NEWS

23/03/2025 Home care visit :ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ നരിയൻപാറ, സീതാ രവി നരിയൻപാറ, ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .We salute you - കൺവീനർ.

Wednesday, July 19, 2023

ഹോം കെയർ സന്ദർശനം 18 07 2023

 പ്രിയരേ,കൊട്ടയാട് IRPC യൂണിറ്റിലെ കിടപ്പു രോഗികളുടെ വീടുകളിലേക്ക് നടത്തിയ ഇന്നത്തെ യൂനിറ്റ് തല  ഹോം കെയർ സന്ദർശനവുമായി സഹകരിച്ച എല്ലാവർക്കും  നന്ദി രേഖപ്പെടുത്തുന്നു. വിശേഷിച്ചും തിമിരിയൂണിറ്റിൽനിന്നെത്തിയ പാലിയേറ്റീവ് നഴ്സുമാരായ വളണ്ടിയർ മാർ ആയ ആകാശ് (ഡ്രൈവർ), സൗമ്യ, ശ്രീജ എന്നിവർക്ക് കൊട്ടയാട് യൂണിറ്റിൻ്റെ കടപ്പാട് അറിയിക്കുന്നു. അതുപോലെ സന്ദർശകർക്ക് ഭക്ഷണ സൗകര്യം ഒരുക്കിത്തന്ന കാവുങ്കുടി മേഖലയിലെ വളണ്ടിയർമാർക്കും ( മാത്യു മാസ്റ്റർ, മോഹനൻ, വിനു ) , സോഫിയ ടീച്ചർ ക്കും സ്നേഹാഭിവാദ്യങ്ങൾ അറിയിക്കുന്നു.

ഇന്നത്തെ പരിപാടി രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ നീണ്ടുനിന്നു. ബാനർ കെട്ടിയ വാഹനത്തിലാണ് വളണ്ടിയർമാർ യാത്ര ചെയ്തത്. തിമിരി യൂനിറ്റ് വാഹനവും പരിശോധനാ ഉപകരണങ്ങളും പാലിയേറ്റീവ് കെയർ നഴ്സുമാരേയും  ഏർപ്പാടാക്കി. വണ്ടിക്കൂലി ഇനത്തിൽ  നമ്മുടെ യൂനിറ്റിന് 1500 രൂപയും Petrol ചിലവ് 1000 രൂപയും 25 BG Strip കൾക്ക് 500 രൂപയും ഉൾപ്പെടെ 3000 രൂ (ചായ, ഭക്ഷണം ഉൾപ്പെടാതെ) ചെലവായി. 


ഇന്ന്  34 കിടപ്പു രോഗികളെ (14 സ്ത്രീകൾ) സന്ദർശിക്കാൻ കഴിഞ്ഞു. വിവിധ ബ്രാഞ്ചുകളിൽ നിന്നായി 22വളണ്ടിയർമാർ (6 സ്ത്രീകൾ) പങ്കെടുത്തു.25 പേരുടെ Blood Glucose പരിശോധിച്ചു. 30 പേരുടെ BP പരിശോധിച്ചു.ഈ അളവുകളിൽ വ്യതിയാനങ്ങൾ ഉള്ളവർക്ക് തുടർ പരിശോധനക്കും ഭക്ഷണക്രമീകരണത്തിനുമുള്ള നിർദ്ദേശങ്ങൾ നൽകി. പല വീടുകളിലും വളരെ വൈകിയാണ് പ്രായമായവരും അവരെ ശുശ്രൂഷിക്കുന്നവരും രാവിലത്തെ ഭക്ഷണം/മരുന്ന് കഴിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽ പെട്ടു.

 ആശാ വർക്കർമാർ പ്രതിമാസ സന്ദർശനം  നടത്താത്ത ഇടങ്ങൾ ശ്രദ്ധയിൽ വന്നു.കാലിൽ പൊട്ടിയ വ്രണങ്ങൾ ഉള്ള ഒരു രോഗിക്ക് കൃത്യമായ പരിചരണം ലഭിക്കാതെ ഒരു രോഗിയുണ്ട്. 

