NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Saturday, July 22, 2023

സ. കോരൻ തോയന് ആദരാഞ്ജലികൾ

 

IRPC
കൊട്ടയാട് മുൻ പാർട്ടി ലോക്കൽ കമ്മിറ്റിയംഗം സ. കോരൻ തോയൻ(80) അന്തരിച്ചു. കർഷകസംഘം വില്ലേജ് സെക്രട്ടറി,ആലക്കോട് പഞ്ചായത്ത് മെമ്പർ, ആലക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്  IRPC കൊട്ടയാട്‌ യൂണിറ്റിന്റെ   ആദരാഞ്ജലികൾ

Wednesday, July 19, 2023

ഹോം കെയർ സന്ദർശനം 18 07 2023

 പ്രിയരേ,കൊട്ടയാട് IRPC യൂണിറ്റിലെ കിടപ്പു രോഗികളുടെ വീടുകളിലേക്ക് നടത്തിയ ഇന്നത്തെ യൂനിറ്റ് തല  ഹോം കെയർ സന്ദർശനവുമായി സഹകരിച്ച എല്ലാവർക്കും  നന്ദി രേഖപ്പെടുത്തുന്നു. വിശേഷിച്ചും തിമിരിയൂണിറ്റിൽനിന്നെത്തിയ പാലിയേറ്റീവ് നഴ്സുമാരായ വളണ്ടിയർ മാർ ആയ ആകാശ് (ഡ്രൈവർ), സൗമ്യ, ശ്രീജ എന്നിവർക്ക് കൊട്ടയാട് യൂണിറ്റിൻ്റെ കടപ്പാട് അറിയിക്കുന്നു. അതുപോലെ സന്ദർശകർക്ക് ഭക്ഷണ സൗകര്യം ഒരുക്കിത്തന്ന കാവുങ്കുടി മേഖലയിലെ വളണ്ടിയർമാർക്കും ( മാത്യു മാസ്റ്റർ, മോഹനൻ, വിനു ) , സോഫിയ ടീച്ചർ ക്കും സ്നേഹാഭിവാദ്യങ്ങൾ അറിയിക്കുന്നു.

ഇന്നത്തെ പരിപാടി രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ നീണ്ടുനിന്നു. ബാനർ കെട്ടിയ വാഹനത്തിലാണ് വളണ്ടിയർമാർ യാത്ര ചെയ്തത്. തിമിരി യൂനിറ്റ് വാഹനവും പരിശോധനാ ഉപകരണങ്ങളും പാലിയേറ്റീവ് കെയർ നഴ്സുമാരേയും  ഏർപ്പാടാക്കി. വണ്ടിക്കൂലി ഇനത്തിൽ  നമ്മുടെ യൂനിറ്റിന് 1500 രൂപയും Petrol ചിലവ് 1000 രൂപയും 25 BG Strip കൾക്ക് 500 രൂപയും ഉൾപ്പെടെ 3000 രൂ (ചായ, ഭക്ഷണം ഉൾപ്പെടാതെ) ചെലവായി. 


ഇന്ന്  34 കിടപ്പു രോഗികളെ (14 സ്ത്രീകൾ) സന്ദർശിക്കാൻ കഴിഞ്ഞു. വിവിധ ബ്രാഞ്ചുകളിൽ നിന്നായി 22വളണ്ടിയർമാർ (6 സ്ത്രീകൾ) പങ്കെടുത്തു.25 പേരുടെ Blood Glucose പരിശോധിച്ചു. 30 പേരുടെ BP പരിശോധിച്ചു.ഈ അളവുകളിൽ വ്യതിയാനങ്ങൾ ഉള്ളവർക്ക് തുടർ പരിശോധനക്കും ഭക്ഷണക്രമീകരണത്തിനുമുള്ള നിർദ്ദേശങ്ങൾ നൽകി. പല വീടുകളിലും വളരെ വൈകിയാണ് പ്രായമായവരും അവരെ ശുശ്രൂഷിക്കുന്നവരും രാവിലത്തെ ഭക്ഷണം/മരുന്ന് കഴിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽ പെട്ടു.

