NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Thursday, January 13, 2022

ലോക്കൽതല പ്രവർത്തന റിപ്പോർട് -13 01 2022

  ലോക്കൽതല ഓൺലൈൻ യോഗം 13 01 2022  - കൺവീനറുടെ പ്രവർത്തന റിപ്പോർട് 

1 .02 01 2022സോണൽ തല പാലിയേറ്റിവ് പരിശീലനം  നടന്നു 

 പാലിയേറ്റീവ് കെയർ ക്‌ളാസ്  -വാസുദേവൻ 9656241914

പാലിയേറ്റീവ് കെയർ തുടങ്ങിയതു  -സിസിലി സാന്റേഴ്‌സ് ( 1967 ).

മാറാരോഗം ഒരു സാമൂഹിക പ്രശ്നമാണ്‌. രോഗിയുടെ ബന്ധുക്കള്‍, അയല്‍ക്കാര്‍, സമൂഹത്തിലുള്ളവര്‍ എന്നിവരാണ്‌ കൂടുതല്‍ സമയം രോഗിയുമായി ഇടപെടുന്നത്‌. രോഗിയുമായുള്ള ഇടപെടല്‍ അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ സമൂഹത്തിനാകെ ഈ കാര്യങ്ങളില്‍ ശരിയായ അവബോധം ഉണ്ടാകണം. ബോധവല്‍ക്കരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐ.ആര്‍.പി.സി. മുന്‍കൈ എടുക്കും.

രോഗംവന്ന്‌ ദീര്‍ഘകാലം കിടപ്പിലായ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കൂട്ടായ്മയിലൂടെ നമുക്ക്‌ കഴിയും.  കിടപ്പിലായ രോഗികള്‍ക്ക്‌ സ്ഥിരം പരിചരണം ലക്ഷ്യമാക്കി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്‌ ലക്ഷ്യമിടുന്നത്‌.

ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിക്കും 

സ്വന്തം പ്രദേശത്തെ മാറാരോഗികളെ പരിചരിക്കാന്‍ ആഴ്ചയില്‍ രണ്ടുമണിക്കൂറെങ്കിലും നീക്കിവെക്കാന്‍ സന്നദ്ധമാവുക.

സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും കണ്ണിചേരുക.

ദീര്‍ഘകാലം കിടപ്പിലായ രോഗികള്‍ക്ക്‌ ധൈര്യവും ആത്മവിശ്വാസവും പകരാന്‍ നമുക്കൊരുന്നിക്കാം.

ജനകീയ പങ്കാളിത്തത്തോടെ അവര്‍ക്ക്‌ ജീവിതസാഹചര്യങ്ങളൊരുക്കാന്‍ നമുക്ക്‌ മുന്‍കൈയ്യെടുക്കാം.

ബൈസ്റ്റാൻഡറെ  ആശ്വസിപ്പിക്കൽ,പരിചരിക്കുന്നവരെ സഹായിക്കലാണ് നമ്മുടെ ധർമ്മം.

 " ഞാനും സഹായിക്കാം."എന്ന് പറയാം

സഹായ സാധ്യതകൾ ...

വിഭവ ശേഖരണം : ഒരു തീപ്പെട്ടി അരി / ഒരു മൂടി വെളിച്ചെണ്ണ/....

 തയ്യിൽ സാന്ത്വന കേന്ദ്രം

ഫിസിയോ തെറാപ്പി -  സഹായ സാധ്യതകൾ

ഫിസിയോ തെറാപ്പി- ലഘു പരിശീലനം

 ട്യൂബിടൽ സ്വന്തമായി ചെയ്യരുത് - ഡോക്ടർ / നഴ്സ്. ആണ് ചെയ്യേണ്ടത് . പക്ഷെ നീക്കം ചെയ്യൽ  പരിശീലിച്ചെടുക്കാം .

: നഖം മുറിക്കൽ - electician  stripper  ഉപയോഗിക്കാം.

