സിസ്റ്റോളിക് അളവ് 120 ൽ കുറവാകു കയും ഡയസ്റ്റോളിക് അളവ് 80 ൽ കുറവാകുകയും ചെയ്താൽ താഴ്ന്ന രക്ത സമ്മർദം എന്നാണ് പറയുക . ഈ അവസ്ഥയിലും ഡോക്ട റുടെ ഉപദേശം തേടേണ്ടതാണ് .
PULSE RATE :
സാധാരണ പൾസ് നിരക്ക് 60 -100 വരെയാകാം .
The normal pulse for healthy adults ranges from 60 to 100 beats per minute.
OXYGEN LEVEL
ഓക്സിജൻ നില സാധാര ഗതിയിൽ 95 അല്ലെങ്കിൽ അതിനു മുകളിലാണ് .
ഓക്സിജൻ നില 94 / 94 ൽ കുറവാണെങ്കിൽ ഉടനെ ഡോക്ടറെ കാണേണ്ടതാണ് .
എന്നാൽ സ്ഥിരമായ ശ്വാസകോശ രോഗങ്ങൾ/ ഉറക്ക പ്രശ്നങ്ങൾ ഉള്ളവർക്ക് സാധാരണ ഓക്സി ജൻ നിരക്ക് 90 വരെ താഴ്ന്നിരിക്കും .ഇവരുടെ കാര്യത്തിൽ 90 ൽ കുറഞ്ഞ റീഡിങ് കിട്ടിയാൽ ഉടനെ ഡോക്ടറെ കാണേണ്ടതാണ് .
Soumya IRPC: CPR (cardiac pulmanary resustation ) നമ്മൾ കേൾക്കാറില്ലേകുഴഞ്ഞ് വീണു മരിച്ചു എന്നൊക്കെ. CPR അറിഞ്ഞാൽ നമുക്ക് അവരെ രക്ഷപെടുത്താം
[18:56, 08/06/2021] Soumya IRPC: cardiac arrest ഉണ്ടാകുന്നത് മൂലം ഒരാൾ പെട്ടെന്ന് കുഴഞ്ഞ് വീഴുകയും 5 , 8 മിനിറ്റിനുള്ളിൽ brain death സംഭവിക്കുകയും ചെയ്യും. ഈ 5 മിനിറ്റാണ് നമുക്ക് ഉള്ളത്. നമ്മളുടെ ഇടയിൽ ആരെങ്കിലും കുഴഞ്ഞ് വീണാൽ നമുക്ക് അവരെ രക്ഷിക്കാൻ കഴിയണം. കുഴഞ്ഞ് വീണ ആളെ ആദ്യം തോളിൽ തട്ടി വിളിക്കണം പ്രതികരണമുണ്ടോ എന്ന് നോക്കുക. ഇല്ല എങ്കിൽ ഒരാളെ സഹായത്തിന് വിളിക്കുക. നേരേ കിടത്തി തൊണ്ടക്കുഴിയുടെ മുകളിലായി ഇടത് സൈഡിൽ 2 വിരൽ അമർത്തി നോക്കുക പൾസ് കിട്ടുന്നുണ്ടോ എന്ന് നോക്കുക. അതുപോലെ ശ്വാസോഛാസവും ഇത് രണ്ടും ഉണ്ട് എങ്കിൽ മുഖത്ത് കുറച്ച് വെള്ളം തളിച്ച് എഴുന്നേൽപ്പിക്കുക. ഇത് രണ്ടും ഇല്ല എങ്കിൽ നിങ്ങൾ CPR സ്റ്റാർട്ട് ചെയ്യുക. നമ്മൾ കൈപ്പറ്റി രണ്ടും ഇന്റർലോക്ക് ചെയ്ത് നമ്മൾ അവരുടെ നെഞ്ചിൽ നടുഭാഗത്ത് നന്നായി compression ചെയ്യുക .ഒരു മിനിറ്റിൽ 100, 120, പ്രാവശ്യം. 30 പ്രാവശ്യത്തിന് ശേഷം 2 പ്രാവശ്യം വായിലൂടെ ശക്തിയിൽ ഊതി അവർക്ക് ശ്വാസം നൽകുക. ഇത് വൈദ്യ സഹായം ലഭിക്കുന്നത് വരെ യോ ആ ആളിൽ പ്രതികരണം ഉണ്ടാകുന്നത് വരെയോ തുടരുക.
കാണുക TRAINING VIDEO LINK 1
ഇതും കൂടി നിർബന്ധമായും കാണുക TRAINING VIDEO LINK 2
I R P C (ഇനിഷിയേറ്റീവ് ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് കെയർ ) ആലക്കോട് മേഖല വളണ്ടിയർ സംഗമവും പരിശീലന ക്‌ളാസും 16 / 11 / ശനിയാഴ്ച ഉച്ച ക്കുശേഷം 2 മണി മുതൽ 4.30 വരെ നടന്നു .ശ്രീമതി ബുഷ്‌റ സി കെ പാലിയേറ്റിവ് കെയറിനെക്കുറിച്ചു ക്‌ളാസ്സെടുത്തു .മൂസാൻകുട്ടി നടുവിൽ അദ്ധ്യക്ഷത വഹിച്ചു .
