NEWS

23/03/2025 Home care visit :ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ നരിയൻപാറ, സീതാ രവി നരിയൻപാറ, ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .We salute you - കൺവീനർ.

Monday, September 6, 2021

ഒരു ക്ലസ്റ്ററിൽ 50 വീട്‌; ക്വാറന്റീൻ ലംഘിച്ചാൽ പിഴ

 ഒരു ക്ലസ്റ്ററിൽ 50 വീട്‌; ക്വാറന്റീൻ ലംഘിച്ചാൽ പിഴ

FROM THE MATHRUBHUMI 11/09/2021

: ക്വാറന്റീൻ ലംഘിച്ചാൽ പിഴ ഈടാക്കണമെന്ന് തദ്ദേശവകുപ്പിന്റെ മാർഗരേഖ. പോലീസ്, സെക്ടറൽ മജിസ്‌ട്രേറ്റ്, വില്ലേജ് ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിലാകും പിഴ ഈടാക്കുക.

കോവിഡ് വ്യാപനമുള്ള എല്ലാ വാർഡുകളിലും 50 വീടുകളുടെ ക്ലസ്റ്ററുകൾ രൂപവത്കരിച്ച് അയൽപക്ക സമിതിയുടെ നിരീക്ഷണത്തിലാക്കും. വാർഡുതല സമിതിയുടെ ഉപഘടകങ്ങളായിട്ടായിരിക്കും ഇവ പ്രവർത്തിക്കുക. സന്നദ്ധസേനാംഗങ്ങളെയും റെസിഡന്റ്‌സ് അസോസിയേഷനുകളെയും കുടുംബശ്രീളെയും ജനമൈത്രി പോലീസിനെയും സമിതിയിൽ ഉൾപ്പെടുത്തും.

കോവിഡ് പോസിറ്റീവായ ആൾക്ക് വീട്ടിൽക്കഴിയാൻ സൗകര്യമുണ്ടോയെന്ന് സമിതി ഉറപ്പുവരുത്തും. വീട്ടിലെ മറ്റംഗങ്ങൾ പുറത്തിറങ്ങരുത്. കുടുംബാംഗം അല്ലാത്ത, രോഗിയുമായി സമ്പർക്കമുള്ളവരെ കണ്ടെത്തി നിശ്ചിതകാലത്തേക്ക് ക്വാറന്റീനിലാക്കും.

ഒരുവീട്ടിൽ എല്ലാവരും ക്വാറന്റീനിലായാൽ അവർക്ക് ഭക്ഷണം, മരുന്ന്, അത്യാവശ്യ സാധനങ്ങൾ എന്നിവ എത്തിക്കാൻ ഇന്ധനച്ചെലവും യാത്രച്ചെലവും തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം. പ്രമേഹം, രക്തസമ്മർദം, അർബുദം, ശ്വാസകോശ സംബന്ധമായ അസുഖബാധിതർ എന്നിവരെ ഡി.സി.സി.കളിലേക്കോ സി.എഫ്.എൽ.ടി.സി.കളിലേക്കോ മാറ്റും.

ശ്വാസതടസ്സം, നെഞ്ചുവേദന, സംസാരശേഷിയോ ചലനശേഷിയോ നഷ്ടമാകൽ, ബോധക്ഷയം, തളർച്ച, രക്തംകലർന്ന കഫം എന്നീ ലക്ഷണമുള്ളവർക്ക് ഉടൻ വൈദ്യസഹായം ഉറപ്പാക്കണം. ഇവരെ ആശുപത്രിയിലേക്കു മാറ്റിയെന്ന് ഉറപ്പാക്കേണ്ടതും അയൽപക്കസമിതിയാണ്.

നിയന്ത്രണവിധേയമല്ലാത്ത ജീവിതശൈലീ രോഗങ്ങളോ കിടപ്പുരോഗികളോ അല്ലാത്ത ശരിയായ മാനസികാരോഗ്യമുള്ള കോവിഡ് രോഗികളെ വീട്ടുനിരീക്ഷണത്തിൽ അനുവദിക്കും.

സമിതിയുടെ മറ്റു ചുമതലകൾ

* ദൈനംദിന നിരീക്ഷണത്തിനുപുറമേ ഹോം ഐസലേഷൻ കോവിഡ് മാനദണ്ഡപ്രകാരമാണോ എന്നു നിരീക്ഷിക്കും. ഫോൺവഴി ദിവസവും രോഗവിവരം അറിയണം.

* നേരിയ രോഗലക്ഷണമുള്ളവരുടെയും ലക്ഷണമില്ലാത്തവരുടെയും രോഗാവസ്ഥ ഓരോ 12 മണിക്കൂറിലും നിരീക്ഷിക്കും.

No comments:

Post a Comment

IRPC ലോക്കൽ തല ഗൃഹസന്ദർശനം ,23 മാർച്ച് 2025 , കൊട്ടയാട്‌

23 മാർച്ച്   2025 , കൊട്ടയാട്‌ :  ഇന്നത്തെ IRPC ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4  മണിക്ക് അവസാനിച്ചു. നരിയമ്പാറA,...