NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Sunday, December 19, 2021

പ്രതിവാര പ്രവർത്തന റിപ്പോർട് 19 12 2021

പ്രതിവാര പ്രവർത്തന റിപ്പോർട്  12 12 2021-19 12 2021

13 12 2021 : ഹോപ്പ് പാലിയേറ്റിവ്‌ കെയർ സമിതിയുമായി സഹകരിച്ചു നരിയാൻപാറയിലെ ജോസ് കണ്ണാടിപ്പാറയുടെ ബന്ധുവിന് മടക്കുന്ന ബെഡ് ഏർപ്പാടാക്കി കൊടുത്തു .

15 12 2021 ഗൃഹസന്ദര്ശനങ്ങൾ :   ജനുവരി 15 പാലിയെറ്റിവ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ചുതലത്തിൽ ഗൃഹസന്ദര്ശനങ്ങൾ നടത്തി .മൊറാനി ,ഒറ്റമുണ്ട ,നെല്ലിക്കുന്ന് മേഖലയിൽ നിന്നും റിപ്പോർട്ടുകൾ ഇല്ല .മറ്റു ബ്രാഞ്ചുകളിൽ കാര്യമായ പ്രവർത്തനം നടന്നിട്ടുണ്ട് . കൂളാമ്പിയിൽ ഒരു കിടപ്പു രോഗിക്ക് ഒരു ഫാനിൻറെ ആവശ്യകത കണ്ടെത്തി .നരിയാൻപാറ ഒരു രോഗിക്ക് ഒരു റേഡിയോ കിട്ടിയാൽ കൊള്ളാമെന്നു ണ്ട് .

വിശദമായ റിപ്പോർട്ടിന് ഇവിടെ ക്ലിക്കുക 


17.12.2021 : ആലക്കോട്  സോൺ മീറ്റിംഗിൽ വിക്രമൻ ടി ജി , സി കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു .ലോക്കലിലെ പ്രവർത്തന ങ്ങളും ആവശ്യങ്ങളും സി കെ രാധാകൃഷ്ണൻ റിപ്പോർട് ചെയ്തു .

വിശദമായ റിപ്പോർട്ടിന് ഇവിടെ ക്ലിക്കുക 


19 12 2021 കോട്ടക്കടവ് ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്ര ത്തിൽ

1 .കരുവഞ്ചാൽ  കോട്ടക്കടവിൽ IRPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റേയും കോട്ടക്കടവ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റേയും  നേതൃത്വത്തിലുള്ള  ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്ര ത്തിൽ പ്രതിമാസ സൗജന്യ പരിശോധനക്കുള്ള  സ്ഥിരം സംവിധാനവും  പരിശോധനകാർഡ് വിതരണവും പ്രവർത്തനം തുടർന്നു .31 പേർ പരിശോധനയിൽ പങ്കെടുത്തു.





 2 .കോട്ടക്കടവിൽ പാലിയേറ്റീവ് ഗൃഹസന്ദർശനം നടത്തി . ബിപി , ബ്ലഡ് ഗ്ളൂക്കോസ് , ഓക്സിമീറ്റർ പരിശോധന നടത്തി .(സജീവൻ , അദ്ദേഹത്തിൻ്റെ 'അമ്മ എന്നിവരെയാണ് പരിശോധിച്ചത് )



3 .പുതുതായി ഒരു  വളന്റിയർ (സരിതാ കൃഷ്ണൻ ) കൂടി പ്രാഥമിക പരിശീലനം നേടി .


4 .നേത്ര രോഗപരിശോധനാക്യാമ്പിന്റെ മുന്നൊരുക്കങ്ങൾ ചെയ്തു . പരിസരശുചീ കരണം,ബാനർ കെട്ടൽ , പ്രോഗ്രാം നോട്ടീസ് പ്രിന്റിംഗ്  തുടങ്ങിയവ ചെയ്തു  .

5 .കൃത്രിമക്കാലുകൾ സൗജ ന്യമായി ലഭ്യമാക്കാനുള്ള ലയൺസ്  ക്ലബ്ബിന്റെ പ്രോഗ്രാം കോട്ടക്കടവിലെ കൃത്രിമ ക്കാൽ ആവശ്യമുള്ള വ്യക്തിയുടെ കുടുംബത്തെ അറിയിച്ചു .

























No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...