NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

MICRO LEVEL PALLIATIVE CARE TRAINING

 

 WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 

കോവിഡ് പ്രതിരോധം നീണ്ടുപോകുമ്പോൾ :

കേരളത്തിൽ  വാർഡുകൾ തോറും ജീവിത ശൈലീ രോഗ പരിശോധനാ  മിനി ക്യാമ്പുകൾ നടത്തണം CLICK HERE FOR MORE



BP / BGL / SPO2/BMI  പരിശോധിക്കാനുള്ള ചെറു  ക്യാമ്പുകളുടെ ആവശ്യകത :


(1)കോവിഡ് കാലമായതിനാൽ ലാബിലോ ആശുപത്രിയിലോ ചെന്നു പരിശോധിക്കുവാൻ എല്ലാവരും മടിക്കുന്നു .അതിനാൽ ഇടക്കിടക്കുള്ള BP/BGL പരിശോധനകൾ ഒഴിവാക്കി യി രിക്കുന്നു .

(2) നരിയാൻപാറ വാർഡിൽ IRPC യുടെ നേതൃത്വത്തിൽ  ഈയിടെ നടന്ന ഒരു ചെറു ക്യാമ്പിൽ 16 പേരെ പരിശോധിച്ചതിൽ 4 പേരുടെ ബിപി സ്‌റ്റേജ് 2 ആയി ഉയർന്നതായി കണ്ടു .8 പേർ  ബിപി സ്‌റ്റേജ് 1 ൽ എത്തിയിട്ടുണ്ട് .അതായതു 16 ൽ 12 പേരിലും ( 75 ശതമാനം പേരിലും)  ബിപി പരിശോധനക്കു ശേഷം ഫലപ്രദമായ ജീവിത നിയന്തണ ങ്ങൾ,മരുന്നിന്റെ ഉപയോഗം എന്നിവ  തുടങ്ങാൻ മൈക്രോ പാലി യേറ്റീവ് കെയർ(അതിസൂക്ഷ്മ ബിപി ബിജിഎൽ ഓക്സിജൻ അളവ്    പരിശീലന   ക്യാമ്പ്) ഉപകരിച്ചു .രക്തത്തിലെ പഞ്ചസാരയുടെ അളവ്  നോക്കിയപ്പോഴും 16 ൽ 6 പേർക്ക്(38 % )   പ്രശ്നങ്ങൾ കണ്ടെത്തി . ഫലപ്രദമായ ജീവിത നിയന്തണ ങ്ങൾ,മരുന്നിന്റെ ഉപയോഗം എന്നിവയുടെ ആവശ്യം തിരിച്ചറിഞ്ഞു . ദീർഘകാലാടിസ്ഥാനത്തിലുള്ള ജീവൻ രക്ഷാപ്രവർത്തനമാണ്  ഓരോ ചെറു ക്യാമ്പും എന്ന് ഇതിൽ നിന്നും വ്യക്തമാണ് .  ലോക് ഡോൺ  നിയന്ത്രണ ങ്ങൾ അയയുന്ന ഘട്ടത്തിൽ , കോവിഡ്  പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ട്   ഇത്തരം ക്യാമ്പുകൾ എല്ലാ വാർഡിലും ക്ലസ്റ്ററുകളിലും   ഇടയ്ക്കു നടത്തേണ്ടതുണ്ട് എന്നുറപ്പാണ് . 


CAMP  REPORTS

CAMP NO.3. മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ് കോട്ടക്കടവ് മേഖല 26092021


