NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Sunday, June 20, 2021

IRPC യൂനിറ്റിനു ധനസഹായം

ലളിതം ഉദാത്തം : ആലക്കോട് കുറ്റിപ്പുഴയിൽ  ഈയിടെ  നിര്യാതരായ  കാരന്താനത്ത് നീലകണ്ഠ പിള്ള , തങ്കമ്മ എന്നിവരുടെ മരണാനന്തരച്ചടങ്ങുകൾ കോവിഡ് കാല നിയന്ത്രണങ്ങളുടെ ഭാഗമായി ലളിതമായി നിർവഹിക്കപ്പെട്ടു. അതോടൊപ്പം കാരന്താനത്ത് കുടുംബാംഗങ്ങൾ IRPC കൊട്ടയാട് ലോക്കൽ യൂനിറ്റിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസഹായവും നൽകി. ധനസഹായം IRPC യൂനിറ്റിനു വേണ്ടി ചെയർമാൻ വിക്രമൻ ടി. ജി ഏറ്റുവാങ്ങി. IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് അംഗങ്ങൾ ആയ രാമകൃഷ്ണൻ എ.ജി, വിപിൻ ഭാസ്കരൻ, രാധാകൃഷ്ണൻ സി.കെ  , കാരന്താനത്ത് കുടുബാംഗങ്ങളായ രാധാകൃഷ്ണൻ,സതീഷ് കുമാർ, സുലോചന തുടങ്ങിയവർ പങ്കെടുത്തു. പരേതർക്ക് IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് ആദരാഞ്ജലികൾ അർപ്പിക്കുകയും ആലക്കോട് കൊട്ടയാട് മേഖലയിൽ IRPC നടത്തുന്ന  പ്രവർത്തനങ്ങൾക്ക് കാരന്താനത്ത് കുടുoബാംഗങ്ങൾ നൽകുന്ന അകമഴിഞ്ഞ പിന്തുണയിൽ സന്തോഷം രേഖപ്പെടുത്തുകയും ചെയ്യുന്നു. DYFI / IRPC വളണ്ടിയർമാരാണ് ഇവരുടെ ശവസംസ്കാരച്ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നിർവഹിച്ചത്.മേഖലയിൽ നിന്നും IRPC ക്കു ലഭിക്കുന്ന ആദ്യത്തെ സാമ്പത്തിക സഹായം ആണ് ഇത്. 




WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 

 - കൺവീനർ, IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.

Friday, June 11, 2021

സാന്ത്വനപരിചരണം വലിയ മാതൃക

നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുവിൻ എന്ന വചനം, മത്സരങ്ങൾനിറഞ്ഞ കാലത്ത് പലരും മറന്നുപോകുന്നുവെന്നതാണ് വർത്തമാനകാല ജീവിതത്തിലെ കാലുഷ്യങ്ങളുടെ അടിസ്ഥാനം. എങ്കിലും ആർദ്രത വറ്റാത്ത ഒരു പൊതുസമൂഹം ഇവിടെയുണ്ടെന്നാണ് മഹാമാരിക്കാലം തെളിയിച്ചത്. പരക്ലേശ വിവേകമുള്ളവർക്കു മാത്രമേ സാന്ത്വനത്തിന്റെ കൈത്താങ്ങ് നൽകാനാവുകയുള്ളൂ. സ്വന്തം പ്രശ്നങ്ങൾ വിസ്മരിച്ച് മറ്റുള്ളവരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ത്യാഗപൂർവം പ്രവർത്തിക്കുന്ന ഒട്ടേറെ പേർ ഓരോ പ്രദേശത്തുമുണ്ട്. സാമൂഹികമോ രാഷ്ട്രീയമോ മതപരമോ ആയ സന്മാർഗാദർശത്താൽ പ്രചോദിതരായാണ് സാമൂഹികസേവനത്തിലേക്ക് മിക്കവരും ഇറങ്ങുന്നത്. കോളറയും വസൂരിയും ബാധിച്ച് ജനങ്ങൾ മരിച്ചുവീണുകൊണ്ടിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയിലെ അനുഭവങ്ങൾ നമുക്കറിയാം. കോവിഡ് കാലത്ത് രോഗികളുടെയും ഒറ്റപ്പെട്ട് കഴിയേണ്ടിവന്നവരുടെയും വിളിപ്പുറത്തെത്തി സഹായമെത്തിച്ച ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർനമ്മുടെ നാട്ടിലുണ്ട്. ഇപ്പോഴും അവരതു തുടരുന്നു. കഴിഞ്ഞ പ്രളയകാലത്തും കേരളത്തിലെ ആ കാരുണ്യസ്പർശം ലോകം ശ്രദ്ധിച്ചു. താത്‌കാലികമായ ഒരു മുൻകൈ എന്ന നിലയിലല്ല, സുസ്ഥിരസംവിധാനമായി അത് തുടരണമെന്നത് കാലത്തിന്റെ ചുവരെഴുത്താവുകയാണ്.

