NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Thursday, August 26, 2021

മൈക്രോ പാലിയേറ്റീവ് കെയർ പരിശീലനം കൂളാമ്പി മേഖലയിൽ 27 08 2021നു

 പ്രിയ സുഹൃത്തുക്കളേ, 

IRPC യുടെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാനുള്ള  മൈക്രോ പാലിയേറ്റീവ് കെയർ പരിശീലനം കൂളാമ്പി മേഖലയിൽ 27 08 2021 വെള്ളിയാഴ്ച ഉച്ചക്കു ശേഷം 3 മണിക്ക്  സ. കെ.വി രാഘവൻ ( കൺവീനർ, IRPC ആലക്കോട് സോൺ) ഉദ്ഘാടനം ചെയ്യുന്നതാണ്.പരിശീലനം PHC നഴ്സും IRPC വളണ്ടിയറുമായ സൗമ്യ കോട്ടക്കടവിന്റെ നേതൃത്വത്തിലായിരിക്കും.ഒരേ സമയം 10 ൽ കുറവ് വളണ്ടിയർമാരെ മാത്രം ഉൾപ്പെടുത്തിയാണ് പരിശീലനം. പങ്കെടുക്കുന്നവർക്ക് കൈയുറ/ PPE കിറ്റ്, സാമൂഹൃ അകലം, മാസ്ക് ഇവ നിർബന്ധമായിരിക്കും. BP ( രക്തസമ്മർദ്ദം) പരിശോധന, ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചുള്ള  ഗ്ലൂക്കോസിന്റെ അളവ്  പരിശോധന, രക്തത്തിൽ ഓക്സിജൻ നിലവാരം കാണാൻ ഓക്സിമീറ്റർ ഉപയോഗിച്ചുള്ള പരിശോധന   ഇവയിലാണ് പരിശീലനം നൽകുന്നത്. കോവിഡിനും ജീവിത ശൈലി രോഗങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിനു മലയോര ജനതയെ പ്രാപ്തമാക്കുന്ന അതിപ്രധാന ബോധവൽക്കരണ പരിപാടിയുടെ തുടക്കമെന്ന നിലയിൽ ഈ ക്യാമ്പ്  വിജയിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. _ 


ചെയർമാൻ,  കൺവീനർ  - lRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.


Friday, August 20, 2021

19 08 2021 പാലിയേറ്റിവ് കെയർ ദിനം

കമ്യൂണിസ്റ്റുപാർട്ടി  സ്ഥാപക നേതാവായ സഖാവ് കൃഷ്‌ണപിള്ളയുടെ   സ്മരണ പുതുക്കികൊണ്ട് 2021 ആഗസ്ത്  19 നു  IRPC കൊട്ടയാടു ലോക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ  പ്രായം ചെന്നവരേയും കിടപ്പുരോഗികളേയും സന്ദർശിച്ചും സ്നേഹസമ്മാനങ്ങൾ നൽകിയും പാലിയേറ്റിവ് കെയർ ദിനം  ആചരിക്കപ്പെട്ടു. 94  പുതപ്പ്, 2 മുണ്ട്  + 10 തോർത്ത്  + 3 പച്ചക്കറി കിറ്റ് (ഏതാണ്ട് 9 kg വീതം ) ഉൾപ്പെടെ ഏതാണ്ട് 17,500 രൂപ മൂല്യമുള്ള പരിതോഷികങ്ങളും സാന്ത്വന സന്ദേശവും അർഹരായ വയോജനങ്ങളിലും കിടപ്പുരോഗികളിലും എത്തിക്കാൻ കഴിഞ്ഞു .


കെ. വി രാഘവൻ  ,വിക്രമൻ ടി ജി ,  ,ചെമ്മരൻ നരിയംപാറ ,രാമകൃഷ്ണൻ എ. ജി ,പി . ആർ നാരായണൻ , പി കെ ബാലൻ ,തങ്കച്ചൻ നെല്ലിക്കുന്ന്  ,  രാധാകൃഷ്ണൻ ഒറ്റമുണ്ട ,ഗണേശൻ കോട്ടക്കടവ് , ഷഫീക് കാലായിമുക്ക്‌ ,രാഹുൽ കൂളാമ്പി ,അഡ്വ.ഡെന്നി ജോർജ്ജ്, മാത്യു മാസ്റ്റർ ,സജീവൻ ജോസഫ്, വിപിൻ നരിയംപാറ , ,ബാബു കീച്ചറ , ധന്യ നരിയംപാറ , മനോജ് ,രാജേഷ്,  ,വിജയൻ ,സി. കെ രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയ IRPC വളണ്ടിയർമാർ നേതൃത്വം നൽകി .

