NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Tuesday, January 11, 2022

സാന്ത്വന ഗൃഹ സന്ദർശനങ്ങൾ

 02 01 2022 - 11 01 2022  സാന്ത്വന ഗൃഹ സന്ദർശനങ്ങൾ


നരിയമ്പാറ Bൽ ഇന്ന് IRPC യുടെ ആഭിമുഖ്യത്തിൽ ഉച്ചക്ക്  11.30 മുതൽ 2 മണി വരെ 4 വീടുകളിൽ കോവിഡ് പ്രോട്ടോക്കോൾ  പാലിച്ചു കൊണ്ട്  സാന്ത്വന ഗൃഹ സന്ദർശനവും രോഗീ സർവേയും നടത്തി. ബാബു കെ എ , രാധാകൃഷ്ണൻ സി.കെ  എന്നിവർ  പങ്കെടുത്തു.

നരിയമ്പാറ A യിൽ ഇന്നു (10 1 2022 ) വൈകുന്നേരം 2 വീടുകളിൽ സാന്ത്വന സന്ദർശനം നടത്തി . കാൽ മുറിച്ചു മാറ്റേണ്ടി വന്ന   വയോധികന് വീൽ ചെയറും ഒരു ക്ലബ് മുഖേനയുള്ള സാമ്പത്തികസഹായവും (5000)കൈമാറി. 25 വർഷമായി മാനസികാസ്വാസ്ഥ്യത്തിന്  മരുന്നു കഴിക്കേണ്ടി വരുന്ന വ്യക്തിയുടെ കുടുംബത്തിന്  സ്പോൺസർ ചെയ്യപ്പെട്ട ലഘുവായ സാമ്പത്തിക സഹായം (1000) കൈമാറി. ഹാരിസ് നരിയമ്പാറ, വിപിൻ നരിയമ്പാറ , എ ജി രാമകൃഷ്ണൻ , സി.കെ രാധാകൃഷ്ണൻ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു


നരിയം പാറയിലെ തെക്കേതിൽ കരുണാകരന്റെ കുടുംബത്തിനുള്ള ചികിത്സ സഹായം(13000) സെഞ്ച്വറി സ്വയം സഹായ സംഘം സെക്രട്ടറി കെ. രവി. കെ. കെ. രാജേഷ്. കെ. നാരായണൻ. പി. കെ. ദാസൻ എന്നിവർ ഇന്നലെ ( 10 01 2022 ) കൈമാറി. IRPC വളണ്ടിയർ മാർ കൂടിയായ കെ കെ രാജേഷ്, കെ.സി മനു എന്നിവർ ഈ പ്രവർത്തനത്തിൽ നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ . - കൺവീനർ

No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...