനം ആവശ്യമായ രോഗിയുടെയും കുടുംബത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാമൂഹ്യ ഇടപെടല്‍ അനിവാര്യമാണ്‌. രോഗിയുടെയും കുടുംബത്തിന്റെയും സാമൂഹ്യ, സാമ്പത്തിക, മാനസിക പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സമൂഹത്തിന്‌ കഴിയേണ്ടതുണ്ട്‌. പരിചരണം എന്നത്‌ കേവലം ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കല്‍ മാത്രമല്ല, രോഗിയുടെയും കുടുംബത്തിന്റെയും മറ്റു പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമുണ്ടാക്കാന്‍ സാധിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെയാകെ ശ്രദ്ധയോടെ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുക എന്നതാണ്‌ ഐ.ആര്‍.പി.സി. ലക്ഷ്യമിടുന്നത്‌.


സോണൽ മീറ്റിങ്ങിൽ കൊട്ടയാട്‌  ലോക്കലിൽ  നിന്നും പങ്കെടുത്തവർ 


നരിയം പാറ A  -3 


വിപിൻ,രാജേഷ്,രേവമ്മ


നരിയം പാറ B -1 


രാധാകൃഷ്ണൻ 


കോട്ടക്കടവ് -3 


മുബീനഷഫീക്. ,സിന്ധുമനോജ്. ,സരിതകൃഷ്ണൻ


ഇ.എം.എസ് - 2 

യശോദ കൃഷ്ണൻ ,Benny


കൂളാമ്പി - 4 


വിക്രമൻ ,Bijitha രാജീവൻ ,Bindhu,,ബൈജു

കല്ലൊ ടി-2 :സജീവ് K K,സിന്ധു സുരേഷ്

നെല്ലിക്കുന്ന് -1 ,:തങ്കച്ചൻ

-------------------------------------------------------------------------------------------------------------

സോണൽ മീറ്റിംഗിലെ മികച്ച പങ്കാളിത്തത്തിന് കൂളാമ്പി ബ്രാഞ്ചിനേയും ബ്രാഞ്ച് സെക്രട്ടറി പി.കെ ബാലനേയും , പങ്കെടുത്ത 5 വളണ്ടിയർമാരേയും അഭിനന്ദിക്കുന്നു. ഒറ്റമുണ്ട, കാവുങ്കുടി, മോറാനി ബ്രാഞ്ചുകളിൽ നിന്നും ആരും പങ്കെടുത്തില്ല. നരിയമ്പാറ Bൽ നിന്നുംഇ എം സിൽ നിന്നും ഒരാൾ മാത്രം.  ഓരോ ബ്രാഞ്ചിനും 2 + 2  മിനിമം പങ്കാളിത്തം വേണമായിരുന്നു.- കൺവീനർ 


zonal meeting report 






No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...