ശ്രീമതി ബുഷ്‌റ സി കെ പാലിയേറ്റിവ് കെയറിനെക്കുറിച്ചു എടുത്ത ക്‌ളാസ്സിൽ കാൻസർ , കിഡ്നി സംബന്ധമായ രോഗങ്ങൾ ബാധിച്ചു കിടപ്പിലായവിവിധ രോഗികളുടെ ഉദാഹരണം കാണിച്ചുകൊണ്ട് പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നവർ അനുവർത്തിക്കേണ്ട പെരുമാറ്റ നിയന്ത്രണങ്ങളെ കുറിച്ച് സംസാരിച്ചു .വീട്ടിൽ ഒരു ഒരു വയ്യാത്ത രോഗിയായി കിടക്കുന്ന മകൻ/മകൾ ഉണ്ടെങ്കിൽ അമ്മമാർ പലപ്പോഴും വിവാഹ പോലെയുള്ള പൊതുചടങ്ങുകളിൽ പോകാതിരിക്കുന്നത് ചൂണ്ടിക്കാണിച്ചു .ഇത് ആ കുഞ്ഞിന് പൊതു ചടങ്ങുകൾ നടക്കുന്ന സമയത്തും എന്തെങ്കിലും ഒരു സേവനം ചെയ്തു കൊടുക്കേണ്ടി വരുമെന്ന് ഭയന്നിട്ട് ,അല്ല .മറിച്ച് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ എന്ന് കരുതിയിട്ടാണ് .ഇത്തരം അമ്മമാർക്ക് വേണ്ടുന്ന നൽകൽ കൂടിയാണ് പാലിയേറ്റിവ് കെയർ . അതുകൊണ്ടാണ് ലോകാരോഗ്യ സംഘട ന പാലിയേറ്റവ് കെയർ എന്നത് ദീർഘകാല കിടപ്പുരോഗികൾക്കും അവരുടെ കുടുംബത്തിനും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പിന്തുണ നൽകുന്ന സമീപനമാണ് എന്നു പറഞ്ഞത് . അത് രോഗിയുടെ ശാരീരിക ആവശ്യങ്ങൾക്ക് ഉപരി മാനസിക സാമൂഹ്യ ആവശ്യങ്ങളും ആത്മീയമായ ആവശ്യങ്ങളും നിർവഹിക്കപ്പെടാനുള്ള പ്രവർത്തനമാകേണ്ടതുണ്ട് .
നമ്മുടെ പഞ്ചായത്തിൽ ഏതാണ്ട് 150 മുതൽ 200 വരെ കിടപ്പുരോഗികൾ ഉണ്ടെന്നും അവരെ സഹായിക്കാൻ ഒരു നഴ്സ് മാത്രമാണുള്ളതെന്നും ഓർമിപ്പിച്ചു .അതുകൊണ്ടുതന്നെ ഐആർപിസി പ്രവർത്തകരുടെ സാന്നിധ്യം ഇത്തരം കിടപ്പുരോഗികൾക്ക് ഉപകാരപ്ര ദമാ യിത്തീരും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. അതുപോലെ പ്രായമായ കിടപ്പു രോഗികളുടെ അസുഖങ്ങൾ പരിഗണിക്കുമ്പോൾ പലരും വീണ് എല്ലൊടിഞ്ഞു കിടക്കുകയാണ് എന്ന് നമുക്ക് കാണാൻ .കാരണം അന്വേഷിക്കുമ്പോൾ പലപ്പോഴും പാതിരാത്രിയിൽ എഴുന്നേറ്റു സ്വിച്ച് ഇടാൻ വേണ്ടി തപ്പിത്തടഞ്ഞു വീണതാണെന്ന് പലരും പറയുന്നത് കേൾക്കാം .ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടി പ്രവർത്തിക്കുന്നതും പാലിയേറ്റീവ് കെയർ ഭാഗമാണ് .സ്വിച്ച് രാത്രിയിൽ എഴുന്നേൽക്കാതെ തന്നെ ഓൺ ചെയ്യാൻ പറ്റുന്ന സ്ഥലത്തായിരിക്കണം.ടൈൽ പരുക്കനായിരിക്കണം . അതുപോലെ ഒരു വീട്ടിൽ മാനസികരോഗി ഉണ്ടെങ്കിൽ ആ കുടുംബത്തിനു വേണ്ട പിന്തുണ നൽകാനാണ് നാം ശ്രമിക്കേണ്ടത് .അല്ലാതെ ആ കുടുംബത്തെ കുറിച്ച് എന്തെങ്കിലും അന്വേഷണങ്ങൾ ഒക്കെ വരുമ്പോൾ അവിടെ ബുദ്ധിമാന്ദ്യം ഉള്ള കുട്ടി ആണെന്ന് പറഞ്ഞ ആ കുടുംബത്തെ പിന്നെയും പ്രയാസത്തിൽ ആക്കുകയല്ല വേണ്ടത് .അതുപോലെ ഒരു കിടപ്പ് രോഗിയെ സന്ദർശിക്കുന്ന സമയത്ത് നമ്മൾ പെരുമാറ്റത്തിൽ ചില നിയന്ത്രണങ്ങൾ വരുത്താൻ ഉണ്ട് .