NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

ACTION IN ALAKODE ZONE

 14 06 2021 KOOVERI :തിരുങ്കളo സ്വദേശി കോവി ഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ   മൃത ദേഹം ദിലീപൻ്റെ നേതൃത്വത്തിലുള്ള എടക്കോത്തെ IRPC യുടെയും DYFI യുടെ പ്രവർത്തകർതിരുങ്കുളം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.കെ.കെ ദിലീപ്, സന്തോഷ് ടി ജി, എ.വി അനിൽ ,ജിതേഷ് ടി ജി, നിഖിൽ ഷാജി എന്നിവർ പങ്കെടുത്തു.


14 06 2021 Raghavan K V : ഐ. ആർ. പീസി . കൂവേരി  ബോക്സ്  കളക്ഷൻ  എടുത്തു .32 ബോക്സ്. 2830 രൂപ കൂവേരി വയൽ ബോക്സ് 900 രൂപ ഞാറ്റുവയൽ 4 ബോക്സ് 470 രൂപ


12 06 2021 : എടക്കോം : കോവിഡ് പോസിറ്റീവ് ആയ എടക്കോം സ്വദേശിക്ക് DYFl /IRPC എടക്കോം, ബദരിയ്യ നഗർ യൂണിറ്റുകളിലെ സഖാക്കൾ പശുക്കൾക്കാവശ്യമായ പുല്ല് അരിഞ്ഞ് നെല്കി


നരിയമ്പാറ വാർഡിൽ IRPC വളണ്ടിയർമാർക്ക്  പൾസ് ഓക്സിമീറ്റർ, BP അപ്പാരറ്റസ്, Glucometer എന്നിവ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനുള്ള IRPC പ്രൊജക്ട്  വാർഡ് മെമ്പർ സാലി ജയിംസ്  ഇന്ന് 02 06 2021 രാവിലെ 10.30 ന്  ഉദ്ഘാടനം ചെയ്തു. സൗമ്യ മോഹനൻ കോട്ടക്കടവ് ( Nurse, PHC Peringome ആണ് പരിശീലനം നൽകിയത്. സൗമ്യ, ശോഭ എന്നീ വളണ്ടിയർമാർ ഈ 3 ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടി.




31  05  2021  ആലക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പച്ചക്കറി കിറ്റ് വിതരണം ചെയ്യ്തു. വിതരണോദ്ഘാടനം ഏറിയ സെക്രട്ടറി സ. പിവി ബാബുരാജ് നിർവഹിച്ചു.IRPC വളണ്ടിയമാർ നേതൃത്വം നൽകി 

കോവിഡ് ബാധിതർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ,  എന്നിവർക്കാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.



31 05 2021
കൊട്ടയാട് ലോക്കൽ  പച്ചക്കറി കിറ്റ് ഉദ്ഘാടനം  സ:TG നിർവ്വഹിച്ചു.

 കൊട്ടയാടു ലോക്കൽ മേഖലയിൽ   KOOLAMBI, KOTTAYAD, KAVINGUDI ,NELLIKKUNNU, NARIYANPARA വാർഡുകളിലുമായി  290 കിറ്റുകളും പാർട്ടി ബഹുജന പ്രസ്ഥാനങ്ങളുടെയും dyfi , irpc വളന്റിയർന്മാരുടെയും സഹായത്തോ ടെ   സ്പോണ്സർമാരെ കണ്ടെത്തി ശേഖരിച്ചു അർഹരായ കുടുംബങ്ങൾക്ക് വിതരണം നടത്തി .

കോവിഡ്  ബാധിതരുടെ / ക്വാറന്റൈൻ  ചെയ്തവരുടെ  വീടുകളിൽ   വിവിധ വാർഡുകളിൽ  സന്ദർശനങ്ങൾ നടന്നിട്ടുണ്ട് .









