ലളിതം ഉദാത്തം : ആലക്കോട് കുറ്റിപ്പുഴയിൽ ഈയിടെ നിര്യാതരായ കാരന്താനത്ത് നീലകണ്ഠ പിള്ള , തങ്കമ്മ എന്നിവരുടെ മരണാനന്തരച്ചടങ്ങുകൾ കോവിഡ് കാല നിയന്ത്രണങ്ങളുടെ ഭാഗമായി ലളിതമായി നിർവഹിക്കപ്പെട്ടു. അതോടൊപ്പം കാരന്താനത്ത് കുടുംബാംഗങ്ങൾ IRPC കൊട്ടയാട് ലോക്കൽ യൂനിറ്റിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസഹായവും നൽകി. ധനസഹായം IRPC യൂനിറ്റിനു വേണ്ടി ചെയർമാൻ വിക്രമൻ ടി. ജി ഏറ്റുവാങ്ങി. IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് അംഗങ്ങൾ ആയ രാമകൃഷ്ണൻ എ.ജി, വിപിൻ ഭാസ്കരൻ, രാധാകൃഷ്ണൻ സി.കെ , കാരന്താനത്ത് കുടുബാംഗങ്ങളായ രാധാകൃഷ്ണൻ,സതീഷ് കുമാർ, സുലോചന തുടങ്ങിയവർ പങ്കെടുത്തു. പരേതർക്ക് IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് ആദരാഞ്ജലികൾ അർപ്പിക്കുകയും ആലക്കോട് കൊട്ടയാട് മേഖലയിൽ IRPC നടത്തുന്ന പ്രവർത്തനങ്ങൾക്ക് കാരന്താനത്ത് കുടുoബാംഗങ്ങൾ നൽകുന്ന അകമഴിഞ്ഞ പിന്തുണയിൽ സന്തോഷം രേഖപ്പെടുത്തുകയും ചെയ്യുന്നു. DYFI / IRPC വളണ്ടിയർമാരാണ് ഇവരുടെ ശവസംസ്കാരച്ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നിർവഹിച്ചത്.മേഖലയിൽ നിന്നും IRPC ക്കു ലഭിക്കുന്ന ആദ്യത്തെ സാമ്പത്തിക സഹായം ആണ് ഇത്.
WHAT IS I R P C ? എന്താണ് IRPC ? എന്നറിയാൻ ഇവിടെ ക്ലിക്കുക
- കൺവീനർ, IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.
No comments:
Post a Comment