NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Tuesday, September 7, 2021

07/09/2021 സോണൽ ചർച്ചയും ,തീരുമാനങ്ങ ളും

7/9/21 നു നടന്ന സോൺ ചർച്ചയും തീരുമാനങ്ങ ളും :

കൊട്ടയാട് യൂണിറ്റിൽ നിന്നും വിക്രമൻ ടി ജി , സി.കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. യൂണിറ്റിലെ പ്രവർത്തനങ്ങളും പ്രശ്നങ്ങളും  റിപ്പോർട്  ചെയ്തു.

 (1) കണ്ണൂർ  lRPC ഗവേണിംഗ് ബോഡിയിൽ സപ്തംബർ 10 നു നടക്കുന്ന  യോഗത്തിലേക്ക് 5 പേരെ നിശ്ചയിച്ചു.അന്നേ ദിവസം ബ്രാഞ്ച് സമ്മേളനം നടക്കുന്ന മേഖലയിൽ നിന്നുള്ളവരെ ഒഴിവാക്കി.

(2) ആഗ .19 ന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കൊട്ടയാട് യൂനിറ്റിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്നു വിലയിരുത്തപ്പെട്ടു. കാര്യമായ പ്രവർത്തനങ്ങൾ നടക്കാത്ത ബ്രാഞ്ചുകളിൽ രോഗി ക ളു ടെ ലിസ്റ്റ് സപ്തംബർ 3o നു മുമ്പ് തയ്യാറാക്കി ഏരിയ സമ്മേളനത്തിനു മുമ്പ് രോഗികളുടെ ഗൃഹസന്ദർശനം നടത്തി റിപ്പോർട്ടു ചെയ്യണം.

(3) കൊട്ടയാട് ചെയ്യുന്ന BP / ഗ്ലൂക്കോസ് / ഓക്സിമീറ്റർ പരിശീലനം നല്ലതാണ്. പനി അളക്കുന്ന ഉപകരണം ലഭ്യമാണെങ്കിൽ അതെങ്കിലും ബ്രാഞ്ച് / ലോക്കൽ  സമ്മേളനങ്ങളിൽ ഉപയോഗപ്പെടുത്തണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടണം  എന്ന് ഏരിയാ സെക്രട്ടറി ബാബുരാജ്  യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു. (4) IRPC ലേക്ക് കല്യാണം / വിവാഹ നിശ്ചയം / തുടങ്ങിയ ചടങ്ങുകളിലേക്ക് ഫണ്ട് ലഭിച്ചാൽ റസീറ്റു കൊടുക്കണം. ലഭിച്ചതിന്റെ 50% ഏരിയക്കു നൽകണം.

 (4) കോട്ടക്കടവ് മേഖലയിൽ ..രോഗം  കാരണം കാൽ മുറിക്കേണ്ടി വന്ന   രോഗിക്ക്  കൃത്രിമക്കാൽ ലഭ്യമാക്കുന്നതിന്  പാർടി തലത്തിൽ ആലോചിച്ചു സൗജന്യമായി ലഭ്യമാക്കാൻ സമ്മേളനങ്ങൾ തീരുന്നതോടെ വേണ്ടതു ചെയ്യും. സോണൽ കൺവീനർ മുൻകൈയെടുത്ത് IRPC പ്രോഗ്രാമെന്ന നിലയിൽ കാര്യങ്ങൾ ചെയ്യും. സമ്മർദ്ദം ചെലുത്തിയാൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നു കിട്ടാൻ സാധ്യതയുണ്ട് എന്ന് ദിനേശൻ, രാമചന്ദ്രൻ (ആലക്കോട്) എന്നീ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

 (5) കണ്ണൂർ IRPC യിൽ സൂക്ഷിക്കുന്ന 5 ഓക്സിജൻ കോൺസൺട്രേറ്ററുകളിൽ ഒരെണ്ണം ആലക്കോട് സോണിലേക്ക് അനുവദിച്ച് കൊട്ടയാട് ലോക്കലിൽ സൂക്ഷിക്കാൻ അനുവദിക്കണമെന്ന് കൊട്ടയാട് യൂനിറ്റ് പ്രതിനിധി സി.കെ.രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു.അതിൽ ചർച്ച യോ തീരുമാനമോ ഉണ്ടായില്ല .

