നെല്ലിക്കുന്ന് IRPC തല ഗൃഹ സന്ദർശനം 17 01 2022 (കൊ ട്ടയാട് ലോക്കൽ യൂണിറ്റ് )
17 01 2022 : 12 PM - 1.30 PM : ഓമന(ചക്കി) കണ്ണാ എന്ന വ്യക്തിക്ക് വാക്കർ എത്തിച്ചു കൊടുക്കുകയും സമീപപ്രദേശത്തെ 3 വീടുകൾ സന്ദർശിക്കുകയും ചെയ്തു . ഓമന ചാമൻ , ഇബ്രാഹിം (70 ) നെല്ലിക്കുന്ന് , വർക്കി (80) മൊറാനി , അബ്ദുള്ള നെല്ലിക്കുന്ന് ( 77 )എന്നിവരെയാണ് സന്ദർശിച്ചതു .ഉപഹാരമായി പുതപ്പുകൾ നൽകി .ചെലവ് 760 രൂപ +എണ്ണ ചെലവ് 500 രൂപ . ( ഇന്നലെ 400 രൂപ ) വിക്രമൻ റ്റി ജി , ബാബു കെ എ ,തങ്കച്ചൻ നെല്ലിക്കുന്ന് , സീ . കെ രാധാകൃഷ്ണൻ എന്നിവർ ഇന്നത്തെ പ്രവർത്തനത്തിൽ പങ്കെടുത്തു .നെല്ലിക്കുന്ന് ബ്രാഞ്ചിൽ നിന്നും പങ്കാളിത്തം നന്നേ കുറവാണ് . തങ്കച്ചൻ നെല്ലിക്കുന്ന് മാത്രമേ പ്രവർത്തനത്തിന് ലഭ്യമായുള്ളൂ . സ്പോന്സര്ഷിപ്പും സഹകരണവും ഇല്ല . നേരത്തെ സഹകരിച്ചു കൊണ്ടിരുന്ന ബേബി നെല്ലിക്കുന്ന് ഒരു വീട്ടിൽ മാത്രം പങ്കെടുക്കുകയും വിവരങ്ങൾ നേരത്തെ അറിഞ്ഞില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു. 340 വീടുകൾക്ക് ഒരു ബ്രാഞ്ച് എന്നതാണ് സ്ഥിതി . സഹായം ആവശ്യമുള്ള രോഗികൾ കൂടുതൽ ഉണ്ടെങ്കിലും പ്രവർത്തനത്തിന്റെയും പങ്കാളിത്തത്തിന്റേയും പോരായ്മ കൊണ്ട് കൃത്യമായി റിപ്പോർട് ചെയ്യപ്പെടുന്നില്ല .പൊതു പ്രസ്ഥാനത്തിന്റെ ശ്രദ്ധ അടിയന്തിരമായും കൂടുതൽ പതിയേണ്ട മേഖലയാണ്. ഭൂമിശാസ്ത്രപരമായി നെടും കുത്തനെ കിടക്കുന്ന പ്രദേശം.ഒറ്റപ്പെട്ട വീടുകൾ . കുത്തനെയുള്ള ,കല്ലും ചരലും മൂടിയ നടപ്പുവഴികൾ. പല വീടുകളിലും കുടിവെള്ളം കിട്ടാനും പ്രയാസം .പൊതുവെ വലതുപക്ഷ ചിന്താഗതിക്കാർക്കു സ്വാധീനം കൂടുതലുള്ള പ്രദേശം.എങ്കിലും സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള വീടുകൾ കൂടുതൽ. ക്ഷേമ പെൻഷനുള്ളത് കിട്ടുന്നത് കൊണ്ടുമാത്രം കഴിഞ്ഞു കൂടുന്നവർ.മാസം 3000 രൂപയോളം മരുന്നിനു ചിലവാകേണ്ടി വരുന്ന കുടുംബങ്ങളുമുണ്ട് .വർക്കി ചേട്ടൻ ഹൃദയ രോഗത്തിന് ചികിത്സയിലാണ് .മരുന്ന് തീർന്നു .ഈ രണ്ട് ദിവസമായി ദേഹം വിറയലാണ് .ഇന്ന് ആശുപത്രിയിൽ പോകാൻ ഓട്ടോ വരാൻ പറഞ്ഞിട്ടുണ്ട് . 200 മീറ്റർ കുത്തനെയുള്ള നടവഴി ഇറങ്ങി വേണം ഈ രോഗി ആശുപത്രിയിൽ എത്താൻ .ഓട്ടോക്കൂലി തന്നെ 500 രൂപയാകും .ഇപ്പോൾ സ്ഥിരമായി കോപ്പറേറ്റീവ് ആശുപത്രിയിലാണ് കാണിക്കുന്നത് . ഇങ്ങനെയുള്ളവർക്കു സൗജന്യ വാഹന സഹായം , വളണ്ടിയർ സഹായം , മരുന്നിനു സ്‌പോൺസർഷിപ് ഒക്കെ ബ്രാഞ്ച് തലത്തിൽ ആലോചിക്കേണ്ടതാണ് .IRPC ലോക്കൽ യൂണിറ്റിന്റെ പൊതുഫണ്ടിൽ നിന്നും തുക എടുത്താണ് 2 ദിവസത്തെ സന്ദർശന ങ്ങൾക്കു (ഉപഹാരം ,എണ്ണച്ചിലവ് ) ചെലവ് കണ്ടെത്തിയത് . ഇതിന്റെ ഒരു ഭാഗമെങ്കിലും ബ്രാഞ്ച് വഹിക്കേണ്ടതാണ് .അല്ലെങ്കിൽ ഇത്തരത്തിലുള്ള ബ്രാഞ്ചുകൾക്കായി പ്രത്യേക സ്‌പോൺസർഷിപ് സ്കീമുകൾ ജില്ലാതലത്തിലോ / ഏരിയ തലത്തിലോ ആവിഷ്ക്കരിക്കേണ്ടതുണ്ട് .-കൺവീനർ
No comments:
Post a Comment