NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Tuesday, September 21, 2021

മദ്യപാനത്തിന്റെ ഒരു ഇരയുടെ പുനരധിവാസം

പ്രിയ സുഹൃത്തുക്കളെ , 

IRPC ലെ  R  എന്നത്  റീഹാബിലിറ്റേഷൻ= പുനരധിവാസം എന്നതാണ് സൂചിപ്പിക്കുന്നത് . ഒരു മദ്യപനെ മദ്യപാന ശീലത്തിൽ നിന്നും വിടുതൽ ചെയ്‌ത്‌  പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനം അത്ര എളുപ്പമുള്ള തല്ലെങ്കിലും  പടി പടിയായി ചെയ്യേണ്ട ഒന്നാണ് . ഈയാഴ്ച IRPC നരിയംപാറ മേഖല യിൽ ഏറ്റെടുത്തത് അത്തരം 2 പ്രവർത്തന ങ്ങളാണ് .മദ്യപാനശീലം എങ്ങിനെ കുടുംബ ജീവിതത്തേയും സമൂഹ ജീവിതത്തേയും താളം തെറ്റി ക്കുന്നു എന്നത് വളണ്ടിയർമാർ പഠി ച്ചെടുക്കേണ്ട വിഷയമാണ് .

കൂടുതൽ മനസ്സിലാക്കാൻ ഈയാഴ്ചത്തെ പോസ്റ്റുകൾ  വായിക്കുക 

ഗൃഹസന്ദർശനം നടത്തി

19 09 2O21 :നരിയമ്പാറയിൽ ഇന്ന് 2 വീടുകളിൽ IRPC വളണ്ടിയർമാർ ഗൃഹസന്ദർശനം നടത്തി. ഓപ്പറേഷനു ശേഷം  കിടപ്പിലായ IRPC വളണ്ടിയ റെ   സന്ദർശിച്ചു സാന്ത്വനം പകർന്നു. അദ്ദേഹത്തിന്  കിടപ്പുമുറിയിൽ ഫാൻ, ടി വി, ടോയ് ലറ്റ് സൗകര്യങ്ങൾ ഇല്ലെന്നും ചികിത്സ ഫലപ്രദമാകുന്നതിന് ഇവ അത്യാവശ്യമാണെന്നും സാമ്പത്തിക പ്രയാസമുണ്ടെന്നും വിലയിരുത്തി .ഇക്കാര്യങ്ങൾ പാർടി ബ്രാഞ്ച് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. 

 മദ്യപാനത്തിന്റെ ഒരു ഇരയുടെ പുനരധിവാസം 

(REHABILITATION -റീഹാബിലിറ്റേഷൻ)

19 09 2O21 :മദ്യപാനവും മകന്റെ രോഗാവസ്ഥയും കാരണം മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരു രോഗിക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കി. തനിച്ചായ അയാളുടെ പ്രായമായ അമ്മക്ക്  താൽക്കാലിക അഭയം സൗകര്യപ്പെടുത്തി. പ്രവർത്തനങ്ങളിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസ്, രാമകൃഷ്ണൻ എ ജി, ബാബു കീച്ചറ, വിപിൻ ഭാസ്കരൻ, അഖിൽ രാജേന്ദ്രപ്രസാദ് ,ഷാജി, രാധാകൃഷ്ണൻ സി.കെ തുടങ്ങിയവർ  പങ്കെടുത്തു.

