WARD WISE VOLUNTEER DATA (OPEN ONLY FOR MEMBERS)
WHAT IS I R P C ? എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക
Unit meeting 15052021 : വൈകുന്നേരം 7 മണി ഓൺലൈൻ യോഗം
13.05.2021 നു ഓൺലൈൻ ആയി നടന്ന .IRPC ALAKODE സോൺ മീറ്റിംഗിലെ നിർദേശങ്ങൾ ലോക്കൽ യൂണിറ്റ് കൺവീനർ റിപ്പോർട് ചെയ്തു :
പെട്ടെന്ന് ചെയ്യാനുള്ള ക്രമീകരണങ്ങൾ:
(1 ) ആലക്കോട് / കരുവഞ്ചാൽ / തേർത്തല്ലി /...... ടൗണിൽ അലഞ്ഞു തിരിയുന്നവർക്ക് ഭക്ഷണം , അഭയ സ്ഥാനം, SMS ഉറപ്പാക്കുക (2 ) ഓരോ വാർഡിലും വളണ്ടിയർ വിന്യാസം ഉറപ്പാക്കുക. IRPC വളണ്ടിയർമാർക്ക് പഞ്ചായത്തിൽ നിന്നും സെക്രട്ടറി മുഖേന Pass തരുന്നതാണ് .40 വയസിനു താഴെയുള്ള വളണ്ടിയർമാരെയാണ് ഫീൽഡ് വർക്കിനു സജ്ജമാക്കേണ്ടത് (3) ജാഗ്രതാ സമിതിക്കായി PPEKit, പൾസ് ഓക്സിമീറ്റർ ,വാഹന സൗകര്യം ഇവ പഞ്ചായത്ത് തരേണ്ടതാണ്. മെമ്പർ മുഖേന ആവശ്യപ്പെടണം.(4) കോവിഡ് Protocol ലംഘനം Sectorial Magistrate , JHI, Police ഇവരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടണം (5) കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു വേണ്ട എല്ലാ ചെലവും അതത് പഞ്ചായത്തുകാർ Plan Fund ൽ നിന്നും കണ്ടെത്തി വഹിക്കേണ്ടതാണ്. അതതു പഞ്ചായത്തുകൾ ഇതിനായി എത്ര ഫണ്ട് നീക്കിവെച്ചു എന്നത് മെമ്പർമാർ മുഖേന അറിയാൻ ശ്രമിക്കുക. വേണ്ടുന്ന സമ്മർദ്ദം ചെലുത്തുക.
(2)ലോക്കൽ യൂനിറ്റിലെ കോവിഡു പ്രതിരോധപ്രവർത്തങ്ങൾ വാർഡ് തലത്തിൽ അവലോകനം നടത്തി .
(3)കോവിഡു പ്രതിരോധപ്രവർത്തങ്ങൾ വാർഡ് തലത്തിൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു .
താഴെ സൂചിപ്പിച്ച കാര്യങ്ങളിൽ വാർഡ്‌തലത്തിൽ തീരുമാനിക്കാനുണ്ട് .
( 1 ) ജാഗ്രതാ സമിതി പ്രവർത്തനത്തിൽ പങ്കെടുക്കുന്ന വാർഡിലെ IRPC അംഗങ്ങൾ ആരൊക്കെ, സന്ദർശനത്തിൽ ശ്രദ്ധയിൽപ്പെട്ട പൊതുവായ കാര്യങ്ങൾ
(2) വാർഡിലെ ആവശ്യത്തിനുള്ള PPE കിറ്റുകളുടെ ലഭ്യത / Stock
(3) Pulse oxymeter ലഭ്യത
(4) ശവസംസ്കാര നടപടികൾക്കുള്ള സംവിധാനം
(5) വാർഡ്തല Help Desk രൂപീകരിച്ചുവോ ? അതിൽ IRPC അംഗങ്ങൾ ഉണ്ടോ ?
(6) വാർഡിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം നടന്നോ ?
(7) കമ്യൂണിറ്റി കിച്ചൻ/ .. ആവശ്യകത ഉണ്ടോ ? സംവിധാനം ആക്കിയോ
( 8 ) വാർഡ് തല Home Delivery Team ഉണ്ടാകണം
(9) ഇത്തരം പ്രവർത്തനങ്ങൾക്ക് വളണ്ടിയർമാരായി പൊതു പ്രസ്ഥാനങ്ങളിൽ നിന്നും കണ്ടെത്തിയോ ?
