NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

WITH JAGRATHA SAMITHI

 112 ....പോലീസ് സഹായം police help.......................112 Emergency Response System 112 

WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 

09/05/2021 MEETING 11AM

 09/05/2021 3PM

ഇന്ന് ( 09 05 2021) വൈകു.3 മണി മുതൽ 4.30 വരെ ആലക്കോട് നരിയമ്പാറ വാർഡ് ജാഗ്രതാ സമിതി വാർഡിൽ പതിനഞ്ചോളം വീടുകളിൽ  സന്ദർശനം നടത്തി. കോവിഡ് പ്രതിരോധം, മഴക്കാല പൂർവ ശുചീകരണം എന്നീ വിഷയങ്ങളിൽ നിരീക്ഷണവും ബോധവൽക്കരണവും നടത്തി. സന്ദർശിച്ച വീടുകളിൽ ക്ഷേമാന്വേഷണം നടത്തുകയും വീടിനകത്ത് SMS പാലിക്കേണ്ടുന്ന ആവശ്യവും ഭക്ഷ്യവസ്തുക്കൾ, മരുന്ന്  തുടങ്ങിയ അവശ്യ വസ്തുക്കളുടെ ലഭ്യതയും ചർച്ച ചെയ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി,  RRT അംഗം ബാബു കെ.എ, സി.കെ രാധാകൃഷ്ണൻ മാസ്റ്റർ, വിപിൻ നരിയമ്പാറ, കുടുംബശ്രീ പ്രതിനിധികളായ രാജി സന്തോഷ്, ലത സതീഷ്  തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് സന്ദർശിച്ച മേഖലയിൽ പൊതുവെ കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നതായി വിലയിരുത്തപ്പെട്ടു.ഗൃഹ സന്ദർശന പ്രവർത്തനം നാളെ 11 മണിക്ക് തുടരും. ജാഗ്രത സമിതിയുടെ തുടർപ്രവർത്തനങ്ങൾക്കായി ഡോക്ടർ സനീഷ് PPE കിറ്റുകളും സാനിറ്റൈസറും  സംഭാവന ചെയ്തു.