കേരളത്തിൽ രണ്ടാം പിണറായി മന്ത്രിസഭയുടെ ഒന്നാമത്തെ യോഗം പതിവിൽനിന്ന് വിരുദ്ധമായി ദീർഘനേരം നീണ്ടുനിൽക്കുകയുണ്ടായി. പട്ടിണിയില്ലാത്ത, പ്രാഥമിക ജീവിതാവശ്യങ്ങൾക്ക് പ്രയാസമനുഭവപ്പെടാത്ത, പണമില്ലാത്തതിനാൽ ചികിത്സ നിഷേധിക്കപ്പെടാത്ത, പരിചരിക്കാനാളില്ലാത്തതിനാൽ നരകയാതനയനുഭവിക്കേണ്ടിവരാത്ത അവസ്ഥയുണ്ടാക്കുന്നതിനാണ് മുൻഗണനയെന്നാണ് ആ യോഗത്തിൽ വ്യക്തമാക്കപ്പെട്ടത്. അതിന്റെ തുടർച്ചയായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പ്രസ്താവിച്ചത്‌, ഏറ്റവും പരിഗണനയർഹിക്കുന്നവർക്ക് എല്ലാ സഹായവുമെത്തിക്കുന്നതിലാവും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഊന്നൽ എന്നാണ്. മികച്ചനിലയിൽ സാന്ത്വന പരിചരണപ്രവർത്തനം നടത്തുന്ന ഒട്ടേറെ സംഘടനകൾ ഇന്ന് കേരളത്തിലുണ്ട്. തെരുവുകളിൽ കഴിയുന്നവർക്ക് സ്ഥിരമായി ഭക്ഷണമെത്തിക്കുന്ന സംഘടനകൾ, ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കുന്നവർ എന്നിങ്ങനെ. എന്നാൽ, മനുഷ്യസ്നേഹത്താൽ പ്രചോദിതരായി ത്യാഗപൂർവം പ്രവർത്തിക്കാൻ നേതൃത്വം നൽകുന്നവരുള്ള സ്ഥലങ്ങളിൽ മാത്രമാണിതുള്ളത്. പലേടത്തും അതില്ല. അടുത്ത വീട്ടിൽ എന്തുസംഭവിക്കുന്നുവെന്നറിയാതെ കഴിയുന്നവരേറെയാണ്. ശരിയായുള്ള പാരസ്പര്യമുണ്ടെങ്കിൽ ദുരിതങ്ങൾ പരമാവധി ഇല്ലാതാക്കാനാവും. ആത്മഹത്യകൾ ഇല്ലാതാക്കാനാകും.