ഉദാഹരണമായി എന്ത് രോഗത്താൽ ആണ് താൻ എന്ന് അറിയാൻ ഒരു രോഗിക്ക് ആഗ്രഹം കാണും . എന്നാൽ ആ വിവരം അദ്ദേഹത്തോടു പറയേണ്ട എന്ന് വീട്ടുകാർ തീരുമാനിച്ചിട്ടുണ്ട് ഉണ്ടാകും. ചിലപ്പോള് വീട്ടുകാർ നമ്മളോട് പറയും " രോഗം എന്താണെന്നു പറയേണ്ടതില്ല " എന്ന് .അത്തരം സന്ദർഭങ്ങളിൽ നമ്മളോട് ഒരു പക്ഷെ രോഗി തൻറെ രോഗത്തെക്കുറിച്ച് അറിയുമോ എന്ന് ചോദിച്ചാൽ നമ്മൾ എന്ത് നിലപാട് എടുക്കും എന്നുള്ളത് ഒരു കാര്യമാണ് .തൻ്റെ രോഗത്തെക്കുറിച്ച് അറിയുക എന്നത് ഏതൊരു രോഗിയുടെയും അവകാശമാണ് . പക്ഷേ അത് പറഞ്ഞു കൊടുക്കേണ്ടത് ഡോക്ടറുടെയോ ഉത്തരവാദിത്തപ്പെട്ട മെഡിക്കൽ പ്രവർത്തകരെയോ ധർമ്മമാണ്. ഒരു കുടുംബത്തിന് അത്തരം കാര്യങ്ങൾ ഒരു നിലപാട് ഉണ്ടെങ്കിൽ ഒരു പാലിയേറ്റീവ് പ്രവർത്തക(ൻ ) അത്തരം നിലപാടുകളിൽ ഇടപെടാതിരിക്കുക ആണ് നല്ലത് .നമ്മളെ സംബന്ധിച്ചിടത്തോളം രോഗിയുടെ അടുത്ത് പോവുകയും പറയാനുള്ള കാര്യങ്ങൾ എല്ലാം കേൾക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രധാനം. ആക്ടീവ് ലിസണിങ് എന്ന് പറയുന്നതുപോലെ. നമ്മുടെ ചോദ്യങ്ങൾ പലപ്പോഴും ഓപ്പൺ ENDED ആയിരിക്കണം. നിർദിഷ്ടമായ ഒരു ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് ഉള്ള ചോദ്യങ്ങൾ ആവരുത് . പാലിയേറ്റീവ് പ്രവർത്തനത്തിൽ രോഗിയുമാ യിട്ടുള്ള കമ്മ്യൂണിക്കേഷൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് .
ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത് .ആക്ടീവ് ലിസണിങ് ആണ് നമ്മുടെ ഭാഗത്തുള്ള ധർമ്മം . ഇതുപോലെതന്നെ നമ്മുടെ ആളുകൾ ശ്രദ്ധിക്കേണ്ട കാര്യം, രോഗങ്ങളെ നേരത്തെ തിരിച്ചറിയാനുള്ള ക്യാമ്പുകൾ ഒക്കെ നടക്കുമ്പോൾ നമ്മൾ പരമാവധി പങ്കെടുത്തു പരിശോധനയ്ക്ക് വിധേയമാകു ക എന്നുള്ളതാണ് . ഉദാ :-ഗർഭാശയഗള കാൻസർ ഡിറ്റക്ഷൻ ക്യാമ്പുകൾ. അതുപോലെ 35 വയസ്സ് കഴിഞ്ഞ വർ എല്ലാം മാമോഗ്രാം ചെയ്യേണ്ടത് അത്യാവശ്യമാണ് അതുപോലെ പല രോഗികൾക്കും വാട്ടർബെഡ് / എയർ ബെഡ് തുടങ്ങിയവ പോലും ഉപയോഗിക്കാനോ അറിയാതെ അത് വാങ്ങി മുറിയിൽ വെച്ചിട്ടുള്ള സ്ഥിതി കാണും. അത് പോലെ വ്രണങ്ങളിൽനിന്നും പഴുത്തൊലിക്കുന്ന അവസ്ഥയുള്ള രോഗികളുടെ വ്രണങ്ങൾ തുടച്ചു വൃത്തിയാക്കാനും വളണ്ടിയർ അറിഞ്ഞിരിക്കണം . അത്തരം കാര്യങ്ങളൊക്കെ ട്രെയിനിങ് കഴിഞ്ഞ പാലിയേറ്റീവ് പ്രവർത്തകർ ആണ് ചെയ്യേണ്ടത് .ഇത്തരത്തിൽ ആവശ്യമായ ട്രെയിനിങ് കൾക്ക് വിധേയമാകുക എന്നുള്ളതും പാലിയേറ്റീവ് പ്രവർത്തകർ ഈ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ് .-ckr
No comments:
Post a Comment