NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Monday, January 17, 2022

നെല്ലിക്കുന്ന് ഗൃഹ സന്ദർശനം : 16 01 2022 12 .30 pm -2 pm

 നെല്ലിക്കുന്ന്  ഗൃഹ സന്ദർശനം : 15 01 2022 12 .30 pm -2 pm 

നെല്ലിക്കുന്ന് - (കിടപ്പു രോഗി - 4  ,കൊറോണക്കു ശേഷമുള്ള പ്രശ്നങ്ങൾ - 1 ;)

 ചെമ്പമാക്കൽ സരോജിനി 80( Blind), കദളിമറ്റം ചാക്കോ 70 ( Heart Surgery ) , ഓമന കണ്ണാ 70(കൊറോണ വന്നത് ), മറിയാമ്മ കാപ്പിയിൽ 90, വർക്കി കിഴക്കേപ്പറമ്പിൽ 71 (പക്ഷാഘാതം) എന്നിവരെ കോവിഡ്  പ്രോട്ടോകോൾ പാലിച്ചു  കൊണ്ട് സന്ദർശിച്ചു സാന്ത്വന വാക്കുകൾ കൈമാറി . 2 പുതപ്പുകൾ  /   പഴങ്ങളുടെ 3 കിറ്റ്കൾ  എന്നിവ ഉപഹാരങ്ങളായി നൽകി  . (കിടപ്പു രോഗി - 4  ,കൊറോണക്കു ശേഷമുള്ള പ്രശ്നങ്ങൾ - 1 ;) 

തങ്കച്ചൻ നെല്ലിക്കുന്ന് ,വിക്രമൻ ടി ജി , സി കെ രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു . സാമ്പത്തിക  ചെലവ്   സി കെ രാധാകൃഷ്‌ണൻ  സ്പോൺസർ ചെയ്തു .ഹിൽ ടോപ് മേഖലയിൽ മേലേരംതട്ടു,മാന്തട്ടു,മൊറാനി ഹിൽടോപ്  തുടങ്ങിയ സ്ഥലങ്ങളിലെ  കുത്തനെയുള്ള റോഡുകളിലൂടെ ഇവരുടെ വീടുകളിലേക്കുള്ള യാത്ര സാഹസികമാണ് . 






ഓമന കണ്ണാ എന്ന വ്യക്തിക്ക് ഒരു വാക്കറിന്റെ ആവശ്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടു .കൂടാതെ അവർക്കു വില കൂടിയ ഒരു മരുന്ന് കിട്ടാതെയുണ്ട് എന്നും പറഞ്ഞു .ആ മരുന്നിന്റെ പേര് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല .അത് കണ്ടു പിടിച്ചു അറിയിക്കാൻ മകളെ ചുമതലപ്പെടുത്തി .

17 01 2022 : ഓമന(ചക്കി) കണ്ണാ എന്ന വ്യക്തിക്ക് വാക്കർ എത്തിച്ചു കൊടുക്കുകയും സമീപപ്രദേശത്തെ 3 വീടുകൾ സന്ദർശിക്കുകയും ചെയ്തു . ഓമന ചാമൻ , ഇബ്രാഹിം 70  നെല്ലിക്കുന്ന് , വർക്കി 80 മൊറാനി , അബ്ദുള്ള നെല്ലിക്കുന്ന് ( 77 )എന്നിവരെയാണ് സന്ദർശിച്ചതു . വിക്രമൻ റ്റി ജി , ബാബു കെ എ ,തങ്കച്ചൻ നെല്ലിക്കുന്ന് , സീ . കെ രാധാകൃഷ്ണൻ എന്നിവർ ഇന്നത്തെ പ്രവർത്തനത്തിൽ പങ്കെടുത്തു .ഭൂമിശാസ്ത്രപരമായി നെടും കുത്തനെ കിടക്കുന്ന പ്രദേശം .കുടിവെള്ളം കിട്ടാനും പ്രയാസം .പൊതുവെ വലതുപക്ഷ ചിന്താഗതിക്കാർക്കു സ്വാധീനം കൂടുതലുള്ള പ്രദേശം .












No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...