NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Monday, September 27, 2021

മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ് കോട്ടക്കടവ് മേഖല 26092021

 IRPC യുടെ മൈക്രോ പാലിയേറ്റീവ് കെയർ ക്യാമ്പ്  (എഡിഷൻ 3.0 )  കോട്ടക്കടവ് മേഖലയിൽ   26 09 2021 രാവിലെ 10 മണിക്ക്    IRPC യുടെ കൊട്ടയാട്‌  ലോക്കൽ യൂണിറ്റ് ചെയർമാൻ  വിക്രമൻ റ്റി ജി ഉദ്‌ഘാടനം ചെയ്തു .

10.30 മുതൽ 1 മണി വരെ നടന്ന വളണ്ടിയർ പരിശീലനത്തിനു   സൗമ്യ കോട്ടക്കടവ്  നേതൃത്വം നൽകി.ക്യാമ്പിൽ കോട്ടക്കടവ് മേഖലയിലെ സിന്ധു മനോജ്, മുബീന ഷഫീഖ് എന്നീ  വളണ്ടിയർമാർക്ക്  ഒരു വ്യക്തിയുടെ BMI കണ്ടുപിടിക്കുന്ന വിധം, BP ഉപകരണം ഉപയോഗിക്കുന്ന വിധം, Blood Sugar  അളക്കുന്ന വിധം, ഓക്സിമീറ്റർ ഉപയോഗിക്കുന്ന വിധം, സമ്പർക്ക രഹിത ഇൻഫ്രാറെഡ്  തെർമോ മീറ്ററിന്റെ പ്രയോഗം എന്നിവയിൽ  രണ്ട് മണിക്കൂർനേരം സൗജന്യ വിദഗ്ദ്ധപരിശീലനം നൽകി .ഇതിന്റെ ഭാഗമായി ,രജിസ്റ്റർ ചെയ്ത   29  പേർക്ക് BMI, BP, Blood Sugar, ഓക്സിജൻ അളവ് എന്നിവ സൗജന്യമായി അളന്നു കൊടുത്തു . കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു കൊണ്ട് നടത്തപ്പെട്ട  ഈ ക്യാമ്പ് കോവിഡിനോടൊപ്പം ജീവിതശൈലി രോഗങ്ങളേയും പ്രതിരോധിക്കുന്നതിനായുള്ള ശാസ്ത്ര വിജ്ഞാനം പകരുന്ന അതിപ്രധാന പരിശ്രമമായി കണക്കാക്കാം.

  രാവിലെ 10 മണിക്ക്  നടന്ന ഉദ്ഘാടന പരിപാടി യിൽ  ഗണേശൻ കെ.സി, അധ്യക്ഷത വഹിച്ചു . : സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ, സൗമ്യ കോട്ടക്കടവ് എന്നിവർ     ക്യാമ്പ് വിശദീകരണം  നടത്തി . മുബീന ഷഫീഖ്  കൃതജ്ഞത രേഖപ്പെടുത്തി .  

ക്യാമ്പ് റിപ്പോർട് :

സിന്ധു മനോജ്, മുബീന ഷഫീഖ് എന്നിവർ കൂടി പരിശീലനം പൂർത്തിയാക്കിയപ്പോൾ ഇതിനു  മുൻപു നടന്ന ക്യാമ്പുകളിൽ നിന്നും പരിശീലനം നേടിയവർ ഉൾപ്പെടെ മൈക്രോ പാലിയേറ്റിവ് പരിശീലനം നേടിയ ആറു വളന്റിയമാർ കോട്ടയാട്‌ ലോക്കലിൽ IRPC വളണ്ടിയർസേവനത്തിനു തയ്യാറായിക്കഴിഞ്ഞു . 

