NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Sunday, September 5, 2021

REVIEW REPORT 05 09 2021

 


REVIEW  REPORT 05 09 2021, കോട്ടയാടു ലോക്കൽ യൂണിറ്റ് 

സുഹൃത്തുക്കളേ ,

14 .08.2021 നു നടന്ന ഓൺലൈൻ യോഗത്തിലെ തീരുമാനങ്ങൾ മിക്കവാറും നടപ്പിലാക്കിയിട്ടുണ്ട് .

1.കമ്യൂണിസ്റ്റുപാർട്ടി  സ്ഥാപക നേതാവായ സഖാവ് കൃഷ്‌ണപിള്ളയുടെ   സ്മരണ പുതുക്കികൊണ്ട് 2021 ആഗസ്ത്  19 നു  IRPC കൊട്ടയാടു ലോക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ  പ്രായം ചെന്നവരേയും കിടപ്പുരോഗികളേയും സന്ദർശിച്ചും സ്നേഹസമ്മാനങ്ങൾ നൽകിയും പാലിയേറ്റിവ് കെയർ ദിനം  ആചരിക്കപ്പെട്ടു. 93   പുതപ്പ്, 2 മുണ്ട്  + 10 തോർത്ത്  + 3 പച്ചക്കറി കിറ്റ് (ഏതാണ്ട് 9 kg വീതം ) ഉൾപ്പെടെ ഏതാണ്ട് 17,500 രൂപ മൂല്യമുള്ള പരിതോഷികങ്ങളും സാന്ത്വന സന്ദേശവും അർഹരായ വയോജനങ്ങളിലും കിടപ്പുരോഗികളിലും എത്തിക്കാൻ കഴിഞ്ഞു .

കെ. വി രാഘവൻ  ,വിക്രമൻ ടി ജി ,  ,ചെമ്മരൻ നരിയംപാറ ,രാമകൃഷ്ണൻ എ. ജി ,പി . ആർ നാരായണൻ , പി കെ ബാലൻ ,തങ്കച്ചൻ നെല്ലിക്കുന്ന്  ,  രാധാകൃഷ്ണൻ ഒറ്റമുണ്ട ,ഗണേശൻ കോട്ടക്കടവ് , ഷഫീക് കാലായിമുക്ക്‌ ,രാഹുൽ കൂളാമ്പി ,അഡ്വ.ഡെന്നി ജോർജ്ജ്, മാത്യു മാസ്റ്റർ ,സജീവൻ ജോസഫ്, വിപിൻ നരിയംപാറ , ,ബാബു കീച്ചറ , ധന്യ നരിയംപാറ , മനോജ് ,രാജേഷ്,  ,വിജയൻ ,സി. കെ രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയ IRPC വളണ്ടിയർമാർ നേതൃത്വം നൽകി .


കൂടുതൽ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്കുക 






ബ്രാഞ്ചുതല റിപോർട്ടു കൾ :


I R P C. E M S നഗർ ബ്രാഞ്ചിന്റെ പ്രേവർത്തനം വയോധികർക്കും കിടപ്പുരാഗികൾക്കുമുള്ള പുതപ്പു വിതരണം L C അംഗം സ സനീഷ്. ബ്രാഞ്ച് സെക്രട്ടറി സ രാഹുൽ. കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മറ്റി അംഗം സ പി ജി ബാലൻ. കർഷക സംഗം വില്ലേജ് കമ്മറ്റി അംഗം സ ബെന്നി. മഹിളാ ഏരിയ കമ്മറ്റി അംഗം സ യെശോദാ. D Y F I യൂണിറ്റ് പ്രസി സ അബിൻ ബാബു. വ. പ്രസി.ഷിനിൽ ബാബു.സ വിഷ്ണു ബിജു  എന്നിവർ പങ്കെടുത്തു.

