HELPDESK 22.11.2021
IRPC കൊട്ടയാട് യൂണിറ്റ് CPM ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ടു ജീവിതശൈലീ രോഗ പരിശോധനയും ഹെൽപ്‌ഡെസ്‌കും ഏർപ്പാടാക്കി .
22.11.2021 ന് ആലക്കോട് ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് IRPC helpdesk സൗകര്യവും ജീവിത ശൈലി രോഗ മുന്നറിയിപ്പു പരിശോധനയും ഏർപ്പെടുത്തി. സമ്മേളന പ്രതിനിധികൾക്ക് സൗജന്യമായി ബിപി, ബ്ലഡ് ഗ്ലൂക്കോസ്, രക്തത്തിലെ ഓക്സിജൻ സാന്ദ്രത എന്നിവ പരിശോധിക്കാനും ഭാരം അളക്കാനും വേണ്ട സൗകര്യവുമേർപ്പെടുത്തിയിരുന്നു. 53 പേർ പരിശോധനക്കു വിധേയരായി IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് 2021 മെയ് മാസം മുതൽ നടത്തിവന്ന മൈക്രോ പാലിയേറ്റീവ് കെയർ പരിശീലന ക്യാമ്പുകളിലും ജീവിത ശൈലി രോഗ പരിശോധന ക്യാമ്പുകളിലും പങ്കെടുത്ത് പരിശീലനം നേടിയ വളണ്ടിയർമാരാണ് ഇവിടെ വിവിധ പരിശോധനകൾ നടത്തിയത്. മയ്യിൽ PHC പാലിയേറ്റീവ് കെയർ നഴ്സ് സൗമ്യ മനോജ് നേതൃത്വം നൽകി. ഗണേശൻ കോട്ടക്കടവ്, സൗമ്യ നരി യമ്പാറ ,ശോഭ നരി യമ്പാറ , മുബീന കോട്ടക്കടവ്, സിന്ധു കോട്ടക്കടവ് തുടങ്ങിയവർ വളണ്ടിയർമാരായി സേവനമനുഷ്ഠിച്ചു.
IRPC ജില്ലാ രക്ഷാധികാരി പി .ജയരാജൻ, ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇ പി ജയരാജൻ ഏരിയാ സെക്രട്ടറി ബാബുരാജ് തുടങ്ങിയ നേതാക്കന്മാർ നമ്മുടെ യൂനിറ്റിന്റെ Help Desk ൽ പരിശോധനക്കു വിധേയരായി. മുൻ എം.പി ശ്രീമതി ടീച്ചർ Help Desk സന്ദർശിച്ചു.
No comments:
Post a Comment