NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Sunday, July 16, 2023

വയോധികയുടെ ഭവനം പുനർനിർമാണം നടത്തി താമസയോഗ്യമാക്കി .

 

16/7/2023 :നരിയംപാറ 





 നരിയംപാറ  എ ബ്രാഞ്ചിൽ ഗൃഹസന്ദർശനങ്ങൾ  നടത്തിയ  വേളയിൽ  പുതിയ പുരയിൽ  ചേയി  എന്ന വയോധികയുടെ ഭവനം  തീരെ  വാസയോഗ്യം അല്ലാതെ,  കനത്ത  മഴ  വന്നാൽ താഴെ വീഴും നിലയിൽ  ആയിരുന്നു  . ലൈഫ്മിഷൻ പദ്ധതിയിലോ, പുനരുദ്ധാരണ പ്രവർത്തിയിലോ ഉൾപ്പെടാത്തതിനാൽ വരുന്ന മഴക്കാലം ആ  വീട് അതിജീവിക്കില്ല എന്നു ഉറപ്പായി .ആയതിനാൽ  എത്രയും വേഗം  ഭവനം  വാസയോഗ്യമാക്കി നൽകണം  എന്നു തീരുമാനിച്ചു .

നരിയംപാറ  വാർഡ് മെമ്പർ ചെയർമാനും സിപിഐഎം നരിയംപാറ  ബ്രാഞ്ച് സെക്രട്ടറി കൺവീനർ ആയി  ഒരു കമ്മിറ്റി രൂപീകരിച്ചു . അപ്പോഴും സാമ്പത്തികം  ആയി  ഒന്നും തന്നെ  ഉണ്ടായിരുന്നില്ല .നല്ല  മനസിന്‌  ഉടമകളായ  ഒരു പാട് വ്യക്തികൾ  ഈ  കാലത്തും ഉണ്ടെന്ന് തെളിയിക്കുന്ന കാഴ്ച ആയിരുന്നു .പിന്നീട് അങ്ങോട്ട്‌ കണ്ടത്. (ആരുടേയും പേര് പറയുന്നില്ല ആരെയെങ്കിലും വിട്ടു പോയാലോ ) സാധനങ്ങൾ  ആയും  പണം  ആയും  അധ്വാനം ആയും  ഒരുപാട് ആളുകൾ  കൂടെ  നിന്നു കുഞ്ഞു കുട്ടികൾ മുതൽ  വയസായവർ  വരെ  ഈ  ഉദ്യമത്തിൽ  നമ്മളോടൊപ്പം ചേർന്നു. അതിന്റെ ഫലമായി 45 ദിവസം കൊണ്ടു (പൂർണമായി എന്നു പറയാൻ ആയില്ലെങ്കിലും )ഭവനം  പുതുക്കി പണിതു  കൊടുക്കാൻ നമുക്കായി. മെയ്‌ 30നു ആണ്  പണി  തുടങ്ങിയത് .  ജൂലായ് 14 നു വെള്ളിയാഴ്ച അവരുടെ വിശ്വാസം നോക്കി ആ  വീട്ടിൽ പാല് കാച്ചൽ നടന്നു. താക്കോൽ ദാനം  ഇന്ന് 16/7/23 നു ഞായർ  രാവിലെ 10 am ക്ക് നടത്തി.

ഈ  ഉദ്യമത്തിൽ  നമ്മോടൊപ്പം ചേർന്ന് പ്രവർത്തിച്ച ,സാമ്പത്തികം കൊണ്ടും  അധ്വാനം കൊണ്ടും  സഹകരിച്ച എല്ലാവരെയും ഇടനെഞ്ചോടു ചേർത്ത് അഭിവാദ്യം  ചെയ്യുന്നു. 16/07/23 നു നരിയമ്പാറ വെച്ചു നടന്നചടങ്ങിൽ സാബു മാസ്റ്റർ ഗൃഹനാഥക്ക് താക്കോൽ കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസ് അധ്യക്ഷത വഹിച്ചു.




I RPC യുടേയും സിപിഐഎം ന്റേയും  ഗൃഹസന്ദർശന വേളകളിൽ  ശ്രദ്ധയിൽപ്പെട്ട ഒരു പ്രശ്നം CPIM A, B ബ്രാഞ്ചുകൾ  ,ജീവനം ചാരിറ്റബൾ സൊസൈറ്റി കരുവഞ്ചാൽ  , അനുതാപ മനസ്കരായ മറ്റു വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെ  പരിഹരിച്ചു എന്നതിൽ സന്തോഷം രേഖപ്പെടുത്തുന്നു. ഇതിനു നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്തു മെമ്പർ സാലി ജയിംസ്, ലോക്കൽ സെക്രട്ടറിയും IRPC ചെയർമാനുമായ  വിക്രമൻ ടി ജി   ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ  ഹാരിസ് ,വിപിൻ  ,ബ്രാഞ്ച് സെക്രട്ടറിമാർ  രാമകൃഷ്ണൻ എ ജി, ബാബു കീച്ചറ എന്നിവരേയും ഭവനനിർമാണ പ്രവർത്തനത്തിനു സഹകരിച്ച മറ്റെല്ലാ IRPC വളണ്ടിയർമാരേയും അഭിനന്ദിക്കുന്നു 

- കൺവീനർ, IRPC കൊട്ടയാട് യൂനിറ്റ്.


No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...