NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

REPORT ALAKODE ZONE

06 06 2021 IRPC ആലക്കോട് സോൺ റിപ്പോർട് / തീരുമാനങ്ങൾ :

WHAT IS I R P C ?  എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക 

27052021 നു തയ്യിൽ കേന്ദ്രത്തിൽ ഒന്നരലക്ഷം രൂപ വിലവരുന്ന ഉത്പന്നങ്ങൾ 

എത്തിക്കാൻ കഴിഞ്ഞു .തടിക്കടവ് , പുലിക്കുരുമ്പ ലോക്കലുകളിൽ നിന്നും സഹകരണം കുറവ് .ചപ്പാരപ്പടവ് ,കൂവേരി മേഖലകളിൽ നിന്നും കൂടുതൽ കിട്ടി .സോണിൽ ഒന്നിച്ചുള്ള  ശേഖരണം ഒഴിവാക്കണം എന്ന് ചർച്ച വന്നു .ഇത്തവണ ആയിരം പേർക്കുള്ള ഒരുദിവസത്തെ ഭക്ഷണം നല്കാൻ വേണ്ടതായതു കൊണ്ടാണ് . തയ്യിൽ  കേന്ദ്രത്തിലേക്ക് മാത്രമായി ചെയ്യുമ്പോൾ  ഓരോ ദിവസം ഓരോ ലോക്കൽ  എന്ന ക്രമം   ആലോചിക്കുന്നതാണ് .കിറ്റുകൾ വിതരണം നടത്തുന്നത് പാർട്ടിയുമായി ആലോചിച്ചു ചെയ്യണം .

വിവിധലോക്കൽ യൂണിറ്റിൽ നിന്നുള്ള റിപ്പോട്ടുകൾ ചർച്ച ചെയ്തു .

 ഏരിയ  സിക്രട്ടറിയുടെ നിർദ്ദേശങ്ങൾ :IRPC ധന ശേഖരണ പ്പെട്ടികൾ തുറക്കുമ്പോൾ കിട്ടുന്നതും ഗൃഹപ്രവേശനം / കല്യാണം /  അന്ത്യകർമങ്ങൾ ഇവയുടെ ഭാഗമായി സംഭാവനയായി കിട്ടുന്നതുംലോക്കൽ യൂണിറ്റിൽ 50 %,ബാക്കി ഏരിയ ,ജില്ലാ കമ്മറ്റികൾക്കും ആയി നൽകണം.ലോക്കലിൽ എത്തിച്ച ധന ശേഖരണപ്പെട്ടികൾ കടകളിലോ വീടുകളിലൊ ആയി വിതരണം ചെയ്യണം .ഇത് കൂവേരിയിലും തിമിരിയിലും മാത്രമാണ് കാര്യക്ഷമമായി നടക്കുന്നത് .പഞ്ചായത്തു തല വളണ്ടിയർ പാസ് കിട്ടാത്തവർ പഞ്ചായത്തിലെ പാർട്ടി പ്രതിനിധിമാർ സാബുമാസ്റ്ററുമായി ബന്ധപ്പെടണം .വോളണ്ടീർ പ്രഫോമ ജില്ലാകമ്മിറ്റിയിൽ നിന്നും കിട്ടിയില്ല .ഗൂഗിൾ ഫോം ഉപയോഗിച്ചുള്ള വിവര ശേഖരണം ആലോചിക്കാവുന്നതാണ് .കൊട്ടയാടു ലോക്കൽ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് പാർട്ടി അറിഞ്ഞിരിക്കണം . മറ്റു കാര്യങ്ങൾ ലോകഃഡൗണിനു ശേഷം സിറ്റിംഗ് മീറ്റിംഗുകളിൽ തീരുമാനിക്കാം.

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

 report  KOTTAYAD ലോക്കൽ യൂണിറ്റ്  0606 2021 :

24.5.2021 ന്റെ സോണൽ മീറ്റിംഗ് തീരുമാനങ്ങൾ മിക്കതും നടപ്പിലാക്കിയിട്ടുണ്ട് .