(10) വാർഡിൽ അടിയന്തിര ചികിത്സ നൽകാൻ പറ്റുന്ന പൊതുസംവിധാനം ഒരുക്കാമോ ?
(11) PP E കിറ്റ്, പൾസ് ഓക്സിമീറ്റർ , ഒക്സിജൻ സിലിണ്ടർ ഇവ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം കിട്ടിയവരോ നൽകാൻ കഴിയുന്നവരോ ഉണ്ടോ ?
( 12 ) സമീപ ടൗണിൽ അലഞ്ഞു തിരിയുന്നവരുടെ പുനരധിവാസം, കോവിഡ് പ്രോട്ടോക്കോൾ ഉറപ്പിക്കൽ
(13) 18- 44 ഗ്രൂപ്പിൽ മുൻഗണനയുള്ളവരുടെ വാക്സിൻ രജിസ്ട്രേഷൻ സഹായം...
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
FOLLOW UP
15/05/21 നരിയമ്പാറ വാർഡ് സമിതിയിലേക്ക് 18 വളണ്ടിയർമാർ രജിസ്റ്റർ ചെയ്ത സന്തോഷ വാർത്ത അറിയിക്കുന്നു.WHATSAPP ഗ്രൂപ് രൂപികരിച്ചു .
നരിയമ്പാറ വാർഡിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി IRPC വളണ്ടിയർ മാരുടെ വാർഡ് തല പ്രവർത്തന സമിതി രൂപീകരണ യോഗം ഇന്ന് വൈകുന്നേരം (17 05 2021 തിങ്കൾ ) 7 മണിക്ക് online ആയി what ട app ഗ്രൂപ്പിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ചേർന്നു
17.05.2021 നരിയമ്പാറ വാർഡ് തല സമിതി ( കൊട്ടയാട് ലോക്കൽ, ആലക്കോട് മേഖല) 17.05.2021 നു ചേർന്ന പ്രാഥമിക യോഗത്തിലെ തീരുമാനങ്ങൾ - DRAFT (1)നിലവിലുള്ള അംഗങ്ങൾ എല്ലാവരും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായിരിക്കും. ഹാരിസ് അധ്യക്ഷനായും വിപിൻ ഭാസ്ക്കരൻ കൺവീനറായും ബാബു കെ എ ജോയൻറ് കൺവീനറായും പ്രവർത്തിക്കും.
(2) കോവിഡ് പ്രതിരോധ ത്തിനായുള്ള വാർഡിലെ പ്രവർത്തനങ്ങളിൽ വാർഡിനെ വിവിധ ക്ലസ്റ്ററുകളായിത്തിരിച്ച് ഓരോ ക്ലസ്റ്ററിനും 2 അംഗങ്ങൾ എന്ന ക്രമത്തിൽ IRPC വളണ്ടിയർമാർ പങ്കെടുക്കും. ക്ലസ്റ്റർ തല ഉത്തരവാദിത്തം ക്രമീകരിച്ചുള്ള ക്ലസ്റ്ററുകളുടെ പട്ടിക 2 ദിവസത്തിനുള്ളിൽ തയ്യാറാക്കുന്നതിന് ഹാരിസ്, വിപിൻ, ബാബു കെ എ എന്നിവരെ ചുമതലപ്പെടുത്തി
(3) നിലവിലുള്ള പേർക്കുള്ള പാസിനു പുറമെ 10 IRPC വളണ്ടിയർമാർക്കു കൂടി വാർഡിൽ നിന്നും ലഭിക്കുന്നതാണ് . ഈ 10 പേരുടെ ലിസ്റ്റിൽ vaccination centre ൽ Help desk ൽ പ്രവർത്തിക്കുന്ന 2 പേർക്കും 4 wheelerവാഹനങ്ങൾ ഡ്രൈവ് ചെയ്യുന്ന 2 വളണ്ടിയർമാർക്കും ഉൾപ്പെടെ വാർഡിലെ IRPC വളണ്ടിയർമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.ഈ ലിസ്റ്റിൽ തീരുമാനമെടുക്കാൻ ഹാരിസ്, വിപിൻ എന്നിവരെ ചുമതലപ്പെടുത്തി. യോഗത്തിൽ ഹാരിസ് അധ്യക്ഷത വഹിച്ചു. വിപിൻ ഭാസ്കരൻ സ്വാഗതം പറഞ്ഞു. ബാബു കെ.എ നന്ദി രേഖപ്പെടുത്തി.