27 05 2021 :  

ആലക്കോട് സോണലിൽ നിന്നും കൊടുത്ത ഭക്ഷ്യ സാധനങ്ങൾ







26 05 2021 കൊട്ടയാടു ലോക്കൽ 




IRPC വിഭാവന ചെയ്ത 10 ക്ലസ്റ്ററുകൾ ചർച്ചക്കായി സമർപ്പിക്കുന്നു. ഇതിൽ C6, C 7 , C 8  ൽ കഴിഞ്ഞ ഞായറാഴ്ച പ്രാഥമിക സന്ദർശനം നടത്തി Data ശേഖരിച്ചിട്ടുണ്ട്. മറ്റു ക്ലസ്റ്റററുകളിൽ ഈ ശനി, ഞായർ  ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നു. എല്ലാവരുടേയും സഹകരണവും അഭിപ്രായവും ക്ഷണിക്കുന്നു. സേവന മനസ്ഥിതി ഉള്ള, (രാഷ്ട്രീയ ഭേദമില്ലാതെ )ഓരോ ക്ലസ്റ്ററിലേയും പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി കോവിഡ് ന് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ക്ലസ്റ്റർ തല മോണിറ്ററിംഗ് ടീമുകളുണ്ടാവണം എന്നാണ് ആഗ്രഹിക്കുന്നത്. ക്ലസ്റ്റർ തല RRT കൺവീനറും ക്ലസ്റ്ററിലെ പൊതു പ്രവർത്തകൻ ചെയർ പേഴ്സണുമായി ക്ലസ്റ്റർ തല മോണിറ്ററിംഗ് കമ്മിററി നിലവിൽ വരണം. ഈ കമ്മിറ്റിയിൽ ക്ലസ്റ്ററിലെ RP മാരെയും ഉൾപ്പെടുത്താം. രോഗ പ്രതിരോധ തുടർ പ്രവർത്തനങ്ങൾ, വളണ്ടിയർ ശാക്തീകരണം ( രോഗീ ശുശ്രൂഷക്ക് വേണ്ട കൂടുതൽ അറിവും പരിശീലനവും നൽകൽ ,ഉദാ: BP, BGL, Sp 02 ഇവ അളക്കൽ), പാലിയേറ്റീവ് കെയർ ഈ പ്രവർത്തനങ്ങളാണ് ക്ലസ്റ്റർ തല കമ്മിറ്റി ചെയ്യേണ്ടത്.

***********

ഐ. ആർ പി സി കൂവേരി യുനിറ്റ് കണ്ണൂർ സാന്ത്വന കേന്ദ്രത്തിലേക്ക് അയച്ച സാധനങ്ങൾ:-

1) അരി-3 കിന്റൽ 

2 ) തേങ്ങ -185 എണ്ണം

3) പഞ്ചപാര - 40 kg

4 ) പച്ചക്കായ - 25 എണ്ണം

5) പരിപ്പ് -5 Kg

6 ) കടല - 6.5 kg

7) വെള്ളരിക്ക - 10kg

8 ) ഉള്ളി - 40 kg

9 ) തക്കാളി - 10 kg

10) റവ - 23 Kg

11 ) വൻപയർ -3 Kg

12 )ചെറുപയർ - 3 kg 

13) പച്ചമാങ്ങ - 30 Kg

14) ചായപൊടി - 1.5 kg

15) ചേന - 10 kg

16 )മഞ്ഞൾ പൊടി - 1.5 Kg

17 ) മല്ലിപൊടി - 1kg

18 ) കടുക് - 1 kg

19 ) ഉലുവ - 1 kg

20 ) ഉപ്പ് - 10 kg

21 ) ആട്ട - 12 kg

22 ) മസാല പൊടികൾ - 8 kg

23 ) സോയാബീൻ - 2 kg

24 ) വെളുത്തുള്ളി - 1kg

25) ഇഞ്ചി - 1kg

26) പച്ചമുളക് - 1 kg

27 ) പച്ചകറികൾ - 2 kg

28 ) vinegar - 2 കുപ്പി

29) അച്ചാർ പൊടി - 2

30) ജീരകം - 1 kg

31 ) കായം - 2 പാക്കറ്റ്

32) കപ്പക്ക - 30 Kg

ഉദയഗിരി ഗ്രാമപഞ്ചായത്ത്


കോവിഡ് രോഗികൾക്ക് പാലും മുട്ടയും വിതരണോൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: PP ദിവ്യനിർവ്വഹിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ട് K S ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സ്ലോൺസർഷിപ്പുവഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

27052021 കാർത്തികപുരം യൂണിറ്റ് 

കണ്ണൂർ നഗരത്തിലെ തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിച്ച IRPC കേന്ദ്രത്തിലേക്കും, തയ്യിൽ സ്വാന്തന കേന്ദ്രത്തിലേക്കുമുള്ള ഭക്ഷ്യ വസ്തുക്കൾ ആലക്കോട് സോണൽ കൺവീനർ കെ.വി.രാഘവൻ കാർത്തികപുരം യൂണിറ്റ് കൺവീനർ സാബു മുണ്ടക്കലിൽ നിന്നും ഏറ്റുവാങ്ങുന്നു.