സാന്ത്വനപരിചരണം ഔദ്യോഗികമായ ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നതു വഴി തദ്ദേശസ്വയംഭരണ വകുപ്പ് രാജ്യത്തിനാകെ വലിയ മാതൃകയാണ് കാട്ടുന്നത്. കോവിഡ് കാലത്ത് രൂപവത്‌കരിച്ചതും ഇനിയും വിപുലീകരിക്കുന്നതുമായ സാമൂഹിക സന്നദ്ധസേന മുഖേന സേവനങ്ങൾ വാതിൽപ്പടിയിലെത്തിക്കുന്നതിനാണ് തീരുമാനം. പുറത്തുപോകാൻ കഴിയാത്ത വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ സേവനങ്ങൾ വീട്ടിൽത്തന്നെ ലഭ്യമാക്കൽ, ജനകീയ ഹോട്ടലിൽനിന്ന് ഭക്ഷണമെത്തിക്കൽ, കിടപ്പുരോഗികൾക്കാവശ്യമായ പരിചരണം, ആശുപത്രികളിൽ കിടക്കുന്ന രോഗികൾക്ക് കൂട്ടിരിപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം സാമൂഹിക സേവന വൊളന്റിയർമാരെ നിയോഗിച്ച് നടപ്പാക്കുന്നതിനാണ് തദ്ദേശസ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. വീടുകളിലെ അധ്വാനഭാരം കുറയ്ക്കുകകൂടി ലക്ഷ്യമാക്കി സ്മാർട്ട്‌ കിച്ചൺ പദ്ധതി നടപ്പാക്കുന്നതും ഇതിന്റെ ഭാഗമായി കാണാം. പഞ്ചായത്ത്-നഗരസഭകളുടെ പ്രധാന ഉത്തരവാദിത്വമായും പദ്ധതിയുടെ ഭാഗമായും ഇത് മാറുമ്പോൾ സാമ്പത്തികമായി സർക്കാരിൽനിന്ന് കൂടുതൽ സഹായം ആവശ്യമായിവരും. പ്രത്യേകിച്ചും വൊളന്റിയർമാർക്ക് പ്രതിഫലം നൽകേണ്ടതായി വരുമ്പോൾ പ്രത്യേക ഗ്രാന്റ് തന്നെ സർക്കാർ നൽകേണ്ടതുണ്ട്.

ഭാവിയിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രധാനപ്പെട്ട ഒരു മേഖല സാന്ത്വന പരിചരണത്തിന്റേതാകുമെന്നുറപ്പാണ്. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അത് മുൻകൂട്ടി കണ്ടറിഞ്ഞ് നേരത്തേതന്നെ മികവ് പ്രകടിപ്പിച്ച് ചുവടുറപ്പിച്ചു. അത് മാതൃകയാക്കി മറ്റുള്ളവരും രംഗത്തുവന്നുകൊണ്ടിരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഏതു നല്ലകാര്യവും വിവാദമാകാനും കക്ഷിരാഷ്ട്രീയാതിപ്രസരത്തിനിടയാക്കാനും അല്പസമയം മതിയെന്നതാണ് സ്ഥിതി. വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ നിയമാനുസൃതവും സുതാര്യവുമായ മാർഗം സ്വീകരിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കണം. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയാൽ അത്‌ ലോകത്തിനു മുന്നിൽ പുതിയൊരു കേരളമാതൃകയാവുമെന്നത് നിസ്സംശയമാണ്.

വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ നിയമാനുസൃതവും സുതാര്യവുമായ മാർഗം സ്വീകരിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കണം. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയാൽ അത്‌ ലോകത്തിനു മുന്നിൽ പുതിയൊരു കേരളമാതൃകയാവുമെന്നത് നിസ്സംശയമാണ്

WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 


-Editorial MATHRBHUMI 11062021

Thursday, June 3, 2021

നരിയമ്പാറ വാർഡ് തല കോ വിഡ് പ്രതിരോധ പ്രവർത്തനം

 നരിയമ്പാറ വാർഡ് തല കോ വിഡ് പ്രതിരോധ പ്രവർത്തനം ഉദ്ഘാടനം

IRPC കൊട്ടയാട് മേഖല നരിയമ്പാറ വാർഡ് തല കോ വിഡ് പ്രതിരോധ പ്രവർത്തനം ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

"നരി യൻപാറ വാർഡിൽ പൾസ് ഓക്സി മീറ്റർ വിതരണവും IRPC വളണ്ടിയർമാരുടെ പരിശീലനവും ഉദ്ഘാടനം ചെയ്തു. വാർഡിലെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും മാതൃകപരം."