മറ്റു പ്രവർത്തനങ്ങൾ 

 De Addiction സെന്റർ-ഉണർവ് വീണ്ടും തുടങ്ങണം


-വിവാഹ പൂർവ കൗൺസലിംഗ്-(ഇദ്ദേഹം Family കൗൺസിലർ കൂടി ആണ് )

 മക്കളുടെ മുന്നിൽ വെച്ച് ഭാര്യയോട് സ്നേഹം കാണിക്കാറുണ്ടോ ? 

സ്നേഹം ബെഡ് റൂമിൽ  വെച്ചു കാണിക്കാൻ മാത്രമുള്ളതല്ല.

**************

കനിവ്(കുട നിർമ്മാണം)   കോഡിനേറ്റർ

കവുങ്ങിൽ നിന്നുള്ള വീഴ്ചയിൽ കിടപ്പു രോഗിയായ ആളെ  കുട തുന്നാൻ പഠിപ്പിച്ചു.അതാണ് കനിവ് പ്രൊജക്റ്റ് 

 കനിവിന്റെ കുട ഓരോരുത്തരും  വാങ്ങിക്കണം.


ലോക്കൽതലത്തിൽ പരിശീലനം ആവശ്യമുണ്ടെങ്കിൽ നടത്താം .


2 .സോണൽ മീറ്റിംഗ് 02 01 2022

 IRPC ആലക്കോട് സോണൽ മീറ്റിങ്ങിൽ ശ്രീ .വാസുദേവൻ പട്ടുവം  പാലിയേറ്റിവ് കെയർ പരിശീലനം നടത്തി 

നമ്മുടെ പങ്കാളിത്തം കോട്ട തികഞ്ഞില്ല .20 ൽ 16 

സോണൽ മീറ്റിംഗ്  നിർദ്ദേശങ്ങൾ  :

*ബ്രാഞ്ചു തലത്തിൽ രോഗീ സർവേ ഫോം പൂരിപ്പിച്ചതിന്റെ

ശേഖരണം ജനുവരി 7 ന് മുമ്പ്  നടത്തണം.

*മാസത്തിൽ 2 തവണ രോഗികളെ  സന്ദർശിക്കണം. 

***സംഭാവനാബോക്സ്  ഓരോ മാസവും 5ാം തീയതിക്കു മുമ്പ് തുറന്ന് പണം ശേഖരിച്ചു വിഹിതം നൽകണം.

 **കല്യാണം , വിവാഹ നിശ്ചയം തുടങ്ങിയ പൊതു ചടങ്ങുകളുമായി ബന്ധപ്പെട്ടു  സംഭാവന ലഭിക്കാനുള്ള സാധ്യത തേടണം.

**2018 മുതൽ ലഭിച്ച സാമ്പത്തികത്തന്റെ വിഹിതം ജില്ലയിലോട്ടു നൽകണം.

**മുഴുവൻ രോഗികളെയും കാണണം. ചെറിയ ഉപഹാരം കൊടുക്കണം

 **ആംബുലൻസ് (OMNI) പദ്ധതി -. 2 യൂനിറ്റുകൾ ചേർന്ന് ഒരു ആമ്പുലൻസ് ...

(ആലക്കോട് + കൊട്ടയാട് :  ചുമതല...സ: വിക്രമൻ)