26052021 ആലക്കോട് IRPC ഹെല്പ് സെന്ററിന്  KSTA  പൾസ് ഓക്സി മീറ്റർ നൽകുന്നു...



IRPC നടുവിൽ യൂണിറ്റ്          
അരി     -  93 kg
വാഴക്കുല - 8 എണ്ണം
തേങ്ങ.       - 170 എണ്ണം
പച്ചക്കറികൾ - 30kg 
ഇഞ്ചി           - 1.5 kg
മസാലപ്പൊടി -15എണ്ണം
ഉഴുന്ന്             - 1 kg
ചക്ക.              - 10 എണ്ണം      
വാട്ടു കപ്പ.      - 5 kg
മാങ്ങ              - ഒരു ചാക്ക്
പച്ചക്കപ്പ.       - 30kg
പപ്പായ.          - 2 എണ്ണം


IRPCആലക്കോട് യൂണിറ്റ് 

അരി 75 kg
തേങ്ങ 175
എത്തക്കുല 5
പൂവൻ 10
നെയ് പൂവൻ 11
ചേന 5
ചക്ക 6
പപ്പായ 12
മാങ്ങ 7kg
കപ്പ 60kg
കാച്ചിൽ 2kg
തല വിൽ യൂണിറ്റ് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ സോൺ കൺവീനർ സ: കെ.വി.രാഘവന് യൂണിറ്റ് ഭാരവാഹി സ: കെ.പി.കുഞ്ഞികൃഷ്ണൻ കൈമാറുന്നു






 അരി       100kg
തേങ്ങ.     125 എണ്ണം
എത്തക്കൊല - 2
പൂവൻ.        - 2
നെയ്പൂവൻ.  14
പച്ചക്കപ്പ.   :50 Kg
കപ്പക്ക.    25 എണ്ണം
വെള്ളരി   :6 എണ്ണം
മുരിങ്ങ.   :2. Kg
മാങ്ങ.      :4 Kg

IRPC  തിമിരി  യൂണിറ്റ്  സമാഹരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾ ആലക്കോട്  ഏരിയ കൺ വീനർക്ക്  CPM തിമിരി ലോക്കൽ സെക്രട്ടറി സ: എം കെ പ്രദീപൻ മാഷ് IRpc യൂണിറ്റ് കൺവീനർ ഇ വി വിനോദ്  എന്നിവർ കൈമാറി ചടങ്ങിൽ സഖാക്കൾ പി പി  സത്യൻ  പി കുഞ്ഞിക്കണ്ണൻ  പി  പി സുരേഷ് എന്നിവർ പങ്കെടുത്തു


തിമിരി ലോക്കൽ 

അരി 140 Kg

തേങ്ങ 205 എണ്ണം

പഞ്ചസാര 10 kg

റവ 10 kg

പരിപ്പ് 5 Kg

ആട്ട 16 Kg

ഉപ്പ് 10 Kg

കപ്പ 50Kg

ചക്ക 3 എണ്ണം

കടല 5 Kg

കിറ്റ് 1 എണ്ണം

വാഴ കുല 12 എണ്ണം

മാങ്ങ 7 kg

കപ്പക്ക 25 Kg

കുമ്പളങ്ങ 2 എണ്ണം

വെള്ളരി 2 എണ്ണം

കൊട്ടയാട് ലോക്കൽ   

അരി -                129.5 Kg

തേങ്ങ -              163

റവ.            -        2 Kg

ഏത്തക്കായ -  3 കുല

നാടൻ കായ- 1 കു

പപ്പായ.      _ 10 എണ്ണം + ഒരു ബാഗ് നിറയെ

പഞ്ചസാര.  - 5 kg

ചെറുപയർ - 1 kg ;  ചക്ക - 6

എടക്കോം 

അരി -                155 Kg

തേങ്ങ -              200 

കടല.  -                 5 Kg

വൻപയർ. -        5 Kg

ചെറുപയർ. -     3 kg

പരിപ്പ് ( കടല)   2 Kg

റവ.            -        11.5 Kg

ചേന.          _      7 എണ്ണം

പച്ചക്കായ -     15

പഴം        -           1

കപ്പ.            _     50 Kg

പപ്പായ.      _ 40 എണ്ണം

വഴുതന.    -      Kg

ചേമ്പ്         - 3 Kg

കാച്ചിൽ.   - 15 Kg

പഞ്ചസാര.  - 4 kg

ആട്ട.               - 3 Kg

മുളക് പൊടി - 6 എണ്ണം

മഞ്ഞൾ പൊടി - 4 എണ്ണം 

പച്ച മാങ്ങ

കൈതച്ചക്ക

ചക്ക .

