NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Wednesday, September 1, 2021

കേരളത്തിൽ വാർഡുതല ജീവിത ശൈലീ രോഗ പരിശോധനാ ക്യാമ്പുകൾ വ്യാപകമാക്കണം

 കോവിഡ് പ്രതിരോധം നീണ്ടുപോകുമ്പോൾ :

കേരളത്തിൽ  വാർഡുകൾ തോറും ജീവിത ശൈലീ രോഗ പരിശോധനാ  മിനി ക്യാമ്പുകൾ നടത്തണം 

*******************************************************************************************************

കോവിഡ് പ്രതിരോധം കേരളത്തിൽ ഏറെ ഫലപ്രദമാണെങ്കിലും  പ്രതിരോധപ്രവർത്തനങ്ങൾ  നീണ്ടുപോകുമ്പോൾ സൂചിപ്പിക്കാനുള്ളത്  ആരോഗ്യ വകുപ്പിൻറെ ശ്രദ്ധ അടിയന്തിരമായി  ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിൽ കൂടി പതിയേണ്ടതുണ്ട് എന്നാണ് .

കണ്ണൂർ ജില്ലയിൽ മലയോരമേഖലയിൽ  തളിപ്പറമ്പ് ആലക്കോട് നരിയംപാറയിലും കൂളാമ്പിയിലുമായി IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്  രക്ത സമ്മര്ദത്തിന്റെയും രക്തത്തിലെ ഗ്ലൂക്കോസ് അളവിന്റെയും നിലവാരം പൊതുവെ സാധാരണയിലും ഉയർന്നു കാണപ്പെടുന്നു എന്നതാണ് . കോവിഡിന്റെ നിയന്ത്രണങ്ങൾ മൂലം തൊട്ടടുത്ത ലാബിലോ ആശുപത്രിയിലോ പോയി  നടത്താറുള്ള  ഇടക്കിടക്കിടക്കുള്ള പരിശോധനകൾ മുടങ്ങിയതും ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും അശ്രദ്ധയുമാണ് പ്രധാന കാരണം  എന്ന് അനുമാനിക്കാം .

പഠനം : 1 

നരിയൻപാറയിൽ 2021   ജൂൺ  ആറിന്  20 പേരിൽ നടന്ന പഠനത്തിൽ 4  പേരിൽ  രക്ത സമ്മര്ദത്തിന്റെ അളവ്  അപകടകരം ആകുന്ന വിധത്തിൽ ഉയർന്നു കാണപ്പെട്ടു .  ഇവരിൽ 2 പേർക്കു ആദ്യമായാണ് ഉയർന്ന അളവ് കാണപ്പെട്ടത് . രക്ത സമ്മര്ദത്തിന്റെ അളവു സ്റ്റേജ് ഒന്നിലേക്ക് ഉയർന്ന് തുടർച്ചയായ നിരീക്ഷണവും ജീവിത ശൈലി മാറ്റവും വേണ്ട  8 പേരുണ്ടെന്ന് കണ്ടു .  അതായതു നിരീക്ഷിക്കപെട്ട 20 പേരിൽ ആകെ 12  പേർക്കു ( 60 % ! ) രക്തസമ്മർദ്ദത്തിൽ ശ്രദ്ധേയവും പ്രശ്ന സാധ്യതയുള്ളതുമായ വ്യതിയാനം കണ്ടു .

നിരീക്ഷണത്തിനു തയ്യാറായ 11  പേരിൽ ൽ 4  പേർക്ക് രക്തത്തിലെ  ഗ്ലൂക്കോസ് അളവിന്റെ നിലവാരം സാധാരണയിലും ഏറെ ഉയർന്നു കാണപ്പെട്ടു . ഗ്ലൂക്കോസ് അളവിന്റെ നിലവാരം സാധാരണയിലും  ഉയർന്നതിനാൽ  തുടർച്ചയായ നിരീക്ഷണവും ജീവിത ശൈലി മാറ്റവും വേണ്ട 2 പേരെ കൂടി കണ്ടെത്തിയിട്ടുണ്ട് . അങ്ങിനെ നിരീക്ഷിക്കപെട്ട 11  പേരിൽ ആകെ 6 പേർക്കു ( 55  % ! ) ഗ്ലൂക്കോസിന്റെ അളവിൽ  ശ്രദ്ധേയവും പ്രശ്ന സാധ്യതയുള്ളതുമായ വ്യതിയാനം കണ്ടു .