(6)  സംഭാവനപ്പെട്ടികളിൽ നിന്നുള്ള പണം സ്വീകരിച്ചു റസീറ്റ് നൽകണം. വിതരണം ചെയ്യാതെ ലോക്കലുകളിൽ വെച്ച പെട്ടികൾ ബ്രാഞ്ചുകളിൽ വിതരണം ചെയ്യണം ....... എന്നും തീരുമാനമുണ്ടായി. മീറ്റിംഗ് 7.15ന തുടങ്ങി 8 മണിക്ക് അവസാനിപ്പിച്ചു. ശ്രീ മൂസാൻ കുട്ടി അധ്യക്ഷത വഹിച്ചു.

Kottayadu report

07/09/2021 സോണൽ മീറ്റിംഗിലേക്കുള്ള റിപ്പോർട് (ഡ്രാഫ്റ്റ്) 

1 .  .കമ്യൂണിസ്റ്റുപാർട്ടി  സ്ഥാപക നേതാവായ സഖാവ് കൃഷ്‌ണപിള്ളയുടെ   സ്മരണ പുതുക്കികൊണ്ട് 2021 ആഗസ്ത്  19 നു  IRPC കൊട്ടയാടു ലോക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ  പ്രായം ചെന്നവരേയും കിടപ്പുരോഗികളേയും സന്ദർശിച്ചും സ്നേഹസമ്മാനങ്ങൾ നൽകിയും പാലിയേറ്റിവ് കെയർ ദിനം  ആചരിക്കപ്പെട്ടു. 93   പുതപ്പ്, 2 മുണ്ട്  + 10 തോർത്ത്  + 3 പച്ചക്കറി കിറ്റ് (ഏതാണ്ട് 9 kg വീതം ) ഉൾപ്പെടെ ഏതാണ്ട് 17,500 രൂപ മൂല്യമുള്ള പരിതോഷികങ്ങളും സാന്ത്വന സന്ദേശവും അർഹരായ വയോജനങ്ങളിലും കിടപ്പുരോഗികളിലും എത്തിക്കാൻ കഴിഞ്ഞു .

കെ. വി രാഘവൻ  ,വിക്രമൻ ടി ജി ,  മഹിളാ ഏരിയ കമ്മറ്റി അംഗം സ യെശോദാ.കൃഷ്ണൻ ,ചെമ്മരൻ നരിയംപാറ ,രാമകൃഷ്ണൻ എ. ജി ,പി . ആർ നാരായണൻ , പി കെ ബാലൻ ,തങ്കച്ചൻ നെല്ലിക്കുന്ന്  ,  രാധാകൃഷ്ണൻ ഒറ്റമുണ്ട ,ഗണേശൻ കോട്ടക്കടവ് , ഷഫീക് കാലായിമുക്ക്‌ ,സനീഷ് ,രാഹുൽ കൂളാമ്പി ,അഡ്വ.ഡെന്നി ജോർജ്ജ്, മാത്യു മാസ്റ്റർ ,സജീവൻ ജോസഫ്, വിപിൻ നരിയംപാറ , ,ബാബു കീച്ചറ , ധന്യ നരിയംപാറ , മനോജ് ,രാജേഷ്,  ,വിജയൻ , തുടങ്ങിയ 11 ബ്രാ ഞ്ചുകളിലെയും പാർട്ടി സഖാക്കൾ ഉൾപ്പെടെ (40 പേർ)  IRPC വളണ്ടിയർമാർ നേതൃത്വം നൽകി .ക്ലസ്റ്റർ തല വിഭജനം നടന്നതിനാൽ വിതരണം കൃത്യമായി നടന്നു 

2 .I RPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങൾ കണ്ടെത്താനുള്ള മൈക്രോ പാലിയേറ്റീവ് കെയർ പരിശീലനം കൂളാമ്പി മേഖലയിൽ 27 08 2021 വെള്ളിയാഴ്ച ഉച്ചക്കു ശേഷം 3 മണിക്ക് IRPC ആലക്കോട് സോൺ കൺവീനർ ശ്രീ കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു. ശ്രീ വിക്രമൻ ടി.ജി അധ്യക്ഷത വഹിച്ചു. സി.കെ രാധാകൃഷ്ണൻ മാസ്റ്റർ സ്പോൺസർ ചെയ്ത (മൊത്തം 5 6 00 രൂപാ വിലവരുന്ന )BP അപ്പാരറ്റസ്, ഓക്സിമീറ്റർ, ഗ്ലൂക്കോമീറ്റർ എന്നിവ ശ്രീ കെ.വി.രാഘവനിൽ നിന്ന്  IRPC കൊട്ടയാട് യൂനിറ്റിനു വേണ്ടി ശ്രീ വിക്രമൻ ടി ജി ഏറ്റുവാങ്ങി. PHC നഴ്സും IRPC വളണ്ടിയറുമായ സൗമ്യ കോട്ടക്കടവിന്റെ നേതൃത്വത്തിൽ കൂളാമ്പിയിലെ ബിജിത രാജീവൻ , ബിന്ദു ബൈജുഎന്നീ വളണ്ടിയർ മാർക്ക്   ഡിജിറ്റൽ BP അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ , ഓക്സിമീറ്റർഎന്നിവ ഉപയോഗിക്കുന്നതിൽ ഒന്നര മണിക്കൂർ നേരത്തെ പരിശീലനം ലഭിച്ചു .ക്യാമ്പിൽ 32 പേർക്ക് സൗജന്യമായി അവരുടെ  ഭാരം ,ഉയരം ,ബിപി ,ഗ്ളൂക്കോസ് ലെവൽ ,ഓക്സിജൻ നിലവാരം എന്നിവ അറിയാനും ആവശ്യമുള്ളവർക്ക് തുടർചികില്സയും  ജീവിതശൈലി ക്രമീകരണങ്ങളും നിർദ്ദേശിക്കാനും കഴിഞ്ഞു .

