NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Sunday, October 31, 2021

IRPC വളണ്ടിയർമാർ ആദരിക്കപ്പെട്ടു .30/10/2021


 KOTTAYAD LOCAL IRPC വളണ്ടിയർമാർ ആദരിക്കപ്പെട്ടു .

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

സി പി എം സംസ്ഥാന കമ്മിറ്റി അംഗം  ജെയിംസ് മാത്യു ക്യാമ്പ് സന്ദർശിച്ചു .

കോവിഡ് കാലത്തെ ധീരോജ്വല പ്രവർത്തനത്തിന്  പി.കെ.രാജീവൻ, ആസാദ് കുമാർ സി .എൻ , ബെന്നി എം എം  ,ഗിരീഷ് സി എൻ ,വിപിൻ ഭാസ്കർ എന്നിവരേയും പാലിയേറ്റീവ് കെയർ രംഗത്തെ മികച്ച സേവനത്തിന് സൗമ്യ മോഹനനേയും   കൂളാമ്പിയിൽ വെച്ചു നടന്ന സി.പി.എം.ലോക്കൽ സമ്മേളനം ആദരിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട് IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് നടത്തിയ ജീവിത ശൈലി രോഗ മുന്നറിയിപ്പു പരിശോധനാ ക്യാമ്പിൽ സമ്മേളനപ്രതിനിധികൾ  ഉൾപ്പെടെ  43 പേർ പങ്കെടുത്തു.  സി പി എം സംസ്ഥാന കമ്മിറ്റി അംഗം  ജെയിംസ് മാത്യു ക്യാമ്പ് സന്ദർശിച്ചു .

 കോവിഡ്  വന്ന വ്യക്തികൾക്ക്  ചികിത്സ ലഭ്യമാക്കുന്നതും വീടുകളിൽ മരുന്ന് എത്തിക്കുന്നതും     കോവിഡിനെ നേരിട്ട്  മരണം വരിച്ച  വ്യക്തികളുടെ ദേഹം സംസ്കാരസ്ഥലത്തേക്ക് എടുത്തു കൊണ്ടു പോകുന്നതും   കോവിഡ്  വന്ന വീടുകൾ ശുചീകരിക്കുന്നതും ഉൾപ്പെടെ വിവിധ ശുശ്രൂഷാ സേവന പ്രവർത്തനങ്ങൾക്ക്   ധീരോജ്വല നേതൃത്വം വഹിച്ചവരാണ് പി.കെ.രാജീവൻ, ആസാദ് കുമാർ സി .എൻ , ബെന്നി എം എം  ,ഗിരീഷ് സി എൻ ,വിപിൻ ഭാസ്കർ എന്നീ വളണ്ടിയർമാർ .

കോവിഡ് കാലത്തു കൊട്ടയാട്‌ മേഖലയിൽ പാലിയേറ്റീവ് കെയർ രംഗത്ത് നാലോളം  മൈക്രോ പരിശീലന ക്യാമ്പുകൾ  വിവിധ വാർഡുകളിൽ നടത്തി എട്ടു പുതിയ വളണ്ടിയർമാരെ ആതുര ശുശ്രൂഷാ രംഗത്തേക്ക് ആനയിച്ചു കൊണ്ട്  150ലേറെ  ഗ്രാമീണർക്ക്  ബി പി /  ബ്ലഡ് ഗ്ളൂക്കോസ്  / ബ്ലഡ്  ഓക്സിജൻ സാന്ദ്രത /   ശരീരഭാരം  എന്നിവ സൗജന്യമായി അളന്നുകൊടുക്കുകയും അവർക്ക് ജീവിതശൈലി രോഗ നിയന്ത്രണ ത്തെക്കുറിച്ചു  അവബോധം പകർന്നുകൊടുക്കയും ചെയ്യുന്ന സമയോചിതമായ സേവന പ്രവർത്തനത്തിനാണ് സൗമ്യ മോഹനൻ നേതൃത്വം നൽകുന്നത് .















READ MORE ABOUT IRPC ACTION @KOTTAYAD......