************

RELATED POSTS

20 09 2021: നാളെ ചൊവ്വ (പകൽ) 50 വയസിൽ താഴെയുള്ള ഒരു വളണ്ടിയറുടെ സേവനം ആശുപത്രിയിലേക്ക്  ആവശ്യമുണ്ട്. നരിയമ്പാറയിലെ കുഞ്ഞുമോൻ (പ്രദീപ്) എന്നയാൾ ആലക്കോട് കോഓപ്പറേറ്റീവ് ആശുപത്രിയിൽ Room 203 ൽ ചികിത്സയിലുണ്ട്. അദ്ദേഹത്തെ പരിചരിക്കുന്നതിനും ശ്രദ്ധിക്കുന്നതിനും തൊട്ടടുത്ത ബന്ധുക്കൾ എത്തിയിട്ടില്ല. ഇപ്പോൾ സ്ഥിര പരിചയക്കാരും സുഹൃത്തുക്കളും ആയ ഒന്നോ രണ്ടോ വളണ്ടിയർമാരാണ് സഹായത്തിനുള്ളത്. IRPC വളണ്ടിയർമാർ ( ഈ ഗ്രൂപ്പിലെ അംഗങ്ങൾ ) ആരെങ്കിലും ആ റൂമിൽ 3 മണിക്കൂർ വീതം/ ഒരു പകൽ  സേവനത്തിനു തയ്യാറുണ്ടെങ്കിൽ വിവരം ഇവിടെ അറിയിക്കാവുന്നതാണ്.പ്രതികരിക്കുക.

(NB:ഈ കുറിപ്പിന് ആരും പ്രതികരിച്ചില്ല . നേരിട്ട് വിളിച്ചപ്പോൾ ഒരു വളണ്ടിയർ പറഞ്ഞത് "നാളെ പണി ഉണ്ട്" എന്നാണ് .ആശുപത്രി സേവനം ഉൾപ്പെടുന്ന വളണ്ടിയർ പ്രവർത്തനത്തിൽ മേഖലയിലെ   ചെറുപ്പക്കാർ കാണിച്ച വിമുഖത ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്- കൺവീനർ  )

 "Service to others is the rent you pay for your room here on earth.” – Muhammad Ali

 ഈ ഭൂമിയിൽ നമുക്ക് കിട്ടിയ ഇടത്തിന് നമുക്ക് നൽകാവുന്ന വാടകയാണ് മറ്റുള്ളവർക്കായുള്ള നമ്മുടെ സേവനം.

**************

21 09 2021 :നരിയമ്പാറയിലെ കുഞ്ഞുമോന്റെ തുടർ ചികിത്സ ആലക്കോട് കോഓപ്പറേറ്റീവ് ആശുപത്രിയിൽ നിന്നും അരവഞ്ചാലിലുള്ള  ഡീ അഡിക്ഷൻ (ലഹരി വിധേയത്വം കുറക്കുന്നതിനുള്ള ചികിത്സാ ) കേന്ദ്രത്തിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ സഹോദരൻ  എത്തിയ ശേഷമാണ് പുതിയ ക്രമീകരണം നടത്തിയത് ഇക്കാര്യത്തിൽ വേണ്ട വിധത്തിൽ സമയോചിതമായി ഇടപെട്ട  ഹാരിസ് ,രാമകൃഷണൻ എ ജി എന്നിവരടങ്ങിയ പാർടി നേതൃത്വത്തെ അഭിനന്ദിക്കുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസ് ,ബ്രാഞ്ച് സെക്രട്ടറി കൂടിയായ IRPC വളണ്ടിയർ ബാബു കെ എ, ചെമ്മരേട്ടൻ , ധന്യ, വിപിൻ, അഖിൽ രാജേന്ദ്രപ്രസാദ് ,രാത്രികാലങ്ങളിൽ കുഞ്ഞുമോന് കൂട്ടായി ആശുപത്രിമുറിയിൽ പരിചരണം നൽകിയ ഷാജി, ഷാജിയുടെ ഭാര്യാ സഹോദരൻ, IRPC വളണ്ടിയർ സജീവൻ കാവുങ്കുടി,ആശുപത്രി അധികൃതർ എന്നിവരോടും കടപ്പാട് രേഖപ്പെടുത്തുന്നു. കുഞ്ഞുമോന്റെ മാതാവിന്റെ പരിപാലനം ഏറ്റെടുത്ത ബ്രാഞ്ചംഗം വൽസലകുമാരി, മറ്റുIRPC വളണ്ടിയർ സുഹൃത്തുക്കൾ ,പാർട്ടി അംഗങ്ങൾ,നാട്ടുകാർ എന്നിവരും അനുമോദനമർഹിക്കുന്നു. വളണ്ടിയർ ഡ്യൂട്ടി നിർവഹിക്കുന്നതിൽ താൽപ്പര്യക്കുറവ് കാണിച്ച ചില ഗ്രൂപ്പംഗങ്ങൾ  വരും കാല പ്രവർത്തനങ്ങളിൽ വളണ്ടിയർഷിപ്പിലേക്കു വളരുമെന്നു പ്രതീക്ഷിക്കുന്നു. ഈ പ്രവർത്തനത്തിനു വേണ്ട വാഹനസഹായം , ആശുപത്രിച്ചിലവ് സ്പോൺസറിംഗ്, ഔഷധ ച്ചിലവ് സ്പോൺസറിംഗ് പകൽനേരവളണ്ടിയർ ഡ്യൂട്ടി എന്നിവ ശ്രീ ബാബു കീച്ചറയോടൊപ്പം നിർവഹിക്കാൻ കഴിഞ്ഞതിൽ  കൺവീനർ എന്ന നിലയിൽ സംതൃപ്തി രേഖപ്പെടുത്തുന്നു.

