NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Thursday, January 27, 2022

27 01 2022 ആലക്കോട് IRPC സോൺ തീരുമാനങ്ങൾ

 27 01 2022 ആലക്കോട്  IRPC സോൺ തല മീറ്റിംഗിലെ  തീരുമാനങ്ങൾ 

1 .പാലിയേറ്റിവ്  കെയർ ദിനവുമായി ബന്ധപ്പെട്ട   ഓരോ ലോക്കലിലേയും  സർവ്വേ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു .

( പാലിയേറ്റിവ് കെയർ ദിന ഗൃഹസന്ദർശനം 15 01 2022 

-റിപ്പോർട് : കോട്ടയാട്  ലോക്കൽ യൂണിറ്റ് ,A -പങ്കെടുത്ത നേതാക്കളുടെ (AC/DC) എണ്ണം-NIL;LC -4

B - പങ്കെടുത്ത IRPC വളണ്ടിയർമാർ എത്ര ? ആൺ, പെൺ-28(17+11);C- എത്ര സ്ക്വാഡുകൾ ?   11

D. കൊടുത്ത ഉപഹാരങ്ങളുടെ കണക്ക് (ഇനം, എണ്ണം, )-28 +6  kg fruits,4+3  പുതപ്പു ,5 kg ഓട് സ് ; വാക്കർ 1 ,5 രോഗികളുടെ ബിപി നമ്മൾ പരിശീലനം കൊടുത്ത വളണ്ടിയർമാർ പരിശോധിച്ചു .;E. സന്ദർശിച്ച രോഗികളുടെ എണ്ണം -41 +26 

 F . രോഗികൾ ഏതു രോഗ വിഭാഗത്തിൽ പെടുന്നു ? കാൻസർ-4  / വൃക്കരോഗം-1  / പ്രമേഹം -2 / പക്ഷാഘാതം-5  / ഭിന്നശേഷി-2  / മാനസികം-1 / ഹൃദയരോഗം-1  /വാർധക്യസഹജം  -25   )

2 .ഗവേർണിംഗ് ബോഡി നിർദ്ദേശങ്ങൾ -കണ്ണൂർ ജില്ലയിൽ കോവിഡ്  വ്യാപനം കൂടുന്നുണ്ട് .ജില്ല ഇപ്പോൾ ബി കാറ്റഗറിയിലാണ് . അതുകൊണ്ട് ലോക്കൽ തലത്തിൽ കോവിഡ് പ്രതി രോധപ്രവർത്തങ്ങൾ ശക്തിപ്പെടുത്തുകയും തയ്യാറെടുപ്പുകൾ എടുക്കുകയും വേണം .

(1 ) മുഴുവൻ രോഗികളുടേയും(കോവിഡ്    ലക്ഷണങ്ങളോടു കൂടിയ  പനി /അസുഖങ്ങൾ ഉള്ളവർ )   ലിസ്റ്റ് തയ്യാറാക്കണം .covid test നടന്നിരിക്കണം എന്ന് നിർബന്ധം പിടിക്കേണ്ടതില്ല. .

(2 ) ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ കണക്കു വേണം 

(3 )വാക്‌സിനേഷൻ ചെയ്യാത്തവർക്ക് സർക്കാർ ആശുപത്രിയിൽ സൗജന്യ ചികില്സ ഇല്ല .സൗജന്യ ഭക്ഷണവും ഇല്ല .അങ്ങനെയുള്ളവർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെങ്കിൽ അവർക്കു irpc നേതൃത്വത്തിൽ  ഉച്ചക്ക് ചോറ്റുപൊ തി എത്തിക്കാനുള്ള ആലോചന നടന്നു .

(4 )ഒരോ ലോക്കലിലും അടിയന്തിര ഘട്ടത്തിൽ രോഗിയെ ആശുപത്രിയിലെത്തിക്കാനും മറ്റുമായി   ഉപയോഗിക്കാൻ ഒരു വാഹനമെങ്കിലും  ഏർപ്പാടാക്കി വെക്കണം .

(5 ) ബ്രാഞ്ച് തലത്തിൽ ഒരു  വീട്ടിൽ എന്ന ക്രമത്തിൽ സാമൂഹ്യ അടുക്കളകൾ(ആവശ്യമുള്ള ഘട്ടത്തിൽ ) തുടങ്ങാനായുള്ള തീരുമാന ങ്ങൾ ഉണ്ടാകണം .

(6 ) കോവിഡ് ബാധിതരുടെ വീടുകളിൽ മരുന്ന് / ഭക്ഷ്യവസ്തുക്കൾ/ ... എത്തിക്കാനുള്ള പ്രവർത്തനം നടക്കുന്നു എന്ന് ഉറപ്പു വരുത്തണം .

(7 ) സമീപത്തെ ഹയർ സെക്കന്ററിസ്കൂളുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ആ മേഖലയിലെ ലോക്കലുകളിൽ ഹെല്പ് ഡെസ്ക് രൂപീ കരിച്ചു പ്രവർത്തനം തുടങ്ങണം .

(8 ) വളന്റിയർമാർക്ക് അത്യാവശ്യം വേണ്ടുന്ന പരിശീലനം ലഭ്യമാക്കണം .

(9 ) ഓരോ വാഡിലെയും നിലവിലുള്ള RRT കൾ ക്ലസ്റ്റർ തലത്തിൽ പുനഃസംഘടിപ്പിച്ചു സജീവമാക്കാൻ മുൻകൈ എടുക്കണം   .

(10 ) 28 ,29  തീയതികളി ലായി  ലോക്കൽ മീറ്റിംഗുകളിൽ ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു പ്രവർത്തനം തുടങ്ങണം .

(11) കോവിഡ് വ്യാപനം കൂടുന്ന നാളുകളിൽ കുട്ടികൾക്ക് ആവശ്യമുള്ള പ്രാഥമിക ചികിത്സ മേഖലയിലെ ഏതു ആശുപത്രിയിലും ഉറപ്പു വരുത്താൻ വേണ്ടകാര്യങ്ങൾ ആലോചിക്കണം .

(12) സോണൽ ചെയർമാൻ ,സോണൽ കൺവീനർ ,ദിനേശൻ എന്നിവർ ഉൾപ്പെടുന്ന ഹെൽപ്‌ഡെസ്‌ക് (സോണൽ helpdesk) പ്രവർത്തിച്ചു തുടങ്ങാൻ തീരുമാനിച്ചു .

(13 )കോട്ടയാട്  ലോക്കലിൽ നിന്നും സത്യൻ ,ഫാത്തിമ എന്നിവരുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് IRPC ക്കു കൈമാറിയ  25000 രൂപാ ധനസഹായം IRPCജില്ലാകമ്മിറ്റിക്കു  പി ജയരാജൻ ഏറ്റുവാങ്ങി .







No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...