- സാബു മാസ്റ്റർ










KSTA ആലക്കോട് യൂനിറ്റ് സംഭാവന ചെയ്ത പൾസ് ഓക്സിമീറ്റർ

ഇതോടൊപ്പം  KSTA ആലക്കോട് യൂനിറ്റ് സംഭാവന ചെയ്ത പൾസ് ഓക്സിമീറ്റർ ഇന്ന് രാവിലെ 10 മണിക്ക്  ( ഞായർ 23 05 2021) ആലക്കോട്            ഗ്രാമപഞ്ചായത്ത് മെമ്പർ സാബു മാസ്റ്ററിൽ നിന്നും നരിയമ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസ് ജാഗ്രതാ സമിതിക്കു വേണ്ടി ഏറ്റുവാങ്ങി.  ഡോക്ടർ ബിജോയ് മാത്യു ( PHC, തേർത്തല്ലി) IRPC  യുടെ വാർഡ്തല കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

പൾസ് ഓക്സി മീറ്റിന്റെ ഉപയോഗത്തെക്കുറിച്ച് വളണ്ടിയർ മാർക്ക് പരിശീലനം

തുടർന്ന്  IRPC വളണ്ടിയർ സൗമ്യ മനോജ് പൾസ് ഓക്സി മീറ്റിന്റെ ഉപയോഗത്തെക്കുറിച്ച് വളണ്ടിയർ മാർക്ക് പരിശീലനം നടത്തി . 

 3 ക്ലസ്റ്ററുകളിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗൃഹസന്ദർശനവും വിവരശേഖരണവും

അതിനു ശേഷം IRPC വളണ്ടിയർമാരുടെ  വിവിധ സ്ക്വാഡുകൾ  നരിയമ്പാറ വാർഡിൽ 3 ക്ലസ്റ്ററുകളിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗൃഹസന്ദർശനവും വിവരശേഖരണവും നടത്തി.  രാമകൃഷ്ണൻ കുറ്റിപ്പുഴ , ഹാരിസ് നരി യമ്പാറ , ബാബു കീച്ചറ, വിപിൻ ഭാസ്കരൻ, സി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.സി.മനോജ്, രാജേഷ് കെ.കെ , നിതിൻ നാരായണൻ, നോബിൾ വർഗീസ്, ശോഭ കെ കെ, ജയ്‌മോൻ തോമസ് ,മനു ടി കെ , അമൽ ഉണ്ണികൃഷ്ണൻ , സജ്ജാദ് വി എസ് , ധന്യ ഗോപി , ലത സതീശൻ തുടങ്ങിയ വളണ്ടിയർമാർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു


**************


ആരോഗ്യ  /  വിദ്യാഭ്യാസ  സ്റ്റാന്റിംഗ്  കമ്മിറ്റിയുടെ മുകളിൽ കൊടുത്ത  നിർദേശപ്രകാരം  ക്ലസ്റ്റർ RRT  മാരുടെ ചുമതലകൾ 

