KOTTAYAD LOCAL IRPC വളണ്ടിയർമാർ ആദരിക്കപ്പെട്ടു .
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
സി പി എം സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു ക്യാമ്പ് സന്ദർശിച്ചു .
കോവിഡ് കാലത്തെ ധീരോജ്വല പ്രവർത്തനത്തിന് പി.കെ.രാജീവൻ, ആസാദ് കുമാർ സി .എൻ , ബെന്നി എം എം ,ഗിരീഷ് സി എൻ ,വിപിൻ ഭാസ്കർ എന്നിവരേയും പാലിയേറ്റീവ് കെയർ രംഗത്തെ മികച്ച സേവനത്തിന് സൗമ്യ മോഹനനേയും കൂളാമ്പിയിൽ വെച്ചു നടന്ന സി.പി.എം.ലോക്കൽ സമ്മേളനം ആദരിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട് IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് നടത്തിയ ജീവിത ശൈലി രോഗ മുന്നറിയിപ്പു പരിശോധനാ ക്യാമ്പിൽ സമ്മേളനപ്രതിനിധികൾ ഉൾപ്പെടെ 43 പേർ പങ്കെടുത്തു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു ക്യാമ്പ് സന്ദർശിച്ചു .
കോവിഡ് വന്ന വ്യക്തികൾക്ക് ചികിത്സ ലഭ്യമാക്കുന്നതും വീടുകളിൽ മരുന്ന് എത്തിക്കുന്നതും കോവിഡിനെ നേരിട്ട് മരണം വരിച്ച വ്യക്തികളുടെ ദേഹം സംസ്കാരസ്ഥലത്തേക്ക് എടുത്തു കൊണ്ടു പോകുന്നതും കോവിഡ് വന്ന വീടുകൾ ശുചീകരിക്കുന്നതും ഉൾപ്പെടെ വിവിധ ശുശ്രൂഷാ സേവന പ്രവർത്തനങ്ങൾക്ക് ധീരോജ്വല നേതൃത്വം വഹിച്ചവരാണ് പി.കെ.രാജീവൻ, ആസാദ് കുമാർ സി .എൻ , ബെന്നി എം എം ,ഗിരീഷ് സി എൻ ,വിപിൻ ഭാസ്കർ എന്നീ വളണ്ടിയർമാർ .
കോവിഡ് കാലത്തു കൊട്ടയാട് മേഖലയിൽ പാലിയേറ്റീവ് കെയർ രംഗത്ത് നാലോളം മൈക്രോ പരിശീലന ക്യാമ്പുകൾ വിവിധ വാർഡുകളിൽ നടത്തി എട്ടു പുതിയ വളണ്ടിയർമാരെ ആതുര ശുശ്രൂഷാ രംഗത്തേക്ക് ആനയിച്ചു കൊണ്ട് 150ലേറെ ഗ്രാമീണർക്ക് ബി പി / ബ്ലഡ് ഗ്ളൂക്കോസ് / ബ്ലഡ് ഓക്സിജൻ സാന്ദ്രത / ശരീരഭാരം എന്നിവ സൗജന്യമായി അളന്നുകൊടുക്കുകയും അവർക്ക് ജീവിതശൈലി രോഗ നിയന്ത്രണ ത്തെക്കുറിച്ചു അവബോധം പകർന്നുകൊടുക്കയും ചെയ്യുന്ന സമയോചിതമായ സേവന പ്രവർത്തനത്തിനാണ് സൗമ്യ മോഹനൻ നേതൃത്വം നൽകുന്നത് .
അഭിവാദ്യങ്ങൾ സഖാക്കളേ
ReplyDelete