നരിയംപാറയിലും കൂളാമ്പിയിലുമായി ഈ രണ്ട് ക്യാമ്പുകളുടേയും ഭാഗമായി   IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ് നടത്തിയ  പഠനം സൂചിപ്പിക്കുന്നത്  രക്ത സമ്മര്ദത്തിന്റെയും രക്തത്തിലെ ഗ്ലൂക്കോസ് അളവിന്റെയും നിലവാരം പൊതുവെ സാധാരണയിലും ഉയർന്നു കാണപ്പെടുന്നു എന്നതാണ് . കോവിഡിന്റെ നിയന്ത്രണങ്ങൾ മൂലം തൊട്ടടുത്ത ലാബിലോ ആശുപത്രിയിലോ പോയി  നടത്താറുള്ള  ഇടക്കിടക്കിടക്കുള്ള പരിശോധനകൾ മുടങ്ങിയതും ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും അശ്രദ്ധയുമാണ് പ്രധാന കാരണം  എന്ന് അനുമാനിക്കാം.കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതോടൊപ്പം,    കേരളത്തിൽ വാർഡുതല ജീവിത ശൈലീ രോഗ പരിശോധനാ ക്യാമ്പുകൾ വ്യാപകമാക്കണം.

ഉടൻ നടക്കാൻ പോകുന്ന ബ്രാഞ്ചു സമ്മേളനങ്ങളുടെ ഭാഗമായി IRPC ജീവിത ശൈലി രോഗ പരിശോധനാ (BP / ഗ്ലൂക്കോസ് / ഓക്സിജൻ ... നിലവാരം) മിനി ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള നിർദ്ദേശം കൊട്ടയാട് ലോക്കൽ സെക്രട്ടറി മുന്നോട്ടുവെച്ചിട്ടുണ്ട് 

3.ഈ രണ്ടുപ്രവർത്തന ങ്ങളുടെയും റിവ്യൂ 5 .09 .2021 നു നടന്ന ഓൺലൈൻ മീറ്റിംഗിൽ നടത്തിയിട്ടുണ്ട് .

(1)19.8.2021 ൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ടു കൺവീനർ അവതരിപ്പിച്ച   വരവ് ചെലവ് കണക്കു കൾക്ക് യോഗം അംഗീകാരം  നൽകി .  അതിൻ പ്രകാരം  86 (65+31) പുതപ്പുകൾ സ്പോൺസർ ചെയ്യപ്പെട്ടു .  , അധികം വേണ്ടി വന്ന   9 പുതപ്പുകളുടെ വില (1695  രൂ) IRPC ലോക്കൽയൂണിറ്റിന്റെ  പൊതു ഫണ്ടിൽ നിന്നെടുത്ത് നികത്താൻ തീരുമാനിച്ചു . 


  (2)ഓരോ ബ്രാഞ്ചിലേയും സംഭാവനപ്പെട്ടികൾ തുറക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുന്നതാണ്   .സംഭാവനപ്പെട്ടികൾ ഇതുവരേക്കും വെക്കാത്ത ബ്രാഞ്ചുകൾ അവ എത്രയും വേഗം ഏറ്റുവാങ്ങാൻ വേണ്ട ക്രമീകരണം ചെയ്യുന്നതാണ് .