2.കൊട്ടയാട് കോട്ടക്കടവ് ജീവിത ശൈലിരോഗ മുന്നറിയിപ്പു പരിശോധനാ ക്ലിനിക്കു ഉദ്ഘാടനം17102021>>>


Sunday, October 17, 2021

കോട്ടക്കടവ് ജീവിത ശൈലിരോഗ മുന്നറിയിപ്പു പരിശോധനാ ക്ലിനിക്കു ഉദ്ഘാടനം17102021

 ജീവിത ശൈലിരോഗ മുന്നറിയിപ്പു പരിശോധനാ ക്ലിനിക്ക് , കൊട്ടയാട്  , കോട്ടക്കടവ് 

IRPC നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ്  തന്നെ ആകർഷിച്ച  പ്രധാന ഘടകമെന്ന് ശ്രീ മൂസാൻകുട്ടി പറഞ്ഞു . മേലെ ചൊവ്വയിലെ ഡി അഡിക്ഷൻ സെന്ററും തയ്യിലിലെ  സാന്ത്വന പരിചരണ കേന്ദ്രവും ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകപരമെന്നു അദ്ദേഹം വിശേഷിപ്പിച്ചു . IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ്  കോട്ടക്കടവ്  സ്റ്റാർ ക്ലബുമായി സഹക രിച്ചു സൗജന്യ മായി നടത്തുന്ന പ്രതിമാസ ജീവിത ശൈലീരോഗ മുന്നറിയിപ്പു പരിശോധനാ ക്ലിനിക്കിന്റെ പ്രവർത്തനം  ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജീവിത ശൈലീരോഗങ്ങളെ നേരത്തെ തിരിച്ചറിയുന്നതിനു സഹായിക്കു ന്നതിലൂടെ ഒട്ടേറെ  ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള കാരുണ്യ പ്രവർത്തനത്തിനാണ് IRPC കൊട്ടയാട്‌  ലോക്കൽ യൂണിറ്റ് തുടക്കം കുറിച്ചതെന്നും ശ്രീ മൂസാൻകുട്ടി സൂചിപ്പിച്ചു .നരിയൻപാറ ,കോട്ടക്കടവ് ,കാവുങ്കുടി മേഖലകളിൽ  2021മെയ് മാസം മുതൽ  തുടർച്ചയായി നടന്നു വന്ന  മൈക്രോ പാലിയേറ്റീവ്   കെയർ ക്യാമ്പുകളിൽ നിന്നും ഉൾക്കൊണ്ട തിരിച്ചറിവിൻ്റെ ഭാഗമായാണ് ഈ ക്ലിനിക്  സൗജന്യമായി സംഘടിപ്പിക്കപ്പെട്ടത് .തുടർന്നങ്ങോട്ടു  ഈ ക്ലിനിക്കിൽ പ്രതിമാസ സൗജന്യ പരിശോധനകൾ നടത്തുന്നതാണ് . മാത്രമല്ല , കൊട്ടയാടു മേഖലയിൽ താമസിക്കുന്നവർക്ക് ഏതു സമയത്തും 9961545903/ 9447739033  എന്ന  നമ്പറിൽ വിളിച്ചാൽ  ബിപി ,ബ്ലഡ് ഗ്ളൂക്കോസ് , SPO2 ഓക്സിജന്റെ അളവ്  , പനി എന്നിവ സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട് .ഇപ്പോൾ മയ്യിൽ PHC യിൽ പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്സ്  ആയി പ്രവർത്തിക്കുന്ന സൗമ്യ മോഹനൻ പരിശോധനകൾക്കും പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനത്തിനും നേതൃത്വം നൽകിവരുന്നു .