നരിയൻപാറ IRPC വളണ്ടിയർ  .ചെമ്മരൻ, രാമകൃഷ്ണൻ എ ജി  ബാബു കീച്ചറ  ,രാജേഷ് , ബിനോയ് ,ധന്യ , വിജയൻ ,വിപിൻ , മനോജ് ,എന്നിവർ lRPC പ്രവർത്തനത്തിൽ പങ്കെടുത്തു 

കാവുങ്കുടി :കൃഷ്ണപിള്ള ദിനത്തിൽ 1 RPC പ്രവർത്തകർ യുണീറ്റിലെ കിടപ്പിലായ രോഗികളെ സന്ദർശിച്ചു ലോക്കൽ കമ്മറ്റി അംഗങ്ങൾ സ: PRനാരായണൻ നായർ ' അഡ്വ.ഡെന്നി ജോർജ്ജ്'' മാത്യു മാഷ് സജീവൻ ജോസഫ് എന്നിവർ പങ്കെടുത്തു


2 .I RPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങൾ കണ്ടെത്താനുള്ള മൈക്രോ പാലിയേറ്റീവ് കെയർ പരിശീലനം കൂളാമ്പി മേഖലയിൽ 27 08 2021 വെള്ളിയാഴ്ച ഉച്ചക്കു ശേഷം 3 മണിക്ക് IRPC ആലക്കോട് സോൺ കൺവീനർ ശ്രീ കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു. ശ്രീ വിക്രമൻ ടി.ജി അധ്യക്ഷത വഹിച്ചു. ശ്രീ സി.കെ രാധാകൃഷ്ണൻ മാസ്റ്റർ സ്പോൺസർ ചെയ്ത BP അപ്പാരറ്റസ്, ഓക്സിമീറ്റർ, ഗ്ലൂക്കോമീറ്റർ എന്നിവ ശ്രീ കെ.വി.രാഘവനിൽ നിന്ന്  IRPC കൊട്ടയാട് യൂനിറ്റിനു വേണ്ടി ശ്രീ വിക്രമൻ ടി ജി ഏറ്റുവാങ്ങി. PHC നഴ്സും IRPC വളണ്ടിയറുമായ സൗമ്യ കോട്ടക്കടവിന്റെ നേതൃത്വത്തിൽ കൂളാമ്പിയിലെ ബിജിത രാജീവൻ , ബിന്ദു ബൈജുഎന്നീ വളണ്ടിയർ മാർക്ക്   ഡിജിറ്റൽ BP അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ , ഓക്സിമീറ്റർഎന്നിവ ഉപയോഗിക്കുന്നതിൽ ഒന്നര മണിക്കൂർ നേരത്തെ പരിശീലനം ലഭിച്ചു .ബ്രാഞ്ച് .സെക്രട്ടറി പികെ ബാലൻ , മറ്റു വളണ്ടിയർമാരും ക്യാംപിനു മികച്ച പിന്തുണ നൽകി  .കൂടുതൽ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്കുക 

ക്യാമ്പിൽ നിന്നും ലഭിച്ച വിവരങ്ങൾ 

കോവിഡ് പ്രതിരോധം കേരളത്തിൽ ഏറെ ഫലപ്രദമാണെങ്കിലും  പ്രതിരോധപ്രവർത്തനങ്ങൾ  നീണ്ടുപോകുമ്പോൾ സൂചിപ്പിക്കാനുള്ളത്  ആരോഗ്യ വകുപ്പിൻറെ ശ്രദ്ധ അടിയന്തിരമായി  ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിൽ കൂടി പതിയേണ്ടതുണ്ട് എന്നാണ് .

കണ്ണൂർ ജില്ലയിൽ മലയോരമേഖലയിൽ  തളിപ്പറമ്പ് ആലക്കോട് നരിയംപാറയിലും കൂളാമ്പിയിലുമായി IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്  രക്ത സമ്മര്ദത്തിന്റെയും രക്തത്തിലെ ഗ്ലൂക്കോസ് അളവിന്റെയും നിലവാരം പൊതുവെ സാധാരണയിലും ഉയർന്നു കാണപ്പെടുന്നു എന്നതാണ് . കോവിഡിന്റെ നിയന്ത്രണങ്ങൾ മൂലം തൊട്ടടുത്ത ലാബിലോ ആശുപത്രിയിലോ പോയി  നടത്താറുള്ള  ഇടക്കിടക്കിടക്കുള്ള പരിശോധനകൾ മുടങ്ങിയതും ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും അശ്രദ്ധയുമാണ് പ്രധാന കാരണം  എന്ന് അനുമാനിക്കാം .കൂടുതൽ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്കുക 

പരിഗണിക്കാവുന്ന  പ്രമേയം : കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതോടൊപ്പം,    കേരളത്തിൽ വാർഡുതല ജീവിത ശൈലീ രോഗ പരിശോധനാ ക്യാമ്പുകൾ വ്യാപകമാക്കണം.

