NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Saturday, September 25, 2021

26092021 മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ് (എഡിഷൻ 3.0 ) കോട്ടക്കടവ്

 26092021 മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ്  (എഡിഷൻ 3.0 ) കോട്ടക്കടവ് മേഖലയിൽ 

പ്രിയ സുഹൃത്തുക്കളേ,IRPC കൊട്ടയാട് ലോക്കൽ യൂനിറ്റിന്റെ തനതു പരിപാടിയായ  മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ്  (എഡിഷൻ 3.0 ) ഞായറാഴ്ച ( 26 09 2021) രാവിലെ 10 മണിക്ക് കോട്ടക്കടവ് മേഖലയിൽ വെച്ച് നടത്തുന്നതാണ്. ക്യാമ്പിൽ മേഖലയിലെ പരിമിത എണ്ണം വളണ്ടിയർമാർക്ക്  ഒരു വ്യക്തിയുടെ BMI കണ്ടുപിടിക്കുന്ന വിധം, BP ഉപകരണം ഉപയോഗിക്കുന്ന വിധം, Blood Sugar  അളക്കുന്ന വിധം, ഓക്സിമീറ്റർ ഉപയോഗിക്കുന്ന വിധം, സമ്പർക്ക രഹിത ഇൻഫ്രാറെഡ്  തെർമോ മീറ്ററിന്റെ പ്രയോഗം എന്നിവയിൽ  സൗജന്യ വിദഗ്ദ്ധപരിശീലനം നൽകുന്നതാണ്.ഇതിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യുന്ന  20- 30 പേർക്ക് BMI, BP, Blood Sugar, ഓക്സിജൻ അളവ് എന്നിവ സൗജന്യമായി അളന്നു കൊടുക്കുന്നതുമാണ്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ ക്യാമ്പ് കോവിഡിനോടൊപ്പം ജീവിതശൈലി രോഗങ്ങളേയും പ്രതിരോധിക്കുന്നതിനായുള്ള ശാസ്ത്ര വിജ്ഞാനം പകരുന്ന അതിപ്രധാന പരിശ്രമമായി കണക്കാക്കാം. ഇരുപത്തിമൂന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കൊട്ടയാട് CPM ലോക്കൽ സമ്മേളനത്തിന്റെ സവിശേഷ പരിപാടിയായി വിവിധ ബ്രാഞ്ചുകളിൽ IRPC യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഈ ക്യാമ്പിന്റെ വിജയത്തിന് എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു - ചെയർമാൻ, കൺവീനർ , lRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.

 10.30 AM - 12 P M:വളണ്ടിയർ പരിശീലനം By സൗമ്യ കോട്ടക്കടവ്  പങ്കെടുക്കുന്നവർ - സിന്ധു മനോജ്, മുബീന ഷഫീഖ്

 ഉദ്ഘാടന പരിപാടി : സ്വാഗതം : ഗണേശൻ കെ.സി, അധ്യക്ഷൻ: വിക്രമൻ.ടി.ജി. ഉദ്ഘാടനം: സാബു മാസ്റ്റർ ക്യാമ്പ് വിശദീകരണം : സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ , സൗമ്യ കോട്ടക്കടവ് .നന്ദി : മുബീന ഷഫീഖ് .




No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...