10  05 2021 : 11 AM

ഇന്ന് ( 10  05 2021) രാവിലെ .11  മണി മുതൽ ഉച്ച  കഴിഞ്ഞു 2  വരെ ആലക്കോട് നരിയമ്പാറ വാർഡ് ജാഗ്രതാ സമിതി  ഇരുപതോളം  വീടുകളിൽ  സന്ദർശനം നടത്തി. കോവിഡ് പ്രതിരോധം, മഴക്കാല പൂർവ ശുചീകരണം എന്നീ വിഷയങ്ങളിൽ നിരീക്ഷണവും ബോധവൽക്കരണവും നടത്തി. സന്ദർശിച്ച വീടുകളിൽ ക്ഷേമാന്വേഷണം നടത്തുകയും വീടിനകത്ത് SMS പാലിക്കേണ്ടുന്ന ആവശ്യം സൂചിപ്പിക്കുകയും ചെയ്തു . ഭക്ഷ്യവസ്തുക്കൾ, മരുന്ന്  തുടങ്ങിയ അവശ്യ വസ്തുക്കളുടെ ലഭ്യതയും ചർച്ച ചെയ്യപ്പെട്ടു ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി,  RRT അംഗം ബാബു കെ.എ, സി.കെ രാധാകൃഷ്ണൻ മാസ്റ്റർ, ലത സതീഷ്  തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് സന്ദർശിച്ച മേഖലയിൽ ചിലയിടങ്ങളിൽ  കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നതിൽ  ചില വീഴ്ചകൾ  ശ്രദ്ധയിൽപ്പെട്ടു  .കിടപ്പു രോഗികൾക്കായി ഒരു വീൽ ചെയർ ,ഒരു എയർ ബെഡ്  എന്നി വയുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടു . 60 കഴിഞ്ഞവരിൽ ചിലർ ഇപ്പോഴും വാക്സിൻ ഒരു ഡോസ് പോലും  എടുത്തിട്ടില്ല എന്നകാര്യം ശ്രദ്ധയിൽപ്പെട്ടു.അത്തരം ആളുകളുടെ  ലിസ്റ്റ്  എടു ത്തിട്ടുണ്ട്. തീരെ വയ്യാത്തവർക്ക് വീട്ടിൽ വന്നു വാക്‌സിനേറ്റു ചെയ്യുമോ എന്ന അന്വേഷണം ഉണ്ടായി .ഒരു ഭിന്ന ശേഷി വ്യക്തി ഉൾപ്പെടെ  അത്തരം 3 വ്യക്തികൾ മേഖലയിൽ ഉണ്ട് . സംസാരിക്കാൻ കഴിവില്ലാത്ത ഒരു ചെറുപ്പക്കാരൻ ആംഗ്യഭാഷയിൽ വാക്‌സിൻ വേണ്ട എന്ന് ഉറപ്പിച്ചു സൂചിപ്പിച്ചു .  ഒരു വീട്ടിൽ വിവാഹ വാർഷികത്തിന്റെ ഭാഗമായി വന്നെത്തിയ  ബന്ധുക്കൾ മാസ്‌ക് ധരിക്കാതെ ഇടപെടുന്നതു കണ്ടു . അവരോട് മാസ്ക് ധരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു . സ്വന്തം പറമ്പിലേക്ക് പോകുന്നതാണെണെന്നും പറഞ്ഞു കാറിത്തുപ്പി മുന്നേറുന്ന ഒരു മദ്ധ്യ വയസ്കനെയും കണ്ടുമുട്ടി .ഒരു ആരോഗ്യ പ്രവർത്തകയുടെ  വീടിൽ കൂത്താടി വളർത്തുകേന്ദ്രവും  കണ്ടു .