അധിക വിവരങ്ങൾ :

1 .വയോജനങ്ങൾക്കായി ഹെൽപ് ലൈൻ : 14567 

2.തൊഴിലാളികളുടെ രജിസ്റ്റർ

അസംഘടിതമേഖലയിലെ തൊഴിലാളികളുടെ രജിസ്റ്റർ തയ്യാറാക്കാൻ ' കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു 'ഈ വിഭാഗത്തിലു ള്ള തൊഴിലാളികൾക്കു ള്ള ആനുകൂല്യങ്ങൾ ഭാവിയിൽ രജിസ്റ്ററിലുള്ള തൊഴിലാളികൾക്കു മാത്രമേ ലഭിക്കു എന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ടു് സ്മാർട്ട് ഫോണിലൂടെയും രജിസ്റ്റർ ചെയ്യാം register.eshram.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളെയും രജിസ്റ്റർ ചെയ്യിക്കാൻ ഇടപെടണം പഞ്ചായത്ത് വാർഡ് കമ്മി റ്റി കളുടെ ഭാരവാഹികളെ വിവരം അറിയിച്ച്‌ രജിസ്റ്റേഷൻ നടത്താൻ അടിയന്തിരമായി ഇടപെടണം' എസ്.രാജേന്ദ്രൻ സെക്രട്ടറി ഗിരിജാ സുരേന്ദ്രൻ പ്രസിഡൻ്റ്NREGവർക്കേഴ്സ് യൂണിയൻ

********

 Pradhan Mantri Kisan Maan-Dhan Yojana REGISTRATION

3.Government has started the registrations process for the Pradhan Mantri Kisan Maan-Dhan Yojana (PM-KMY), which was announced during the Budget 2019-20. Under this scheme, a monthly pension of Rs 3,000 will be provided

to eligible farmers on attaining the age of 60.According to the minister, the scheme is voluntary and contributory for farmers in the entry age group of 18 to 40 years and a monthly pension of Rs 3000/- will be provided to them on attaining the age of 60 years. 

2. The farmers will have to make a monthly contribution of Rs.55 to Rs.200, depending on their age of entry, in the Pension Fund till they reach the retirement date i.e. the age of 60 years. 

3. The Centre will also make an equal contribution of the same amount in the pension fund, he said, adding that the spouse is also eligible to get a separate pension of Rs 3000/- upon making separate contributions to the Fund. 

4. The Life Insurance Corporation of India (LIC) shall be the Pension Fund Manager and responsible for Pension payout.

5. In case of death of the farmer before the retirement date, the spouse may continue in the scheme by paying the remaining contributions till the remaining age of the deceased farmer.

 https://maandhan.in/auth/login





No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...