NEWS

23/03/2025 Home care visit :ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ നരിയൻപാറ, സീതാ രവി നരിയൻപാറ, ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .We salute you - കൺവീനർ.

Thursday, September 30, 2021

വീക്കിലി റിപ്പോർട്ട് 25 -09- 2021 -

 വീക്കിലി റിപ്പോർട്ട് 25 -09- 2021 -7 / 10 / 2021 

25 / 09 / 2021 : നരിയംപാറ ബി യിൽ ജോസ് കെ ടി യുടെ കടയിൽ വെച്ച പെട്ടിയിൽ നിന്നും 250   രൂപാ ലഭിച്ചു . ബ്രാഞ്ച് സെക്രട്ടറി ബാബു  കീച്ചറയുടെ സാന്നിധ്യത്തിൽ തുറന്നു . 


30/ 09 / 2021 :IRPC ലോക്കൽ കമ്മിറ്റി കൺവീനറുടെ വീട്ടിൽ വെച്ച പെട്ടി ചെയർമാൻ തുറന്നു. ഈ പെട്ടിയിൽ നിന്നുള്ള കലക്ഷൻ Rs.940 /- .


30/ 09/ 2021 :നരിയമ്പാറയിൽ കാൻസർ രോഗം ബാധിച്ച്  പാലിയേറ്റീവ് കെയർ ഘട്ടത്തിലുള്ള രാധ (സൂസൻ ) യെ IRPC ടീം സന്ദർശിച്ചു സാന്ത്വന പ്ര വർത്തനം  നടത്തുകയും സാമ്പത്തികസഹായം നൽകുകയും ചെയ്തു. വിക്രമൻ ടി .ജി ,കുഞ്ഞിരാമൻ നരി യമ്പാറ, രാമകൃഷ്ണൻ  എ .ജി  , രാധാകൃഷ്ണൻ സി.കെ എന്നിവർ പങ്കെടുത്തു.അവർക്ക് ദിവസേന ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യമുണ്ട്. ഇക്കാര്യത്തിൽ മറ്റു സന്നദ്ധ സംഘടനകളുടെയോ സന്നദ്ധ പ്രവർത്തകരുടേയോ അടിയന്തിര ഇടപെടൽ അഭ്യർത്ഥിക്കുന്നു.

1/10/2021 :ഇന്ന് വൈകുന്നേരം തന്നെ ഓക്സിജൻ സിലിണ്ടർ കാൻസറിനെ നേരിടുന്ന വ്യക്തിയുടെ വീട്ടിലെത്തിച്ചു. പ്രവർത്തനത്തിന് സാബു  മാസ്റ്റർ, സജീവൻ കാവുങ്കുടി  ,രാമകൃഷ്ണൻ എ.ജി , രാധാകൃഷ്ണൻ സീ കെ എന്നിവർ   നേതൃത്വം നൽകി.ഇതിനായി നമ്മളോട് സഹകരിച്ച ആലക്കോട് കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ അധികൃതരെ അനുമോദിക്കുന്നു .

2/10/2021 :  രാധ കരിംതുരുത്തിയേൽ (നരിയാൻപാറ ) നമ്മോട് വിടപറഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു.


 1/10/2021 :മിൽക്ക് മാർക്കറ്റിംഗ് സൊസൈറ്റിയിൽ വെച്ച  IRPC സംഭാവനപ്പെട്ടി  ചെയർമാന്റെ സാന്നിധ്യത്തിൽ തുറന്നു. 567.50 രൂ കളക്ഷൻ കിട്ടി റസീറ്റ് നൽകി.

2/10/2021 :കൊട്ടയാട് കവലയിൽ ബ്രിസ്റ്റോയുടെ കടയിൽ വെച്ച  IRPC സംഭാവനപ്പെട്ടി  ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ തുറന്നു. 170 രൂ കളക്ഷൻ കിട്ടി.

19/ 8/ 2021 ന്റെ പരിപാടിയുമായി ബന്ധപ്പെട്ടു നരിയൻപാറ A,B ബ്രാഞ്ചുകളിലെ  മുൻ ബാക്കി പിരിഞ്ഞു കിട്ടി . റസീറ്റ്‌ ചെയ്തു .

******************************

അതതു മേഖലയിലെ സംഭാവനപ്പെട്ടികൾ തുറക്കാൻ ബ്രാഞ്ച് സെക്രട്ടറിമാർ ഈയാഴ്ച സമയം അനുവദിച്ച് അറിയിച്ചാൽ ഉപകാരമായിരുന്നു.

*******************************

6/10/2021

Duoderm CGF,3 M Tegaderm,Anscare hydrocolloid dressing

നരിയാൻപാറയിലെ ഒരു കിടപ്പു രോഗിക്കായി ഈ മരുന്ന് ഉടൻ വേണ്ടതുണ്ട്. സംഘടിപ്പിക്കാൻ കഴിയുന്നവർ അക്കാര്യം അറിയിക്കുമല്ലോ-( ഈ ശ്രമം ഇതുവരെ  വിജയിച്ചില്ല )



No comments:

Post a Comment

IRPC ലോക്കൽ തല ഗൃഹസന്ദർശനം ,23 മാർച്ച് 2025 , കൊട്ടയാട്‌

23 മാർച്ച്   2025 , കൊട്ടയാട്‌ :  ഇന്നത്തെ IRPC ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4  മണിക്ക് അവസാനിച്ചു. നരിയമ്പാറA,...