 ആശാ വർക്കർമാർ പ്രതിമാസ സന്ദർശനം  നടത്താത്ത ഇടങ്ങൾ ശ്രദ്ധയിൽ വന്നു.കാലിൽ പൊട്ടിയ വ്രണങ്ങൾ ഉള്ള ഒരു രോഗിക്ക് കൃത്യമായ പരിചരണം ലഭിക്കാതെ ഒരു രോഗിയുണ്ട്. 

നല്ല കട്ടിൽ ഇല്ലാത്തതിനാൽ വെറും തറയിൽ കിടക്ക വിരിച്ച് കിടക്കുന്ന ഒരു അമ്മയെക്കണ്ടു. 

എയർ ബെഡ് ഉണ്ടായിട്ടും അതിൽ കിടക്കാതെ വ്രണങ്ങൾ ഉണ്ടായിത്തുടങ്ങുന്ന സ്ഥിതിയും ഒരിടത്തു കണ്ടു.

കിടപ്പു രോഗിയായി ആശാ വർക്കർ മുഖേന രജിസ്റ്റർ ചെയ്യപ്പെടാത്തതു കൊണ്ട് BP / BG മരുന്നുകൾ സൗജന്യമായി ലഭിക്കാത്ത 2 രോഗികൾ ഉണ്ട്. വളരെ ഉയർന്ന BP / BG ഉണ്ടായിട്ടും യാത്രാ സൗകര്യം കുറഞ്ഞതിനാൽ ഇതുവരെ വൈദ്യസഹായം ലഭിക്കാത്ത ഒരു അമ്മയുടെ അവസ്ഥയും ഞങ്ങൾ കണ്ടു. 

പ്രതിമാസ BP / BG പരിശോധനാ ക്യാമ്പ് എത്രയും പെട്ടെന്ന് തുടങ്ങേണ്ട 3 മേഖലകൾ ( പാലും ചിത്ത / ഒറ്റമുണ്ട; നെല്ലിക്കുന്ന് /മോറാനി;  ' കാവും കുടി/ കല്ലൊടി ) കൂടി ഉണ്ട് എന്നതും ചർച്ച ചെയ്യപ്പെട്ടു. 

 ഹോം കെയർ സന്ദർശനത്തിൽ വിവിധ മേഖലകളിൽ നിന്നും പങ്കെടുത്ത മനോജ്, രാധാകൃഷ്ണൻ (ഒറ്റമുണ്ട), ബിജിത, പി.കെ ബാലൻ (കൂളാമ്പി), യശോദ ,രാഹുൽ (EMS),  പി.കെ.രവി ,ഗിരീഷ് (കാലായിമുക്ക് ), സിന്ധു, ഗണേശൻ (കോട്ടക്കടവ്) ,മാത്യു മാസ്റ്റർ, മോഹനൻ, വിനു (കാവിൻകുടി), സജീവൻ,ടോമി ( കല്ലൊടി) , സിജു,ബേബി (നെല്ലിക്കുന്ന്),ബാബു, ജോൺ ( നരിയമ്പാറ B) , സാലി ജയിംസ് (ഗ്രാമ പഞ്ചായത്തു മെമ്പർ), രാമകൃഷ്ണൻ, വിപിൻ, സൗമ്യ, ശോഭ (നരിയമ്പാറ A)  എന്നീ വളണ്ടിയർമാരുടെ പങ്കാളിത്തം ശ്രദ്ധേയമായി.വിക്രമൻ ടി.ജി., രാധാകൃഷ്ണൻ സി കെ (കൊട്ടയാട് യൂനിറ്റ് ), ആകാശ്, സൗമ്യ, ശ്രീജ (തിമിരി  യൂനിറ്റ് ) തുടങ്ങിയവർ നേതൃത്വം വഹിച്ചു.













































Monday, July 17, 2023

വെള്ളം തട്ടി മറിച്ചാൽ പോരാ




അഞ്ജു (ഇലഞ്ഞിമറ്റം )  സ്വരാജ്‌മുക്ക് ,കോട്ടക്കടവ് ( ആലക്കോട് പഞ്ചായത്ത് )  ഡെങ്കി പനി ബാധിച്ചു മരണപ്പെട്ടു .ആദരാഞ്ജലികൾ .