3. ഓരോ ബ്രാഞ്ചിലേയും സമ്മേളനവുമായി ബന്ധപ്പെട്ടു  IRPC ജീവിത ശൈലി രോഗ പരിശോധനാ (BP / ഗ്ലൂക്കോസ് / ഓക്സിജൻ ... നിലവാരം) മിനി ക്യാമ്പുകൾ കോവിഡ്  പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട്‌ നടത്താവുന്നതാണ് എന്നു തീരുമാനിച്ചിട്ടുണ്ട് . .ഒക്ടോബർ 30 നു നടക്കുന്ന ലോക്കൽ സമ്മേളനത്തിൽ ഈ ക്യാമ്പ് നടത്താൻ വേണ്ട ശ്രമവും നടക്കും .

4 . കിടപ്പുരോഗികളെ കൃത്യമായി ,ആഴ്ചയിൽ / മാസത്തിൽ ഒരുതവണയെങ്കിലും ,സന്ദർശിച്ചു വരുന്നുണ്ട് .

6 .രോഗം  കാരണം കാൽ മുറിക്കേണ്ടി വന്ന   രോഗിക്ക്  കൃത്രിമക്കാൽ വെക്കേണ്ട തി നുള്ള സാമ്പത്തികം കണ്ടെത്തുന്ന കാര്യം കോട്ടക്കടവ് മേഖലയിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട് . പാർട്ടിതലത്തിൽ ആലോചന ഉണ്ടാകണം .

7 . IRPC ക്കു ലഭിച്ച 5  ഓക്സിജൻ കോൺസെൻട്രേറ്ററുകളിൽ ഒരെണ്ണം മലയോര യൂണിറ്റ് എന്ന നിലയിൽ ആലക്കോട് സോണിൽ ലഭ്യമാകണം അത്  കൊട്ടയാടു ലോക്കലിൽ സൂക്ഷിക്കാൻ  അനുവദിക്കാൻ ശുപാശ ചെയ്യണമെന്നും ചർച്ചയുണ്ടായി .

8 .മറ്റു പ്രവർത്തന ങ്ങൾ കൂളാമ്പി മേഖലയിൽ ഈ ആഴ്ച കാലിന് ഒരു വീഴ്ചയിൽ  ഗുരുതരമായി പരിക്കേറ്റ വ്യക്തിക്ക് ഒരു കട്ടിലും (സ്പോൺസർ മുഖേന) വാക്കറും ( unit stock) എത്തിച്ചു നൽകിയിട്ടുണ്ട്.ഇതിനു മുൻകൈ എടുത്ത കൂളാമ്പി മേഖലയിലെ IRPCവളണ്ടിയർമാരെ പ്രത്യേകം അഭിനന്ദിക്കുന്നു 

കൂളാമ്പിയിൽ സ പി കെ ബാലനും ഗ്രാമപഞ്ചായത് മെമ്പറും ചേർന്ന് ഇന്നും പാലിയേറ്റിവ് കെയർ സന്ദർശനം നടത്തി കിടപ്പു രോഗികൾക്ക് ഒരു വാക്കർ തേർത്തല്ലിയിൽ നിന്നും എത്തിക്കുന്നത് ഉൾപ്പെടെ  വേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട് .അഭിനന്ദനാർഹമായ പ്രവർത്തനമാണ് .

കോട്ടക്കടവ്  മേഖലയിൽ ചലനശേഷി വെല്ലുവിളികൾ നേരിടുന്ന വ്യക്തിക്ക് ദേശാഭിമാനിദിനപത്രം പതിവായി വീട്ടിൽ എത്തിച്ചു കൊടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയ IRPC വളണ്ടിയർമാരെ പ്രത്യേകം അഭിനന്ദിക്കുന്നു. അതേ വ്യക്തിക്കു തന്നെ  വായനാപുസ്തകങ്ങൾ ജോർജ് ചേട്ടന്റെ Moving Library യുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തിച്ചു കൊടുക്കാൻ തുടങ്ങിയിട്ടുമുണ്ട്. കൂടാതെ അദ്ദേഹത്തിന് സ്ഥിരമായി ആവശ്യമുള്ള മരുന്നുകൾ സൗജന്യമായി എത്തിക്കാൻ വേണ്ട ഇടപെടലും ഇതിനകം ഉണ്ടായിട്ടുണ്ട് . ആഗസ്റ്റ് 19 ന് നടത്തിയ പാലിയേറ്റീവ് കെയർ ഗൃഹസന്ദർശനത്തിനിടയിലാണ് ഈ ആവശ്യങ്ങൾ ശ്രദ്ധയിൽ പെട്ടത്. കാലതാമസം കൂടാതെ ഈ ആവശ്യങ്ങൾ നിവൃത്തിക്കാൻ മുൻകൈ എടുത്ത കോട്ടക്കടവ് മേഖലയിലെ വളണ്ടിയർമാരെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു 

(9 ) ബാഡ്ജുകൾ 2 എണ്ണം മാത്രമേ പ്രിന്റ് ആയിട്ടുള്ളൂ എന്ന് ജില്ലാ സെക്രട്ടറി പറയുന്നു .

