പ്രിയ സുഹൃത്തുക്കളേ,
IRPC യുടെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാനുള്ള മൈക്രോ പാലിയേറ്റീവ് കെയർ പരിശീലനം കൂളാമ്പി മേഖലയിൽ 27 08 2021 വെള്ളിയാഴ്ച ഉച്ചക്കു ശേഷം 3 മണിക്ക് സ. കെ.വി രാഘവൻ ( കൺവീനർ, IRPC ആലക്കോട് സോൺ) ഉദ്ഘാടനം ചെയ്യുന്നതാണ്.പരിശീലനം PHC നഴ്സും IRPC വളണ്ടിയറുമായ സൗമ്യ കോട്ടക്കടവിന്റെ നേതൃത്വത്തിലായിരിക്കും.ഒരേ സമയം 10 ൽ കുറവ് വളണ്ടിയർമാരെ മാത്രം ഉൾപ്പെടുത്തിയാണ് പരിശീലനം. പങ്കെടുക്കുന്നവർക്ക് കൈയുറ/ PPE കിറ്റ്, സാമൂഹൃ അകലം, മാസ്ക് ഇവ നിർബന്ധമായിരിക്കും. BP ( രക്തസമ്മർദ്ദം) പരിശോധന, ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചുള്ള ഗ്ലൂക്കോസിന്റെ അളവ് പരിശോധന, രക്തത്തിൽ ഓക്സിജൻ നിലവാരം കാണാൻ ഓക്സിമീറ്റർ ഉപയോഗിച്ചുള്ള പരിശോധന ഇവയിലാണ് പരിശീലനം നൽകുന്നത്. കോവിഡിനും ജീവിത ശൈലി രോഗങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിനു മലയോര ജനതയെ പ്രാപ്തമാക്കുന്ന അതിപ്രധാന ബോധവൽക്കരണ പരിപാടിയുടെ തുടക്കമെന്ന നിലയിൽ ഈ ക്യാമ്പ് വിജയിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. _
No comments:
Post a Comment