ആവശ്യമായ മുന്നറിയിപ്പുകൾ നൽകി .പല വീടുകളിലും  ബ്ലീച്ചിങ് പൌഡർ ആവശ്യമുണ്ട് .  ഒരു ആരോഗ്യ പ്രവർത്തക / പ്രവർത്തകൻ  എങ്കിലും നമ്മുടെ  ടീമിലുണ്ടാകുന്നത് നല്ലതായിരിക്കുമെന്നു തോന്നി .ഗൃഹ സന്ദർശന പ്രവർത്തനം നാളെ  തുടരും. - CKR  10  05 2021


11 05 2021

ഇന്ന് ( 11 05 2021) രാവിലെ .പത്തര  മണി മുതൽ ഉച്ച ക്ക് 1.30 വരെ ആലക്കോട് നരിയമ്പാറ വാർഡ് ജാഗ്രതാ സമിതി മോറാനി മേഖലയിൽ 42  വീടുകളിൽ  സന്ദർശനം നടത്തി. കോവിഡ് പ്രതിരോധം, മഴക്കാല പൂർവ ശുചീകരണം എന്നീ വിഷയങ്ങളിൽ നിരീക്ഷണവും ബോധവൽക്കരണവും നടത്തി. സന്ദർശിച്ച വീടുകളിൽ ക്ഷേമാന്വേഷണം നടത്തുകയും വീടിനകത്ത് SMS പാലിക്കേണ്ടുന്ന ആവശ്യം സൂചിപ്പിക്കുകയും ചെയ്തു . ഭക്ഷ്യവസ്തുക്കൾ, മരുന്ന്  തുടങ്ങിയ അവശ്യ വസ്തുക്കളുടെ ലഭ്യതയും ചർച്ച ചെയ്യപ്പെട്ടു ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി,  RRT അംഗം ബാബു കെ.എ, സുമിത്ര ദാസ് മോറാനി ,സി.കെ രാധാകൃഷ്ണൻ മാസ്റ്റർ, ധന്യ, ലത സതീഷ്  , ലിജി ടീച്ചർ, ശോഭ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് (1105 2021) സന്ദർശിച്ച മേഖലയിൽ പൊതുവെ  കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നതായി  ശ്രദ്ധയിൽപ്പെട്ടു  . 60 കഴിഞ്ഞവരിൽ ചിലർ ഇപ്പോഴും വാക്സിൻ ഒരു ഡോസ് പോലും  എടുത്തിട്ടില്ല എന്നകാര്യം ശ്രദ്ധയിൽപ്പെട്ടു.അത്തരം ആളുകളുടെ  ലിസ്റ്റ്  എടു ത്തിട്ടുണ്ട്. തീരെ വയ്യാത്തവർക്ക് വീട്ടിൽ വന്നു വാക്‌സിനേറ്റു ചെയ്യുമോ എന്ന അന്വേഷണം ഉണ്ടായി. കൊതുകു വളരാതിരിക്കാൻ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി .പല വീടുകളിലും  ബ്ലീച്ചിങ് പൌഡർ ആവശ്യമുണ്ട് .  ഒരു വാടക വീട്ടിൽ  അടച്ചു പൂട്ടി ക്കഴിയുന്ന ഒരു കുടുംബത്തിന്റെ വിഷമസ്ഥിതി ശ്രദ്ധയിൽപ്പെട്ടു.ഈ മേഖലയിൽ പൊതുവെ ലോക് ഡൗൺ നിയന്ത്രണങ്ങളുമായി സഹകരിക്കുന്നുവെന്നാണ്  കണ്ടത്.  ഗൃഹ സന്ദർശന പ്രവർത്തനം നാളെ  തുടരും. - CKR  11  05 2021



