നരിയമ്പാറ വാർഡ് തല കോ വിഡ് പ്രതിരോധ പ്രവർത്തനം ഉദ്ഘാടനം
IRPC കൊട്ടയാട് മേഖല നരിയമ്പാറ വാർഡ് തല കോ വിഡ് പ്രതിരോധ പ്രവർത്തനം ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
"നരി യൻപാറ വാർഡിൽ പൾസ് ഓക്സി മീറ്റർ വിതരണവും IRPC വളണ്ടിയർമാരുടെ പരിശീലനവും ഉദ്ഘാടനം ചെയ്തു. വാർഡിലെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും മാതൃകപരം."
- സാബു മാസ്റ്റർ
KSTA ആലക്കോട് യൂനിറ്റ് സംഭാവന ചെയ്ത പൾസ് ഓക്സിമീറ്റർ
ഇതോടൊപ്പം KSTA ആലക്കോട് യൂനിറ്റ് സംഭാവന ചെയ്ത പൾസ് ഓക്സിമീറ്റർ ഇന്ന് രാവിലെ 10 മണിക്ക് ( ഞായർ 23 05 2021) ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സാബു മാസ്റ്ററിൽ നിന്നും നരിയമ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസ് ജാഗ്രതാ സമിതിക്കു വേണ്ടി ഏറ്റുവാങ്ങി. ഡോക്ടർ ബിജോയ് മാത്യു ( PHC, തേർത്തല്ലി) IRPC യുടെ വാർഡ്തല കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.
പൾസ് ഓക്സി മീറ്റിന്റെ ഉപയോഗത്തെക്കുറിച്ച് വളണ്ടിയർ മാർക്ക് പരിശീലനം
തുടർന്ന് IRPC വളണ്ടിയർ സൗമ്യ മനോജ് പൾസ് ഓക്സി മീറ്റിന്റെ ഉപയോഗത്തെക്കുറിച്ച് വളണ്ടിയർ മാർക്ക് പരിശീലനം നടത്തി .
3 ക്ലസ്റ്ററുകളിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗൃഹസന്ദർശനവും വിവരശേഖരണവും
അതിനു ശേഷം IRPC വളണ്ടിയർമാരുടെ വിവിധ സ്ക്വാഡുകൾ നരിയമ്പാറ വാർഡിൽ 3 ക്ലസ്റ്ററുകളിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗൃഹസന്ദർശനവും വിവരശേഖരണവും നടത്തി. രാമകൃഷ്ണൻ കുറ്റിപ്പുഴ , ഹാരിസ് നരി യമ്പാറ , ബാബു കീച്ചറ, വിപിൻ ഭാസ്കരൻ, സി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.സി.മനോജ്, രാജേഷ് കെ.കെ , നിതിൻ നാരായണൻ, നോബിൾ വർഗീസ്, ശോഭ കെ കെ, ജയ്‌മോൻ തോമസ് ,മനു ടി കെ , അമൽ ഉണ്ണികൃഷ്ണൻ , സജ്ജാദ് വി എസ് , ധന്യ ഗോപി , ലത സതീശൻ തുടങ്ങിയ വളണ്ടിയർമാർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു
**************
No comments:
Post a Comment