മല്ലിപൊടി

കറിവേപ്പില

ഹെൽപ് ഡെസ്ക് , ആലക്കോട് 




26052021 കോട്ടയാടു  ലോക്കൽ യൂണിറ്റ്  :പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു 26052021,31/05 / 021 

കോവിഡ് മഹാമാരിയിൽ താല്കാലിക ആശ്വാസം നരിയംപാറ വാർഡ് IRPC യുടെയും CPM നരിയംപാറ ബ്രാഞ്ചിൻ്റെയും നേതൃത്വത്തിൽ  ഭക്ഷ്യ കിറ്റുകൾ 72 കുടുംമ്പങ്ങൾക്ക് വിതരണം ചെയ്യാനായി

https://irpckottayad.blogspot.com/2021/05/26052021.html


കൊട്ടയാടു ഹെൽപ് ഡസ്ക്  : COVID VAXIN രജിസ്റ്റർ ചെയ്യാൻ സഹായം ആവശ്യമുള്ളവർ 9447739033 ൽ ഉടൻ വിളിക്കുക.


എടക്കോം :കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചു 

രാവിലെ പണിക്ക് പോയതാണ് അപ്പോഴാണ്  IRPC ചുമതല ഉള്ള Dileep Edakkom വിളിക്കുന്നത് അത്യാവശ്യമായി ഒരു കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിക്കണം രോഗിക്ക് അറ്റാക്കിന്റെ പ്രശ്നം ഉണ്ട് പെട്ടന്ന് എത്തിക്കണം. ഞാൻ പിന്നെ ഒന്നും നോക്കിയില്ല പണിഡ്രസ്സിൽ തന്നെ pp കിറ്റും ഇട്ടിട്ട് വെച്ചു പിടിച്ചു 40 മിനിറ്റ് കൊണ്ട് ഇടക്കൊത്ത് നിന്നും ജിം കെയറിലേക്ക് എത്തിച്ചു പണിക് പോയതല്ലേ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല വിശപ്പ് ആണെങ്കിൽ പറയണോ.. രോഗിയെ അഡ്മിറ്റ്‌ ചെയ്തു എല്ലാം റെഡി ആവുമ്പോഴേക്കും 3 മണി ആയി അപ്പോഴാണ് രോഗിയുടെ ഭാര്യ ഒരു ചോറിന്റെ പൊതിയുമായി വരുന്നത് സ്നേഹത്തോടെ നീട്ടിയ ബിരിയാണി പൊതി വലിച്ചു കേറ്റി. ആശുപത്രിയിൽ വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു പിന്നെ അവരുടെ ഭാര്യെയും കൊണ്ട് നാട്ടിലേക്ക് വീട്ടിൽ അവരെ ഇറക്കുമ്പോൾ സ്നേഹവും നന്ദിയും ചേർത്ത് കുറച്ചു വാക്കുകൾ പറഞ്ഞു അത് മതി സഖാക്കളെ ഇനിയും ഒരുപാട് കാലം മുന്നേറുവാനുള്ള ഊർജത്തിന്.

  25052021 ചപ്പാരപ്പടവ് യൂണിറ്റ് :    ക്വാറൻ്റീനിൽ കഴിയുന്ന രോഗിക്ക് രാവിലെ ദേഹാസ്വാസ്ഥ്യം ഐ.ആർ പി.സി പ്രവൃത്തകരെ വിവരം അറിയിച്ചു.അര മണിക്കൂറിനകം സ: നൗഫൽ റെഡി. രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു.