1 .ക്ലസ്റ്റർ  തല രജിസ്റ്റർ സൂക്ഷിക്കണം .ഓരോദിവസവും സന്ദർശന ,സേവന റിപ്പോർട്ടുകൾ എഴുതണം .
2.കോവിഡ്  POSITIVE / ക്വാറന്റൈനിൽ കഴിയുന്നവരെ എല്ലാ ദിവസവും  ബന്ധപ്പെട്ട്  റിപ്പോർട്ടുകൾ എല്ലാ ദിവസവും നോഡൽ ഓഫീസർമാർക്ക് നൽകണം .;
അവർക്കു മരുന്ന് ,ഭക്ഷണ സൗകര്യങ്ങൾ ,വാഹനസൗകര്യം എന്നിവ ഒരുക്കണം 
3 .കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ,ചടങ്ങുകൽ ആളുകളുടെ സാന്നിധ്യം നിരീക്ഷിച്ചു നിയന്ത്രിക്കാൻ വേണ്ട നട പടികൾ എടുക്കാൻ സെക്ടറിൽ മജിസ്‌ട്രേറ്റിനേ യും വാർഡ് തല കമ്മിറ്റിയേ യും ബന്ധപ്പെടുക .
4 .വാക്സിൻ മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്ക് വാക്സിൻ ലഭിക്കാൻ മെഡിക്കൽ ഓഫീസറുമായും ആരോഗ്യപ്രവർത്തകരുമായും ബന്ധപ്പെട്ടു നടപടി സ്വീകരിക്കുക .
 
5 .കോവിഡ്  19 ബാധിക്കുന്നവർക്കു വൈദ്യസഹായം ലഭിക്കുന്നതു മായി മെഡിക്കൽ ഓഫീസർ , ഹെൽത്ത് ഇൻസ്‌പെക്ടർ ,ആശാവർക്കർ ,കൗൺസിലർമാർ  എന്നിവരുമായി  ബന്ധപ്പെടുക , കോവിഡ്  19 ബാധിക്കുന്നവർക്കു വൈദ്യസഹായംഉറപ്പു വരുത്തുക .
6 .നിലവിലുള്ള വാർഡ് തല RRT , വാഡ്‌തല നോഡൽ ഓഫിസറായി പ്രവർത്തിക്കും .ക്ളസ്റ്റർ RRT മാർ സന്ദർശന റിപ്പോർട്ടുകൾ വാഡ്‌തല നോഡൽ ഓഫിസർക്ക് നല്കണം .
7 .  കോവിഡ്  POSITIVE / ക്വാറന്റൈനിൽ കഴിയുന്നവർക്ക്  മരുന്ന് ,ഭക്ഷണ സൗകര്യങ്ങൾ ,വാഹനസൗകര്യം എന്നിവ ഒരുക്കാൻ വാർഡ് മെമ്പറോടും , വാർഡ് നോഡൽ ഓഫിസറോടും ബന്ധപ്പെടണം .




പൾസ് ഓക്സിമീറ്റർ, BP അപ്പാരറ്റസ്, Glucometer പരിശീലനം 02 06 2021 രാവിലെ 10.30 ന്

 WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 

നരിയമ്പാറ വാർഡിൽ IRPC വളണ്ടിയർമാർക്ക്  പൾസ് ഓക്സിമീറ്റർ, BP അപ്പാരറ്റസ്, Glucometer എന്നിവ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനുള്ള IRPC പ്രൊജക്ട്  വാർഡ് മെമ്പർ സാലി ജയിംസ്  ഇന്ന് 02 06 2021 രാവിലെ 10.30 ന്  ഉദ്ഘാടനം ചെയ്തു. സൗമ്യ മോഹനൻ കോട്ടക്കടവ് ( Nurse, PHC Peringome ആണ് പരിശീലനം നൽകിയത്. സൗമ്യ, ശോഭ എന്നീ വളണ്ടിയർമാർ ഈ 3 ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടി. കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന പരിശീലനത്തിന്റെ ഭാഗമായി ക്ലസ്റ്റർ 5 ലെ18  പേരുടെ BP / BGL / sp 02/ Pulse എന്നിവ പരിശോധിച്ചു വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി. രാമകൃഷ്ണൻ എ ജി, ഹാരിസ് നരിയമ്പാറ തുടങ്ങിയ വളണ്ടിയർമാർ നേതൃത്വം നൽകി. ഒന്നര മണിക്കൂർ നീണ്ട ഈ പരിശീലന പ്രവർത്തനം എല്ലാ ക്ലസ്റ്ററുകളിലേയും 2 വളണ്ടിയർമാർക്ക്  വീതം നൽകാനാണ് ഉദ്ദേശിക്കുന്നത്. മറ്റു വാർഡുകളിലെ IRPC ക്ലസ്റ്റർ വിഭജനം പൂർത്തിയാക്കി വളണ്ടിയർമാർ ചാർജെടുക്കുന്ന മുറക്ക് മറ്റു വാർഡുകളിലേക്കും പരിശീലനം വ്യാപിപ്പിക്കാൻ കഴിയും.


