NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Sunday, December 19, 2021

20 12 2021 സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്


നേത്ര പരിശോധന ക്യാമ്പിന്റെ തുടർ പ്രവർത്തനമായി 25 O2 2022 


സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് റിപ്പോർട്ട് 20 12 2021 

ണ്ണൂർ ജില്ലാ  ഗവ. ഹോസ്പിറ്റലിന്റെ സഞ്ചരിക്കുന്ന നേത്ര വിഭാഗ യൂണിറ്റ് കോട്ടക്കടവ് സ്റ്റാർസ് ആർട്സ് സ്പോർട്സ് ക്ലബ്ബ്IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് കോട്ടക്കടവ് സ്റ്റാർസ് ക്ലബ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീമതി പ്രേമലത.പി ഉദ്‌ഘാടനം ചെയ്തുണ്ണൂർ ജില്ലാ  ഗവ. ഹോസ്പിറ്റലിന്റെ സഞ്ചരിക്കുന്ന നേത്ര വിഭാഗ യൂണിറ്റ് കോട്ടക്കടവ് പോലെയുള്ള നഗരങ്ങളിൽ നിന്നും വിദൂരവുംചികിത്സ സൗകര്യം കുറഞ്ഞതുമായ മേഖലകളിൽ സൗജന്യ നേത്ര ചികിത്സാ  സൗകര്യം ലഭ്യമാക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നു ശ്രീമതി പ്രേമലത.പി ഉൽഘാടന പ്രസംഗത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി . പുരോഗമന പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് നടത്തിവരുന്ന പ്രവർത്തനങ്ങളെ വൈസ് പ്രസിഡണ്ട് അഭിനന്ദിച്ചു .


IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് ചെയർമാൻ ശ്രീ വിക്രമൻ ടി ജി അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത് മെമ്പർമാർ  ആലീസ് ജോസഫ് ,രജിത സി എം ,ഗണേശൻ കോട്ടക്കടവ് ,സൗമ്യ മനോജ് തുടങ്ങിയവർ ആശംസകൾ നേർന്നു .ജില്ലാ ഒപ്താൽമിക് കോഓർഡിനേറ്റർ ശ്രീലത എം എം ക്യാമ്പ് വിശദീകരണം നടത്തി .ഒഫ്ത്താൽമിക് സർജൻ ഡോ .സന്ധ്യ റാം നേത്ര സംരക്ഷണ ക്ലാസ് എടുത്തു .ക്യാമ്പിൽ എഴുപത്തിയഞ്ചോളം ആളുകൾക്കു  സൗജന്യ നേത്ര പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു . 11 പേർക്കു ശസ്ത്രക്രിയയുടെ ആവശ്യമുണ്ടെന്നു കണ്ടെത്തി .(updated 0n 21/12/2021)


(click here for more pictures കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്കുക )


IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് കൺവീനർ സി കെ രാധാകൃഷ്ണൻ , വളണ്ടിയര്മാരായ സിന്ധു കോട്ടക്കടവ് , ബൈജു കോട്ടക്കടവ് ,ദിപിൻ കോട്ടക്കടവ് ,ശ്രെയസ് അയൽകൂട്ടം പ്രവർത്തകർ ,കോട്ടക്കടവ് അങ്കണവാടി ജീവനക്കാർ  തുടങ്ങിയവർ ക്യാമ്പ് സംഘാടനത്തിന്  പിന്തുണ നൽകി .

    വിഡിയോകൾ കാണാൻ ഇവിടെ ക്ലിക്കുക class video 1.... inauguration video 2



                   









Programme Notice

***************



അറിയിപ്പ് :

കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ ക്യാമ്പ് ബുക്ക് ചെയ്യുന്നതിന് ഈ നമ്പറിൽ വിളിക്കുക : 

ഡോ .ശ്രീലത  ,കോഓർഡിനേറ്റർ ,

കണ്ണൂർ ജില്ലാ  ഗവ. ഹോസ്പിറ്റലിന്റെ സഞ്ചരിക്കുന്ന നേത്ര വിഭാഗ യൂണിറ്റ്

ഫോൺ :9497103121    

********************

No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...