അതായതു നിരീക്ഷിക്കപെട്ട  ജനസംഖ്യയിലെ ഏതാണ്ട് 55  ശതമാനം പേർ അപകടകരമായ വിധത്തിൽ കൂടിയ ഗ്ലൂക്കോസ് അളവുണ്ടായിട്ടും അതേക്കുറിച്ചു അറിയാത്തതിനാൽ   മരുന്ന് കഴിക്കാതിരിക്കുന്ന /  മരുന്ന് മുടക്കിയിരിക്കുന്ന  അവസ്ഥയാണ് എന്നു ചുരുക്കം .അതുപോലെ 60   ശതമാനം പേർ അപകടകരമായ വിധത്തിൽ കൂടിയ രക്തസമ്മർദം  ഉ ണ്ടായിട്ടും അതേക്കുറിച്ചു അറിയാത്തതിനാൽ  മരുന്ന് കഴിക്കാതിരിക്കുന്ന അവസ്ഥയാണ് എന്നും വ്യക്തമാണ്

പഠനം : 2 

കൂളാമ്പിയിൽ  2021   ആഗസ്ത്   27  ന്  32 പേരിൽ നടന്ന പഠനത്തിൽ ഗ്ലൂക്കോസ് അളവ് വളരെ കൂടിയ തോതിലുള്ള  5 പേർ  ഉണ്ടെന്നു കണ്ടെത്തി ( 16%)

 *a (507), b(173), c (248) ,d (199), e(335), f ( 303). ഇവർ ഉടൻ ഡോക്ടറെ കണ്ട് അഭിപ്രായം തേടേണ്ടതാണ് എന്ന് വിലയിരുത്തപ്പെട്ടു .

*യഥാർത്ഥ പേരുകൾ ഒഴിവാക്കിയിരിക്കുന്നു 

 ഗ്ലൂക്കോസ് അളവ് (>135)  സാധാരണയിൽ കൂടുതൽ ഉള്ളതിനാൽ ജീവിത ശൈലി മാറ്റുകയും ഒരാഴ്ചക്കുള്ളിൽ വീണ്ടും അളവ് നോക്കി ഇതേ നിലവാരത്തിൽ നിൽക്കുന്നുവെങ്കിൽ ഡോക്ടറെ കണ്ട് മരുന്നു കഴിച്ചു തുടങ്ങേണ്ടവർ - 6 

അതായതു  നിരീക്ഷിക്കപെട്ട 32 പേരിൽ 11 പേർ  ( 34 % ) ഗ്ലൂക്കോസ് അളവ്   സാധാരണയിൽ കൂടുതൽ ആണെന്ന് കാണുന്നു .

നിരീക്ഷിക്കപ്പെട്ട 34  ശതമാനം പേർ അപകടകരമായ വിധത്തിൽ കൂടിയ ഗ്ലൂക്കോസ് അളവുണ്ടായിട്ടും അതേക്കുറിച്ചു അറിയാത്തതിനാൽ   മരുന്ന് കഴിക്കാതിരിക്കുന്ന അവസ്ഥയാണ് എന്നു ചുരുക്കം


: BP കൂടിയ തോതിലുള്ളവർ - 11 /32 : 34% :

 [a(185-93), b ( 176 - 107), c (168 - 101), d (217-133) ,e (170 - 100) ,f (196-117), g( 177 -98)  എന്നിവർ ഉടൻ ഡോക്ടറെ കണ്ട് അഭിപ്രായം തേടേണ്ടതാണ്. എന്നും എന്ന് വിലയിരുത്തപ്പെട്ടു.]