REPORT :തയ്യാറെടുപ്പ്‌  : 21 / 05 / 2021 - 31/05/2021:

1.ആദ്യം ഉപകരണങ്ങൾ  ഓൺലൈൻ  ഓർഡർ കൊടുത്തു വാങ്ങി.പൾസ് ഓക്സിമീറ്റർ Dr.Trust No. 217- വില  2000; Dr. Morepen Glucometer - 50 Test Strip 100 Lancet വില  1076. Dr  Trust USA  comfort  BP monitor 121: വില- 1500 (Total -4576 )

2. കോട്ടൺ റോൾ-1 -100, ഹാൻഡ് ഗ്ലോവ്സ് 100 no.packet -1-650, Sanitiser-I BOTTLE 500ML -250 TOTAL 850/-

ഇപ്പോൾ ആകെ ചെലവ് : 5226 രൂപ /- (  SPONSORED BY  RADHAKRISHNAN C.K)

കുറിപ്പ് :     ഇതുപോലെ 15-20 പേരെ പരിശോധിക്കുന്ന വിധത്തിൽ 5 മിനി ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഇപ്പോൾ വാങ്ങിയ സാധനങ്ങൾ (ITEM 2, LANCET,സ്ട്രിപ്പ്  ) സ്റ്റോക്കുണ്ട് .അപ്പോൾ ക്യാമ്പിന്റെ ശരാശരി ചെലവ് 1000 രൂപയിലേക്കു കുറയും  

  3. പരിശീലനത്തിന് തയ്യാറായ വളന്റിയർമാരെ കൃത്യ സമയത്തിന് എത്തിക്കാൻ പല  തവണ   വിളിച്ചും യാത്രക്കായി വാഹനം ക്രമീകരിച്ചും മുന്നൊരുക്കങ്ങൾ ചെയ്തു   .ആദ്യം പ്ലാൻ ചെയ്ത ദിവസം പരിപാടിക്ക് അന്ന് വരാമെന്നേറ്റ വളണ്ടിയർമാർ എത്തിയില്ല . പ്രദേശത്തു അടുത്തടുത്ത് നടന്ന  രണ്ട് മരണങ്ങളുടെ  പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിവെക്കേണ്ടി വന്നത്  .പരിശീലക പാതിവഴിക്ക് മടങ്ങേണ്ടി വന്നു . രണ്ട് ദിവസം കഴിഞ്ഞു വളരെ കുറച്ചു ആളുകളെ നേരിട്ട് വിളിച്ചു പ്ലാൻ ചെയ്ത പരിപാടിയാണ് വിജയിച്ചത് .

നന്ദി :

കോവിഡ് ലോക്‌ഡോൺ കാലത്തും  രോഗീ പരിചരണത്തിൽ ഉള്ള താല്പര്യം കൊണ്ടുമാത്രം പരിശീലന പരിപാടിയിൽ പങ്കെടുത്ത രണ്ട്  വളണ്ടിയര്മാരെയും( സൗമ്യ നരിയംപാറ , ശോഭ നരിയാൻപാറ )പ്രത്യേകം അഭിനന്ദിക്കുന്നു .അതുപോലെ കോവിഡ്  ഡ്യൂട്ടിക്കിടയിലും ഈ പരിശീലത്തിനു സമയം കണ്ടെത്തി കോവിഡ്  പ്രോട്ടോക്കോളിന്റെ  ഭാഗമായി    ഇരട്ട മാസ്കും  ഫേസ് ഷീൽഡും  കൈയ്യുറയും  ധരിച്ചും  അകലം പാലിച്ചും വളന്റിയർമാർക്‌ വിശദമായ പരിശീലനം നൽകിയ  സൗമ്യ മോഹനനും (PHC , PERINGOME) IRPC ക്കു വേണ്ടി     നന്ദി രേഖപ്പെടുത്തുന്നു .