  (1 )കിറ്റ് വിതരണം : മെയ്   28     , മെയ് 31 തീയതികളിലായി  കൊട്ടയാടു ലോക്കൽ മേഖലയിൽ നരിയംപാറ വാർഡിൽ ഭക്ഷ്യവസ്തുക്കളുടെ  72 കിറ്റുകളും 5 വീടുകളിലേക്ക് 25 കിലോ അരിയും  KOOLAMBI, KOTTAYAD, KAVINGUDI ,NELLIKKUNNU, NARIYANPARA വാർഡുകളിലുമായി  290 കിറ്റുകളും പാർട്ടി ബഹുജന പ്രസ്ഥാനങ്ങളുടെയും dyfi , irpc വളന്റിയർന്മാരുടെയും സഹായത്തോ ടെ   സ്പോണ്സർമാരെ കണ്ടെത്തി ശേഖരിച്ചു അർഹരായ കുടുംബങ്ങൾക്ക് വിതരണം നടത്തി .

കോവിഡ്  ബാധിതരുടെ / ക്വാറന്റൈൻ  ചെയ്തവരുടെ  വീടുകളിൽ   വിവിധ വാർഡുകളിൽ  സന്ദർശനങ്ങൾ നടന്നിട്ടുണ്ട് .

 (2 )വാർഡ് - ക്ലസ്റ്റർ തല വിസിറ്റുകൾ - ഓരോ ക്ലസ്റ്ററിലേയും എല്ലാ  വീടുകളിലുംസന്ദർശനവും വിവരശേഖരണവും -  നരിയാൻപാറ വാർഡിൽ 3 ക്ലസ്റ്ററുകളിൽ നടന്നു കഴിഞ്ഞു .മറ്റു വാഡു കളിൽ 

ഇതിനുള്ള തയ്യാറെടുപ്പു നടക്കുന്നു . കാവു ൻകുടിയിൽ ക്ലസ്റ്റർ തല വിഭജനം ആയിട്ടുണ്ട് .

സർക്കാർ ഉത്തരവായി തന്നെ ക്ലസ്റ്റർതല വിഭജനത്തിനുള്ള  നിർദേശം വന്നിട്ടുണ്ട് .അതു  കൊണ്ട് ഓരോ വാർഡിലും മെമ്പർമാർ മുൻകൈ എടുത്തു ചെയ്യുമായിരിക്കും . ക്‌ളസ്റ്റർ തല വളണ്ടിയർമാരുടെ ലിസ്റ്റിൽ irpc / പൊതു പ്രസ്ഥാനത്തിന്റെ 2 മെമ്പർ മാർ എങ്കിലും  ഉണ്ടെന്നു ഉറപ്പു വരുത്തിയാൽ മതി . ക്ളസ്റര് തല ലിസ്റ്റ് അതാതു ലോക്കൽ യൂണിറ്റിൽ ലഭ്യമാക്കു ന്നത്  നല്ലതാണു .

 രോഗ പ്രതിരോധത്തിന്  മാത്രമല്ല ,തുടർന്നുള്ള വികസനപ്രവർത്തന ങ്ങൾക്കും ക്ലസ്റ്റർ തല പദ്ധതികൾ ആലോചിച്ചു നടപ്പാക്കാൻ കഴിയും .

ആദ്യ റൗണ്ടിൽ ഒരു വിവരശേഖരണം നടത്തി വാർഡ് തലത്തിൽ ഒരു ഡാറ്റാബേസ് കിട്ടുകയാണെങ്കിൽ , വിശകലനത്തിനും പദ്ധതി ആസൂത്രണത്തിനും എളുപ്പമുണ്ട് . 

(3 )വിവരശേഖരണത്തിനു ഒരു ഗൂഗിൾ ഫോമാണ് ഉപയോഗിക്കുന്നതെങ്കിൽ , വിവരങ്ങൾ അപ്പോഴപ്പോൾ ക്രോഡീകരിക്കപ്പെടും . പേപ്പർ ഉപയോഗം കുറക്കുകയും ചെയ്യാം .