BP അളവ് സാധാരണയിൽ കൂടുതൽ ഉള്ളതിനാൽ ജീവിത ശൈലി മാറ്റുകയും ഒരാഴ്ചക്കുള്ളിൽ വീണ്ടും അളവ് നോക്കി ഇതേ നിലവാരത്തിൽ നിൽക്കുന്നുവെങ്കിൽ ഡോക്ടറെ കണ്ട് മരുന്നു കഴിച്ചു തുടങ്ങേണ്ടവർ :7 പേർ  ; 22%[ - a ( 169-103) ,b (164 - 95), c(162-98)].ആകപ്പാടെ നോക്കുമ്പോൾ  നിരീക്ഷിക്കപെട്ടവരിൽ   56  ശതമാനം (18/32  ) പേർ അപകടകരമായ വിധത്തിൽ കൂടിയ രക്തസമ്മർദം  ഉ ണ്ടായിട്ടും അതേക്കുറിച്ചു അറിയാത്തതിനാൽ  മരുന്ന് കഴിക്കാതിരിക്കുന്ന അവസ്ഥയാണ് എന്നും വ്യക്തമാണ് .

ബഹു ഭൂരിപക്ഷവും മദ്ധ്യവയസ്കരും  പ്രായംചെന്നവരും മാത്രമാണ്  ഈ രണ്ട് പഠനങ്ങളിലും നിരീക്ഷിക്കപ്പെട്ടത് എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്  .പ്രധാനമായും കർഷക തൊഴിലാളികളും ആദിവാസികളും ഉൾപ്പെടുന്ന ഗ്രൂപ്പാണ് രണ്ടാമത്തെ ക്യാമ്പിൽ പങ്കെടുത്തത് .ഒന്നാമത്തെ ക്യാംപിലാക്കട്ടെ മധ്യവർഗ്ഗത്തിൽപെട്ടവരുടെ ഡാറ്റയാണ് പഠനവിധേയമായത് . ഡിജിറ്റൽ ഉപകരണങ്ങളാണ്  പഠനത്തിന് ഉപയോഗിച്ചത്  .

 ഈ രണ്ട് പഠനങ്ങളും വ്യക്തമാക്കുന്നത് കേരളത്തിലെ ജനസംഖ്യയിലെ മദ്ധ്യവയസ്കരുടെയും പ്രായംചെന്നവരുടെയും ഇടയിൽ  50 ശതമാനത്തിൽ കൂടുതൽ   ആളുകളിൽ  ജീവിത ശൈലി രോഗങ്ങൾ  അപകടകരമായ തോതിൽ പിടിമുറുക്കിയിരിക്കുന്നു എന്നതാണ് .   ഇത് അത്യന്തം ഗുരുതരമായ ആരോഗ്യ പ്രശ്നമായി മാറുകയാണ് എന്നതിനാൽ ഈ സംഗതിയിലേക്ക്  ആരോഗ്യവകുപ്പിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുകയാണ് .കേരളത്തിൽ എല്ലായിടത്തും വാർഡുകൾ തോറും മിനിജീവിത ശൈലീ രോഗ പരിശോധനാ  ക്യാമ്പുകൾ ആശാ വർക്കറുടെയോ IRPC പോലുള്ള  സന്നദ്ധ സംഘടനകളുടെ സഹായം ഉപയോഗപ്പെടുത്തിയോ  സംഘടിപ്പിച്ചു ഇത്തരത്തിൽ അപകടകരമായ അവസ്ഥയിലുള്ളവർക്ക്  വേണ്ടുന്ന അടിയന്തര വൈദ്യ സഹായവും നിർദേശങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തന ങ്ങൾ ക്കൊപ്പം തന്നെ, പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട്‌ നടത്താനുള്ള നയപരമായ തീരുമാനം ഉടൻ ഉണ്ടാകേണ്ടതുണ്ട് . ഈ രംഗത്തെ വിദഗ്ദ്ധർ ഉൾപ്പെടുന്ന  കൂടുതൽ പഠനങ്ങളും ഈ വിഷയത്തിൽ കാലതാമസം കൂടാതെ നടക്കേണ്ടതുമുണ്ട് . 

- സി കെ രാധാകൃഷ്ണൻ , കൺവീനർ , IRPC കൊട്ടയാട്‌ ലോക്കൽ യൂണിറ്റ് , തളിപ്പറമ്പ , കണ്ണൂർ 

 കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

മൈക്രോ പാലിയേറ്റീവ് കെയർ പരിശീലനം-കൂളാമ്പി 27 08 2021


https://irpckottayad.blogspot.com/2021/06/bp-glucometer-02-06-2021-1030.html

No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...