19 05 2021:വീൽച്ചെയർ മാറ്റിവെക്കൽ : ഭിന്നശേഷി വ്യക്തിയായ അമലിനു IRPC നരിയമ്പാറ വാർഡ്തല സമിതി ഏർപ്പാടു ചെയ്ത വീൽച്ചെയർ അദ്ദേഹത്തിന്റെ അമ്മ ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസിൽ നിന്നും ഏറ്റുവാങ്ങുന്നു. IRPC വളണ്ടിയർമാരായ സജീവൻ കാവുങ്കുടി, ബാബു കെ.എ, സി.കെ. രാധാകൃഷ്‌ണൻ ; ലതാ സതീഷ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് അതേ മേഖലയിൽ കിടപ്പു രോഗിയായ വ്യക്തിയെ സന്ദർശിക്കുകയും അദ്ദേഹത്തിനാവശ്യമായ എയർ ബെഡ് വാങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് മേഖലയിൽ തന്നെയുള്ള കോവിഡ് രോഗിയായ ഒരു വ്യക്തി യുടെ വീട് സന്ദർശിക്കുകയും ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു.
19 05 2021 :നരിയമ്പാറ വാർഡിൽ IRPC വളണ്ടിയർമാർ DYFI ആലക്കോട് ബ്ലോക്ക് നൽകിയ ഉപകരണങ്ങൾ ഉപയോഗിച്ച് .(വിപിൻ ഭാസ്ക്കരൻ, നിഖിൽ) കോവിഡ് ബാധിതന്റെ വീട് അണുവിമുക്തമാക്കുന്നു.
20.05.2021 മറ്റു വാര്ഡുകളിലെക്കുള്ള നിർദേശം :
കൂളാമ്പി, കാവുങ്കുടി , കൊട്ടയാട്, നെല്ലിക്കുന്ന് വാർഡുകളിലെ പ്രവർത്തനങ്ങൾ റിപ്പോർട്ടു ചെയ്യാൻ അഭ്യർത്ഥിക്കുന്നു. വാർഡിലെ വളണ്ടിയർ ലിസ്റ്റ്, ക്ലസ്റ്റർ തല ചുമതലാ വിഭജനം, ക്ലസ്റ്റർ (50-60 വീടുകളുടെ കൂട്ടായ്മ ) തല ഗൃഹസന്ദർശനം ഇവ ഈ ആഴ്ച തന്നെ ചലിച്ചു തുടങ്ങണം. കൂടുതൽ വീടുകളിലേക്ക് , കൂടുതൽ ചെറുപ്പക്കാരിലേക്ക് വളണ്ടിയർ പ്രവർത്തനത്തിന്റെ സന്ദേശം നൽകാനുള്ള മികച്ച അവസരമാണിത് .അടുത്ത മീറ്റിംഗിലേക്ക് നല്ല ഒരു റിപ്പോർട് വരാൻ വേണ്ട വിധത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ അതത് വാർഡിലെ പാർട്ടി സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക.