വിവരശേഖരണത്തിനുള്ള മാതൃക ഇന്നത്തെ യോഗത്തിൽ ചർച്ചക്കു വെക്കാവുന്നതാണ് .ഇതിനുള്ള ലിങ്ക്  വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം .

നരിയമ്പാറ വാർഡിൽ ഇതിന്റെ ട്രയൽ റൺ നടത്തിയിട്ടുണ്ട് .വിജയമാണ് .

(4 ) ലോക്കലിൽ പുതിയ കോവിഡ് കേസുകൾ  ഇല്ല .നിലവിലുള്ള കേസുകൾ  - 

DATE of EntriesWARD NO. AND NAMENEW CASESRECOVEREDACTIVE CASEHOME QUARANTINEDHOSPITALISEDCFLTC

19 19 
05/06/202111. Kavungudi005620
05/06/202113.NARIYAMPARA003200
05/06/202114.KOTTAYAD004400
05/06/202115.NELLIKKUNNU001100
05/06/202112.KOOLAMBI006600

സോണിലെ വാർഡുകളിൽ ഒരോന്നിന്റെയും ഇന്നത്തെ കോ വിഡ് സ്റ്റാറ്റസ് അറിയുന്നവർ ഇനി നൽകുന്ന ലിങ്കിൽ ചേർത്തിടാമെങ്കിൽ ഓരോ ദിവസവും സോൺ തലത്തിൽ ഒന്നിച്ചുള്ള  ഡാറ്റ താനെ കിട്ടും 

 ഇപ്പോൾ w 12- I5 വരെ ചേർത്തു വെച്ചിട്ടുണ്ട്.

ബാക്കി വാർഡുകളിലെ ഡാറ്റ ദിവസവും ഇവിടെ post ചെയ്യുകയോ ,ഗൂഗിൾ ഫോമിൽ  ചേർക്കുകയോ ചെയ്യുന്നതു സോൺ തലത്തിൽ  പ്രതിദിന വിലയിരുത്തലിന് ഉപകരിക്കും .ഇതെല്ലാം ഫോൺ ഉപയോഗിച്ച് ചെയ്യാം 

വാർഡു  തല ഡാ റ്റ ചേർക്കാനുള്ള ലിങ്ക് : https://forms.gle/uis9jnizAAetjj9Z7

സോൺ  തല ക്രോഡീകരണം  കാണാൻ :

https://docs.google.com/spreadsheets/d/1dZsdLkWELFONF8o7e6p78wVR-pDCng2-WtMjkNtlO7o/edit#gid=1897986637



(5 ) ഓൺലൈൻ പഠനത്തിനുള്ള തടസ്സങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വാർഡ് തലത്തിൽ ശേഖരിച്ചു ആവശ്യമായ സഹായം സ്പോൺസർമാരെ കണ്ടെത്തി 

നല്കാൻ ശ്രമിക്കേണ്ടതാണ് .ഇതിനുള്ള അറിയിപ്പ് കോട്ടയാട മേഖലയിൽ നൽകിയിട്ടുണ്ട് .

(6 ) വാക്‌സിൻ രെജിസ്ട്രേഷനുള്ള ഹെൽപ് ഡസ്ക്  ഓൺലൈൻ ആയി പ്രവർത്തിക്കുന്നുണ്ട് . ബോഡ് നിർമ്മിക്കാൻ കൊടു ത്തിട്ടുണ്ട് 

*****

(7 )  മെയ് 27.:  IRPC യുടെ കണ്ണൂർ തയ്യിൽ  കേന്ദ്രത്തിലേക്ക്  ഓരോ ലോക്കൽ യൂനിറ്റും ഭക്ഷ്യ സാധനങ്ങൾ ഉദ്ദേശി ച്ചതിനെക്കാൾ  നന്നായി സമാഹരിക്കാൻ കഴിഞ്ഞു :  ശേഖരിച്ച  വസ്തുക്കൾ -കൊട്ടയാട് ലോക്കൽ updated 7 PM   അരി -                129.5 Kg

