NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Sunday, December 19, 2021

17 12 2021: സോണൽ യോഗം

 17 12 2021: സോണൽ കണ്ട്രോൾ ഗ്രൂപ്പിന്റെയും കൺവീനർമാരുടേയും യോഗം 

ജില്ലാ കമ്മിറ്റീ നിർദ്ദേശങ്ങൾ  :

*വനിതാ കേഡർമാരുടെ  കുറവ്  നികത്തണം 

**ഗൃഹസന്ദർശനം കാര്യക്ഷമ മാകേണ്ടതുണ്ട് .പ്രതിമാസം 2 ആഴ്ചയിൽ 1 തവണ ചെയ്യണം .

***ജനുവരി 15 ഓടെ കിടപ്പു രോഗികൾ ഉള്ള മുഴുവൻ വീടുകളും കയറണം .

**കിടപ്പു രോഗികളുടെ ലിസ്റ്റ് പുതുക്കണം .

***വിതരണം ചെയ്യുന്ന സർവ്വേ ഫോം  സന്ദർശന  വേളയിൽ പൂരിപ്പിച്ചു ജനുവരി 10 ന് ജില്ലയിൽ കിട്ടണം 

***സോണിനു സ്വന്തമായി വാഹനം സംഘടിപ്പിക്കണം .ഓംനി വാൻ ആകാം 

***irpc ക്കുള്ള  സംഭാവന ഫണ്ടുകൾ/ ചെക്ക്  മുഴുവൻ ജില്ലാസമിതിക്കുള്ളതാണ് .

(ചർച്ചാ  വേളയിൽ ഈ തീരുമാനത്തിന്റെ  പ്രായോഗിക പ്രശ്നങ്ങൾ ശ്രദ്ധയിൽ പ്പെടുത്തി.)

***ഹുണ്ടിക പെട്ടി വരവിന്റെ  25 ശതമാനം ജില്ലക്ക് ലഭിക്കണം .

****ഡിസംബർ 25 നുള്ളിൽ ഹുണ്ടിക പെട്ടി വരവിന്റെ  വിഹിതം ജില്ലയിൽ തരണം .

***ഉണർവ് പുനരാരംഭിക്കണം (ആലക്കോട് 3 കേന്ദ്രങ്ങളിൽ നടക്കുന്നു )

*** coop ആശുപത്രിയിൽ 3 bed കിടത്തി പരിചരണത്തിന് മാറ്റിവെക്കുന്ന രീതി പുനരാരംഭിക്കണം .

***മറ്റു ആവശ്യമുള്ള ഉപകരണങ്ങൾ പ്രാദേശികമായി സ്പോൺസർമാരെ കണ്ടെത്തി വാങ്ങണം .

**oxygen concentratrator പ്രാദേശികമായി സ്പോൺസർമാരെ കണ്ടെത്തി വാങ്ങണം .

***ഇത്തരം സാധനങ്ങൾ മൊത്തവിതരണ നിരക്കിൽ ലഭിക്കാൻ ജില്ലാ കമ്മിറ്റി സഹായിക്കും (THROUGH  PURCHASE COMMITEE,AKG HOSPITAL)

***ലോക്കൽ കമ്മിറ്റി പുനഃസംഘടനാ തീയതികൾ നിർദ്ദേശിക്കപ്പെട്ടു   .(കൊട്ടയാട്‌ ഡിസമ്പർ 22 )

***സോൺ തല വളണ്ടിയർ പരിശീലനം-ജനുവരി 2 :  ഓരോ ലോക്കലിൽ നിന്നും 10 പേർ വീതം പങ്കെടുക്കണം .(ഇത്തരം പരിശീലനങ്ങൾ വളന്റിയർമാരുടെ സ്കിൽ വർദ്ധിപ്പിക്കാൻ  മതിയാകില്ലെന്നു  ചർച്ച വന്നു )

***വളണ്ടിയര്മാര്ക്കുള്ള ബാഡ്‌ജ് 4 പേർക്കുള്ളത് കണ്ണൂരിൽ പോയി എടുക്കാവുന്നതാണ് .

***ബിപി / ബ്ലഡ് ഗ്ളൂക്കോസ് ലവൽ ഒക്കെ അളക്കുന്നതിനു വലിയ പരിശീലനത്തിന്റെ ആവശ്യമില്ല ! (-പുതിയ ജില്ലാ സെക്രട്ടറി )

( ഈ അഭിപ്രായവും  പുനഃ പരിശോധിക്കപ്പെടേണ്ടതാണ്  , പ്രത്യേകിച്ചും ,പൾസ്‌ നോക്കാൻ പോലും പരിശീലനം വേണ്ടതുണ്ടെന്ന ,ചർച്ചയിൽ വന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ -ckr )




No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...