 



I RPC കൊട്ടയാട് മേഖല നരിയമ്പാറ വാർഡ് തല കോ വിഡ് പ്രതിരോധ പ്രവർത്തനം ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഇതോടൊപ്പം  KSTA ആലക്കോട് യൂനിറ്റ് സംഭാവന ചെയ്ത പൾസ് ഓക്സിമീറ്റർ ഇന്ന് രാവിലെ 10 മണിക്ക്  ( ഞായർ 23 05 2021) ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സാബു മാസ്റ്ററിൽ നിന്നും നരിയമ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസ് ജാഗ്രതാ സമിതിക്കു വേണ്ടി ഏറ്റുവാങ്ങി.  ഡോക്ടർ ബിജോയ് മാത്യു ( PHC, തേർത്തല്ലി) IRPC  യുടെ വാർഡ്തല കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.തുടർന്ന്  IRPC വളണ്ടിയർ സൗമ്യ മനോജ് പൾസ് ഓക്സി മീറ്റിന്റെ ഉപയോഗത്തെക്കുറിച്ച് വളണ്ടിയർ മാർക്ക് പരിശീലനം നടത്തി . അതിനു ശേഷം IRPC വളണ്ടിയർമാരുടെ  വിവിധ സ്ക്വാഡുകൾ  നരിയമ്പാറ വാർഡിൽ 3 ക്ലസ്റ്ററുകളിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗൃഹസന്ദർശനവും വിവരശേഖരണവും നടത്തി.



കണ്ണൂർ ജില്ലയിലെ ആലക്കോട്, നെല്ലിപ്പാറക്കടുത്തുള്ള മഞ്ഞക്കാട് താമസിക്കുന്ന അശ്വതി സുരേഷ് രക്താർബുദ രോഗ ബാധിതയായി തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിലാണ്. Aswathi Suresh ചികിത്സാ സഹായം ആവശ്യമാണ്-  കമ്മിറ്റി 

A/C No : 5106227824,IFSC  : CBIN0284514,Bank : CENTRAL BANK OF INDIABranch : TALIPARAMBA


തേർത്തല്ലി : കോവിഡ് പോസിറ്റി വായ ടോയ് ലെറ്റിൽ വിണ പരസഹായമില്ലാതെകിടന്ന ആളെ DYFI -  വളണ്ടിയർരായ സ: സന്ദീപ്, അശ്വിൻ, നിധിൻ എന്നിവർ ചേർന്ന് പൂർവ്വസ്ഥിതിയിലാക്കി സഖാക്കൾക്ക് അഭിവാദ്യങ്ങൾ


20 05 2021 കൊട്ടയാട്‌ :ഭിന്നശേഷി വ്യക്തിയായ അമലിനു IRPC നരിയമ്പാറ വാർഡ്തല സമിതി ഏർപ്പാടു ചെയ്ത  വീൽച്ചെയർ അദ്ദേഹത്തിന്റെ അമ്മ ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസിൽ നിന്നും ഏറ്റുവാങ്ങുന്നു. IRPC വളണ്ടിയർമാരായ സജീവൻ കാവുങ്കുടി, ബാബു കെ.എ, സി.കെ. രാധാകൃഷ്‌ണൻ ; ലതാ സതീഷ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന്  അതേ മേഖലയിൽ കിടപ്പു രോഗിയായ  വ്യക്തിയെ സന്ദർശിക്കുകയും അദ്ദേഹത്തിനാവശ്യമായ എയർ ബെഡ് വാങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് മേഖലയിൽ തന്നെയുള്ള കോവിഡ് രോഗിയായ ഒരു വ്യക്തി യുടെ  വീട് സന്ദർശിക്കുകയും ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു.




20 05 2021 :കൊട്ടയാടു നരിയമ്പാറ വാർഡിൽ IRPC വളണ്ടിയർമാർ DYFI ആലക്കോട് ബ്ലോക്ക് നൽകിയ ഉപകരണങ്ങൾ ഉപയോഗിച്ച് .(വിപിൻ ഭാസ്ക്കരൻ, നിഖിൽ) കോവിഡ് ബാധിതന്റെ വീട് അണുവിമുക്തമാക്കുന്നു




16052021 തേർത്തല്ലി യൂണിറ്റ് തയ്യിൽ കേന്ദ്രത്തിൽ: പെരുവട്ടത്തു നിന്ന് ശേഖരിച്ച പച്ചക്കറികൾ     

കണ്ണൂരിൽ ഐആർ പി സി കേന്ദ്രത്തിൽ എത്തിച്ചു

210- തേങ്ങ

1.5 Kg വാഴക്കുല

കടച്ചക്ക

കപ്പ - 40 kg

വാഴക്കൂമ്പ്

കറിവേപ്പില

കപ്ലങ്ങ

മുരിങ്ങക്ക

WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 


BACK TO CONTENTS  മറ്റു ഉള്ളടക്കത്തിലേക്കു പോകാം 

No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...