NEWS

23/03/2025 Home care visit :ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ നരിയൻപാറ, സീതാ രവി നരിയൻപാറ, ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .We salute you - കൺവീനർ.

Monday, October 11, 2021

കാവിൻകുടി മൈക്രോപാലിയേറ്റീവ് കെയർ ക്യാമ്പ് റിപ്പോർട്ട് 10102021

കാവിൻകുടി  മൈക്രോപാലിയേറ്റീവ് കെയർ ക്യാമ്പ് റിപ്പോർട്ട് 10102021 



മാത്യു എം ജെ , വിനു വലമറ്റം  എന്നിവരുടെ നേതൃത്വത്തിൽ  ചിട്ടയോടെയും തിരക്കില്ലാതേയും   നടന്ന ഈ ക്യാമ്പിൽ ആകെ 40  പേർ  പങ്കെടുത്തു.സമ്പര്ക്ക രഹിത തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ് മാവ് അളന്ന ശേഷം( നോർമൽ- 98 -99 ഡിഗ്രി ഫാരൻഹീറ്റ്‌ അല്ലെങ്കിൽ 36 -37 ഡിഗ്രി സെൽഷ്യസ് )  പനി ഇല്ലാത്തവർക്ക് മാത്രമാണ് ക്യാമ്പിൽ പ്രവേശനം നൽകിയത് . 

   ക്യാമ്പ് രേഖകൾ പ്രകാരം  BP അളവ് ( NORMAL 120 -80 ) സാധാരണയിൽ കൂടുതലുള്ളവർ 14  / 40  (35  %) ആണ് . അതിൽ BP ഉയർന്ന അളവിലുള്ളത് 7 പേർക്ക് (  ഇവർ നിർബന്ധമായും ഒരു ഡോക്ടറെ ഉടൻ കാണണം  എന്നു നിർദ്ദേശം നൽകിയിട്ടുണ്ട് . ); 

പ്രമേഹ സാധ്യത (BLOOD GLUCOSE NORMAL 70-140) ഉള്ളവർ 13 /39  ( 33 % )  പേർ  , ഇവരിൽ ഗ്ലൂക്കോസ് ഉയർന്ന തോതിലുള്ളവർ 4 ആണ്  (ഇവർ ഉടൻ  ഡോക്ടറെ കാണണം / മരുന്നു മുടങ്ങാതെ കഴിക്കണം എന്നു നിർദ്ദേശം നൽകി  ); 

ഭാര ഉയര അനുപാതം( BMI -നോർമൽ 19-24)  സാധാരണമല്ലാതെയുള്ളവർ : 30  / 38 ( 79  %) ; അമിതഭാരം - 21 ( ഇവരിൽ പലർക്കും BP ,blood glucose വ്യതിയാനങ്ങളുമുണ്ട്   - CKR

  കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന്റെ മുഴുവൻ ശ്രദ്ധയും ഫലപ്രദമായി ഉപയോഗിക്കുന്ന ഈ കാലത്തു കേരളത്തിലെ ജീവിത ശൈലീ രോഗ സാധ്യത  ദേശീയ ശരാശരി( BP-1/4 ;25 % ,DIABETIS- 1/6; 16.6% ) യേക്കാൾ ഉയർന്നു നിൽക്കുന്നതായി ഈ ക്യാംപിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠനം തെളിയിക്കുന്നു . IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ് ഇതിനകം കോട്ടക്കടവ് , നരിയൻ ൻപാറ, കൂളാമ്പി മേഖലകളിൽ നടത്തിയ ക്യാമ്പുകളിൽ നിന്നുള്ള ഡാറ്റയും ജീവിത ശൈലീ രോഗങ്ങളിൽ ആശങ്കാജനകമായ  വ്യതിയാനങ്ങൾ സൂചിപ്പിക്കുന്നു  .  ഈ രംഗത്ത് കൂടുതൽ വ്യാപകമായി ക്യാമ്പുകളും തുടർ  പഠനങ്ങളും  ആരോഗ്യ  വകുപ്പിൻറെ അടിയന്തിര ഇടപെടലുകളും ആവശ്യമാണ് .-കൺവീനർ , IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ്  10 10 2021 


ഡോക്ടറെ ഒരാഴ്ച്ചക്കുള്ളിൽ കാണാൻ നിർദ്ദേശിക്കപെട്ടവർ 

ബിപി :

1.മാത്യു ( 60 വയസ്സ് ) ,2.മോഹനൻ സാർ ,3.ലളിതാമണി , 4.നാരായണി ചെമ്മരൻ ,5.ദേവകി ,6.നാരായണി (68 വയസ്സ് ) ,7. ലക്ഷ് മ ണ ൻ  


BLOOD GLUCOSE

1 .നാരായണി ചെമ്മരൻ,2.സുധ ,3.രമണി ,4.ബെന്നി 


RECHECK OXYGEN IN BLOOD

തിരുമ്മ (OX: 85- PULSE : 62)








No comments:

Post a Comment

IRPC ലോക്കൽ തല ഗൃഹസന്ദർശനം ,23 മാർച്ച് 2025 , കൊട്ടയാട്‌

23 മാർച്ച്   2025 , കൊട്ടയാട്‌ :  ഇന്നത്തെ IRPC ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4  മണിക്ക് അവസാനിച്ചു. നരിയമ്പാറA,...