3.സർവ്വേ ഫോമുകൾ ശേഖരിച്ചു വിശകലനം നടത്തി 11 01 2022 

7 01 2022 -10 01 2022 രോഗീ സർവ്വേ ഫോമുകൾ ശേഖരിച്ചു വിശകലനം നടത്തി 

രോഗികളുടെ ആകെ എണ്ണം - 63 സ്ത്രീ 31 പു 32

 കാൻസർ - 4, ഡയാലിസിസ് - 1 ഭിന്നശേഷി - 8 ഹൃദയ രോഗ o - 4  മാനസികം 1 ഓട്ടിസം 3 വലിവ് 2 കാഴ്ചയില്ലാത്തവർ 2 പക്ഷാഘാതം - 12 ; വാർധക്യ സഹജ ക്ഷീണം - 26 പ്രമേഹം 9 നട്ടെല്ല് ക്ഷതം - 5 കാൽ മുറിക്കേണ്ടി വന്നവർ - 3 മദ്യപാനരോഗം കാരണം സ്ട്രോക്ക് / കാൽ മുറിക്കേണ്ടി വരൽ/ : - 2 കിടപ്പു രോഗികൾ - 20 : പോസ്റ്റ് കൊറോണ പ്രശ്നങ്ങൾ - 1

സർവേയിൽ പങ്കെടുത്ത വളണ്ടിയർമാർ - 12

സർവേ യുമായി സഹകരിച്ച എല്ലാവർക്കും നന്ദി. 

 ബ്രാഞ്ച് തല കണക്ക് : നരിയമ്പാറ A- 11; നരിയമ്പാറ B-9 ; ഒറ്റമുണ്ട - 5 ; കുളാമ്പി 5 ; Ems 4 ; കോട്ടക്കടവ് 6 ; കാലായി മുക്ക് 6 ; കല്ലൊടി 2 ; കാവുങ്കുടി 3 ; നെല്ലിക്കുന്ന് - 10 ; മൊറാനി - 2

4.ഗൃഹ സന്ദർശനങ്ങൾ നടന്നു 

സർവേ വിവരശേഖരണത്തിന്റെ ഭാഗമായും അല്ലാതെയും വിവിധ ബ്രാഞ്ചുകളിൽ (മൊറാനി,കാലായിമുക്ക് ,നരി യൻപാറ A , നാറിയാൻപാറ ബി , കൂളാമ്പി )ഗൃഹ സന്ദർശനം ഇതിനകം നടന്നിട്ടുണ്ട് 

 02 01 2022 - 11 01 2022  സാന്ത്വന ഗൃഹ സന്ദർശനങ്ങൾ,സാമ്പത്തിക സഹായം (1000 + 5000+13000+ 5 ചാക്ക് സിമൻറ് ),25000 ഓഫർ കിട്ടി 

5 .സോണൽ മീറ്റിംഗ് 11 01 2022

ജനുവരി 15 നു ലോക്കൽ  യൂനിറ്റിൽ ഹോം കെയർ വിസിറ്റ്  നടക്കണം .ഓരോ ബ്രാഞ്ചിലും 3പേർ വീതമുള്ള ടീമുകൾ ആയി (ഒരു ടീമിൽ ഒരു നഴ്സ് /  പാലിയയെറ്റിവ് പരിശീലനം കിട്ടിയ വളണ്ടിയർ ഉണ്ടാകണം )  കിടപ്പുരോഗികളെ കണ്ടാൽ മതി .പ്രകാശൻ മാസ്റ്റർ (ജില്ലാ നേതാക്കൾ) പ്രധാന കേന്ദ്രങ്ങളിൽ പങ്കെടുക്കും .സന്ദർശന വേളയിൽ ഭക്ഷ്യ വസ്തുക്കൾ ,ഓട്സ് ,ബിസ്കറ്റ് ,ഫ്രൂട്സ് തുടങ്ങയിവ എന്തെങ്കിലും  ഉപഹാരങ്ങളായി കൊണ്ടുപോകണം .

ഓരോ ലോക്കലിലും സമീപഭാവിയിൽ പാലിയേറ്റിവ് കെയറിനായി ഒരു നഴ്‌സിന്റെ സേവനം വിട്ടു  തരാൻ കോ ഓപ്പറേറ്റീവ്  ഹോസ്പിറ്റൽ അധികൃതരുടെ  ഏരിയയിൽ നിന്നും അഭ്യർത്ഥിച്ചിട്ടുണ്ട് .

ഹുണ്ടിക പെട്ടികൾ  തുറന്നു കാശു ശേഖരിച്ചു അതിന്റെ വിഹിതം ജില്ലക്ക് ജനുവരി 20 നുള്ളിൽ കൈമാറേണം .