പ്രോഗ്രാമിന്റെ വിലയിരുത്തൽ 

പരിശീലനത്തിന് എത്തിയ വളണ്ടിയർമാരുടെ എണ്ണം കുറവായത്  കൊണ്ട് അവർക്കു വളരെ വിശദമായ പരിശീലനം ലഭിച്ചു .

പരിശീലനത്തിന്റെ ഭാഗമായി ക്ലസ്റ്റർ 5 ലെ18  പേരുടെ BP / BGL / sp 02/ Pulse എന്നിവ പരിശോധിച്ചു  ഭക്ഷണ ക്രമീകരണത്തിനും ഡോക്ടറെ കാണുന്നതിനും വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി.

BP  നോർമൽ(120-80)  അളവിൽ  അല്ലാത്ത 5 പേർക്ക് ഡോക്ടറെ കാണാനുള്ള നിർദേശം നൽകി .3  പേർ ഡോക്ടറെ കണ്ടു മരുന്നു കഴിക്കാൻ തുടങ്ങി.

 രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് സാധാരണ(140) യിലും കൂടിയ 2 പേരെ തിരിച്ചറിഞ്ഞു ഭക്ഷണ ക്രമീകരണത്തിനും ഡോക്ടറെ കാണുന്നതിനും വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി .

പൾസ്‌ ,ഓക്സിജെൻ   സാന്ദ്രത എന്നിവ പരിശോധിനയ്ക്കു വിധേയമായ  എല്ലാവരിലും നോർമൽ ആയി കാണപ്പെട്ടു ,പൾസ്‌  72-82 ;ഓക്സിജെൻ   സാന്ദ്രത (98,99).

നിർദേശങ്ങൾ :

1.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് എല്ലാ വാർഡ് തല ക്ലസ്റ്ററുകളിലും  പരിമിത എണ്ണം (10 -20 )ആളു കളെ ഉൾ പ്പെടുത്തി   ഇത്തരം മൈക്രോ ട്രെയിനിങ് &ടെസ്റ്റിംഗ് ക്യാമ്പുകൾ നടത്തേണ്ടതാണ് .

2.ഇപ്പോൾ പരിശീലനം ലഭിച്ച  നരിയമ്പാറ IRPC ടീമിനെ ഉൾപ്പെടുത്തി ഞങ്ങൾ കരുതിയി ട്ടുള്ള ഉപകരണങ്ങൾ  അണു വിമുക്തമെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ,ഇത്തരം  ക്യാമ്പുകൾ ,ലോക്‌ഡോൺ തീരുന്ന മുറക്ക്  ആഴ്ചയിൽ ഒന്ന്  എന്ന ക്രമത്തിൽ ഓരോ ക്ലസ്റ്ററിലും നടത്താൻ കഴിയും .

3.കോവിടിന്റെ മൂന്നാം വരവിനെ പ്രതിരോധിക്കാൻ  മലയോരഗ്രാമങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന അറിവും  കൂട്ടായ്മയും വളണ്ടിയർ ശാക്തീകരണവും ഉപകരിക്കും . കൂടാതെ തുടർന്നങ്ങോട്ട്  പാലിയേറ്റവ് കെയർ പ്രവർത്തനങ്ങൾ മൈക്രോതലത്തിൽ കാര്യക്ഷമമാക്കുന്നതിനും ഇത് ഉപകരിക്കും  


കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...