CAMP NO.2 ;27.08.2021:CLICK HERE FOR A DETAILED REPORT&PICS


  COMMENT BY PRASAD A R , READERS' FORUM PRESIDENT.ALAKODE

IRPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങൾ കണ്ടെത്താനുള്ള മൈക്രോ പാലിയേറ്റീവ് കെയർ പരിശീലനം (ക്യാമ്പ്  2 .0 ) കൂളാമ്പി മേഖലയിൽ 27 08 2021 വെള്ളിയാഴ്ച ഉച്ചക്കു ശേഷം 3 മണിക്ക് IRPC ആലക്കോട് സോൺ കൺവീനർ ശ്രീ കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു. ശ്രീ വിക്രമൻ ടി.ജി അധ്യക്ഷത വഹിച്ചു. റീഡേഴ്സ് ഫോറം പ്രസിഡണ്ട്    ശ്രീ പ്രസാദ് കെ ആർ  ഓഡിയോ അയച്ചു ആശംസകൾ  നേർന്നു .ശ്രീ സി.കെ രാധാകൃഷ്ണൻ മാസ്റ്റർ സ്പോൺസർ ചെയ്ത BP അപ്പാരറ്റസ്, ഓക്സിമീറ്റർ, ഗ്ലൂക്കോമീറ്റർ എന്നിവ ശ്രീ കെ.വി.രാഘവനിൽ നിന്ന്  IRPC കൊട്ടയാട് യൂനിറ്റിനു വേണ്ടി ശ്രീ വിക്രമൻ ടി ജി ഏറ്റുവാങ്ങി. PHC നഴ്സും IRPC വളണ്ടിയറുമായ സൗമ്യ കോട്ടക്കടവിന്റെ നേതൃത്വത്തിൽ കൂളാമ്പിയിലെ ബിജിത രാജീവൻ , ബിന്ദു ബൈജുഎന്നീ വളണ്ടിയർ മാർക്ക്   ഡിജിറ്റൽ BP അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ , ഓക്സിമീറ്റർഎന്നിവ ഉപയോഗിക്കുന്നതിൽ ഒന്നര മണിക്കൂർ നേരത്തെ പരിശീലനം ലഭിച്ചു ..ഒരേ സമയം 6 ൽ കുറവ് ഗ്രാമവാസികളെ മാത്രം ഉൾപ്പെടുത്തിയാണ് പരിശീലനം നടന്നത്. 31 ഗ്രാമവാസികൾ വിവിധ ബാച്ചുകളായി ക്യാമ്പിൽ പങ്കെടുത്തു. പങ്കെടുത്തവർ എല്ലാം കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചിരു     രുന്നു..  BP ( രക്തസമ്മർദ്ദം) ,  ഗ്ലൂക്കോസിന്റെ അളവ്  , ഇവയിൽ അപകടമായ വ്യതിയാനം  പലരിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.  അങ്ങിനെയുള്ളവരോട്ഡോക്ടറെ ഉടനെ കാണാനും  ജീവിത ശൈലിയിൽ മാറ്റം വരുത്താനും വേണ്ട നിർദ്ദേശങ്ങൾ നൽകിയി ട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതോടൊപ്പം  ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാനായുള്ള   ഇടപെടലുകൾക്കും അതിയായ പ്രാധാന്യവും പ്രസക്തിയും ഉണ്ടെന്ന് ഇന്നത്തെ  ക്യാമ്പിൽ നിന്നും വ്യക്തമായി. 

ഗ്ലൂക്കോസ് അളവ് കൂടിയ തോതിലുള്ളവർ - 5 പേർ / 32 : 16%; a (507), b(173), c (248) ,d (199), e(335), f ( 303). ഇവർ ഉടൻ ഡോക്ടറെ കണ്ട് അഭിപ്രായം തേടേണ്ടതാണ്.

: BP കൂടിയ തോതിലുള്ളവർ - 7/32: 22% : a(185-93), b ( 176 - 107), c (168 - 101), d (217-133) ,e (170 - 100) ,f (196-117), g( 177 -98)  എന്നിവർ ഉടൻ ഡോക്ടറെ കണ്ട് അഭിപ്രായം തേടേണ്ടതാണ്.

 ഗ്ലൂക്കോസ് അളവ് സാധാരണയിൽ കൂടുതൽ ഉള്ളതിനാൽ ജീവിത ശൈലി മാറ്റുകയും ഒരാഴ്ചക്കുള്ളിൽ വീണ്ടും അളവ് നോക്കി ഇതേ നിലവാരത്തിൽ നിൽക്കുന്നുവെങ്കിൽ ഡോക്ടറെ കണ്ട് മരുന്നു കഴിച്ചു തുടങ്ങേണ്ടവർ - 1/32 - h (148)

BP അളവ് സാധാരണയിൽ കൂടുതൽ ഉള്ളതിനാൽ ജീവിത ശൈലി മാറ്റുകയും ഒരാഴ്ചക്കുള്ളിൽ വീണ്ടും അളവ് നോക്കി ഇതേ നിലവാരത്തിൽ നിൽക്കുന്നുവെങ്കിൽ ഡോക്ടറെ കണ്ട് മരുന്നു കഴിച്ചു തുടങ്ങേണ്ടവർ :3 പേർ / 32 ; 10% - a ( 169-103) ,b (164 - 95), c(162-98)

 - കൺവീനർ ,lRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.


08062021 : IRPC പാലിയേറ്റീവ് കെയർ കിറ്റ് ഉപയോഗിച്ച് കോട്ടക്കടവു മേഖലയിൽ കാൻസർ രോഗത്തെ നേരിടുന്ന വ്യക്തിയുടെ BP, രക്തത്തിലെ ഗ്ലൂക്കോസ് നിലവാരം എന്നിവ അളന്നു വിലയിരുത്തി . IRPC വളണ്ടിയർമാരായ സൗമ്യ മോഹനൻ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി. ഇതു പോലെ വിവിധ വാർഡുകളിൽ BP, BGL, pulse, SPO2  പരിശോധനക്ക്  ഈ കിറ്റ് താൽക്കാലിക ഉപയോഗത്തിന്  ലഭിക്കുന്നതാണ്.9447739033 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതി .


