NEWS

23/03/2025 Home care visit :ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ നരിയൻപാറ, സീതാ രവി നരിയൻപാറ, ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .We salute you - കൺവീനർ.

Sunday, September 5, 2021

5.9.2021 യോഗത്തിന്റെ തീരുമാനങ്ങൾ

 ഇന്നത്തെ( 5.9.2021)യോഗത്തിന്റെ തീരുമാനങ്ങൾ 

1.     19.8.2021 ൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ടു കൺവീനർ അവതരിപ്പിച്ച   വരവ് ചെലവ് കണക്കു കൾക്ക് യോഗം അംഗീകാരം  നൽകി .അതിൻ പ്രകാരം വരവ് 9940 രൂ  ,ചെലവ് 11635രൂ , കമ്മിആയ  1695  രൂ IRPC ലോക്കൽയൂണിറ്റിന്റെ  പൊതു ഫണ്ടിൽ നിന്നെടുത്ത് നികത്താൻ തീരുമാനിച്ചു . 

ബാക്കിയുള്ള 2 പുതപ്പുകൾ അര്ഹതയുള്ളവരെ കണ്ടെത്തുന്ന  ഏതെങ്കിലും ബ്രാഞ്ചിലേക്കു സ്വീകരിക്കാവുന്നതാണ് .

2. ലോക്കൽ കമ്മിറ്റി കൺവീനർ    അതാതു ബ്രാഞ്ച് സെക്രട്ടറിമാരോട്  ആലോചിച്ചു  ഓരോ ബ്രാഞ്ചിലേയും സംഭാവനപ്പെട്ടികൾ തുറക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കേണ്ടതാണ്  .സംഭാവനപ്പെട്ടികൾ ഇതുവരേക്കും വെക്കാത്ത ബ്രാഞ്ചുകൾ അവ എത്രയും വേഗം ഏറ്റുവാങ്ങേണ്ടതാണ് .

3. ഓരോ ബ്രാഞ്ചിലേയും സമ്മേളനവുമായി ബന്ധപ്പെട്ടു  IRPC ജീവിത ശൈലി രോഗ പരിശോധനാ (BP / ഗ്ലൂക്കോസ് / ഓക്സിജൻ ... നിലവാരം) മിനി ക്യാമ്പുകൾ കോവിഡ്  പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട്‌ നടത്താവുന്നതാണ് . ബ്രാഞ്ചു നേതൃത്വം  ഒരാഴ്ചക്കുള്ളിൽ ആകാര്യം കൺവീനറെ അറിയിക്കേ ണ്ടതാണ് .ഒക്ടോബർ 30 നു നടക്കുന്ന ലോക്കൽ സമ്മേളനത്തിൽ ഈ ക്യാമ്പ് നടത്താൻ വേണ്ട ആലോചനഉണ്ടാകണം  

4 . കിടപ്പുരോഗികളെ കൃത്യമായി ,ആഴ്ചയിൽ / മാസത്തിൽ ഒരുതവണയെങ്കിലും ,സന്ദർശിച്ചു റിപ്പോർട്ട്  ചെയ്യേണ്ടതാണ് .


6 .രോഗം  കാരണം കാൽ മുറിക്കേണ്ടി വന്ന   രോഗിക്ക്  കൃത്രിമക്കാൽ വെക്കേണ്ട തി നുള്ള സാമ്പത്തികം കണ്ടെത്തുന്ന കാര്യം കോട്ടക്കടവ്  ബ്രാഞ്ചിൽ ഗ്രാമപഞ്ചായത്തു മെമ്പറെയും പാർട്ടി പ്രതിനിധികളേയും ഉൾപ്പെടുത്തി ചർച്ച ചെയ്തു  അറിയിക്കേണ്ടതാണ്  എന്നു  ചർച്ചയിൽ പങ്കെടുത്തവർ(ഗണേശൻ , രാധാകൃഷ്ണൻ ) അഭിപ്രായപ്പെട്ടു .  കൊട്ടയാട്  ലോക്കൽ യൂണിറ്റിൻറെ പ്രവർത്തനം മാതൃകാപരമാണെന്നു സ ,പി  ആർ നാരായണൻ അഭിപ്രായപ്പെട്ടു .

7 . IRPC ക്കു ലഭിച്ച 5  ഓക്സിജൻ കോൺസെൻട്രേറ്ററുകളിൽ ഒരെണ്ണം മലയോര യൂണിറ്റ് എന്ന നിലയിൽ കൊട്ടയാടു ലോക്കലിനു അനുവദിക്കാൻ ശുപാശ ചെയ്യണമെന്ന് സോണൽ കമ്മിറ്റിയിൽ ആവശ്യപ്പെടാൻ തീരുമാനിച്ചു .

No comments:

Post a Comment

IRPC ലോക്കൽ തല ഗൃഹസന്ദർശനം ,23 മാർച്ച് 2025 , കൊട്ടയാട്‌

23 മാർച്ച്   2025 , കൊട്ടയാട്‌ :  ഇന്നത്തെ IRPC ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4  മണിക്ക് അവസാനിച്ചു. നരിയമ്പാറA,...