NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Saturday, December 11, 2021

10.12.2021 ന് ചേർന്ന കമ്മിറ്റി തീരുമാനങ്ങൾ:

 10.12.2021 ന് ചേർന്ന കൊട്ടയാട്‌  IRPC ലോക്കൽ കമ്മിറ്റി തീരുമാനങ്ങൾ:

 (1 ) പാലീയേറ്റീവ് കെയർ ദിന ഗൃഹസന്ദർശത്തിന്റെ ഭാഗമായി Dec 15 ന് എല്ലാ ബ്രാഞ്ചുകളിലും  കിടപ്പു രോഗികളെ  വീട്ടിൽ ചെന്നു കാണുകയും വിവരങ്ങൾ ശേഖരിക്കുകയും വേണം. ഈ വർഷത്തെ ഇതു വരെയുള്ള സന്ദർശനങ്ങളിൽ പുതപ്പു പോലെയുള്ള ഉപഹാരങ്ങൾ ഒന്നും നൽകാത്ത വീടുകളാണെങ്കിൽ, ബ്രാഞ്ച് തലത്തിൽ തന്നെ സ്പോൺസറെ കണ്ടെത്തി ,ഒരു ചെറിയ ഉപഹാരമെങ്കിലും നൽകേണ്ടതാണ്.

 (2) സന്ദർശന സമയത്ത് വീടുകളിൽ നിന്നും ശേഖരിക്കാനുള്ള വിവരങ്ങൾ ഈ കുറിപ്പിന്റെ അവസാന ഭാഗത്ത്‌ ചേർക്കുന്നതാണ്.

 (3) എല്ലാ ബ്രാഞ്ചിലും 10 സംഭാവനപ്പെട്ടികൾ കൂടി വെക്കേണ്ടതാണ്. പെട്ടികൾ ലോക്കൽ തലത്തിൽ എത്തിച്ചു തരുന്നതാണ്.

 (4) അരങ്ങം ഉത്സവവുമായി ബന്ധപ്പെട്ട് IRPC help Desk ഫലപ്രദമായി പ്രവർത്തനം നടത്താൻ വേണ്ട വളണ്ടിയർമാരെ ലോക്കലിൽ നിന്നും നൽകുന്നതാണ്. എല്ലാ ദിവസങ്ങളിലും 7 മണി മുതൽ 10 മണി വരെയും ഇവിടെ വളണ്ടിയർമാർ ഉണ്ടാകേണ്ടതാണ്. ഇതിന്റെ ക്രമീകരണം സോണൽ തലത്തിലാണ് നടക്കുന്നത്. അവർ ഈ പ്രവർത്തനത്തിൽ ആരോഗ്യ വകുപ്പിന്റെ സഹായo കൂടി ഉറപ്പു വരുത്തുന്നതാണ്. ലോക്കലിൽ നിന്നുള്ള വളണ്ടിയർമാർക്കുള്ള  ബാഡ്ജ് ലോക്കൽ തലത്തിൽ നേരത്തേ തയ്യാറാക്കി നൽകേണ്ടതാണ്.

 (5) കോട്ടക്കടവ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും കണ്ണൂർ ജില്ലാ ഗവ. ആശുപത്രിയുടെ മൊബൈൽ നേത്ര പരിശോധനാ സംവിധാനത്തിന്റെയും ആഭിമുഖ്യത്തിൽ Dec 20 ന് നടത്തുന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പിന്  വളണ്ടിയർമാരെ നൽകുന്നത് ഉൾപ്പെടെ നടത്തിപ്പിന്  ആവശ്യമായ സഹകരണം നൽകാൻ തീരുമാനിച്ചു. ക്യാമ്പിലേക്ക് ഓരോ ബ്രാഞ്ചിൽ നിന്നും 5-10 പേരെ നേത്രരോഗ പരിശോധനക്കായി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കേണ്ടതാണ്.അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗണേശൻ പി ( കോട്ടക്കടവിനെ ) എത്രയും പെട്ടെന്ന് അറിയിക്കേണ്ടതാണ്.