ഈ പ്രവർത്തനത്തിന്റെ ഭാഗമായി കിടപ്പു രോഗികൾക്കാവശ്യമായ സാന്ത്വന സഹായത്തെ കുറിച്ച് ബോധ്യപ്പെടുകയും ആവശ്യമായ സഹായങ്ങൾ എത്തിച്ചു കൊടുക്കാനുള്ള തീരുമാനമുണ്ടാവുകയും ചെയ്തു .കൊട്ടയാടു ലോക്കൽ യൂണിറ്റിൽ 11 ബ്രാഞ്ചുകളിലായി 99  പേരെ സന്ദർശിച്ചതിൽ  4 പേർ കാൻസറിനോട് പോരാടുന്നവരും 7 പേർ ജീവിതശൈലീ രോഗങ്ങൾ ഉള്ളവരുമാണ് .2 പേർ ഡയാലിസിസിനു വിധേയമാകുന്നവരും ഒരാൾ കൃത്രിമക്കാൽ വെച്ച് പിടിപ്പിക്കേണ്ട അവസ്ഥയിലുള്ളയാളുമാണ് .2 പേർ ഭിന്നശേഷിക്കാരാണ് .65 നു മേൽ പ്രായമുള്ള 86  പേരെ  കോവിഡ്  പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ട് തന്നെ  നേരിട്ട് കാണുകയും സാന്ത്വന സംഭാഷണം  നടത്തുകയും ചെയ്തിട്ടുണ്ട് . ഇതേ തുടർന്നുള്ള വിശകലനം പൂർത്തിയാകാനുണ്ട് .

 ഇത്തരമൊരു മഹത്തായ പ്രവർത്തനത്തിന് നിർദ്ദേശം നൽകിയ IRPC ജില്ലാ കമ്മിറ്റിയേയും അതിനായി  കൃത്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ആലക്കോട് സോണൽ കമ്മിറ്റീ കൺവീനർ കെ വി രാഘവനേയും പ്രത്യേകം അഭിനന്ദിക്കുന്നു .

പുതപ്പുകളും പച്ചക്കറികിറ്റുകളും തോർത്തുകളും മുണ്ടുകളും ഒക്കെ സ്പോൺസർ ചെയ്തു ഈ ഉദ്യമം എളുപ്പമാക്കി തീർത്ത  ഞങ്ങളുടെ പ്രിയ കുടുംബ സുഹൃത്തുക്കൾ   ദേവരാജൻ മാസ്റ്റർ പയ്യന്നൂർ  , ,പ്രേമരാജൻ മാസ്റ്റർ മുഴക്കുന്ന്  ,പ്രജിത് കൊല്ലാട   ( എക്സൈസ് ഓഫിസർ),രാധീഷ്‌ മാസ്റ്റർ ചേർത്തല  ,രാമചന്ദ്രൻ മാസ്റ്റർ , പ്രേമരാജൻ മാസ്റ്റർ ,അശോക് കുമാർ സി കെ(കൂത്തുപറമ്പ കോടതി ) ,ഗോപകുമാർ ജി കെ (എഞ്ചിനീയർ)  ,വിവേക് വി പി (എഞ്ചിനീയർ) ,രാജൻ പള്ളിയത് പയ്യന്നൂർ  ,വി  എം സുനിൽ മാസ്റ്റർ ചെറുവത്തൂർ  ,പ്രവീൺമാസ്റ്റർ വയക്കര  , ലവ്‌ലി ടീച്ചർ ഒടയഞ്ചാൽ  , രാജേന്ദ്രൻ (എഞ്ചിനീയർ)  ഭാസ്കരൻ കോടോത്ത് , അരുൺ ജോർജ്  , ഉഷാകുമാരി ടീച്ചർ  ( ചിറ്റാരിക്കാൽ), ടോമി മാസ്റ്റർ കൊ ട്ടയാടു കവല  , ആശാ രാമകൃഷ്ണൻ , ബാബു മാസ്റ്റർ മാത്തിൽ ,ശ്രീകുമാർമാസ്റ്റർ  മാത്തിൽ   ,അഗസ്റ്റിൻ മാസ്റ്റർ കമ്പല്ലൂർ  , ശ്രീരാജ്‌കുറുപ്പ്  തുടങ്ങിയവരോടുള്ള   അകൈതവമായ കടപ്പാട് അറിയിക്കുന്നു .

കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഈ പ്രവർത്തനത്തിൽ സഹകരിച്ച വീട്ടുകാരോടും നന്ദി രേഖപ്പെടുത്തുന്നു 

 -കൺവീനർ , IRPCകൊട്ടയാടു ലോക്കൽ കമ്മിറ്റി . 

**********************************************

കൈമാറിയ പാരിതോഷികങ്ങളുടെ സാമ്പത്തിക മൂല്യ o: 

(91 പുതപ്പ്: 15 , 535+ 2മുണ്ട് - 400 + 10 തോർത്ത് - 400 + 3 പച്ചക്കറി കിറ്റ് ഏതാണ്ട് 9 kg വീതം - 900 )

= 17, 135 രൂ ഏകദേശം


Branchwise Reports

നരിയൻപാറ A ,B: Aug 19 കൃഷ്ണപിള്ള ദിനത്തിൽ സ്വാന്തന പരിപാലന രംഗത്തെ lRPC പ്രവർത്തകർ യൂണിറ്റിലെ കിടപ്പിലായ രോഗികളെ സന്ദർശിച്ചു ധന്യ മനോജ് ,രാജേഷ്, ചെമ്മരൻ ,.വിജയൻ ,ബാബു, വിപിൻ ,രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -NIL 

സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -NIL 

IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL 


കാവുങ്കുടി A ,B :കൃഷ്ണപിള്ള ദിനത്തിൽ 1 RPC പ്രവർത്തകർ യുണീറ്റിലെ കിടപ്പിലായ രോഗികളെ സന്ദർശിച്ചു ലോക്കൽ കമ്മറ്റി അംഗങ്ങൾ സ: PRനാരായണൻ നായർ , അഡ്വ.ഡെന്നി ജോർജ്ജ്, മാത്യു മാഷ് സജീവൻ ജോസഫ് എന്നിവർ പങ്കെടുത്തു.

കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -1 

സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -1 

IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL 


E M S നഗർ : ബ്രാഞ്ചിന്റെ പ്രേവർത്തനം: വയോധികർക്കും കിടപ്പുരാഗികൾക്കുമുള്ള പുതപ്പു വിതരണം L C അംഗം സ സനീഷ്. ബ്രാഞ്ച് സെക്രട്ടറി സ രാഹുൽ. കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മറ്റി അംഗം സ പി ജി ബാലൻ. കർഷക സംഗം വില്ലേജ് കമ്മറ്റി അംഗം സ ബെന്നി. മഹിളാ ഏരിയ കമ്മറ്റി അംഗം സ യെശോദാ. D Y F I യൂണിറ്റ് പ്രസി സ അബിൻ ബാബു. വ. പ്രസി.ഷിനിൽ ബാബു.സ വിഷ്ണു ബിജു  എന്നിവർ പങ്കെടുത്തു

കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -4 

സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -4 

IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL 

കൂളാമ്പി 

കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -1 


സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -10 

IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL 

ഒറ്റമുണ്ട 

കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -2

സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -4 

IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -൪൦൦ 

നെല്ലിക്കുന്ന് 

കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -NIL

സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -NIL

IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL

കാലായിമുക്ക് -


കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -1

സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -3

IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL

കോട്ടക്കടവ് 

കണ്ടെത്തിയ സ്പോൺസർമാരുടെ എണ്ണം -1 

സ്പോന്സറായി നേടിയ പുതപ്പുകൾ / മറ്റു പാരിതോഷികങ്ങളുടെ എണ്ണം -3+1+1+3

IRPC യിലേക്ക് കൈമാറിയ സാമ്പത്തിക വിഹിതം -NIL



 പുതപ്പുകൾ സ്പോൺസർ ചെയ്തവർ  ക്ക് അഭിവാദ്യ ങ്ങൾ 

സ.ടി ജി. വിക്രമൻ -10 പുതപ്പുകൾ

സൂര്യ സിൽക്‌സ് -5 പുതപ്പുകൾ

സ.PR നാരായണൻ - 1  പുതപ്പ് 

മനോജ് കോട്ടക്കടവു  -2 പുതപ്പുകൾ

ശ്രീമതി സുധർമ്മ-4 പുതപ്പുകളും 4 തോർത്തുകളും

ജോഷി കരുവഞ്ചാൽ -1 പുതപ്പ് ,1 മുണ്ട് 

രമേശൻ കോട്ടക്കടവ്‌ - 2 പുതപ്പുകൾ

യശോദ കൃഷ്ണൻ -1 പുതപ്പ് 

സനീഷ് കൂളാമ്പി - 3 പുതപ്പ് 

രാധാകൃഷ്ണൻ ഒറ്റമുണ്ട --1 പുതപ്പ് 

ഗണേശൻ കോട്ടക്കടവ് -പച്ചക്കറി കിറ്റുകൾ -3 

ഞങ്ങളുടെ  കുടുംബ സുഹൃത്തുക്കൾ അയച്ച പുതപ്പുകൾ 

ദേവരാജൻ മാസ്റ്റർ -2 

ബാബു മാസ്റ്റർ -3

പ്രേമരാജൻ മാസ്റ്റർ -2 

പ്രജിത്,  എക്സൈസ് ഓഫിസർ -1 

രാധീഷ്‌ മാസ്റ്റർ -1 

രാമചന്ദ്രൻ മാസ്റ്റർ -1 

അശോക് കുമാർ -1 

വിവേക് -1

രാജൻ പള്ളിയത് -1 

സുനിൽ മാസ്റ്റർ -1 

പ്രവീൺമാസ്റ്റർ  -1 

ലവ്‌ലി ടീച്ചർ -1 

രാജേന്ദ്രൻ , എഞ്ചിനീയ ർ - 7 

ഭാ സ്കരൻ കോടോത്ത് -1 

അരുൺ ജോർജ് -3 

ഉഷാകുമാരി, എ ഇ ഒ  - 7  ,

ഗോപകുമാർ ജി കെ -5 

പദ്മിനി 'അമ്മ -5 

Branch wise collection

Ottamunda-ബ്രാഞ്ച്  400

ആശാ ഷാജി കാവുങ്കൽ C/O രാമകൃഷ്ണൻ AG- 1 പുതപ്പ് by cash 

ടോമി മാസ്റ്റർ- ഒരു പുതപ്പ് by cash 

മാത്യൂ മാസ്റ്റർ എം ജെ കാവുങ്കുടി-2 പുതപ്പുകൾ by cash 

 അഡ്വക്കേറ്റ് ഡെന്നിസ് ജോർജ്  2 പുതപ്പുകൾ by cash 























**********************************************************************

2021 ആഗ.19 ന് ഉദ്ദേശിച്ച രോഗീ ശുശ്രൂഷാ / പാലിയേറ്റീവ് കെയർ പരിശീലന പരിപാടി സൗമ്യയുടെ കൂടി സൗകര്യം പരിഗണിച്ച്  തൊട്ടടുത്ത ആഴ്ചയിലേക്കു മാറ്റുന്നു.


urgent :ഓരോ ബ്രാഞ്ചിലും പുതപ്പ്  ഏറ്റുവാങ്ങിയ വ്യക്തികളുടെ പേരുവിവരം എത്രയും പെട്ടെന്ന് അയക്കണം. കിടപ്പു രോഗി / ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരാണെങ്കിൽ അക്കാര്യം രോഗവിവരം ഉൾപ്പെടെ പേരിനു നേരെ ബ്രാക്കറ്റിൽ പ്രത്യേകം ചേർക്കണം. IRPC യുടെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങൾ ( സ്ഥിരം വേണ്ട മരുന്ന് / BP / Glu cose... തുടങ്ങിയ പരിശോധന / ഉപകരണങ്ങൾ / പുസ്തകങ്ങൾ /....) ശ്രദ്ധയിൽ പെട്ടെങ്കിൽ അക്കാര്യം പ്രത്യേകം എഴുതണം. - കൺവീനർ




കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...