ക്യാമ്പുകളിൽ നിന്നും ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഈ കാലഘട്ടത്തിൽ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ജീവിത ശൈലീ രോഗങ്ങൾ ദേശീയ ശരാശരിയിൽ നിന്നും കേരള ത്തിലെ തന്നെ മുൻകാല ശരാശരിയിൽ നിന്നും വളരെ ഉയർന്ന തോതിൽ വ്യാ പിക്കുവാൻ സാധ്യത യുണ്ടെന്നും ഇതിനെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് അടിയന്തിരമായി ഇടപെടേണ്ടതുണ്ടെന്നും മനസ്സിലാക്കാൻ കഴിയുന്നു .( CONSOLIDATED DATA ചുവടെ ചേർക്കുന്നു ;വിശദമായ ഒരു റിപ്പോർട്ടിന് ഇവിടെ ക്ലിക്കുക ) .ഓരോ മിനി ക്യാമ്പിലും 2 പേർ വീതം 8 വളണ്ടിയർമാർ ഈ രംഗത്ത് പരിശീലനം നേടിയവരായി മാറിയെന്നതും ശ്രദ്ധേയമാണ് .

കോട്ടക്കടവ് മേഖലയിൽ IRPC കൊട്ടയാട്  ലോക്കൽ യൂണിറ്റിന്റേയും കോട്ടക്കടവ് സ്റ്റാർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ജീവിത ശൈലിരോഗ മുന്നറിയിപ്പു പരിശോധനാ ക്ലിനിക്കു IRPC ആലക്കോട് സോൺ ചെയർമാൻ മൂസ്സാൻകുട്ടി നടുവിൽ  ഇന്ന്  രാവിലെ 10 മണിക്ക് ( 17 10 2021 ഞായർ ) ഉദ്ഘാടനം ചെയ്തു.വിക്രമൻ ടി.ജി.( ചെയർമാൻ ,IRPC കൊട്ടയാട്‌ ലോക്കൽ യൂണിറ്റ് ) അധ്യക്ഷത വഹിച്ചു. രാവിലെ 8 മണി മുതൽ 12 മണി വരെ തുടർന്ന ക്യാമ്പിൽ 67 പേർ BP, രക്തത്തിലെ ഗ്ലൂക്കോസ്, രക്തത്തിലെ ഓക്സിജൻ അളവ്, BMI പരിശോധനകൾക്കു സൗജന്യമായി വിധേയമാവുകയും തുടർ- നിരീക്ഷണത്തിനുംചികിത്സക്കുമുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. കെ.സി.ഗണേശൻ, സി.കെ.രാധാകൃഷ്ണൻ,സൗമ്യ കോട്ടക്കടവ്, മനോജ് കോട്ടക്കടവ് ,സിന്ധു കോട്ടക്കടവ് ,ഡിപിൻ കോട്ടക്കടവ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

***************************************






CONSOLIDATED REPORT OF MICROPALLIATIVE CARE CAMPS: AS ON 11 10 2021:

LIFESTYLE DISEASES WILL SURGE IN  RURAL AREAS OF KERALA  AFTER COVID: DATA


CLICK HERE TO GO TO MY VIEWS ON SCIENCE

Monday, October 11, 2021

കാവിൻകുടി മൈക്രോപാലിയേറ്റീവ് കെയർ ക്യാമ്പ് റിപ്പോർട്ട് 10102021

കാവിൻകുടി  മൈക്രോപാലിയേറ്റീവ് കെയർ ക്യാമ്പ് റിപ്പോർട്ട് 10102021 



മാത്യു എം ജെ , വിനു വലമറ്റം  എന്നിവരുടെ നേതൃത്വത്തിൽ  ചിട്ടയോടെയും തിരക്കില്ലാതേയും   നടന്ന ഈ ക്യാമ്പിൽ ആകെ 40  പേർ  പങ്കെടുത്തു.സമ്പര്ക്ക രഹിത തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ് മാവ് അളന്ന ശേഷം( നോർമൽ- 98 -99 ഡിഗ്രി ഫാരൻഹീറ്റ്‌ അല്ലെങ്കിൽ 36 -37 ഡിഗ്രി സെൽഷ്യസ് )  പനി ഇല്ലാത്തവർക്ക് മാത്രമാണ് ക്യാമ്പിൽ പ്രവേശനം നൽകിയത് . 

