IRPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങൾ കണ്ടെത്താനുള്ള മൈക്രോ പാലിയേറ്റീവ് കെയർ പരിശീലനം കൂളാമ്പി മേഖലയിൽ 27 08 2021 വെള്ളിയാഴ്ച ഉച്ചക്കു ശേഷം 3 മണിക്ക് IRPC ആലക്കോട് സോൺ കൺവീനർ ശ്രീ കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു. ശ്രീ വിക്രമൻ ടി.ജി അധ്യക്ഷത വഹിച്ചു. ശ്രീ സി.കെ രാധാകൃഷ്ണൻ മാസ്റ്റർ സ്പോൺസർ ചെയ്ത BP അപ്പാരറ്റസ്, ഓക്സിമീറ്റർ, ഗ്ലൂക്കോമീറ്റർ എന്നിവ ശ്രീ കെ.വി.രാഘവനിൽ നിന്ന് IRPC കൊട്ടയാട് യൂനിറ്റിനു വേണ്ടി ശ്രീ വിക്രമൻ ടി ജി ഏറ്റുവാങ്ങി. PHC നഴ്സും IRPC വളണ്ടിയറുമായ സൗമ്യ കോട്ടക്കടവിന്റെ നേതൃത്വത്തിൽ കൂളാമ്പിയിലെ ബിജിത രാജീവൻ , ബിന്ദു ബൈജുഎന്നീ വളണ്ടിയർ മാർക്ക് ഡിജിറ്റൽ BP അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ , ഓക്സിമീറ്റർഎന്നിവ ഉപയോഗിക്കുന്നതിൽ ഒന്നര മണിക്കൂർ നേരത്തെ പരിശീലനം ലഭിച്ചു ..ഒരേ സമയം 6 ൽ കുറവ് ഗ്രാമവാസികളെ മാത്രം ഉൾപ്പെടുത്തിയാണ് പരിശീലനം നടന്നത്. 31 ഗ്രാമവാസികൾ വിവിധ ബാച്ചുകളായി ക്യാമ്പിൽ പങ്കെടുത്തു. പങ്കെടുത്തവർ എല്ലാം കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചിരു രുന്നു.. BP ( രക്തസമ്മർദ്ദം) , ഗ്ലൂക്കോസിന്റെ അളവ് , ഇവയിൽ അപകടമായ വ്യതിയാനം പലരിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അങ്ങിനെയുള്ളവരോട്ഡോക്ടറെ ഉടനെ കാണാനും ജീവിത ശൈലിയിൽ മാറ്റം വരുത്താനും വേണ്ട നിർദ്ദേശങ്ങൾ നൽകിയി ട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതോടൊപ്പം ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാനായുള്ള ഇടപെടലുകൾക്കും അതിയായ പ്രാധാന്യവും പ്രസക്തിയും ഉണ്ടെന്ന് ഇന്നത്തെ ക്യാമ്പിൽ നിന്നും വ്യക്തമായി. - കൺവീനർ ,lRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.
********************************************************
ഗ്ലൂക്കോസ് അളവ് കൂടിയ തോതിലുള്ളവർ - 5 പേർ / 32 : 16%; a (507), b(173), c (248) ,d (199), e(335), f ( 303). ഇവർ ഉടൻ ഡോക്ടറെ കണ്ട് അഭിപ്രായം തേടേണ്ടതാണ്.
: BP കൂടിയ തോതിലുള്ളവർ - 7/32: 22% : a(185-93), b ( 176 - 107), c (168 - 101), d (217-133) ,e (170 - 100) ,f (196-117), g( 177 -98) എന്നിവർ ഉടൻ ഡോക്ടറെ കണ്ട് അഭിപ്രായം തേടേണ്ടതാണ്.
ഗ്ലൂക്കോസ് അളവ് സാധാരണയിൽ കൂടുതൽ ഉള്ളതിനാൽ ജീവിത ശൈലി മാറ്റുകയും ഒരാഴ്ചക്കുള്ളിൽ വീണ്ടും അളവ് നോക്കി ഇതേ നിലവാരത്തിൽ നിൽക്കുന്നുവെങ്കിൽ ഡോക്ടറെ കണ്ട് മരുന്നു കഴിച്ചു തുടങ്ങേണ്ടവർ - 1/32 - h (148)
BP അളവ് സാധാരണയിൽ കൂടുതൽ ഉള്ളതിനാൽ ജീവിത ശൈലി മാറ്റുകയും ഒരാഴ്ചക്കുള്ളിൽ വീണ്ടും അളവ് നോക്കി ഇതേ നിലവാരത്തിൽ നിൽക്കുന്നുവെങ്കിൽ ഡോക്ടറെ കണ്ട് മരുന്നു കഴിച്ചു തുടങ്ങേണ്ടവർ :3 പേർ / 32 ; 10% - a ( 169-103) ,b (164 - 95), c(162-98)
***********
No comments:
Post a Comment