20 05 2021 പഞ്ചായത്തിൻ്റെ തീരുമാനപ്രകാരം അംഗൻവാടികളിലും മറ്റും +ve രോഗികൾക്ക് ക്വാറൻ്റയനിൽ കഴിയാൻ അനുവദിച്ചിട്ടുണ്ട് 

എന്നു കരുതി പഞ്ചായത്തിൽ എവിടെയെങ്കിലും ഉള്ള രോഗിയെ അവിടെ കൊണ്ട് അഡ്മിറ്റ് ചെയ്യണമെങ്കിൽ മിനിമം ആ വാർഡിലെ മെമ്പറെങ്കിലും അറിയണം 

നിലവിൽ നരിയം പാറ വാർഡിലെ അംഗൻവാടിയിൽ രണ്ട് പേഷ്യൻ്റിനെ ഇന്ന് 20/5/21 ന് 3 മണിക്ക് കൊണ്ടുവന്നിട്ട് ആക്കിയിട്ടുണ്ട് 


20 05 2021 നരിയംപാറ അംഗൻവാടിയിൽ വന്ന രണ്ട് കോവിഡ് രോഗികളെയും രാത്രി തന്നെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

 20 05 2021 ; 11 AM 

 രാവിലെ പതിനൊന്ന് മണി മുതൽ ഉച്ച ക്ക് 1.30 വരെ ആലക്കോട് നരിയമ്പാറ വാർഡ് ജാഗ്രതാ സമിതി  ആനപ്പാറ ബൈപാസ് ജംഗ്ഷൻ -കുറ്റിപ്പുഴ റോഡ് മേഖലയിൽ മുപ്പതോളം വീടുകളിൽ  സന്ദർശനം നടത്തി. കോവിഡ് പ്രതിരോധം, മഴക്കാല പൂർവ ശുചീകരണം എന്നീ വിഷയങ്ങളിൽ നിരീക്ഷണവും ബോധവൽക്കരണവും നടത്തി. സന്ദർശിച്ച വീടുകളിൽ ക്ഷേമാന്വേഷണം നടത്തുകയും വീടിനകത്ത് SMS പാലിക്കേണ്ടുന്ന ആവശ്യം സൂചിപ്പിക്കുകയും ചെയ്തു . ഭക്ഷ്യവസ്തുക്കൾ, മരുന്ന്  തുടങ്ങിയ അവശ്യ വസ്തുക്കളുടെ ലഭ്യതയും ചർച്ച ചെയ്യപ്പെട്ടു ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി,  RRT അംഗം ബാബു കെ.എ,  സി.കെ രാധാകൃഷ്ണൻ ,സൗമ്യ, ധന്യ, തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് (20 05 2021) സന്ദർശിച്ച മേഖലയിൽ പൊതുവെ  കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നതായി  ശ്രദ്ധയിൽപ്പെട്ടു  . വയ്യാത്തവർക്ക് വീട്ടിൽ വന്നു വാക്‌സിനേറ്റു ചെയ്യുമോ എന്ന അന്വേഷണം ഉണ്ടായി. കൊതുകു വളരാതിരിക്കാൻ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി .പല വീടുകളിലും  ബ്ലീച്ചിങ് പൌഡർ ആവശ്യമുണ്ട് .  കോ വിഡ് രോഗികളുള്ള 2 വീടുകളിൽ ക്ഷേമാന്വേഷണം നടത്തി.ഈ മേഖലയിൽ പൊതുവെ ലോക് ഡൗൺ നിയന്ത്രണങ്ങളുമായി സഹകരിക്കുന്നുവെന്നാണ്  കണ്ടത്.  പ്രാദേശികമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാർഡിലേക്കായി ഒരു ഓക്സിജൻ കിറ്റ് യൂനിറ്റ് നിർമ്മിക്കാനുള്ള ഒരു പ്രൊജക്റ്റിന്റെ സാധ്യത ഈ മേഖലയിൽ താമസിക്കുന്ന  ഒരു ഗൃഹനാഥൻ അവതരിപ്പിച്ചു.15 LPM ഓക്സിജൻ നിർമ്മിക്കുവാൻ കഴിയുന്ന ഉപകരണത്തിന് 40,000_ 50,000 രൂ കണ്ടെത്തേണ്ടി വരും. പ്രൊജക്റ്റിന്റെ സാധ്യതകൾ  വിദഗ്ദ്ധരുടെ പങ്കാളിത്തത്തോടെ കൂടുതൽ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. വാർഡിലെ ഗൃഹ സന്ദർശന പ്രവർത്തനം നാളെയും  തുടരും. വാർഡിൽ ഇന്ന്  ഒരു കോവിഡ് കേസ് കൂടി റിപ്പോർട് ചെയ്യപ്പെട്ടു.  വൈകുന്നേരം നരി യമ്പാറ അംഗനവാടിയിൽ മറ്റൊരു വാർഡിൽ നിന്നുള്ള  2 കോവിഡ് രോഗികളെ ക്വാറൻ റ്റയിൻ ചെയ്തതായി രാത്രിയിൽ അറിഞ്ഞു. പ്രസ്തുത പ്രവർത്തനം വാർഡ് മെമ്പറെപ്പോലും അറിയിക്കാതെയാണ് ചെയ്തത് എന്നു മനസിലാക്കുന്നു. പഞ്ചായത്ത് തലത്തിൽ ഉദ്യോഗസ്ഥന്മാർ കാണിക്കുന്ന  ഇങ്ങനെയുള്ള അശ്രദ്ധ ജാഗ്രതാ സമിതിക്ക് ഇക്കാര്യത്തിൽ രോഗികൾക്ക് വേണ്ടുന്ന സഹായം നൽകാൻ പറ്റുന്ന വിധത്തിൽ തക്ക സമയത്ത് ഇടപെടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു - CKR  20  05 2021