5 .പ്രതിമാസ ജീവിതശൈലീ രോഗ പരിശോധന ക്ലിനിക്ക് കോട്ടക്കടവിൽ നടക്കുന്നു .മറ്റു ബ്രാഞ്ചുകളിൽ തുടങ്ങണം 

6 .സൗജന്യ മിഡിക്കൽ ക്യാമ്പ് ( കോ ഓപ് ഹോസ്പിറ്റൽ ,ആലക്കോട് ) ആവശ്യമാണോ , ഏറ്റെടുത്തു നടത്താൻ സന്നദ്ധ മാണോ ?

7 . രക്തദാന ക്യാമ്പ് ഏറ്റെടുത്തു നടത്താൻ സന്നദ്ധ മാണോ ?

8.പുതിയ വളണ്ടിയർമാരുടെ സാന്നിധ്യം 

9 .നെല്ലിക്കുന്ന് / മൊറാനി ചെയർമാൻ , കൺവീനർ ഉൾപ്പെടെ സന്ദർശനം ജനു 14 ന് .


6 .ചെയ്യാനുള്ളവ 

1 .ജനുവരി 15 നു ലോക്കൽ  യൂനിറ്റിൽ ഹോം കെയർ വിസിറ്റ്  നടക്കണം .അതിന്റെ ഒരു പ്ലാൻ / അഭിപ്രായം നാളത്തെ മീറ്റിംഗിൽ  ഓരോ ബ്രാഞ്ചിൽ നിന്നും ഒരാൾ വെക്കേണ്ടതാണ്.

സർവേ പ്രകാരം കിടപ്പു രോഗികൾ , ഭിന്നശേഷി ക്കാർ - നരി യമ്പാറ A- 5 +1  ; നരി യമ്പാറ B - 3 +2 ;  കൂളാമ്പി A - 2 + 1 ; കൂളാമ്പി EMS 2 +2  ; കോട്ടക്കടവ് 3+ 1 ; ഒറ്റമുണ്ട 2; മൊറാനി 1 ,' നെല്ലിക്കുന്ന് 7; കല്ലൊടി 0+ 1 ; കാവിൻകുടി 1+1 ; കാലായിമുക്ക് 3 + O

Total  (29 + 9 )


2.അടുത്താഴ്ച ഹുണ്ടിക പെട്ടികൾ  തുറന്നു കാശു ശേഖരിക്കാനുണ്ട് . ബ്രാഞ്ചിൽ എന്ന് വരണം ?ഇനി എത്ര പെട്ടികൾ വേണം ?

3.irpc ക്കുള്ള ഓഫറുകൾ സംഘടിപ്പിക്കണം .

4.കോവിഡ്  രോഗ പ്രതിരോധ പ്രവർത്തന ങ്ങൾ ശക്തിപ്പെടുത്താൻ മുൻകൈ എടുക്കണം .മൂന്നു ഡോസ് അർഹതയുള്ളവർക്കു അത് കിട്ടിയോ എന്നുറപ്പാക്ക ണം .

5.അതതു ബ്രാഞ്ചിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന വളണ്ടിയർ പ്രവർത്തനങ്ങൾ - ബ്രാഞ്ച് തലത്തിൽ  പാലിയേറ്റീവ് കെയർ  പരിശീലനം, 

6.വളണ്ടിയർമാർക്ക് ബാഡ്ജ്, -ആർക്കൊക്കെ ? പേര് തരണം 

7.സാമ്പത്തിക പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിന് ചെറുകിട തൊഴിൽ പരിശീലനത്തിന്റെ സാധ്യത ചർച്ചയിൽ വെക്കുക  

മറ്റുകാര്യങ്ങൾ ......

--------കൺവീനർ 



***********************************************************


കവിത :വളന്റിയർമാർക്കു ഒരു സ്തുതിഗീതം .



No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...