NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Sunday, October 17, 2021

കോട്ടക്കടവ് ജീവിത ശൈലിരോഗ മുന്നറിയിപ്പു പരിശോധനാ ക്ലിനിക്കു ഉദ്ഘാടനം17102021

 ജീവിത ശൈലിരോഗ മുന്നറിയിപ്പു പരിശോധനാ ക്ലിനിക്ക് , കൊട്ടയാട്  , കോട്ടക്കടവ് 

IRPC നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ്  തന്നെ ആകർഷിച്ച  പ്രധാന ഘടകമെന്ന് ശ്രീ മൂസാൻകുട്ടി പറഞ്ഞു . മേലെ ചൊവ്വയിലെ ഡി അഡിക്ഷൻ സെന്ററും തയ്യിലിലെ  സാന്ത്വന പരിചരണ കേന്ദ്രവും ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകപരമെന്നു അദ്ദേഹം വിശേഷിപ്പിച്ചു . IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ്  കോട്ടക്കടവ്  സ്റ്റാർ ക്ലബുമായി സഹക രിച്ചു സൗജന്യ മായി നടത്തുന്ന പ്രതിമാസ ജീവിത ശൈലീരോഗ മുന്നറിയിപ്പു പരിശോധനാ ക്ലിനിക്കിന്റെ പ്രവർത്തനം  ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജീവിത ശൈലീരോഗങ്ങളെ നേരത്തെ തിരിച്ചറിയുന്നതിനു സഹായിക്കു ന്നതിലൂടെ ഒട്ടേറെ  ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള കാരുണ്യ പ്രവർത്തനത്തിനാണ് IRPC കൊട്ടയാട്‌  ലോക്കൽ യൂണിറ്റ് തുടക്കം കുറിച്ചതെന്നും ശ്രീ മൂസാൻകുട്ടി സൂചിപ്പിച്ചു .നരിയൻപാറ ,കോട്ടക്കടവ് ,കാവുങ്കുടി മേഖലകളിൽ  2021മെയ് മാസം മുതൽ  തുടർച്ചയായി നടന്നു വന്ന  മൈക്രോ പാലിയേറ്റീവ്   കെയർ ക്യാമ്പുകളിൽ നിന്നും ഉൾക്കൊണ്ട തിരിച്ചറിവിൻ്റെ ഭാഗമായാണ് ഈ ക്ലിനിക്  സൗജന്യമായി സംഘടിപ്പിക്കപ്പെട്ടത് .തുടർന്നങ്ങോട്ടു  ഈ ക്ലിനിക്കിൽ പ്രതിമാസ സൗജന്യ പരിശോധനകൾ നടത്തുന്നതാണ് . മാത്രമല്ല , കൊട്ടയാടു മേഖലയിൽ താമസിക്കുന്നവർക്ക് ഏതു സമയത്തും 9961545903/ 9447739033  എന്ന  നമ്പറിൽ വിളിച്ചാൽ  ബിപി ,ബ്ലഡ് ഗ്ളൂക്കോസ് , SPO2 ഓക്സിജന്റെ അളവ്  , പനി എന്നിവ സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട് .ഇപ്പോൾ മയ്യിൽ PHC യിൽ പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്സ്  ആയി പ്രവർത്തിക്കുന്ന സൗമ്യ മോഹനൻ പരിശോധനകൾക്കും പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനത്തിനും നേതൃത്വം നൽകിവരുന്നു .

ക്യാമ്പുകളിൽ നിന്നും ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഈ കാലഘട്ടത്തിൽ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ജീവിത ശൈലീ രോഗങ്ങൾ ദേശീയ ശരാശരിയിൽ നിന്നും കേരള ത്തിലെ തന്നെ മുൻകാല ശരാശരിയിൽ നിന്നും വളരെ ഉയർന്ന തോതിൽ വ്യാ പിക്കുവാൻ സാധ്യത യുണ്ടെന്നും ഇതിനെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് അടിയന്തിരമായി ഇടപെടേണ്ടതുണ്ടെന്നും മനസ്സിലാക്കാൻ കഴിയുന്നു .( CONSOLIDATED DATA ചുവടെ ചേർക്കുന്നു ;വിശദമായ ഒരു റിപ്പോർട്ടിന് ഇവിടെ ക്ലിക്കുക ) .ഓരോ മിനി ക്യാമ്പിലും 2 പേർ വീതം 8 വളണ്ടിയർമാർ ഈ രംഗത്ത് പരിശീലനം നേടിയവരായി മാറിയെന്നതും ശ്രദ്ധേയമാണ് .

കോട്ടക്കടവ് മേഖലയിൽ IRPC കൊട്ടയാട്  ലോക്കൽ യൂണിറ്റിന്റേയും കോട്ടക്കടവ് സ്റ്റാർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ജീവിത ശൈലിരോഗ മുന്നറിയിപ്പു പരിശോധനാ ക്ലിനിക്കു IRPC ആലക്കോട് സോൺ ചെയർമാൻ മൂസ്സാൻകുട്ടി നടുവിൽ  ഇന്ന്  രാവിലെ 10 മണിക്ക് ( 17 10 2021 ഞായർ ) ഉദ്ഘാടനം ചെയ്തു.വിക്രമൻ ടി.ജി.( ചെയർമാൻ ,IRPC കൊട്ടയാട്‌ ലോക്കൽ യൂണിറ്റ് ) അധ്യക്ഷത വഹിച്ചു. രാവിലെ 8 മണി മുതൽ 12 മണി വരെ തുടർന്ന ക്യാമ്പിൽ 67 പേർ BP, രക്തത്തിലെ ഗ്ലൂക്കോസ്, രക്തത്തിലെ ഓക്സിജൻ അളവ്, BMI പരിശോധനകൾക്കു സൗജന്യമായി വിധേയമാവുകയും തുടർ- നിരീക്ഷണത്തിനുംചികിത്സക്കുമുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. കെ.സി.ഗണേശൻ, സി.കെ.രാധാകൃഷ്ണൻ,സൗമ്യ കോട്ടക്കടവ്, മനോജ് കോട്ടക്കടവ് ,സിന്ധു കോട്ടക്കടവ് ,ഡിപിൻ കോട്ടക്കടവ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

***************************************






CONSOLIDATED REPORT OF MICROPALLIATIVE CARE CAMPS: AS ON 11 10 2021:

LIFESTYLE DISEASES WILL SURGE IN  RURAL AREAS OF KERALA  AFTER COVID: DATA


CLICK HERE TO GO TO MY VIEWS ON SCIENCE

1 comment:

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...