(6) ജീവിത ശൈലി രോഗ പരിശോധനാ ക്ലിനിക്കുകൾ എല്ലാ ബ്രാഞ്ചുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി വളണ്ടിയർ പരിശീലനം ഇതേ വരെ നടക്കാത്ത ബ്രാഞ്ചുകളിൽ  എത്രയും പെട്ടെന്ന് നടത്താൻ തീരുമാനിച്ചു. കോട്ടക്കടവിൽ Dec 19 ന് പ്രതിമാസ ക്ലിനിക്ക് പ്രവർത്തനം തുടരുന്നതാണ്.

 (7) നരിയമ്പാറയിൽ  കാൻസർ രോഗിയായ കുട്ടിയുടെ ( C/O എടശ്ശേരി സരോജിനി ) ചികിത്സക്കായുള്ള തിരുവനന്തപുരം യാത്രയുടെ ചിലവ് കണ്ടെത്തുന്ന കാര്യം ചർച്ച ചെയ്തു.കുട്ടിയുടെ വീട് സന്ദർശിച്ച് പ്രശ്നം വിലയിരുത്തി വേണ്ടുന്നത് ചെയ്യാൻ കൺവീനറേയും ശ്രീ ബാബു കീച്ചറയേയും ചുമതലപ്പെടുത്തി.

(8) പാലിയേറ്റീവ് ഗൃഹസന്ദർശനങ്ങൾ ഇനി മുതൽ ബ്രാഞ്ച് തലത്തിൽ മാസത്തിൽ ഒരു തവണ നിർബന്ധമായും നടത്തേണ്ടതാണ്.

 മറ്റു വിവരങ്ങൾ:

 (9) Dec 17 ന് സോണൽ വിവരശേഖരണത്തിനായി ജില്ലാ സെക്രട്ടറി നേരിട്ട് എത്തുന്നതാണ്.

(10) ജീവിത ശൈലി രോഗ ക്ലിനിക്കുകൾ നടത്തുമ്പോൾ അതതു ബ്രാഞ്ചിൽ ഓരോ വ്യക്തിക്കും പരിശോധന ഫലങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന Health  Card കൾ  വിതരണം ചെയ്യേണ്ടതാണ് 

(11) ആയുർവേദ മേഖലയുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് കെയറിലേക്ക് സഹായങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കേണ്ടതാണ്.

********************************************************************

ശ്രീ ടി ജി വിക്രമൻ (അധ്യക്ഷൻ )സോണൽ തീരുമാനങ്ങൾ റിപ്പോർട് ചെയ്തു . ചർച്ചയിൽ പി ആർ , വിപിൻ നരിയംപാറ  ,സുമിത്രൻ മോറാനി   , ബാബു  കെ നരിയൻപാറ  , സജീവൻ കാവുങ്കുടി , ബിജിത കൂളാമ്പി  തുടങ്ങിയവർ പങ്കെടുത്തു .രാമകൃഷ്ണൻ എ ജി , ഗണേശൻ പി , മാത്യു എം ജെ , രാധാകൃഷ്ണൻ ഒറ്റമുണ്ട എന്നിവർ പങ്കെടുക്കുന്നതിൽ അസൗകര്യം അറിയിച്ചിരുന്നു .ഒറ്റമുണ്ട , നെല്ലിക്കുന്നു ബ്രാഞ്ചുകളിൽ നിന്നും പ്രാതിനിധ്യ പങ്കാളിത്തം ഉണ്ടായില്ല .ഓഫ് ലൈൻ മീറ്റിംഗിൽ പത്തു പേരാണ് പങ്കെടുത്തത് .

************

ആയുർവേദ മേഖല : Contact no.DOCTOR SHAJU -9400114104



No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...