ജീവിതശൈലിയിലെ ചില മാറ്റങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മറ്റ് ജീവിതശൈലി രോഗങ്ങൾ തടയാനും സഹായിക്കുമെന്ന് ഡയറ്റിഷ്യൻ മാൻസി പാഡെച്ചിയ പറയുന്നു. മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാമെന്ന് മാൻസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
1.ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നടക്കുക.
ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു.
2.പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്.. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുക. ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
3.പ്രമേഹരോഗികൾ കറുവപ്പട്ട,ആപ്പിൾ,പയർ, ബദാം, ചീര,ചിയ വിത്തുകൾ, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായകമാണെന്നും ഡയറ്റീഷ്യൻ മാൻസി പറഞ്ഞു.
CLICK HERE TO GO TO THE OTHER CONTENTS OF THIS BLOG
No comments:
Post a Comment