പ്രധാന വസ്തുതകൾ :

1 .20 / 06 / 2021 ന്  കൊട്ടയാടു ലോക്കലിലേക്കു  ലഭിച്ച  25000 രൂപാ സംഭാവനയുടെ  രസീത്  05 09 2021 ന്  കൺവീനർ   കുറ്റിപ്പുഴയിലെ  വീട്ടിൽ എത്തിച്ചു .ഇതിൽ 10 000 രൂപ 21 .6 . 2021 നു ഏരിയ മുഖേന മേൽക്കമ്മിറ്റിക്കു കൈമാറിയതാണ് .അതിന്റെ രസീത് വാങ്ങി ആലക്കോട് സോൺ കമ്മിറ്റിയിൽ സൂക്ഷിക്കേണ്ടതാണ് .ബാക്കി 15 000 രൂപ 21 .6 . 2021ന്  irpc  കൊട്ടയാട്‌ ലോക്കൽ യൂണിറ്റിന്റെ പേരിലുള്ള ബാങ്ക് അകൗണ്ടിൽ നിക്ഷേപിച്ചു കമ്മിറ്റിയുടെ തുടർ പ്രവർത്തന ങ്ങൾക്ക് ഉപയോഗിച്ച് വരുന്നു .

2  .രോഗം  കാരണം കാൽ മുറിക്കേണ്ടി വന്ന   രോഗിക്ക് (,1 ,65,000 )   കൃത്രിമക്കാൽ വെക്കേണ്ട തി നുള്ള സാമ്പത്തികം കണ്ടെത്തുന്ന കാര്യം കോട്ടക്കടവ് മേഖലയിൽ നിന്നും റിവ്യൂ മീറ്റിംഗിൽ ഉയർന്നു വന്നിട്ടുണ്ട് . പാർട്ടി ഏരിയ തലത്തിൽ ആലോചന ഉണ്ടാകണം .

3  .IRPC ക്കു ലഭിച്ച 5  ഓക്സിജൻ കോൺസെൻട്രേറ്ററുകളിൽ ഒരെണ്ണം മലയോര യൂണിറ്റ് എന്ന നിലയിൽ ആലക്കോട് സോണിൽ ലഭ്യമാകണം. അത്  കൊട്ടയാടു ലോക്കലിൽ സൂക്ഷിക്കാൻ  അനുവദിക്കാൻ ജില്ലാ ഘടകത്തോട് ശുപാശ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു  .

4  .കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതോടൊപ്പം,    കേരളത്തിൽ വാർഡുതല ജീവിത ശൈലീ രോഗ പരിശോധനാ ക്യാമ്പുകൾ വ്യാപകമാക്കണം എന്ന പ്രമേയം  .കേരളത്തിലെ ജനസംഖ്യയിലെ മദ്ധ്യവയസ്കരുടെയും പ്രായംചെന്നവരുടെയും ഇടയിൽ  50 ശതമാനത്തിൽ കൂടുതൽ   ആളുകളിൽ  ജീവിത ശൈലി രോഗങ്ങൾ  അപകടകരമായ തോതിൽ പിടിമുറുക്കിയിരിക്കുന്നു എന്നതാണ് .   ഇത് അത്യന്തം ഗുരുതരമായ ആരോഗ്യ പ്രശ്നമായി മാറുകയാണ് എന്നതിനാൽ ഈ സംഗതിയിലേക്ക്  ആരോഗ്യവകുപ്പിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുകയാണ് .കേരളത്തിൽ എല്ലായിടത്തും വാർഡുകൾ തോറും മിനിജീവിത ശൈലീ രോഗ പരിശോധനാ  ക്യാമ്പുകൾ ആശാ വർക്കറുടെയോ IRPC പോലുള്ള  സന്നദ്ധ സംഘടനകളുടെ സഹായം ഉപയോഗപ്പെടുത്തിയോ  സംഘടിപ്പിച്ചു ഇത്തരത്തിൽ അപകടകരമായ അവസ്ഥയിലുള്ളവർക്ക്  വേണ്ടുന്ന അടിയന്തര വൈദ്യ സഹായവും നിർദേശങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തന ങ്ങൾ ക്കൊപ്പം തന്നെ, പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട്‌ നടത്താനുള്ള നയപരമായ തീരുമാനം ഉടൻ ഉണ്ടാകേണ്ടതുണ്ട് .



No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...