ഗണേശൻ കെ  സി , ബൈജു വി എന്നിവരുടെ നേതൃത്വത്തിൽ വളരെ ചിട്ടയോടെയും തിരക്കില്ലാതേയും   നടന്ന ഈ ക്യാമ്പിൽ ആകെ 29 പേർ  പങ്കെടുത്തു.സമ്പര്ക്ക രഹിത തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ് മാവ് അളന്ന ശേഷം( നോർമൽ- 98 -99 ഡിഗ്രി ഫാരൻഹീറ്റ്‌ അല്ലെങ്കിൽ 36 -37 ഡിഗ്രി സെൽഷ്യസ് )  പനി ഇല്ലാത്തവർക്ക് മാത്രമാണ് ക്യാമ്പിൽ പ്രവേശനം നൽകിയത് . 

   ക്യാമ്പ് രേഖകൾ പ്രകാരം  BP അളവ് ( NORMAL 120 -80 ) സാധാരണയിൽ കൂടുതലുള്ളവർ 8 / 29  (27.5 %) ആണ് . അതിൽ BP ഉയർന്ന അളവിലുള്ളത് 5പേർക്ക് (  ഇവർ നിർബന്ധമായും ഒരു ഡോക്ടറെ ഉടൻ കാണണം  എന്നു നിർദ്ദേശം നൽകിയിട്ടുണ്ട് . ); 

പ്രമേഹ സാധ്യത (BLOOD GLUCOSE NORMAL 70-140) ഉള്ളവർ 7/29 ( 24.1 % )  പേർ  , ഇവരിൽ ഗ്ലൂക്കോസ് ഉയർന്ന തോതിലുള്ളവർ 3 (ഇവർ ഉടൻ  ഡോക്ടറെ കാണണം / മരുന്നു മുടങ്ങാതെ കഴിക്കണം എന്നു നിർദ്ദേശം നൽകി  ); 

ഭാര ഉയര അനുപാതം( BMI -നോർമൽ 19-24)  സാധാരണമല്ലാതെയുള്ളവർ : 12 / 29 ( 41.37 %) ; അമിതഭാരം - 4,  കൂടിയ അമിതഭാരം - 2 ( ഇവരിൽ ഒരാൾക്ക് BP കൂടുതലാണ്); ഭാരക്കുറവ് - 1 ; ഗുരുതരമായ ഭാരക്കുറവ് - 5 ( ഇവരിൽ 3 പേർക്ക് BP കൂടുതലാണ് ).  - CKR

  കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന്റെ മുഴുവൻ ശ്രദ്ധയും ഫലപ്രദമായി ഉപയോഗിക്കുന്ന ഈ കാലത്തു കേരളത്തിലെ ജീവിത ശൈലീ രോഗ സാധ്യത  ദേശീയ ശരാശരി( BP-1/4 ;25 % ,DIABETIS- 1/6; 16.6% ) യേക്കാൾ ഉയർന്നു നിൽക്കുന്നതായി ഈ ക്യാംപിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠനം തെളിയിക്കുന്നു . IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ് ഇതിനകം നരിയൻ ൻപാറ, കൂളാമ്പി മേഖലകളിൽ നടത്തിയ ക്യാമ്പുകളിൽ നിന്നുള്ള ഡാറ്റയും ജീവിത ശൈലീ രോഗങ്ങളിൽ ആശങ്കാജനകമായ  വ്യതിയാനങ്ങൾ സൂചിപ്പിക്കുന്നു  .  ഈ രംഗത്ത് കൂടുതൽ വ്യാപകമായി ക്യാമ്പുകളും തുടർ  പഠനങ്ങളും  ആരോഗ്യ  വകുപ്പിൻറെ അടിയന്തിര ഇടപെടലുകളും ആവശ്യമാണ് .-കൺവീനർ , IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ്  27092021 

************************************************

മറ്റു ക്യാംപുകളുടെ റിപ്പോർട്ടുകൾക്കു ഇവിടെ ക്ലിക്കുക  






OTHER CONTENTS

POSTS 

മദ്യപാനത്തിന്റെ ഒരു ഇരയുടെ പുനരധിവാസം




No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...