നല്ല കട്ടിൽ ഇല്ലാത്തതിനാൽ വെറും തറയിൽ കിടക്ക വിരിച്ച് കിടക്കുന്ന ഒരു അമ്മയെക്കണ്ടു. 

എയർ ബെഡ് ഉണ്ടായിട്ടും അതിൽ കിടക്കാതെ വ്രണങ്ങൾ ഉണ്ടായിത്തുടങ്ങുന്ന സ്ഥിതിയും ഒരിടത്തു കണ്ടു.

കിടപ്പു രോഗിയായി ആശാ വർക്കർ മുഖേന രജിസ്റ്റർ ചെയ്യപ്പെടാത്തതു കൊണ്ട് BP / BG മരുന്നുകൾ സൗജന്യമായി ലഭിക്കാത്ത 2 രോഗികൾ ഉണ്ട്. വളരെ ഉയർന്ന BP / BG ഉണ്ടായിട്ടും യാത്രാ സൗകര്യം കുറഞ്ഞതിനാൽ ഇതുവരെ വൈദ്യസഹായം ലഭിക്കാത്ത ഒരു അമ്മയുടെ അവസ്ഥയും ഞങ്ങൾ കണ്ടു. 

പ്രതിമാസ BP / BG പരിശോധനാ ക്യാമ്പ് എത്രയും പെട്ടെന്ന് തുടങ്ങേണ്ട 3 മേഖലകൾ ( പാലും ചിത്ത / ഒറ്റമുണ്ട; നെല്ലിക്കുന്ന് /മോറാനി;  ' കാവും കുടി/ കല്ലൊടി ) കൂടി ഉണ്ട് എന്നതും ചർച്ച ചെയ്യപ്പെട്ടു. 

 ഹോം കെയർ സന്ദർശനത്തിൽ വിവിധ മേഖലകളിൽ നിന്നും പങ്കെടുത്ത മനോജ്, രാധാകൃഷ്ണൻ (ഒറ്റമുണ്ട), ബിജിത, പി.കെ ബാലൻ (കൂളാമ്പി), യശോദ ,രാഹുൽ (EMS),  പി.കെ.രവി ,ഗിരീഷ് (കാലായിമുക്ക് ), സിന്ധു, ഗണേശൻ (കോട്ടക്കടവ്) ,മാത്യു മാസ്റ്റർ, മോഹനൻ, വിനു (കാവിൻകുടി), സജീവൻ,ടോമി ( കല്ലൊടി) , സിജു,ബേബി (നെല്ലിക്കുന്ന്),ബാബു, ജോൺ ( നരിയമ്പാറ B) , സാലി ജയിംസ് (ഗ്രാമ പഞ്ചായത്തു മെമ്പർ), രാമകൃഷ്ണൻ, വിപിൻ, സൗമ്യ, ശോഭ (നരിയമ്പാറ A)  എന്നീ വളണ്ടിയർമാരുടെ പങ്കാളിത്തം ശ്രദ്ധേയമായി.വിക്രമൻ ടി.ജി., രാധാകൃഷ്ണൻ സി കെ (കൊട്ടയാട് യൂനിറ്റ് ), ആകാശ്, സൗമ്യ, ശ്രീജ (തിമിരി  യൂനിറ്റ് ) തുടങ്ങിയവർ നേതൃത്വം വഹിച്ചു.













































No comments:

Post a Comment

IRPC ലോക്കൽ തല ഗൃഹസന്ദർശനം ,23 മാർച്ച് 2025 , കൊട്ടയാട്‌

23 മാർച്ച്   2025 , കൊട്ടയാട്‌ :  ഇന്നത്തെ IRPC ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4  മണിക്ക് അവസാനിച്ചു. നരിയമ്പാറA,...