22 05 2021 

ജാഗ്രത സമിതി യുടെ ഇന്നത്തെ സന്ദർശനം പ്രധാനമായും നരിയമ്പാറ സെന്ററിൽ കോളനി പ്രദേശം ഉൾപ്പെടുന്ന IRPC ക്ലസ്റ്റർ  C2 ,C 1  മേഖലയിൽ ആയിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജെയിംസ്, RRT ലീഡർ ബാബു കീച്ചറ എന്നിവരോടൊപ്പം മനോജ്, രാജേഷ്, വിപിൻ, സി.കെ.രാധാകൃഷ്ണൻ എന്നീ IRPCവളണ്ടിയർമാരും പങ്കെടുത്തു. ഈ മേഖലയിൽ 3 കോ വിഡ് Active കേസുകൾ ഉണ്ട്.കൂടാതെ കോവിഡ് വന്നു പോയ പല വീടുകൾ ഉണ്ട്. ഈ മേഖലയിൽ,അയൽപക്കത്തെ ഒരു ബാലനേയും കൂട്ടി കുളിക്കാനായി പുഴക്കടവിലേക്കു പോയ ഒരു യുവാവ് പോലിസിന്റെ ശ്രദ്ധയിൽ പെട്ടു 2 ദിവസം മുമ്പ് പിഴയടക്കേണ്ടി വന്നതായി അറിഞ്ഞു. കുന്നിൻ മുകളിലുള്ള ഒരു ഭവനത്തിൽ മൈക്കാടു പണിയിലേർപ്പട്ട 6 പേർ യാതൊരു അകലവും പാലിക്കാതെ കൂടിയിരുന്നു കാപ്പി കുടിക്കുന്നതായി കണ്ടു. ഒരു ചെറുപ്പക്കാരൻ  മാസ്കൊന്നുമിടാതെ അയൽപക്കത്തു ചെന്നു  മാസ്കൊന്നുമിടാതെ  നിൽക്കുന്ന ഒരു മധ്യവയസ്ക്കന്റെ അരികെ  നിന്നു സൊറ പറയുന്നതു കണ്ടു. അടുത്തടുത്ത് വീടുകളുള്ള പ്രദേശത്ത് നല്ല ബോധവൽക്കരണവും കർശനമായ നിരീക്ഷണ സംവിധാനവും ഉണ്ടായില്ലെങ്കിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുക അസാധ്യമാകും. ഈ സ്ഥലത്തെ എല്ലാ വീടുകളിലും ചുമ്മാ അലഞ്ഞു ചെന്നു നിൽക്കുന്ന വൃദ്ധയും മാസ്ക്  വെക്കാതെയും സാമൂ ഹ്യ അകലവും പാലിക്കാതെയാണുള്ളത്. എടുത്തു വെച്ച കുന്നു പോലുള്ള ഈ പ്രദേശത്ത് പോലിസിംഗ് അത്ര എളുപ്പമല്ല താനും. നരി യമ്പാറ സെന്ററിൽ തിരിച്ചെത്തിയപ്പോൾ കണ്ടത്  മാസ്കിടാതെ  സ്കൂട്ടറോടിച്ചു പോകുന്ന തദ്ദേശവാസിയായ ഒരു ചെറുപ്പക്കാരനെയാണ്. ഈ ഭാഗം ഒരു valnurable area ആയിക്കണ്ട് കോ വിഡ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണം. മേഖലയിൽ തനിച്ച് താമസിക്കുന്ന ഒരു വല്യമ്മയുടെ അഭ്യർത്ഥന പ്രകാരം അവർക്ക് അത്യാവശ്യം പച്ചക്കറി കൾ ഒരു സ്പോൺസർ മുഖേന വാങ്ങിച്ചു കൊടുത്തു. റേഷൻ കാർഡില്ലാത്ത ഒരു കുടുംബം ഭക്ഷ്യകിറ്റ്, അരി ഇവ ലഭിക്കുമോ എന്ന് അന്വേഷിച്ചു. ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞ, എന്നാൽ റേഷൻ കാർഡോ സാമ്പത്തികമോ ഇല്ലാത്ത 4 കുടുംബങ്ങളെങ്കിലും ഉണ്ട്. കോ വിഡ് രോഗികൾ  ഉള്ള വീടുകൾ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സന്ദർശിക്കുകയും ക്ഷേമാന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് അടുത്ത കാലത്ത് നിര്യാതനായ പൊതുപ്രവർത്തകന്റെ കുടുംബാംഗങ്ങളേയും സന്ദർശിച്ചു.(22 O5 2021)

അടിയന്തിര ശ്രദ്ധയ്ക്ക് 
RRT, വളണ്ടിയർമാർ എന്നിവർക്ക് അടിയന്തിരമായി വാക്സിനേഷൻ നൽകുന്നതിന്ന് ഉത്തരവായിട്ടുണ്ട്   RRT, വളണ്ടിയർമാർ എന്നിവർ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഐ ഡി നമ്പർ പഞ്ചായത്തിൽ ഇന്ന് ഉച്ചക്ക് 1 മണിക്ക് മുമ്പ് തരണം ഇത്രയും പേരുടെ മുൻഗണന ലിസ്റ്റ് 2 മണിക്കുള്ളിൽ അപ്പ് ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്

