NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Thursday, September 30, 2021

ഐ.ആർ.പി.സി.ക്ക്‌ പുതിയ ജില്ലാ ഭാരവാഹികളായി.

  

കണ്ണൂർ : ഐ.ആർ.പി.സി.ക്ക്‌ (ഇനീഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ) പുതിയ  ജില്ലാ ഭാരവാഹികളായി.

 ഐ .ആർ.പി.സി. വാർഷിക സമ്മേളനം കണ്ണൂർ എ.കെ.ജി. ഹാളിൽ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു .

കണ്ണൂർ എ.കെ.ജി. ഹാളിൽ നടന്ന ഒൻപതാം വാർഷിക യോഗത്തിൽ ജില്ലാതല ഗവേണിങ് ബോഡി അംഗങ്ങളായി 21 പേരെ തിരഞ്ഞെടുത്തു. 

ഭാരവാഹികൾ: എം. പ്രകാശൻ (ചെയർ.), പി.എം. സാജിദ് (വൈസ് ചെയർ.), കെ.വി. മുഹമ്മദ് അഷ്‌റഫ് (ജന. സെക്ര.), വി.വി. പ്രീത (അസി. സെക്ര.), സി.എം. സത്യൻ (ഖജാ.).

ഉപദേശകസമിതി: പി. ജയരാജൻ (ചെയർ.), ടി.ഐ. മധുസൂദനൻ, ഡോ. കെ.പി. ബാലകൃഷ്ണ പൊതുവാൾ (അംഗങ്ങൾ).

വാർഷികപൊതുയോഗം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പി.എം. സാജിദ് അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ, എം. പ്രകാശൻ, കെ.വി. ഗോവിന്ദൻ, കെ.വി. മുഹമ്മദ് അഷ്‌റഫ്, സി.എം. സത്യൻ, വി.വി. പ്രീത എന്നിവർ സംസാരിച്ചു.









ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ, 


എം. പ്രകാശൻ (ചെയർ.), കെ.വി. മുഹമ്മദ് അഷ്‌റഫ് (ജന. സെക്ര.), 





No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...