22.5.2021 ഗൃഹ സന്ദർശനം :ഇന്ന് (22.5.2021)രാവിലെ 11. മണിമുതൽ 1.30. വരെ നരിയംപാറ വാർഡ് ജാഗ്രത സമിതി 30ഓളം വീടുകളിൽസന്ദർശനം നടത്തി
23 .05 .2021 IRPC കൊട്ടയാട് മേഖല നരിയമ്പാറ വാർഡ് തല കോ വിഡ് പ്രതിരോധ പ്രവർത്തനം ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഇതോടൊപ്പം KSTA ആലക്കോട് യൂനിറ്റ് സംഭാവന ചെയ്ത പൾസ് ഓക്സിമീറ്റർ ഇന്ന് രാവിലെ 10 മണിക്ക് ( ഞായർ 23 05 2021) ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സാബു മാസ്റ്ററിൽ നിന്നും നരിയമ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസ് ജാഗ്രതാ സമിതിക്കു വേണ്ടി ഏറ്റുവാങ്ങി. ഡോക്ടർ ബിജോയ് മാത്യു ( PHC, തേർത്തല്ലി) IRPC യുടെ വാർഡ്തല കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.തുടർന്ന് IRPC വളണ്ടിയർ സൗമ്യ മനോജ് പൾസ് ഓക്സി മീറ്റിന്റെ ഉപയോഗത്തെക്കുറിച്ച് വളണ്ടിയർ മാർക്ക് പരിശീലനം നടത്തി . അതിനു ശേഷം IRPC വളണ്ടിയർമാരുടെ വിവിധ സ്ക്വാഡുകൾ നരിയമ്പാറ വാർഡിൽ 3 ക്ലസ്റ്ററുകളിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗൃഹസന്ദർശനവും വിവരശേഖരണവും നടത്തി. രാമകൃഷ്ണൻ കുറ്റിപ്പുഴ , ഹാരിസ് നരി യമ്പാറ , ബാബു കീച്ചറ, വിപിൻ ഭാസ്കരൻ, സി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.സി.മനോജ്, രാജേഷ് കെ.കെ , നിതിൻ നാരായണൻ, നോബിൾ വർഗീസ്, ശോഭ കെ കെ, ജയ്‌മോൻ തോമസ് ,മനു ടി കെ , അമൽ ഉണ്ണികൃഷ്ണൻ , സജ്ജാദ് വി എസ് , ധന്യ ഗോപി , ലത സതീശൻ തുടങ്ങിയ വളണ്ടിയർമാർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് പരിമിത സാഹചര്യങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും സമാന പ്രവർത്തനങ്ങൾ മറ്റു വാർഡുകളിൽ നടത്താൻ വേണ്ട നീക്കങ്ങൾ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു .
24.5.2021 സോണൽ മീറ്റിംഗ് നടന്നു. തീരുമാനങ്ങൾ ( 1 ) :1000 ത്തോളം ആളുകൾക്ക് പ്രതിദിന സൗജന്യ ഭക്ഷണം നൽകുന്ന IRPC യുടെ കണ്ണൂർ തയ്യിൽ കേന്ദ്രത്തിലേക്ക് ഓരോ ലോക്കൽ യൂനിറ്റും ഭക്ഷ്യ സാധനങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ സമാഹരിക്കണം: ലോക്കൽയൂനിറ്റ് തല സമാഹരണം മെയ് 25, 26 തീയതികളിൽ. ആലക്കോട് സോൺ മുഖാന്തിരം ശേഖരണം മെയ് 27. ശേഖരിക്കേണ്ട വസ്തുക്കൾ -മിനിമം : 100kg അരി, 100 തേങ്ങ, കൂടെ മറ്റ് കറി സാധനങ്ങൾ ആവുന്നത്ര -പയർ, കറിവേപ്പില, 5 ചക്ക, മറ്റ് പച്ചക്കറി ഇനങ്ങൾ, ചേന, മുരിങ്ങക്കായ, പപ്പായ (കപ്പളങ്ങ ) പച്ച (2) ഓരോ ലോക്കൽ യൂനിറ്റിനും IRPC സ്റ്റിക്കർ ഒട്ടിച്ച ഒരു സ്ഥിര വാഹനം (മിനിമം തുക വാടകക്ക് ആയാലും) ഉണ്ടായിരിക്കണം. (3) IRPC ലോക്കൽ യൂനിറ്റിൽ ഒരു Help Desk പ്രവർത്തിച്ചു തുടങ്ങണം (4) പഞ്ചായത്തു തലത്തിൽ പൊതു ശ്മശാനം ഇല്ലെങ്കിൽ അതിന്റെ സൗകര്യം കണ്ടെത്തണം ( ഏരിയാ തലത്തിൽ ചെയ്യേണ്ടത് ) (5) പഞ്ചായത്തു തല പാ സ് എത്രയും വേഗം ലഭ്യമാക്കും (6) കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിൽ തയ്യാറാക്കിയ പ്രൊഫോമ കൾ ഗൃഹസന്ദർശന സമയത്ത് പൂരിപ്പിക്കാനുണ്ട്. പ്രൊഫോമ 2 ദിവസത്തിനുള്ളിൽ പ്രഫോമ എത്തിക്കും.(7) കൊട്ടയാട് മേഖല നരിയമ്പാറ വാർഡിൽ ചെയ്തതു പോലെ ക്ലസ്റ്റർ തല ചുമതല വിഭജനം വാർഡുകളിലേക്ക് വ്യാപിപ്പിക്കാൻ മറ്റു ലോക്കൽ യൂനിറ്റുകളും ശ്രദ്ധിക്കണം . ചർച്ചയിൽ വന്ന നിർദ്ദേശം: ലോക്കൽ യൂനിറ്റ് വളണ്ടിയർമാർക്ക് IRPC ബാഡ്ജ് ലഭിക്കാൻ 2 ഫോട്ടോയും Blood Group details ഉം ഉടൻ അയച്ചുകൊടുക്കണം. ഇത് പാസിനു പകരമായി ഉപയോഗിക്കാം
26052021 :നരിയംപാറ വാർഡിൽ 72 പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. 5500 രൂപക്കടുത്തു വില വരുന്ന കിറ്റുകൾ സ്പോൺസർ ചെയ്തത് ബാബു കീച്ചറ യാണ് .
