NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Sunday, October 10, 2021

മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ് (എഡിഷൻ 3.0 ) കാവുംകുടി മേഖലയിൽ 10 10 2021

 


IRPC യുടെ മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ്  (എഡിഷൻ 3.0 )  കാവുംകുടി  മേഖലയിൽ   10 10  2021 രാവിലെ 9.30 മണിക്ക്    IRPC യുടെ കൊട്ടയാട്‌  ലോക്കൽ യൂണിറ്റ് ചെയർമാൻ  വിക്രമൻ റ്റി ജി ഉദ്‌ഘാടനം ചെയ്തു .വിനു വലമറ്റം സ്വാഗതം പറഞ്ഞു .

Click here for more photos@kavungudi


9.30 മുതൽ 12 മണി വരെ നടന്ന വളണ്ടിയർ പരിശീലനത്തിനു   സൗമ്യ കോട്ടക്കടവ്  നേതൃത്വം നൽകി.ക്യാമ്പിൽ കോട്ടക്കടവ് മേഖലയിലെ  നീതു , നയന  എന്നീ  വളണ്ടിയർമാർക്ക്  ഒരു വ്യക്തിയുടെ BMI കണ്ടുപിടിക്കുന്ന വിധം, BP ഉപകരണം ഉപയോഗിക്കുന്ന വിധം, Blood Sugar  അളക്കുന്ന വിധം, ഓക്സിമീറ്റർ ഉപയോഗിക്കുന്ന വിധം, സമ്പർക്ക രഹിത ഇൻഫ്രാറെഡ്  തെർമോ മീറ്ററിന്റെ പ്രയോഗം എന്നിവയിൽ  രണ്ട് മണിക്കൂർനേരത്തോളം  സൗജന്യ വിദഗ്ദ്ധപരിശീലനം നൽകി .ഇതിന്റെ ഭാഗമായി ,രജിസ്റ്റർ ചെയ്ത  40  പേർക്ക് BMI, BP, Blood Sugar, ഓക്സിജൻ അളവ് എന്നിവ സൗജന്യമായി അളന്നു കൊടുത്തു . കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു കൊണ്ട് നടത്തപ്പെട്ട  ഈ ക്യാമ്പ് കോവിഡിനോടൊപ്പം ജീവിതശൈലി രോഗങ്ങളേയും പ്രതിരോധിക്കുന്നതിനായുള്ള ശാസ്ത്ര വിജ്ഞാനം പകരുന്ന അതിപ്രധാന പരിശ്രമമായി കണക്കാക്കാം.

  രാവിലെ 10  മണിക്ക്  നടന്ന ഉദ്ഘാടന പരിപാടി യിൽ പി ആർ നാരായണൻ  അധ്യക്ഷത വഹിച്ചു. . : സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ, സൗമ്യ കോട്ടക്കടവ് എന്നിവർ    ക്യാമ്പ് വിശദീകരണം  നടത്തി .എം ജെ മാത്യു മാസ്റ്റർ , അഡ്വ . ഡെന്നി ജോർജ് എന്നിവർ ആശംസകൾ നേർന്നു . നീതു കാവുങ്കുടി   കൃതജ്ഞത രേഖപ്പെടുത്തി .  

ക്യാമ്പ് റിപ്പോർട് :

നീതു കാവിൻകുടി  , നയന കാവുങ്കുടി  എന്നിവർ കൂടി പരിശീലനം പൂർത്തിയാക്കിയപ്പോൾ ഇതിനു  മുൻപു നടന്ന ക്യാമ്പുകളിൽ നിന്നും പരിശീലനം നേടിയവർ ഉൾപ്പെടെ മൈക്രോ പാലിയേറ്റിവ് പരിശീലനം നേടിയ എട്ടു വളന്റിയമാർ കോട്ടയാട്‌ ലോക്കലിൽ IRPC വളണ്ടിയർസേവനത്തിനു തയ്യാറായിക്കഴിഞ്ഞു . ഇതോടെ നാലു ക്യാമ്പുകളിൽ കൂടി കൊട്ടയാടു ലോക്കലിലെ  117 പൗരന്മാർ സൗജന്യ ജീവിത ശൈലീ രോഗ മുന്നറിയിപ്പു  പരിശോധനകൾക്ക്  വിധേയരായി .

No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...