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം.


 കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ 

(1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക 

(2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ  നശിപ്പിക്കുക 

 ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക 

(4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക 

(5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക.  Offense is the best form of defense.

2023 ജൂലൈ മാസത്തിൽ ഇതിനകം മൂന്നു സൗജന്യ ക്യാമ്പുകൾ

22 മാസങ്ങളായി  മുടങ്ങാതെ .....


 9 / 7 / 2023  : IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ് , CPIM  കൂളാമ്പി - EMS. ബ്രാഞ്ചുകൾ സംയുക്‌തമായി സൗജന്യ ജീവിത ശൈലി രോഗ - നിർണ്ണയ . ക്യാമ്പ് നടത്തി .30 പേർ പങ്കെടുത്തു .വിക്രമൻ ടീ ജി ,ബെന്നി ,സുനിൽ , ബിജിത , യെശോദാ ,തുടങ്ങിയവർ നേതൃത്വം നൽകി ,


 29/6/2023-16-07-2023 വരേയുള്ള മൂന്നാഴ്ചകളിൽ  ഇതിനകം നൂറോളം പേർ പങ്കെടുത്ത മൂന്നു സൗജന്യ  ക്യാമ്പുകൾ ( കാലായി മുക്ക് , കോട്ടക്കടവ്  22 മാസങ്ങളിൽ മുടങ്ങാതെ, കൂളാമ്പി/ ഇ എം എസ് ,  )  നടന്നു കഴിഞ്ഞു .








കോട്ടക്കടവ്  22 മാസങ്ങളിൽ മുടങ്ങാതെ :


 16 /7/2023. : I R P C. കൊട്ടയാട് ലോക്കൽ യൂണിറ്റ്  , സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്‌ കോട്ടക്കടവ്  ഇവ ചേർന്നു നടത്തുന്ന  പ്രതിമാസ ഷുഗർ പ്രഷർ പരിശോധന രാവിലെ 8മണി മുതൽ 10 മണിവരെ ക്ലബ്‌ ഹാളിൽ വച്ച് നടത്തപ്പെട്ടു .20 ലധികം പേർ പങ്കെടുത്തു .ഗണേശൻ , മനോജ് , സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി .










Sunday, July 16, 2023

വയോധികയുടെ ഭവനം പുനർനിർമാണം നടത്തി താമസയോഗ്യമാക്കി .

 

16/7/2023 :നരിയംപാറ 





 നരിയംപാറ  എ ബ്രാഞ്ചിൽ ഗൃഹസന്ദർശനങ്ങൾ  നടത്തിയ  വേളയിൽ  പുതിയ പുരയിൽ  ചേയി  എന്ന വയോധികയുടെ ഭവനം  തീരെ  വാസയോഗ്യം അല്ലാതെ,  കനത്ത  മഴ  വന്നാൽ താഴെ വീഴും നിലയിൽ  ആയിരുന്നു  . ലൈഫ്മിഷൻ പദ്ധതിയിലോ, പുനരുദ്ധാരണ പ്രവർത്തിയിലോ ഉൾപ്പെടാത്തതിനാൽ വരുന്ന മഴക്കാലം ആ  വീട് അതിജീവിക്കില്ല എന്നു ഉറപ്പായി .ആയതിനാൽ  എത്രയും വേഗം  ഭവനം  വാസയോഗ്യമാക്കി നൽകണം  എന്നു തീരുമാനിച്ചു .