CAMP NO.1  ; 02 06 2021 : MICRO PALLIATIVE CARE TRAINING ,NARIYANPARA

നരിയമ്പാറ വാർഡിൽ IRPC വളണ്ടിയർമാർക്ക്  പൾസ് ഓക്സിമീറ്റർ, BP അപ്പാരറ്റസ്, Glucometer എന്നിവ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനുള്ള IRPC പ്രൊജക്ട്  വാർഡ് മെമ്പർ സാലി ജയിംസ്  ഇന്ന് 02 06 2021 രാവിലെ 10.30 ന്  ഉദ്ഘാടനം ചെയ്തു. സൗമ്യ മോഹനൻ കോട്ടക്കടവ് ( Nurse, PHC Peringome ആണ് പരിശീലനം നൽകിയത്. സൗമ്യ, ശോഭ എന്നീ വളണ്ടിയർമാർ ഈ 3 ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടി. കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന പരിശീലനത്തിന്റെ ഭാഗമായി ക്ലസ്റ്റർ 5 ലെ18  പേരുടെ BP / BGL / sp 02/ Pulse എന്നിവ പരിശോധിച്ചു വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി. രാമകൃഷ്ണൻ എ ജി, ഹാരിസ് നരിയമ്പാറ തുടങ്ങിയ വളണ്ടിയർമാർ നേതൃത്വം നൽകി. ഒന്നര മണിക്കൂർ നീണ്ട ഈ പരിശീലന പ്രവർത്തനം എല്ലാ ക്ലസ്റ്ററുകളിലേയും 2 വളണ്ടിയർമാർക്ക്  വീതം നൽകാനാണ് ഉദ്ദേശിക്കുന്നത്. മറ്റു വാർഡുകളിലെ IRPC ക്ലസ്റ്റർ വിഭജനം പൂർത്തിയാക്കി വളണ്ടിയർമാർ ചാർജെടുക്കുന്ന മുറക്ക് മറ്റു വാർഡുകളിലേക്കും പരിശീലനം വ്യാപിപ്പിക്കാൻ കഴിയും.









REPORT :തയ്യാറെടുപ്പ്‌  : 21 / 05 / 2021 - 31/05/2021:

1.ആദ്യം ഉപകരണങ്ങൾ  ഓൺലൈൻ  ഓർഡർ കൊടുത്തു വാങ്ങി.പൾസ് ഓക്സിമീറ്റർ Dr.Trust No. 217- വില  2000; Dr. Morepen Glucometer - 50 Test Strip 100 Lancet വില  1076. Dr  Trust USA  comfort  BP monitor 121: വില- 1500 (Total -4576 )

2. കോട്ടൺ റോൾ-1 -100, ഹാൻഡ് ഗ്ലോവ്സ് 100 no.packet -1-650, Sanitiser-I BOTTLE 500ML -250 TOTAL 850/-

ഇപ്പോൾ ആകെ ചെലവ് : 5226 രൂപ /- (  SPONSORED BY  RADHAKRISHNAN C.K)


കുറിപ്പ് :     ഇതുപോലെ 15-20 പേരെ പരിശോധിക്കുന്ന വിധത്തിൽ 5 മിനി ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഇപ്പോൾ വാങ്ങിയ സാധനങ്ങൾ (ITEM 2, LANCET,സ്ട്രിപ്പ്  ) സ്റ്റോക്കുണ്ട് .അപ്പോൾ ക്യാമ്പിന്റെ ശരാശരി ചെലവ് 1000 രൂപയിലേക്കു കുറയും  

  3. പരിശീലനത്തിന് തയ്യാറായ വളന്റിയർമാരെ കൃത്യ സമയത്തിന് എത്തിക്കാൻ പല  തവണ   വിളിച്ചും യാത്രക്കായി വാഹനം ക്രമീകരിച്ചും മുന്നൊരുക്കങ്ങൾ ചെയ്തു   .ആദ്യം പ്ലാൻ ചെയ്ത ദിവസം പരിപാടിക്ക് അന്ന് വരാമെന്നേറ്റ വളണ്ടിയർമാർ എത്തിയില്ല . പ്രദേശത്തു അടുത്തടുത്ത് നടന്ന  രണ്ട് മരണങ്ങളുടെ  പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിവെക്കേണ്ടി വന്നത്  .പരിശീലക പാതിവഴിക്ക് മടങ്ങേണ്ടി വന്നു . രണ്ട് ദിവസം കഴിഞ്ഞു വളരെ കുറച്ചു ആളുകളെ നേരിട്ട് വിളിച്ചു പ്ലാൻ ചെയ്ത പരിപാടിയാണ് വിജയിച്ചത് .


