NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Tuesday, January 25, 2022

സ്പോന്സര്ഷിപ്പിനുള്ള അഭ്യർത്ഥന

 സ്പോന്സര്ഷിപ്പിനുള്ള അഭ്യർത്ഥന 

പ്രിയമുള്ളവരേ ,

IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ്  ആലക്കോട്  കൊട്ടയാട്‌ മേഖലയിൽ കഴിഞ്ഞ കുറേ  വർഷങ്ങളായി സാന്ത്വനപ്രവർത്തന രംഗത്ത് പ്രവർത്തിക്കുകയാണ് .ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ രോഗികൾക്കും ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ടവർക്കും പ്രാദേശികമായി ലഭിക്കുന്ന സ്‌പോൺസർഷിപ് ഉപയോഗിച്ച് സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ് .വീൽചെയറുകൾ , വാക്കറുകൾ , എയർബെഡുകൾ , ഗ്ളൂക്കോസ് സ്ട്രിപ്പുകൾ , ലാൻസെറ്റുകൾ  ഓക്സിമീറ്ററുകൾ തുടങ്ങിയവ രോഗികൾക്ക് ആവശ്യമായി വരാറുണ്ട് . കുറച്ചു കിടപ്പു രോഗികൾ  സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലാണ്.എന്നാൽ അവർക്ക് നിരന്തരം മരുന്ന് കഴിക്കേണ്ടുന്ന സ്ഥിതിയുമാണ് .ഇത്തരം കുടുംബ ങ്ങൾക്കു മരുന്ന് വാങ്ങാനുള്ള ചിലവെങ്കിലും ഓരോമാസവും  സ്പോൺസർമാരെ  കണ്ടെത്തി സാമ്പത്തികസഹായമായും നൽകിപ്പോരുന്നു . ഇവ സ്പോൺസർമാരിൽ നിന്നും ശേഖരിച്ചു രോഗികൾക്ക്  എത്തിച്ചു കൊടുക്കുന്നതിനും വരുന്ന യാത്രാച്ചിലവ് ഞങ്ങളുടെ പ്രവർത്തകർ തന്നെ വഹിച്ചു പോരുന്നു .കൂടാതെ പ്രതിമാസം നടത്തുന്ന സൗജന്യ ജീവിതശൈലീരോഗ പരിശോധനാ ക്യാമ്പുകൾക്കും കാര്യമായ ചെലവ് വരുന്നുണ്ട് .ഇത്തരം പ്രവർത്തനങ്ങൾ ജനക്ഷേമത്തിനു വളരെ അതാവശ്യമാണെന്ന് കണ്ടാണ് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നത് എന്ന് അറിയാമല്ലോ .മഹാമാരികളെ നേരിടാൻ തന്നെ ആരോഗ്യവകുപ്പിന്റെ ശ്രദ്ധ മുഴുവൻ ആവശ്യമായി വരുന്ന ഒരു കാലത്തു ഇത്തരം വളണ്ടിയർ  ഗ്രൂപ്പുകളുടെ  കാരുണ്യ പ്രവർത്തനം പ്രധാനമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ .അതിനാൽ ഇത്തരം ജീവ കാരുണ്യ പ്രവർത്തന ങ്ങൾ തുടർന്ന് പോകുന്നതിനു താങ്കളാൽ കഴിയുന്ന സാമ്പത്തിക സഹായം അധികം വൈകാതെ ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു .താങ്കൾക്ക് ഏതെങ്കിലും ഉപകരണങ്ങളോ ,പ്രോഗ്രാമുകളോ സ്പോൺസർ ചെയ്യാവുന്നതാണ് .താങ്കൾ നൽകുന്ന സഹായം അത് ലഭിച്ചു ഒരാഴ്ചക്കുള്ളിൽ അതാതു കുടുംബങ്ങൾക്ക് കൈമാറുന്നതും അതു താങ്കളെ അപ്പപ്പോൾ അറിയിക്കുന്നതുമാണ് .

1 .വീൽചെയർ -6500 

2 .വാക്കർ -850 

3 .എയർബെഡ് -2500

4 .മടക്കാവുന്ന ബെഡ് -10000, adjustible back supprt-1500

5 .ഓക്സിമീറ്റർ -2500

6 .ബ്ലഡ് ഗ്ലൂക്കോസ് സ്ട്രിപ്പ് -700

7 .ലാൻസെറ്റുകൾ -50 എണ്ണം -200

8 .സൗജന്യ ജീവിതശൈലിരോഗപരിശോധന ക്യാമ്പ് 

-50 പേർക്ക് (ഒരു ദിവസം) -800

9 .കോട്ടയാട്  ലോക്കലിൽ ഒരു കിടപ്പു രോഗിക്ക് ഒരു മാസത്തെ  മരുന്നിന്റെ ചെലവ് -1000 രൂപ (ഇത്തരം രണ്ടു രോഗികൾ ഉണ്ട് )

10 . ഓക്സിജൻ കോൺസെൻട്രേറ്റർ  -55000 

11 .ഓക്സിജൻ സിലിണ്ടർ refillable-16000

************************

ഏറ്റവും കുറഞ്ഞത് ഒരു 100 രൂപയെങ്കിലും ഞങ്ങളുടെ മനുഷ്യകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 

BANK ACCOUNT NO.1038007000395 ;(KERALA BANK,KARUVANCHAL)

 ACCOUNT NAME -IRPC KOTTAYAD LOCAL UNIT;

 IFSC CODE - UTIB0SKDC01 (U,T,I,B,ZERO,SKD,ZERO,ONE)


എന്ന അക്കൊണ്ടിൽ മാത്രം അയച്ചു തരിക.google pay  സ്വീകരിക്കുന്നതല്ല .

(ഈ അക്കൗണ്ട്  IRPC കൊട്ടയാട്‌ ലോക്കൽ യൂണിറ്റ് ചെയർമാൻ ,കൺവീനർ എന്നിവരുടെ പേരിൽ ഉള്ള ജോയിന്റ് അക്കൗണ്ട് ആണ് ).തുക 

അയച്ചതിനുശേഷം താങ്കളുടെ പേരും മറ്റു വിശദാംശങ്ങളും 9447739033 എന്ന  നമ്പറിൽ WHATSAPP ചെയ്യുക .

 - കൺവീനർ ,IRPC  കൊട്ടയാടു ലോക്കൽ യൂണിറ്റ് 

ഞങ്ങളുടെ പ്രവർത്തനങ്ങൾ 







 


No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...