ഉടൻ നടക്കാൻ പോകുന്ന ബ്രാഞ്ചു സമ്മേളനങ്ങളുടെ ഭാഗമായി IRPC ജീവിത ശൈലി രോഗ പരിശോധനാ (BP / ഗ്ലൂക്കോസ് / ഓക്സിജൻ ... നിലവാരം) മിനി ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള നിർദ്ദേശം കൊട്ടയാട് ലോക്കൽ സെക്രട്ടറി മുന്നോട്ടുവെച്ചിട്ടുണ്ട് 


3 .മറ്റു പ്രവർത്തനങ്ങൾ 

20 / 06 / 2021 ന്  ലഭിച്ച  25000 രൂപാ സംഭാവനയുടെ  രസീത് ഇന്ന് 05 09 2021 ന്  കൺവീനർ   കുറ്റിപ്പുഴയിലെ  വീട്ടിൽ എത്തിച്ചു .

ഹുണ്ടിക പെട്ടി തുറക്കൽ ചില മേഖലകളിലെ രോഗ വ്യാപനം പരിഗണിച്ചു മാറ്റിവെച്ചു .

കൂളാമ്പിയിലെ നമ്മുടെ ഒരു വളണ്ടിയർക്കും (Ph:99615 61258) കുടുംബത്തിനും പനി ബാധിച്ചതിനെത്തുടർന്ന് അവരുടെ ഉപയോഗത്തിന്  ഓക്സിമീറ്ററും നീരാവി പിടിക്കാനുള്ള ഉപകരണവും നമ്മുടെ യൂനിറ്റിൽ നിന്ന് ഇന്ന് കാലതാമസം കൂടാതെ എത്തിച്ചുകൊടുക്കാൻ കഴിഞ്ഞു.

നമ്മുടെ യൂണിറ്റിന്റെ സ്റ്റോക്കിൽ ഒരു ബിപി അപ്പാരറ്റസ് ,ഒരു ഗ്ലൂക്കോ മീറ്റർ , ഒരു ഓക്സിമീറ്റർ ,ഒരു സ്റ്റീമ്  ഇൻഹേലർ (ആവി വലിക്കാനുള്ളത് ) എന്നിവ കൂടി വന്നുചേർന്നു .ഇവ ഇപ്പോൾ കൂളാമ്പി ബ്രാഞ്ചിൽ ഉപയോഗത്തിലാണ് .

കൂളാമ്പി മേഖലയിൽ ഈ ആഴ്ച കാലിന് ഒരു വീഴ്ചയിൽ  ഗുരുതരമായി പരിക്കേറ്റ വ്യക്തിക്ക് ഒരു കട്ടിലും (സ്പോൺസർ മുഖേന) വാക്കറും ( unit stock) എത്തിച്ചു നൽകിയിട്ടുണ്ട്.ഇതിനു മുൻകൈ എടുത്ത കൂളാമ്പി മേഖലയിലെ IRPCവളണ്ടിയർമാരെ പ്രത്യേകം അഭിനന്ദിക്കുന്നു 

കൂളാമ്പിയിൽ സ പി കെ ബാലനും ഗ്രാമപഞ്ചായത് മെമ്പറും ചേർന്ന് ഇന്നും പാലിയേറ്റിവ് കെയർ സന്ദർശനം നടത്തി കിടപ്പു രോഗികൾക്ക് ഒരു വാക്കർ തേർത്തല്ലിയിൽ നിന്നും എത്തിക്കുന്നത് ഉൾപ്പെടെ  വേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട് .അഭിനന്ദനാർഹമായ പ്രവർത്തനമാണ് .


കോട്ടക്കടവ്  മേഖലയിൽ ചലനശേഷി വെല്ലുവിളികൾ നേരിടുന്ന വ്യക്തിക്ക് ദേശാഭിമാനിദിനപത്രം പതിവായി വീട്ടിൽ എത്തിച്ചു കൊടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയ IRPC വളണ്ടിയർമാരെ പ്രത്യേകം അഭിനന്ദിക്കുന്നു. അതേ വ്യക്തിക്കു തന്നെ  വായനാപുസ്തകങ്ങൾ ജോർജ് ചേട്ടന്റെ Moving Library യുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തിച്ചു കൊടുക്കാൻ തുടങ്ങിയിട്ടുമുണ്ട്. കൂടാതെ അദ്ദേഹത്തിന് സ്ഥിരമായി ആവശ്യമുള്ള മരുന്നുകൾ സൗജന്യമായി എത്തിക്കാൻ വേണ്ട ഇടപെടലും ഇതിനകം ഉണ്ടായിട്ടുണ്ട് . ആഗസ്റ്റ് 19 ന് നടത്തിയ പാലിയേറ്റീവ് കെയർ ഗൃഹസന്ദർശനത്തിനിടയിലാണ് ഈ ആവശ്യങ്ങൾ ശ്രദ്ധയിൽ പെട്ടത്. കാലതാമസം കൂടാതെ ഈ ആവശ്യങ്ങൾ നിവൃത്തിക്കാൻ മുൻകൈ എടുത്ത കോട്ടക്കടവ് മേഖലയിലെ വളണ്ടിയർമാരെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു 


