NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Wednesday, December 29, 2021

പാലിയേറ്റീവ് കെയർ സന്ദേശവുമായി മറ്റുവേദികളിൽ

ക്രിസ്മസ് അവധിക്കാലത്തും IRPC യുടെ പാലിയേറ്റീവ് കെയർ സന്ദേശവുമായി കൊട്ടയാടു യൂണിറ്റിന്റെ പ്രവർത്തകർ  മറ്റുവേദികളിൽ  നേതൃത്വപരമായ പ്രവർത്തനങ്ങളിൽ  പങ്കെടുത്തു .


സൗമ്യ മോഹനൻ 







ഗ്രൂപ്പ്‌ അംഗം  സൗമ്യ മനോജ്‌ ന് N S S ഗ്രൂപ്പിന്റെ  ആദരം


കൺവീനർ സി കെ രാധാകൃഷ്ണൻ - 








കാസർഗോഡ് ജില്ലയിൽ വരക്കാട്  ഹയർ സെക്കണ്ടറി സ്‌കൂൾ  നാഷനൽ സർവീസ് സ്കീം വേദിയിൽ ശാസ്ത്രം നിത്യജീവിതത്തിൽ എന്ന  ഒരു സെഷനു നേതൃത്വം നൽകി 27/ 12 / 2021 AN. സോപ്പു നിർമാണം, ലോഷൻ നിർമ്മാണം, BP പരിശോധിക്കുന്ന വിധം,ഓക്സിമീറ്റർ ഉപയോഗം , IRPC,പാലിയേറ്റീവ് കെയർ, ജീവിത ശൈലി രോഗങ്ങൾ, നിത്യജീവിതത്തിൽ ശാസ്ത്രത്തിന്റെ സ്ഥാനം ഒക്കെ ചർച്ചാ വിഷയമായി.

NOTE : SOAP നിർമ്മാണ പരിശീലനം, ലോഷൻ നിർമ്മാണ പരിശീലനം ആവശ്യമുള്ള യൂനിറ്റുകൾ ( ക്ലബ് /കുടുംബശ്രീ / IRPC ബ്രാഞ്ച് തലം) വിവരമറിയിക്കുക. 9447739033.

സാമ്പത്തിക സാധ്യതകൾ : സോപ്പ്. kit 80 രൂ, വെളിച്ചെണ്ണ 1 kg - 180-190 രൂ, ലോഷൻ കിറ്റ് - 250 രൂ. മൊത്തം 520 രൂ. + പരിശീലനത്തിനുള്ള പ്രതിഫലം 100 രൂ= 620 രൂ. പരിപാടിയിൽ 20 സോപ്പുകളും . 12 ലിറ്റർ ലോഷനും നിർമ്മിക്കപ്പെടും. മാർക്കറ്റ് വില നോക്കിയാൽ സോപ്പിന്റെ വില = 20 x 20 = 400 രൂ , ലോഷന്റെ വില = 12 x 30 രൂ (മിനിമം) 360 രൂ . ആകെ 760രൂ  നടത്തിപ്പുകാർക്ക് ബാക്കി 140 രൂ (മിനിമം).വെളിച്ചെണ്ണ വിലക്കുറവിലോ സ്പോന്സര്ഷിപ്പിലോ സംഘടിപ്പിച്ചാൽ വരുമാനം ഇതിലും കൂട്ടാം .


ചെറുകിട സോപ്പ് , ലോഷൻ നിർമാണം എങ്ങിനെ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...