തേങ്ങ -              173 + 40

റവ.            -        2 Kg

ഏത്തക്കായ -  3 കുല

നാടൻ കായ- 2 കു

പപ്പായ.      _ 14/15 എണ്ണം + ഒരു ബാഗ് നിറയെ

പഞ്ചസാര.  - 5 kg

ചെറുപയർ - 1 kg ;  ചക്ക - 6

ലോക്കലിലെ പാർട്ടിനേതാക്കൾ എല്ലാവരും  ശേ ഖരണ സമയത്തും ഏരിയ ഏർപ്പാടാക്കിയ വാഹനത്തിലേക്കു   ചുമന്നു കയറ്റാനും വരെ അകമഴിഞ്ഞ പിന്തുണ തന്നിട്ടുണ്ട് .ലോക്കലിലെ വിവിധ വാർഡുകളിലെ  ബ്രാഞ്ച് സെക്രട്ട റിമാര ടക്കം പൊതുപ്രവർത്തകരും സമയ ബന്ധിതമായ വിധത്തിൽ ശേഖരണം പൂർത്തിയാക്കാൻ സഹകരിച്ചു .

കളക്ഷൻ വാഹനം പോയതിനുശേഷം ലഭിച്ച 40 തേങ്ങ ലോക്കലിൽ സൂക്ഷി ച്ചിട്ടുണ്ട് .

(8 )  ലോക്കൽ യൂനിറ്റിലേക്ക് താത്കാലിക  വാഹന സംവിധാനം ഉണ്ട് . 

 (9) പഞ്ചായത്തു തലത്തിൽ പൊതു ശ്മശാനം ഇല്ലെങ്കിൽ അതിന്റെ സൗകര്യം കണ്ടെത്തണം ( ഏരിയാ തലത്തിൽആലോചിക്കേണ്ടതാണ്  ) 

(10 ) പഞ്ചായത്തു തല പാ സ്  ലഭ്യമായിട്ടില്ല .പഞ്ചായത്തിന്റെ ഇക്കാര്യത്തിലുള്ള സമീപനം ആശാവഹമാണോ  എന്നു പരിശോധിക്കണം  .

IRPC വളന്റിയര്മാര്ക്കു മുൻഗണനാ ക്രമത്തിൽ വാക്‌സിൻ ലഭിക്കേണ്ടതുണ്ട് 

 (11 ) കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് IRPC  ജില്ലാ തലത്തിൽ തയ്യാറാക്കിയ പ്രൊഫോമ കൾ ഗൃഹസന്ദർശന സമയത്ത് പൂരിപ്പിക്കാനുണ്ട്.എന്ന് കഴിഞ്ഞ യോഗത്തിൽ പറഞ്ഞിരുന്നു . പ്രൊഫോമകിട്ടിയിട്ടില്ല .

(12 ) . ചർച്ചയിൽ വന്ന നിർദ്ദേശം പ്രകാരം ലോക്കൽ യൂനിറ്റ് വളണ്ടിയർമാർക്ക്  IRPC ബാഡ്ജ് ലഭിക്കാൻ 2 ഫോട്ടോയും Blood Group details ഉം ഉടൻ അയച്ചുകൊടുക്കണം.(( Blood Group Details, Adhaar, Photo, Date of Birth, Ph. No). ഇത് പാസിനു പകരമായി ഉപയോഗിക്കാം  എന്ന് പറഞ്ഞിരുന്നു .3 വളണ്ടിയർമാരുടെ ( ദിനേശൻ , വിക്രമൻ , രാധാകൃഷ്ണൻ )ഡീറ്റെയിൽസ് കൊടു ത്തിട്ടുണ്ട് .ബാഡ്ജ്  പ്രിന്റിംഗ് നടക്കുന്നു .പ്രിന്റ് ആയാൽ 3 പേരിൽ ആരെങ്കിലും ഒരാൾ കണ്ണൂരിൽ പോയി ഒപ്പിട്ട് വാങ്ങണം എന്നാണ് ജില്ലാ സിക്രട്ടറി പറയുന്നത് . കുറച്ചു   വളന്റിയർമാർ ക്കു കൂടി ബാഡ്ജ് നൽകണം എന്നാണ് അഭിപ്രായം . അവിടെ(ജില്ലാ സിക്രട്ടറിയിൽ )  നിന്നുള്ള പ്രതികരണങ്ങൾക്കു കാലതാമസം കാണുന്നു.