27 05 2021 RPC ഇതിനകം തന്നെ വാർഡിനെ 10 ക്ലസ്റ്ററുകളായി  തിരിച്ച് 2 വളണ്ടിയർമാർക്ക്  കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ ചുമതല നൽകിയിട്ടുണ്ട്. ഒരു റൗണ്ട് സന്ദർശനം കഴിഞ്ഞ ഞായറാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ക്ലസ്റ്റർ തല RRT മാർക്ക് ഈ വളണ്ടിയർമാരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ആലക്കോട് നരി യമ്പാറ വാർഡിൽ നമ്മൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ക്ലസ്റ്റർ തല മോണിറ്ററിംഗ്  എന്ന ആശയം സംസ്ഥാനം ഉടനീളം നടപ്പിലാക്കാനായി ഏറ്റെടുത്തതിൽ സന്തോഷം .IRPC യെ ജില്ലയിലെ  Relief Agent  പ്രസ്ഥാനം ആയി സർക്കാർ കൂടി അംഗീകരിച്ച സാഹചര്യത്തിൽ ഈ പ്രവർത്തനത്തെ    കോ വിഡ് നിയന്ത്രണത്തിൽ വളരെ പ്രധാനമായ ഒരു  ചുവടു വെപ്പായി ഞങ്ങൾ കാണുന്നു.- കൺവീനർ, IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.

28 05 2021  ;  RPC വിഭാവന ചെയ്ത 10 ക്ലസ്റ്ററുകൾ ചർച്ചക്കായി സമർപ്പിക്കുന്നു. ഇതിൽ C6, C 7 , C 8  ൽ കഴിഞ്ഞ ഞായറാഴ്ച പ്രാഥമിക സന്ദർശനം നടത്തി Data ശേഖരിച്ചിട്ടുണ്ട്. മറ്റു ക്ലസ്റ്റററുകളിൽ ഈ ശനി, ഞായർ  ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നു. എല്ലാവരുടേയും സഹകരണവും അഭിപ്രായവും ക്ഷണിക്കുന്നു. സേവന മനസ്ഥിതി ഉള്ള, (രാഷ്ട്രീയ ഭേദമില്ലാതെ )ഓരോ ക്ലസ്റ്ററിലേയും പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി കോവിഡ് ന് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ക്ലസ്റ്റർ തല മോണിറ്ററിംഗ് ടീമുകളുണ്ടാവണം എന്നാണ് ആഗ്രഹിക്കുന്നത്. ക്ലസ്റ്റർ തല RRT കൺവീനറും ക്ലസ്റ്ററിലെ പൊതു പ്രവർത്തകൻ ചെയർ പേഴ്സണുമായി ക്ലസ്റ്റർ തല മോണിറ്ററിംഗ് കമ്മിററി നിലവിൽ വരണം. ഈ കമ്മിറ്റിയിൽ ക്ലസ്റ്ററിലെ RP മാരെയും ഉൾപ്പെടുത്താം. രോഗ പ്രതിരോധ തുടർ പ്രവർത്തനങ്ങൾ, വളണ്ടിയർ ശാക്തീകരണം ( രോഗീ ശുശ്രൂഷക്ക് വേണ്ട കൂടുതൽ അറിവും പരിശീലനവും നൽകൽ ,ഉദാ: BP, BGL, Sp 02 ഇവ അളക്കൽ), പാലിയേറ്റീവ് കെയർ ഈ പ്രവർത്തനങ്ങളാണ് ക്ലസ്റ്റർ തല കമ്മിറ്റി ചെയ്യേണ്ടത്.


