NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Friday, October 8, 2021

മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ് , കാവുങ്കുടി

മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ്  (എഡിഷൻ 3.0 ) കാവുങ്കുടി

ഉദ്ഘാടന പരിപാടി :

 സ്വാഗതം : വിനു ഒ ലമറ്റം 

അധ്യക്ഷൻ:  പി ആർ നാരായണൻ നായർ 

ഉദ്ഘാടനം: വിക്രമൻ.ടി.ജി.

വിശദീകരണം : സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ , സൗമ്യ കോട്ടക്കടവ് .നന്ദി :........................




 പ്രിയ സുഹൃത്തുക്കളേ,IRPC കൊട്ടയാട് ലോക്കൽ യൂനിറ്റിന്റെ തനതു പരിപാടിയായ  മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ്  (എഡിഷൻ 3.0 ) ഞായറാഴ്ച (10 10  2021) രാവിലെ 9.30 മണിക്ക് കാവുങ്കുടി  മേഖലയിൽ വെച്ച് നടത്തുന്നതാണ്. ക്യാമ്പിൽ മേഖലയിലെ പരിമിത എണ്ണം വളണ്ടിയർമാർക്ക്  ഒരു വ്യക്തിയുടെ BMI കണ്ടുപിടിക്കുന്ന വിധം, BP ഉപകരണം ഉപയോഗിക്കുന്ന വിധം, Blood Sugar  അളക്കുന്ന വിധം, ഓക്സിമീറ്റർ ഉപയോഗിക്കുന്ന വിധം, സമ്പർക്ക രഹിത ഇൻഫ്രാറെഡ്  തെർമോ മീറ്ററിന്റെ പ്രയോഗം എന്നിവയിൽ  സൗജന്യ വിദഗ്ദ്ധപരിശീലനം നൽകുന്നതാണ്.ഇതിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യുന്ന  20- 30 പേർക്ക് BMI, BP, Blood Sugar, ഓക്സിജൻ അളവ് എന്നിവ സൗജന്യമായി അളന്നു കൊടുക്കുന്നതുമാണ്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ ക്യാമ്പ് കോവിഡിനോടൊപ്പം ജീവിതശൈലി രോഗങ്ങളേയും പ്രതിരോധിക്കുന്നതിനായുള്ള ശാസ്ത്ര വിജ്ഞാനം പകരുന്ന അതിപ്രധാന പരിശ്രമമായി കണക്കാക്കാം. ഇരുപത്തിമൂന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കൊട്ടയാട് CPM ലോക്കൽ സമ്മേളനത്തിന്റെ സവിശേഷ പരിപാടിയായി വിവിധ ബ്രാഞ്ചുകളിൽ IRPC യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഈ ക്യാമ്പിന്റെ വിജയത്തിന് എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു - ചെയർമാൻ, കൺവീനർ , lRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.

NB : ഇനി എഴുതിയത് ആരും വായിക്കരുത് - വായിച്ചാലും ഓർമിക്കരുത് ,ഓർമ്മിച്ചാലും ആരോടും പറയരുത്‌ 

ശരീരോഷ്മാവ്  നോർമൽ- 98 -99 ഡിഗ്രി ഫാരൻഹീറ്റ്‌ അല്ലെങ്കിൽ 36 -37 ഡിഗ്രി സെൽഷ്യസ്  

 BP അളവ് NORMAL 120 -80 

 BLOOD GLUCOSE NORMAL 70-140

ഭാര ഉയര അനുപാതം BMI -നോർമൽ 19-24 



No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...