*********************************

(13 ) നരിയമ്പാറ വാർഡിൽ IRPC വളണ്ടിയർമാർക്ക്  പൾസ് ഓക്സിമീറ്റർ, BP അപ്പാരറ്റസ്, Glucometer എന്നിവ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനുള്ള IRPC പ്രൊജക്ട്   സൗമ്യ മോഹനൻ കോട്ടക്കടവ് ( Nurse, PHC Peringome ആണ് പരിശീലനം നൽകിയത്. സൗമ്യ, ശോഭ എന്നീ വളണ്ടിയർമാർ ഈ 3 ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടി. കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന പരിശീലനത്തിന്റെ ഭാഗമായി ക്ലസ്റ്റർ 5 ലെ18  പേരുടെ BP / BGL / sp 02/ Pulse എന്നിവ പരിശോധിച്ചു വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി.. ഒന്നര മണിക്കൂർ നീണ്ട ഈ പരിശീലന പ്രവർത്തനം എല്ലാ ക്ലസ്റ്ററുകളിലേയും 2 വളണ്ടിയർമാർക്ക്  വീതം നൽകാനാണ് ഉദ്ദേശിക്കുന്നത്. മറ്റു വാർഡുകളിലെ IRPC ക്ലസ്റ്റർ വിഭജനം പൂർത്തിയാക്കി വളണ്ടിയർമാർ ചാർജെടുക്കുന്ന മുറക്ക് സോണിലെ എല്ലാ  വാർഡുകളിലേക്കും പരിശീലനം വ്യാപിപ്പിക്കാൻ കഴിയും.


REPORT :തയ്യാറെടുപ്പ്‌  : 21 / 05 / 2021 - 31/05/2021:

1.ആദ്യം ഉപകരണങ്ങൾ  ഓൺലൈൻ  ഓർഡർ കൊടുത്തു വാങ്ങി.പൾസ് ഓക്സിമീറ്റർ Dr.Trust No. 217- വില  2000; Dr. Morepen Glucometer - 50 Test Strip 100 Lancet വില  1076. Dr  Trust USA  comfort  BP monitor 121: വില- 1500 (Total -4576 )

2. കോട്ടൺ റോൾ-1 -100, ഹാൻഡ് ഗ്ലോവ്സ് 100 no.packet -1-650, Sanitiser-I BOTTLE 500ML -250 TOTAL 850/-

ഇപ്പോൾ ആകെ ചെലവ് : 5226 രൂപ /- (  SPONSORED BY  RADHAKRISHNAN C.K)


കുറിപ്പ് :  (1 )   ഇതുപോലെ 15-20 പേരെ പരിശോധിക്കുന്ന വിധത്തിൽ 5 മിനി ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഇപ്പോൾ വാങ്ങിയ സാധനങ്ങൾ (ITEM 2, LANCET,സ്ട്രിപ്പ്  ) സ്റ്റോക്കുണ്ട് .അപ്പോൾ ക്യാമ്പിന്റെ ശരാശരി ചെലവ് 1000 രൂപയിലേക്കു കുറയും  

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് എല്ലാ വാർഡ് തല ക്ലസ്റ്ററുകളിലും  പരിമിത എണ്ണം (10 -20 )ആളു കളെ ഉൾ പ്പെടുത്തി   ഇത്തരം മൈക്രോ ട്രെയിനിങ് &ടെസ്റ്റിംഗ് ക്യാമ്പുകൾ നടത്തേണ്ടതാണ് .


2.ഇപ്പോൾ പരിശീലനം ലഭിച്ച IRPC ടീമിനെ ഉൾപ്പെടുത്തി നമ്മൾ  കരുതിയി ട്ടുള്ള ഉപകരണങ്ങൾ  അണു വിമുക്തമെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ,ഇത്തരം  ക്യാമ്പുകൾ ,ലോക്‌ഡോൺ തീരുന്ന മുറക്ക്  ആഴ്ചയിൽ ഒന്ന്  എന്ന ക്രമത്തിൽ ഓരോ ക്ലസ്റ്ററിലും നടത്താൻ കഴിയും .