26 / 5 / 2021 : കോവിഡ് വ്യാപനം കൂടിയതിനെ തുടർന്ന് കൂളാമ്പി CFL TC ക്ര മീകരണം നടത്തി കൂളാമ്പി ,കോട്ടയാടു മേഖലയിൽ നിന്നും IRPC വളണ്ടിയർമാർ പങ്കെടുത്തു .നരിയമ്പാറ വാർഡിൽ നിന്നും IRPC വളണ്ടിയർ വിപിൻ ഭാസ്കരൻ പങ്കെടുത്തു .രാധാകൃഷ്ണൻ മാസ്റ്റർ ഒരു ഇരുമ്പു കട്ടിൽ സംഭാവനയായി നൽകി .
27 052021 : കണ്ണൂർ തയ്യിൽ IRPC കേന്ദ്രത്തിലേക്ക് കൊട്ടയാട് ലോക്കലിലെ ബഹുജനങ്ങളിൽ നിന്നും ശേഖരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾ ഇന്ന് വൈകുന്നേരം 5.45 ന് ആലക്കോട് മേഖലാ കൺവീനർ കെ വി രാഘവന്റെ നേതൃത്വത്തിൽ ഏറ്റു വാങ്ങി.
28 05 2021 : കോവിഡ് 19 മുൻനിര പ്രവർത്തകരായ DYFI നരിയംപാറ യൂണിറ്റിന് മുൻDYFl പ്രവർത്തകനും നിലവിൽ മലപ്പുറം തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ജോയിൻ്റ് വി ഡി ഒ യുമായ കെ സി ശശിധരൻ എട്ടോളം പി പി കിറ്റുകളും സാനിറ്റൈസറും മാസ്കും സംഭാവന ചെയ്യുന്നു
29 05 2021 : ***********ലോക്കൽ തലത്തിൽ ചെയ്യാനുള്ളത് ഓർമിപ്പിച്ചു (2) ഓരോ ലോക്കൽ യൂനിറ്റിനും IRPC സ്റ്റിക്കർ ഒട്ടിച്ച ഒരു സ്ഥിര വാഹനം (മിനിമം തുക വാടകക്ക് ആയാലും) ഉണ്ടായിരിക്കണം. (3) IRPC ലോക്കൽ യൂനിറ്റിൽ ഒരു Help Desk പ്രവർത്തിച്ചു തുടങ്ങണം (4) പഞ്ചായത്തു തലത്തിൽ പൊതു ശ്മശാനം ഇല്ലെങ്കിൽ അതിന്റെ സൗകര്യം കണ്ടെത്തണം ( ഏരിയാ തലത്തിൽ ചെയ്യേണ്ടത് ) (5) പഞ്ചായത്തു തല പാ സ് എത്രയും വേഗം ലഭ്യമാക്കും (6) കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിൽ തയ്യാറാക്കിയ പ്രൊഫോമ കൾ ഗൃഹസന്ദർശന സമയത്ത് പൂരിപ്പിക്കാനുണ്ട്. പ്രൊഫോമ 2 ദിവസത്തിനുള്ളിൽ പ്രഫോമ എത്തിക്കും.(7) കൊട്ടയാട് മേഖല നരിയമ്പാറ വാർഡിൽ ചെയ്തതു പോലെ ക്ലസ്റ്റർ തല ചുമതല വിഭജനം വാർഡുകളിലേക്ക് വ്യാപിപ്പിക്കാൻ മറ്റു ലോക്കൽ യൂനിറ്റുകളും ശ്രദ്ധിക്കണം . ചർച്ചയിൽ വന്ന നിർദ്ദേശം: ലോക്കൽ യൂനിറ്റ് വളണ്ടിയർമാർക്ക് IRPC ബാഡ്ജ് ലഭിക്കാൻ 2 ഫോട്ടോയും Blood Group details ഉം ഉടൻ അയച്ചുകൊടുക്കണം. ഇത് പാസിനു പകരമായി ഉപയോഗിക്കാം.