നന്ദി :


കോവിഡ് ലോക്‌ഡോൺ കാലത്തും  രോഗീ പരിചരണത്തിൽ ഉള്ള താല്പര്യം കൊണ്ടുമാത്രം പരിശീലന പരിപാടിയിൽ പങ്കെടുത്ത രണ്ട്  വളണ്ടിയര്മാരെയും( സൗമ്യ നരിയംപാറ , ശോഭ നരിയാൻപാറ )പ്രത്യേകം അഭിനന്ദിക്കുന്നു .അതുപോലെ കോവിഡ്  ഡ്യൂട്ടിക്കിടയിലും ഈ പരിശീലത്തിനു സമയം കണ്ടെത്തി കോവിഡ്  പ്രോട്ടോക്കോളിന്റെ  ഭാഗമായി    ഇരട്ട മാസ്കും  ഫേസ് ഷീൽഡും  കൈയ്യുറയും  ധരിച്ചും  അകലം പാലിച്ചും വളന്റിയർമാർക്‌ വിശദമായ പരിശീലനം നൽകിയ  സൗമ്യ മോഹനനും (PHC , PERINGOME) IRPC ക്കു വേണ്ടി     നന്ദി രേഖപ്പെടുത്തുന്നു .

പ്രോഗ്രാമിന്റെ വിലയിരുത്തൽ 


പരിശീലനത്തിന് എത്തിയ വളണ്ടിയർമാരുടെ എണ്ണം കുറവായത്  കൊണ്ട് അവർക്കു വളരെ വിശദമായ പരിശീലനം ലഭിച്ചു .


പരിശീലനത്തിന്റെ ഭാഗമായി ക്ലസ്റ്റർ 5 ലെ18  പേരുടെ BP / BGL / sp 02/ Pulse എന്നിവ പരിശോധിച്ചു  ഭക്ഷണ ക്രമീകരണത്തിനും ഡോക്ടറെ കാണുന്നതിനും വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി.


BP  നോർമൽ(120-80)  അളവിൽ  അല്ലാത്ത 5 പേർക്ക് ഡോക്ടറെ കാണാനുള്ള നിർദേശം നൽകി .3  പേർ ഡോക്ടറെ കണ്ടു മരുന്നു കഴിക്കാൻ തുടങ്ങി.


 രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് സാധാരണ(140) യിലും കൂടിയ 2 പേരെ തിരിച്ചറിഞ്ഞു ഭക്ഷണ ക്രമീകരണത്തിനും ഡോക്ടറെ കാണുന്നതിനും വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി .


പൾസ്‌ ,ഓക്സിജെൻ   സാന്ദ്രത എന്നിവ പരിശോധിനയ്ക്കു വിധേയമായ  എല്ലാവരിലും നോർമൽ ആയി കാണപ്പെട്ടു ,പൾസ്‌  72-82 ;ഓക്സിജെൻ   സാന്ദ്രത (98,99).

നിർദേശങ്ങൾ :


1.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് എല്ലാ വാർഡ് തല ക്ലസ്റ്ററുകളിലും  പരിമിത എണ്ണം (10 -20 )ആളു കളെ ഉൾ പ്പെടുത്തി   ഇത്തരം മൈക്രോ ട്രെയിനിങ് &ടെസ്റ്റിംഗ് ക്യാമ്പുകൾ നടത്തേണ്ടതാണ് .

2.ഇപ്പോൾ പരിശീലനം ലഭിച്ച  നരിയമ്പാറ IRPC ടീമിനെ ഉൾപ്പെടുത്തി ഞങ്ങൾ കരുതിയി ട്ടുള്ള ഉപകരണങ്ങൾ  അണു വിമുക്തമെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ,ഇത്തരം  ക്യാമ്പുകൾ ,ലോക്‌ഡോൺ തീരുന്ന മുറക്ക്  ആഴ്ചയിൽ ഒന്ന്  എന്ന ക്രമത്തിൽ ഓരോ ക്ലസ്റ്ററിലും നടത്താൻ കഴിയും .

3.കോവിടിന്റെ മൂന്നാം വരവിനെ പ്രതിരോധിക്കാൻ  മലയോരഗ്രാമങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന അറിവും  കൂട്ടായ്മയും വളണ്ടിയർ ശാക്തീകരണവും ഉപകരിക്കും . കൂടാതെ തുടർന്നങ്ങോട്ട്  പാലിയേറ്റവ് കെയർ പ്രവർത്തനങ്ങൾ മൈക്രോതലത്തിൽ കാര്യക്ഷമമാക്കുന്നതിനും ഇത് ഉപകരിക്കും

*************************************************************

BACK TO CONTENTS  മറ്റു ഉള്ളടക്കത്തിലേക്കു പോകാം 

No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...