(14)  IRPCകൊട്ടയാട് ലോക്കൽ യൂനിറ്റിന്റെ പേരിൽ ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് ( ചെയർമാൻ, കൺവീനർ ) തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു.

**********************************************************************PREVIOUS POST : 24.5.2021 ന്റെ ആലക്കോട് സോണൽ മീറ്റിംഗ് തീരുമാനങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു.

 ( 1 ) :1000 ത്തോളം ആളുകൾക്ക് പ്രതിദിന സൗജന്യ ഭക്ഷണം നൽകുന്ന IRPC യുടെ കണ്ണൂർ തയ്യിൽ  കേന്ദ്രത്തിലേക്ക്  ഓരോ ലോക്കൽ യൂനിറ്റും ഭക്ഷ്യ സാധനങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ സമാഹരിക്കണം: ലോക്കൽയൂനിറ്റ് തല സമാഹരണം മെയ് 25, 26 തീയതികളിൽ. ആലക്കോട് സോൺ മുഖാന്തിരം ശേഖരണം മെയ് 27. ശേഖരിക്കേണ്ട വസ്തുക്കൾ -മിനിമം : 100kg അരി, 100 തേങ്ങ, കൂടെ മറ്റ് കറി സാധനങ്ങൾ ആവുന്നത്ര -പയർ, കറിവേപ്പില, 5 ചക്ക, മറ്റ് പച്ചക്കറി ഇനങ്ങൾ, ചേന, മുരിങ്ങക്കായ, പപ്പായ (കപ്പളങ്ങ ) പച്ച 

(2) ഓരോ ലോക്കൽ യൂനിറ്റിനും IRPC സ്റ്റിക്കർ ഒട്ടിച്ച ഒരു സ്ഥിര വാഹനം (മിനിമം തുക വാടകക്ക് ആയാലും) ഉണ്ടായിരിക്കണം.

 (3) IRPC ലോക്കൽ യൂനിറ്റിൽ ഒരു Help Desk പ്രവർത്തിച്ചു തുടങ്ങണം

 (4) പഞ്ചായത്തു തലത്തിൽ പൊതു ശ്മശാനം ഇല്ലെങ്കിൽ അതിന്റെ സൗകര്യം കണ്ടെത്തണം ( ഏരിയാ തലത്തിൽ ചെയ്യേണ്ടത് ) 

(5) പഞ്ചായത്തു തല പാ സ് എത്രയും വേഗം ലഭ്യമാക്കും

 (6) കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിൽ തയ്യാറാക്കിയ പ്രൊഫോമ കൾ ഗൃഹസന്ദർശന സമയത്ത് പൂരിപ്പിക്കാനുണ്ട്. പ്രൊഫോമ 2 ദിവസത്തിനുള്ളിൽ പ്രഫോമ എത്തിക്കും.

(7) കൊട്ടയാട് മേഖല നരിയമ്പാറ വാർഡിൽ ചെയ്തതു പോലെ ക്ലസ്റ്റർ തല ചുമതല വിഭജനം  വാർഡുകളിലേക്ക് വ്യാപിപ്പിക്കാൻ മറ്റു ലോക്കൽ യൂനിറ്റുകളും ശ്രദ്ധിക്കണം . 

ചർച്ചയിൽ വന്ന നിർദ്ദേശം: ലോക്കൽ യൂനിറ്റ് വളണ്ടിയർമാർക്ക്  IRPC ബാഡ്ജ് ലഭിക്കാൻ 2 ഫോട്ടോയും Blood Group details ഉം ഉടൻ അയച്ചുകൊടുക്കണം. ഇത് പാസിനു പകരമായി ഉപയോഗിക്കാം.




BACK TO CONTENTS  മറ്റു ഉള്ളടക്കത്തിലേക്കു പോകാം 










No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...