NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

ACTION 2019-20




16112020  I R P C (ഇനിഷിയേറ്റീവ് ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് കെയർ ) ആലക്കോട് മേഖല വളണ്ടിയർ സംഗമവും പരിശീലന ക്‌ളാസും 16 / 11 / ശനിയാഴ്ച ഉച്ച ക്കുശേഷം 2 മണി മുതൽ 4.30 വരെ നടന്നു .ശ്രീമതി ബുഷ്‌റ സി കെ പാലിയേറ്റിവ് കെയറിനെക്കുറിച്ചു ക്‌ളാസ്സെടുത്തു .മൂസാൻകുട്ടി നടുവിൽ അദ്ധ്യക്ഷത വഹിച്ചു .

ശ്രീമതി ബുഷ്‌റ സി കെ പാലിയേറ്റിവ് കെയറിനെക്കുറിച്ചു എടുത്ത ക്‌ളാസ്സിൽ കാൻസർ , കിഡ്നി സംബന്ധമായ രോഗങ്ങൾ ബാധിച്ചു കിടപ്പിലായവിവിധ രോഗികളുടെ ഉദാഹരണം കാണിച്ചുകൊണ്ട് പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നവർ അനുവർത്തിക്കേണ്ട പെരുമാറ്റ നിയന്ത്രണങ്ങളെ കുറിച്ച് സംസാരിച്ചു .CLICK HERE TO READ MORE



08012020 Walker donated by Ashokkumar CK ,KAYANI handed over to needy family in a function initiated by IRPC Kottayad , Karuvanchal




15012020 പാലിയേറ്റീവ് ദിനത്തിൽ കൊട്ടയാട് യൂനിറ്റിൽ കോട്ടക്കടവ്,നരിയമ്പാറ, കാവുങ്കുടി ,ഒറ്റമുണ്ട , ഇ എം എസ്, കൂളാമ്പി, ക ലാ യി മുണ്ട, നെല്ലിക്കുന്ന്, മൊറാനി മേഖലകളിൽ IRPC പാലിയേറ്റീവ് കെയർ വളണ്ടിയർമാർ കിടപ്പു രോഗികളുടെ ഗൃഹസന്ദർശനം നടത്തുകയും പ്രശ്നങ്ങൾ വിലയിരുത്തുകയും ചെയ്തു.നരിയമ്പാറ, കോട്ടക്കടവ് മേഖലയിൽ 12 വീടുകളിലായി 20 കിടപ്പു രോഗികളുണ്ട്. അതിൽ ക്യാൻസർ ബാധിതർ, വൃക്കരോഗ ബാധിതർ, ഹൃദയ സംബന്ധമായ രോഗമുള്ളവർ, ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ , പക്ഷാഘാതം ബാധിച്ചവർ എന്നിങ്ങനെ വേർതിരിച്ച് വിശകലനം നടത്തിയിട്ടുണ്ട്.

പൊതു വെ രോഗികൾക്ക് ആവശ്യമായ ശ്രദ്ധയും പരിഗണനയും കുടുംബാംഗങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. വളണ്ടിയർമാരുടെ സന്ദർശനം രോഗികൾക്ക് ആശ്വാസകരമായി കാണപ്പെട്ടു. വീൽച്ചെയർ, കോട്ടൺ ബെഡ്, ഫാൻ, എയർ ബെഡ് തുടങ്ങിയവ ആവശ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.ഇതിൽ ഏതെങ്കിലും ഒരെണ്ണം സ്പോൺസർ ചെയ്യുകയോ സ്പോൺസർമാരെ കണ്ടെത്തിത്തരികയോ ചെറിയൊരു സാമ്പത്തിക സഹായം എങ്കിലും തരികയോ ചെയ്യണമെന്ന് ഈ പോസ്റ്റിന്റെ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

ഈ മേഖലയിൽ പല രോഗികളുടേയുംBP, Blood Glu cose തുടങ്ങിയ അളവുകൾ നിരന്തരം വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും അതിന് പര്യാപ്തമായ രീതിയിൽ പരിശീലനം ലഭിച്ച കൂ ടുതൽ വളണ്ടിയർമാരെ ഉൾപ്പെടുത്തി മാസത്തിൽ ഒന്നോ രണ്ടോ തവണ ഗൃഹസന്ദർശനം നടക്കേണ്ടതുണ്ടെന്നും ശ്രദ്ധയിൽപ്പെടുന്നു.. സെബാസ്റ്റ്യൻ പുത്തൻപുരയിലിന്റെ കുടുംബത്തിലേക്ക് ഒരു വീൽചെയർ ഇന്നു കൈമാറിയെന്നും ഇന്നു നടത്തിയ ശ്രദ്ധേയമായ പ്രവർത്തനമാണ്.കൂടാതെ സ്ഥാപനങ്ങളിലും വീടുകളിലും സംഭാവനപ്പെട്ടികൾ സ്ഥാപിക്കുന്ന പ്രവർത്തനവും ആദ്യത്തെ പെട്ടി നരി യമ്പാറയിലെ ശ്രീ ജോസ് കണ്ണാടിപ്പറമ്പിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ടു.








Volunteer service for one day in IRPC CENTRE ,Thayyil 18/02/2020



07032020 :IRPC കൊട്ടയാട് യൂനിറ്റ് സംഭാവനശേഖരണപ്പെട്ടികളിലൂടെ ശേഖരിച്ച തുക യൂനിറ്റ് യോഗത്തിൽ വെച്ച് ആലക്കോട് സോൺ കൺവീനർ രാഘവൻ കെ വി ഏറ്റുവാങ്ങുന്നു.

WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 

BACK TO CONTENTS  മറ്റു ഉള്ളടക്കത്തിലേക്കു പോകാം 




No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...