   ക്യാമ്പ് രേഖകൾ പ്രകാരം  BP അളവ് ( NORMAL 120 -80 ) സാധാരണയിൽ കൂടുതലുള്ളവർ 14  / 40  (35  %) ആണ് . അതിൽ BP ഉയർന്ന അളവിലുള്ളത് 7 പേർക്ക് (  ഇവർ നിർബന്ധമായും ഒരു ഡോക്ടറെ ഉടൻ കാണണം  എന്നു നിർദ്ദേശം നൽകിയിട്ടുണ്ട് . ); 

പ്രമേഹ സാധ്യത (BLOOD GLUCOSE NORMAL 70-140) ഉള്ളവർ 13 /39  ( 33 % )  പേർ  , ഇവരിൽ ഗ്ലൂക്കോസ് ഉയർന്ന തോതിലുള്ളവർ 4 ആണ്  (ഇവർ ഉടൻ  ഡോക്ടറെ കാണണം / മരുന്നു മുടങ്ങാതെ കഴിക്കണം എന്നു നിർദ്ദേശം നൽകി  ); 

ഭാര ഉയര അനുപാതം( BMI -നോർമൽ 19-24)  സാധാരണമല്ലാതെയുള്ളവർ : 30  / 38 ( 79  %) ; അമിതഭാരം - 21 ( ഇവരിൽ പലർക്കും BP ,blood glucose വ്യതിയാനങ്ങളുമുണ്ട്   - CKR

  കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന്റെ മുഴുവൻ ശ്രദ്ധയും ഫലപ്രദമായി ഉപയോഗിക്കുന്ന ഈ കാലത്തു കേരളത്തിലെ ജീവിത ശൈലീ രോഗ സാധ്യത  ദേശീയ ശരാശരി( BP-1/4 ;25 % ,DIABETIS- 1/6; 16.6% ) യേക്കാൾ ഉയർന്നു നിൽക്കുന്നതായി ഈ ക്യാംപിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠനം തെളിയിക്കുന്നു . IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ് ഇതിനകം കോട്ടക്കടവ് , നരിയൻ ൻപാറ, കൂളാമ്പി മേഖലകളിൽ നടത്തിയ ക്യാമ്പുകളിൽ നിന്നുള്ള ഡാറ്റയും ജീവിത ശൈലീ രോഗങ്ങളിൽ ആശങ്കാജനകമായ  വ്യതിയാനങ്ങൾ സൂചിപ്പിക്കുന്നു  .  ഈ രംഗത്ത് കൂടുതൽ വ്യാപകമായി ക്യാമ്പുകളും തുടർ  പഠനങ്ങളും  ആരോഗ്യ  വകുപ്പിൻറെ അടിയന്തിര ഇടപെടലുകളും ആവശ്യമാണ് .-കൺവീനർ , IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ്  10 10 2021 


ഡോക്ടറെ ഒരാഴ്ച്ചക്കുള്ളിൽ കാണാൻ നിർദ്ദേശിക്കപെട്ടവർ 

ബിപി :

1.മാത്യു ( 60 വയസ്സ് ) ,2.മോഹനൻ സാർ ,3.ലളിതാമണി , 4.നാരായണി ചെമ്മരൻ ,5.ദേവകി ,6.നാരായണി (68 വയസ്സ് ) ,7. ലക്ഷ് മ ണ ൻ  


BLOOD GLUCOSE

1 .നാരായണി ചെമ്മരൻ,2.സുധ ,3.രമണി ,4.ബെന്നി 


RECHECK OXYGEN IN BLOOD

തിരുമ്മ (OX: 85- PULSE : 62)








Sunday, October 10, 2021

മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ് (എഡിഷൻ 3.0 ) കാവുംകുടി മേഖലയിൽ 10 10 2021

 


IRPC യുടെ മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ്  (എഡിഷൻ 3.0 )  കാവുംകുടി  മേഖലയിൽ   10 10  2021 രാവിലെ 9.30 മണിക്ക്    IRPC യുടെ കൊട്ടയാട്‌  ലോക്കൽ യൂണിറ്റ് ചെയർമാൻ  വിക്രമൻ റ്റി ജി ഉദ്‌ഘാടനം ചെയ്തു .വിനു വലമറ്റം സ്വാഗതം പറഞ്ഞു .