സ്ഥിരം വാഹനം ?
IRPC Help Desk എന്നെഴുതിയ ഒരു ചെറിയ ബോഡ്, അതിലേക്ക് 2 ഫോൺ നമ്പറും എഴുതി വെക്കണം. ഈ ബോഡ് പൊതുജനങ്ങൾ കാണുന്നിടത്ത് വെക്കണം. ആരുടെ നമ്പർ എഴുതണം ? നിർദ്ദേശിക്കുക. ബോഡ് എഴുതി തയ്യാറാക്കാൻ ആരെ ഏൽപ്പിക്കാൻ പറ്റും ?
പഞ്ചായത്തു തലത്തിൽ ഒരു പൊതുശ്മശാനം എന്ന ആശയത്തിന്റെ പ്രായോഗികത - സ്ഥല ലഭ്യത, ....
പഞ്ചായത്ത്തല പാസ് വാങ്ങിക്കണം. ഓരോ വാഡിലും 10 വളണ്ടിയർമാർക്ക് പാസ് കിട്ടും. നേരത്തെ കിട്ടിയ വരടക്കമാണ് 10 പേർ. പാസ് വേണ്ടവരുടെ വാഡ് തല ലി സ്റ്റ് വിക്രമേട്ടനെ ഏൽപ്പിക്കുക.
7 . വാഡുകളിലെ ക്ലസ്റ്റർ തല വളണ്ടിയർ വിന്യാസം 2 ദിവസത്തിനുള്ളിൽ ആസൂത്രണം ചെയ്ത് അടുത്ത ഞായറാഴ്ച ക്ലസ്റ്റർ തല വിസിറ്റ് നടത്തുക
***********************
28/5/2021 : വാർഡ്‌തല വിവരശേഖരണത്തിനു ള്ള പ്രഫോമ തയ്യാറാക്കി കൺവീനർക്കു നൽകി .
28/05/ 2021 : കെ സി ശശിധരൻ എട്ടോളം പി പിഇ കിറ്റുകളും സാനിറ്റൈസറും മാസ്കും സംഭാവന തന്നു :കോവിഡ് 19 മുൻനിര പ്രവർത്തകരായ DYFI നരിയംപാറ യൂണിറ്റിന് മുൻDYFl പ്രവർത്തകനും നിലവിൽ മലപ്പുറം തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ജോയിൻ്റ് ബി ഡി ഒ യുമായ കെ സി ശശിധരൻ എട്ടോളം പി പിഇ കിറ്റുകളും സാനിറ്റൈസറും മാസ്കും സംഭാവന ചെയ്തു .DYFI നരിയംപാറ യൂണിറ്റു ഇവ IRPC യൂണിറ്റിന് വേണ്ടി വാർഡ്‌തല കൺവീനർ വിപിൻ ഭാസ്കരന് കൈമാറി . ചെമ്മരൻ ,രാമകൃഷ്ണൻ എ ജി , സി കെ രാധാകൃഷ്ണൻ,ധന്യ ,ഷിബു എന്നിവരും സന്നിഹിതരായിരുന്നു .
29 /5/2021:വാർഡ്‌തല വിവരശേഖരണത്തിനു ള്ള പ്രഫോമ ഗൂഗിൾ ഫോമിൽ തയ്യാറാക്കി വാർഡ് തല കൺവീനർക്കു ട്രയൽ റണ്ണിനായി നൽകി .
30 /5/2021:വാർഡ്‌തല വിവരശേഖരണത്തിനു ള്ള പ്രഫോമ ഗൂഗിൾ ഫോമിൽ തയ്യാറാക്കി വാർഡ് തല കൺവീനർക്കു ട്രയൽ റണ്ണിനായി നൽകി .
29,30/05/ 2021 : IRPC വളണ്ടിയർമാർ വിക്രമൻ ടി ജി , വിപിൻ എന്നിവരുടെ നേതൃ ത്വത്തിൽ കുറ്റിപ്പുഴയിൽ കോവിഡിനെ നേരിട്ട് മരണം വരിച്ച വ്യക്തികളുടെ അന്തിമകർമ്മങ്ങൾ ചെയ്യാൻ ധീരവും നിസ്വാർത്ഥവുമായ സേവനം നിർവഹിക്കുന്നു.