നരിയംപാറ  വാർഡ് മെമ്പർ ചെയർമാനും സിപിഐഎം നരിയംപാറ  ബ്രാഞ്ച് സെക്രട്ടറി കൺവീനർ ആയി  ഒരു കമ്മിറ്റി രൂപീകരിച്ചു . അപ്പോഴും സാമ്പത്തികം  ആയി  ഒന്നും തന്നെ  ഉണ്ടായിരുന്നില്ല .നല്ല  മനസിന്‌  ഉടമകളായ  ഒരു പാട് വ്യക്തികൾ  ഈ  കാലത്തും ഉണ്ടെന്ന് തെളിയിക്കുന്ന കാഴ്ച ആയിരുന്നു .പിന്നീട് അങ്ങോട്ട്‌ കണ്ടത്. (ആരുടേയും പേര് പറയുന്നില്ല ആരെയെങ്കിലും വിട്ടു പോയാലോ ) സാധനങ്ങൾ  ആയും  പണം  ആയും  അധ്വാനം ആയും  ഒരുപാട് ആളുകൾ  കൂടെ  നിന്നു കുഞ്ഞു കുട്ടികൾ മുതൽ  വയസായവർ  വരെ  ഈ  ഉദ്യമത്തിൽ  നമ്മളോടൊപ്പം ചേർന്നു. അതിന്റെ ഫലമായി 45 ദിവസം കൊണ്ടു (പൂർണമായി എന്നു പറയാൻ ആയില്ലെങ്കിലും )ഭവനം  പുതുക്കി പണിതു  കൊടുക്കാൻ നമുക്കായി. മെയ്‌ 30നു ആണ്  പണി  തുടങ്ങിയത് .  ജൂലായ് 14 നു വെള്ളിയാഴ്ച അവരുടെ വിശ്വാസം നോക്കി ആ  വീട്ടിൽ പാല് കാച്ചൽ നടന്നു. താക്കോൽ ദാനം  ഇന്ന് 16/7/23 നു ഞായർ  രാവിലെ 10 am ക്ക് നടത്തി.

ഈ  ഉദ്യമത്തിൽ  നമ്മോടൊപ്പം ചേർന്ന് പ്രവർത്തിച്ച ,സാമ്പത്തികം കൊണ്ടും  അധ്വാനം കൊണ്ടും  സഹകരിച്ച എല്ലാവരെയും ഇടനെഞ്ചോടു ചേർത്ത് അഭിവാദ്യം  ചെയ്യുന്നു. 16/07/23 നു നരിയമ്പാറ വെച്ചു നടന്നചടങ്ങിൽ സാബു മാസ്റ്റർ ഗൃഹനാഥക്ക് താക്കോൽ കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസ് അധ്യക്ഷത വഹിച്ചു.




I RPC യുടേയും സിപിഐഎം ന്റേയും  ഗൃഹസന്ദർശന വേളകളിൽ  ശ്രദ്ധയിൽപ്പെട്ട ഒരു പ്രശ്നം CPIM A, B ബ്രാഞ്ചുകൾ  ,ജീവനം ചാരിറ്റബൾ സൊസൈറ്റി കരുവഞ്ചാൽ  , അനുതാപ മനസ്കരായ മറ്റു വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെ  പരിഹരിച്ചു എന്നതിൽ സന്തോഷം രേഖപ്പെടുത്തുന്നു. ഇതിനു നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്തു മെമ്പർ സാലി ജയിംസ്, ലോക്കൽ സെക്രട്ടറിയും IRPC ചെയർമാനുമായ  വിക്രമൻ ടി ജി   ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ  ഹാരിസ് ,വിപിൻ  ,ബ്രാഞ്ച് സെക്രട്ടറിമാർ  രാമകൃഷ്ണൻ എ ജി, ബാബു കീച്ചറ എന്നിവരേയും ഭവനനിർമാണ പ്രവർത്തനത്തിനു സഹകരിച്ച മറ്റെല്ലാ IRPC വളണ്ടിയർമാരേയും അഭിനന്ദിക്കുന്നു 

- കൺവീനർ, IRPC കൊട്ടയാട് യൂനിറ്റ്.


കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...