Click here for more photos@kavungudi


9.30 മുതൽ 12 മണി വരെ നടന്ന വളണ്ടിയർ പരിശീലനത്തിനു   സൗമ്യ കോട്ടക്കടവ്  നേതൃത്വം നൽകി.ക്യാമ്പിൽ കോട്ടക്കടവ് മേഖലയിലെ  നീതു , നയന  എന്നീ  വളണ്ടിയർമാർക്ക്  ഒരു വ്യക്തിയുടെ BMI കണ്ടുപിടിക്കുന്ന വിധം, BP ഉപകരണം ഉപയോഗിക്കുന്ന വിധം, Blood Sugar  അളക്കുന്ന വിധം, ഓക്സിമീറ്റർ ഉപയോഗിക്കുന്ന വിധം, സമ്പർക്ക രഹിത ഇൻഫ്രാറെഡ്  തെർമോ മീറ്ററിന്റെ പ്രയോഗം എന്നിവയിൽ  രണ്ട് മണിക്കൂർനേരത്തോളം  സൗജന്യ വിദഗ്ദ്ധപരിശീലനം നൽകി .ഇതിന്റെ ഭാഗമായി ,രജിസ്റ്റർ ചെയ്ത  40  പേർക്ക് BMI, BP, Blood Sugar, ഓക്സിജൻ അളവ് എന്നിവ സൗജന്യമായി അളന്നു കൊടുത്തു . കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു കൊണ്ട് നടത്തപ്പെട്ട  ഈ ക്യാമ്പ് കോവിഡിനോടൊപ്പം ജീവിതശൈലി രോഗങ്ങളേയും പ്രതിരോധിക്കുന്നതിനായുള്ള ശാസ്ത്ര വിജ്ഞാനം പകരുന്ന അതിപ്രധാന പരിശ്രമമായി കണക്കാക്കാം.

  രാവിലെ 10  മണിക്ക്  നടന്ന ഉദ്ഘാടന പരിപാടി യിൽ പി ആർ നാരായണൻ  അധ്യക്ഷത വഹിച്ചു. . : സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ, സൗമ്യ കോട്ടക്കടവ് എന്നിവർ    ക്യാമ്പ് വിശദീകരണം  നടത്തി .എം ജെ മാത്യു മാസ്റ്റർ , അഡ്വ . ഡെന്നി ജോർജ് എന്നിവർ ആശംസകൾ നേർന്നു . നീതു കാവുങ്കുടി   കൃതജ്ഞത രേഖപ്പെടുത്തി .  

ക്യാമ്പ് റിപ്പോർട് :

നീതു കാവിൻകുടി  , നയന കാവുങ്കുടി  എന്നിവർ കൂടി പരിശീലനം പൂർത്തിയാക്കിയപ്പോൾ ഇതിനു  മുൻപു നടന്ന ക്യാമ്പുകളിൽ നിന്നും പരിശീലനം നേടിയവർ ഉൾപ്പെടെ മൈക്രോ പാലിയേറ്റിവ് പരിശീലനം നേടിയ എട്ടു വളന്റിയമാർ കോട്ടയാട്‌ ലോക്കലിൽ IRPC വളണ്ടിയർസേവനത്തിനു തയ്യാറായിക്കഴിഞ്ഞു . ഇതോടെ നാലു ക്യാമ്പുകളിൽ കൂടി കൊട്ടയാടു ലോക്കലിലെ  117 പൗരന്മാർ സൗജന്യ ജീവിത ശൈലീ രോഗ മുന്നറിയിപ്പു  പരിശോധനകൾക്ക്  വിധേയരായി .

Friday, October 8, 2021

മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ് , കാവുങ്കുടി

മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ്  (എഡിഷൻ 3.0 ) കാവുങ്കുടി

ഉദ്ഘാടന പരിപാടി :

 സ്വാഗതം : വിനു ഒ ലമറ്റം 

അധ്യക്ഷൻ:  പി ആർ നാരായണൻ നായർ 

ഉദ്ഘാടനം: വിക്രമൻ.ടി.ജി.