കിറ്റ് വിതരണം : മെയ് 26 , മെയ് 31 തീയതികളിലായി കൊട്ടയാടു ലോക്കൽ മേഖലയിൽ നരിയംപാറ വാർഡിൽ ഭക്ഷ്യവസ്തുക്കളുടെ 72 കിറ്റുകളും 5 വീടുകളിലേക്ക് 25 കിലോ അരിയും NARIYANPARA ( നരിയൻപാറ പങ്കാളിത്തം - രാമകൃഷ്ണൻ,രാധാകൃഷ്ണൻ,സാലിജയിംസ്,ബാബു കെ. എ,ധന്യ ഗോപി,ധന്യ വിനോയി,ലത സതീശൻ,സൗമ്യ മനോജ്,നിത്യനാരായണൻ,മനോജ് കെ സി,രാജേഷ് കെ കെ,അഭിജിത്ത് K സുരേഷ്,നോബിൾ വർഗീസ്,ജയ് മോൻ തോമസ്,സുദർശനൻ പാമ്പയ്ക്കൽ,വിനോയി TV,കുഞ്ഞിരാമൻ,വിപിൻ ഭാസ്ക്കർ ) KOOLAMBI, KOTTAYAD, KAVUNGUDI ,NELLIKKUNNU, വാർഡുകളിലുമായി 290 കിറ്റുകളും പാർട്ടി ബഹുജന പ്രസ്ഥാനങ്ങളുടെയും dyfi , irpc വളന്റിയർന്മാരുടെയും സഹായത്തോ ടെ സ്പോണ്സർമാരെ കണ്ടെത്തി ശേഖരിച്ചു അർഹരായ കുടുംബങ്ങൾക്ക് വിതരണം നടത്തി .കൊട്ടയാട് ലോക്കൽ തലത്തിൽ (നരി യൻ ൻപാറ ഒഴികെ മറ്റു വാർഡുകളിൽ )പച്ചക്കറി കിറ്റ് ഉദ്ഘാടനം സ:TG നിർവ്വഹിച്ചു.
IRPC നരിയൻപാറയിൽ നടത്തിയ ക്ലസ്റ്റർ തല വിസിറ്റ് , കിറ്റ് സ്പോൺസർ മാരെ കണ്ടെത്തുന്നതിനും ഉപകരിച്ചിട്ടുണ്ട് ,
31 / 05 / 2021 :ക്ലസ്റ്റർതല വാട്സാപ്പ് ഗ്രൂപ്പുകൾ തയ്യാറാക്കി തുടങ്ങി .ക്ലസ്‌റ്റർ 7 .സെന്റ്‌മേരീസ് റോഡിന്റെ ഇടതുഭാഗം ഗൃഹസന്ദര്ശനം കഴിഞ്ഞവ ഉൾപ്പെടു ത്തിയ ഗ്രൂപ് CKR തയ്യാറാക്കി .
1/6/2021 :
" വാഹന അപകടത്തിൽ പെട്ട ഒരാൾക്ക് സ്ക്രച്ചസ് ആവശ്യമുണ്ട്. "എന്ന ആലക്കോട് സോണിൽ നിന്നും വന്ന അപേക്ഷ ചെയർമാന്റെ സഹായത്തോടെ ഏർപ്പാടാക്കി നൽകി പരിഹരിച്ചു .
1/6/2021 : VACCINE REGISTRATION HELPDESK പ്രവർത്തനം തുടങ്ങി .
വാർഡിലെ പഞ്ചായത്തു തല വളന്റിയര്മാര്ക്കു വാക്സിൻ ലഭിക്കാൻ സമ്മർദം പ്രയോഗിക്കേണ്ടി വന്നു .
1/6/2021 :ക്ലസ്റ്റർ തല വിവരശേഖരണത്തിനു ള്ള പ്രഫോമ ഗൂഗിൾ ഫോമിൽ തയ്യാറാക്കി ക്ലസ്റ്റർ തല വളന്റിയര്മാര്ക്ക് ട്രയൽ റണ്ണിനായി നൽകി .ഡാറ്റ ലഭിച്ചുതുടങ്ങി .