വരവ്‌ ചെലവ് കണക്കു -

DIRECT TO OUR BANK ACCOUNT-4350


THROUGH GOOGLE PAY @9447739033- TOTAL 3190







ആകെ ശേഖരിച്ച പുതപ്പുകൾ -95 

(വാങ്ങിയത് 65 ;സ്‌പോൺസർഷിപ് 30 )
വിതരണം ചെയ്തത് -93 

പുതപ്പു  സ്പോൺസർഷിപ്പുകൾ - 




കാലായിമുക്ക് -500 രൂപയുടെ സ്‌പോൺസർഷിപ് കണ്ടെത്തി .

പൊതുവെ ശ്രദ്ധയിൽപെട്ട പ്രശ്നങ്ങൾ : 
ബ്രാഞ്ച് തലത്തിൽ പ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങളിൽ കൺവീനറെ തിരിച്ചു വിളിക്കലും പരിപാടിയുടെ വിജയം ഉറപ്പു വരുത്തുന്ന വിധത്തിലുള്ള ആശയവിനിമയവും മെച്ചപ്പെടുത്താനുണ്ട് .   കൂളാമ്പി ബ്രാഞ്ചിൽ നിന്നും സന്ദർശന  ലിസ്റ് കിട്ടിയിട്ടില്ലഗൃഹസന്ദര്ശനത്തിൽ AC /DC  മെമ്പർമാരെ ഉൾപ്പെടുത്താൻ കഴിയേണ്ടതുണ്ട് . സ്ത്രീ  വളണ്ടിയർമാരുടെ പങ്കാളിത്തം മെച്ചപ്പെടുത്താനുണ്ട് .ചില ബ്രാഞ്ചുകളിൽ അർഹരായ കുറച്ചു കൂടി ആളുകളെ സന്ദർശിക്കേണ്ടതില്ലായിരുന്നോ എന്നു പരിശോധിക്കണം . സാമ്പത്തികമായ പങ്കാളിത്തം കൈമാറുന്നതിന് വേണ്ട പൊതുജന സമ്പർക്ക പ്രവർത്തനം മെച്ചപ്പെടുത്താനുണ്ട് .മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടും പത്ര റിപ്പോർട്ടുകൾ ഉണ്ടാകുന്നില്ല .





ഇന്നെടുക്കേണ്ട തീരുമാനങ്ങൾ 

1.     19 . 8.2021 ൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ട  വരവ് ചെലവ് കണക്കു അംഗീകാരം 

2. ഓരോ ബ്രാഞ്ചിലേയും ഹുണ്ടികപ്പെട്ടികൾ തുറക്കാനുള്ള തീയതികൾ 

3. ഓരോ ബ്രാഞ്ചിലേയും സമ്മേളനവുമായി ബന്ധപ്പെട്ടു  IRPC ജീവിത ശൈലി രോഗ പരിശോധനാ (BP / ഗ്ലൂക്കോസ് / ഓക്സിജൻ ... നിലവാരം) മിനി ക്യാമ്പുകൾ നടത്തുന്ന തീയതി .

4 . കിടപ്പുരോഗികളെ മാസത്തിൽ ഒരുതവണയെങ്കിലും സന്ദർശിക്കാനുള്ള തീരുമാനം 

കിടപ്പുരോഗികളുടെ ബ്രാഞ്ച് തലത്തിലുള്ള ലിസ്റ്റ് പൂർണമാക്കി തരണം .




5 .മറ്റു കാര്യങ്ങൾ .-

ഓക്സിജൻ കോൺസെൻട്രേറ്റർ , നിപ പ്രതിരോധം ,ആൽക്കഹോളിസം കാരണം കാൽ മുറിക്കേണ്ടി വന്ന   രോഗിക്ക്  കൃത്രിമക്കാൽ വെക്കേണ്ട അവസ്ഥ 



.....

No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...