വിശദീകരണം : സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ , സൗമ്യ കോട്ടക്കടവ് .നന്ദി :........................




 പ്രിയ സുഹൃത്തുക്കളേ,IRPC കൊട്ടയാട് ലോക്കൽ യൂനിറ്റിന്റെ തനതു പരിപാടിയായ  മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ്  (എഡിഷൻ 3.0 ) ഞായറാഴ്ച (10 10  2021) രാവിലെ 9.30 മണിക്ക് കാവുങ്കുടി  മേഖലയിൽ വെച്ച് നടത്തുന്നതാണ്. ക്യാമ്പിൽ മേഖലയിലെ പരിമിത എണ്ണം വളണ്ടിയർമാർക്ക്  ഒരു വ്യക്തിയുടെ BMI കണ്ടുപിടിക്കുന്ന വിധം, BP ഉപകരണം ഉപയോഗിക്കുന്ന വിധം, Blood Sugar  അളക്കുന്ന വിധം, ഓക്സിമീറ്റർ ഉപയോഗിക്കുന്ന വിധം, സമ്പർക്ക രഹിത ഇൻഫ്രാറെഡ്  തെർമോ മീറ്ററിന്റെ പ്രയോഗം എന്നിവയിൽ  സൗജന്യ വിദഗ്ദ്ധപരിശീലനം നൽകുന്നതാണ്.ഇതിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യുന്ന  20- 30 പേർക്ക് BMI, BP, Blood Sugar, ഓക്സിജൻ അളവ് എന്നിവ സൗജന്യമായി അളന്നു കൊടുക്കുന്നതുമാണ്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ ക്യാമ്പ് കോവിഡിനോടൊപ്പം ജീവിതശൈലി രോഗങ്ങളേയും പ്രതിരോധിക്കുന്നതിനായുള്ള ശാസ്ത്ര വിജ്ഞാനം പകരുന്ന അതിപ്രധാന പരിശ്രമമായി കണക്കാക്കാം. ഇരുപത്തിമൂന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കൊട്ടയാട് CPM ലോക്കൽ സമ്മേളനത്തിന്റെ സവിശേഷ പരിപാടിയായി വിവിധ ബ്രാഞ്ചുകളിൽ IRPC യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഈ ക്യാമ്പിന്റെ വിജയത്തിന് എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു - ചെയർമാൻ, കൺവീനർ , lRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.

NB : ഇനി എഴുതിയത് ആരും വായിക്കരുത് - വായിച്ചാലും ഓർമിക്കരുത് ,ഓർമ്മിച്ചാലും ആരോടും പറയരുത്‌ 

ശരീരോഷ്മാവ്  നോർമൽ- 98 -99 ഡിഗ്രി ഫാരൻഹീറ്റ്‌ അല്ലെങ്കിൽ 36 -37 ഡിഗ്രി സെൽഷ്യസ്  

 BP അളവ് NORMAL 120 -80 

 BLOOD GLUCOSE NORMAL 70-140

ഭാര ഉയര അനുപാതം BMI -നോർമൽ 19-24 



Thursday, October 7, 2021

IRPC INFO രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മൂന്ന് കാര്യങ്ങൾ

 ജീവിതശൈലിയിലെ ചില മാറ്റങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മറ്റ് ജീവിതശൈലി രോഗങ്ങൾ തടയാനും സഹായിക്കുമെന്ന് ഡയറ്റിഷ്യൻ മാൻസി പാഡെച്ചിയ പറയുന്നു. മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാമെന്ന് മാൻസി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

1.ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നടക്കുക.

 ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. 

2.പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്.. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ  കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുക. ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

3.പ്രമേഹരോ​ഗികൾ കറുവപ്പട്ട,ആപ്പിൾ,പയർ, ബദാം, ചീര,ചിയ വിത്തുകൾ, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


 ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായകമാണെന്നും ഡയറ്റീഷ്യൻ മാൻസി പറഞ്ഞു.

CLICK HERE TO GO TO THE OTHER CONTENTS OF THIS BLOG

മറ്റു പോസ്റ്റുകൾ / പേജുകൾ 


കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...