02 06 2021 :
MICRO PALLIATVE CARE TRAINING :IRPC വളണ്ടിയർമാർക്ക് പൾസ് ഓക്സിമീറ്റർ, BP അപ്പാരറ്റസ്, Glucometer എന്നിവ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനുള്ള IRPC പ്രൊജക്ട് വാർഡ് മെമ്പർ സാലി ജയിംസ് ഇന്ന് 02 06 2021 രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്തു.5000 ത്തോളം രൂപ വില വരുന്ന പാലിയേറ്റിവ് ഉപകരണങ്ങൾ CKR സ്പോൺസർ ചെയ്തു .CLICK HERE TO READ MORE
4/6/2021:
IRPCകൊട്ടയാട് ലോക്കൽ യൂനിറ്റിന്റെ പേരിൽ ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് ( ചെയർമാൻ, കൺവീനർ ) തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു.കരുവഞ്ചാൽ കേരളാ ബാങ്കിൽ വേണ്ടുന്ന അന്വേഷണങ്ങൾ നടത്തി . സീൽ തയ്യാറാക്കാൻ കൊടുത്തു.ഇതിനു വേണ്ടുന്ന ചെലവിലേക്കായി 2000 രൂപ (ഡെപ്പോസിറ്റു ,സീൽ )കൺവീനർ ചെയർമാന് കൈമാറി .
5 /6/2021 :
കൊട്ടയാട് ലോക്കലിൽ വിവിധ വാർഡുകളിലെ ഇന്നത്തെ കോവിഡ് സ്റ്റാറ്റസ് ( ലഭിച്ച കണക്കനുസരിച്ച് ) ഇവിടെ ചേർക്കുന്നു. ഇന്ന് പുതിയ കോ വിഡ് കേസുകൾ ഇല്ല.
6-6-2021 രാത്രി 8 മണിക്ക് IRPC സോണൽ ഗൂഗിൾ മീറ്റ് നടന്നു .മീറ്റിംഗിലേക്കുള്ള റിപ്പോർട്ടും തീരുമാന ങ്ങളും ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം .
8 / 6 / 2021 : MICRO PALLIATVE CARE in KOTTAYAD : I RPC പാലിയേറ്റീവ് കെയർ കിറ്റ് ഉപയോഗിച്ച് കോട്ടക്കടവു മേഖലയിൽ കാൻസർ രോഗത്തെ നേരിടുന്ന വ്യക്തിയുടെ BP, രക്തത്തിലെ ഗ്ലൂക്കോസ് നിലവാരം എന്നിവ അളന്നു വിലയിരുത്തി . IRPC വളണ്ടിയർമാരായ സൗമ്യ മോഹനൻ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി. ഇതു പോലെ വിവിധ വാർഡുകളിൽ BP, BGL, pulse, SPO2 പരിശോധനക്ക് ഈ കിറ്റ് താൽക്കാലിക ഉപയോഗത്തിന് ലഭിക്കുന്നതാണ്.ph :9447739033
12 / 6 / 2021: .ക്ലസ്റ്റർതല RRT മാരെ പഞ്ചായത്തു തലത്തിൽ മെമ്പർമാർ നൽകിയ ലിസ്റ്റ് അനുസരിച്ചു നിയമിച്ചതായി അറിഞ്ഞു .ക്ലസ്റ്റർ തല വിഭജനത്തിലും IRPC നൽകിയ ലിസ്റ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കണ്ടു . ഇതനുസരിച്ചു നിയമിതനായ ഓരോ ക്ലസ്റ്റർതല RRTക്കും സഹായത്തിനായി 4/ 5 വളണ്ടിയർമാരെ ചേർക്കണമെന്നും ഇതിൽ 2 പേരെങ്കിലും IRPC അംഗങ്ങൾ വരണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട് .
14/6 ശനി :
Registration / Vaccine appointment Help ഫോണിൽ ആവശ്യപ്പെട്ട ഒരു വ്യക്തിക്ക് നൽകി .Registration / Vaccine appointment Help വേണ്ട ആരെങ്കിലും ഉണ്ടെങ്കിൽ 9447739033 ൽ വിളിക്കാൻ പറയുക എന്ന സന്ദേശം ഗ്രൂപ്പിൽ നൽകി .
BACK TO CONTENTS മറ്റു ഉള്ളടക്കത്തിലേക്കു പോകാം
...............................................
No comments:
Post a Comment