31/05/2021 നരിയമ്പാറ വാർഡിലെ I RPC യൂനിറ്റിന്റെ പാലിയേറ്റ് കെയർ പ്രവർത്തനത്തിന് Digital BP meter, Blood Glu cose meter, Pulse Oximeter എന്നിവ  ലഭ്യമായിട്ടുണ്ട്. കോ വിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട്  ഇവയിൽ പരിശീലനം നേടാനും തുടർന്നങ്ങോട്ട് എല്ലാ ആഴ്ചയിലും 2 മണിക്കൂറെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്  പാലിയേറ്റീവ് കെയർ വിസിറ്റ് നടത്താനും 18-45 പ്രായ ഗ്രൂപ്പിൽ പെട്ട 2 വളണ്ടിയർമാരെ ആവശ്യമുണ്ട്.

8/6/2021 : ആരോഗ്യ  /  വിദ്യാഭ്യാസ  സ്റ്റാന്റിംഗ്  കമ്മിറ്റിയുടെ   നിർദേശപ്രകാരം  ക്ലസ്റ്റർ RRT  മാരുടെ ചുമതലകൾ (CKR)

1 .ക്ലസ്റ്റർ  തല രജിസ്റ്റർ സൂക്ഷിക്കണം .ഓരോദിവസവും സന്ദർശന ,സേവന റിപ്പോർട്ടുകൾ എഴുതണം .

2.കോവിഡ്  POSITIVE / ക്വാറന്റൈനിൽ കഴിയുന്നവരെ എല്ലാ ദിവസവും  ബന്ധപ്പെട്ട്  റിപ്പോർട്ടുകൾ എല്ലാ ദിവസവും നോഡൽ ഓഫീസർമാർക്ക് നൽകണം .;

അവർക്കു മരുന്ന് ,ഭക്ഷണ സൗകര്യങ്ങൾ ,വാഹനസൗകര്യം എന്നിവ ഒരുക്കണം 

3 .കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ,ചടങ്ങുകൽ ആളുകളുടെ സാന്നിധ്യം നിരീക്ഷിച്ചു നിയന്ത്രിക്കാൻ വേണ്ട നട പടികൾ എടുക്കാൻ സെക്ടറിൽ മജിസ്‌ട്രേറ്റിനേ യും വാർഡ് തല കമ്മിറ്റിയേ യും ബന്ധപ്പെടുക .

4 .വാക്സിൻ മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്ക് വാക്സിൻ ലഭിക്കാൻ മെഡിക്കൽ ഓഫീസറുമായും ആരോഗ്യപ്രവർത്തകരുമായും ബന്ധപ്പെട്ടു നടപടി സ്വീകരിക്കുക .

 

5 .കോവിഡ്  19 ബാധിക്കുന്നവർക്കു വൈദ്യസഹായം ലഭിക്കുന്നതു മായി മെഡിക്കൽ ഓഫീസർ , ഹെൽത്ത് ഇൻസ്‌പെക്ടർ ,ആശാവർക്കർ ,കൗൺസിലർമാർ  എന്നിവരുമായി  ബന്ധപ്പെടുക , കോവിഡ്  19 ബാധിക്കുന്നവർക്കു വൈദ്യസഹായംഉറപ്പു വരുത്തുക .

6 .നിലവിലുള്ള വാർഡ് തല RRT , വാഡ്‌തല നോഡൽ ഓഫിസറായി പ്രവർത്തിക്കും .ക്ളസ്റ്റർ RRT മാർ സന്ദർശന റിപ്പോർട്ടുകൾ വാഡ്‌തല നോഡൽ ഓഫിസർക്ക് നല്കണം .

7 .  കോവിഡ്  POSITIVE / ക്വാറന്റൈനിൽ കഴിയുന്നവർക്ക്  മരുന്ന് ,ഭക്ഷണ സൗകര്യങ്ങൾ ,വാഹനസൗകര്യം എന്നിവ ഒരുക്കാൻ വാർഡ് മെമ്പറോടും , വാർഡ് നോഡൽ ഓഫിസറോടും ബന്ധപ്പെടണം .

****************


BACK TO CONTENTS  മറ്റു ഉള്ളടക്കത്തിലേക്കു പോകാം 


No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...