NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Saturday, February 26, 2022

നേത്ര പരിശോധന ക്യാമ്പിന്റെ തുടർ പ്രവർത്തനമായി

lRPC News 25 O2 2022 updated💡💡💡..കോട്ടക്കടവ് മേ ഖ ല യിലെ  ഏലിക്കുട്ടി വി (75), നാണി (73) മണിയമ്മ(66), ഉമ്മർ (70), ദാമോദരൻ (71)  എന്നിവർ  കണ്ണൂർ ഗവ ആശുപത്രിയിൽ വെച്ച് ഇന്നു നടന്ന തിമിരത്തിനുള്ള സൗജന്യ നേത്ര ശസ്ത്രക്രിയക്കു വിധേയമായി സുഖം പ്രാപിച്ചു വരുന്ന വിവരം അറിയിക്കുന്നു. കോട്ടക്കടവിൽ വെച്ച് 2021 ഡിസമ്പർ മാസത്തിൽ  നടത്തിയ  നേത്ര പരിശോധന ക്യാമ്പിന്റെ തുടർ പ്രവർത്തനമായിട്ടാണ് ഈ ചികിത്സ നടക്കുന്നത്. മാതൃകാപരമായ ഈ മഹദ് പ്രവർത്തനത്തിനു നേതൃത്വം വഹിക്കുന്ന കോട്ടക്കടവ് മേഖലയിലെ IRPC വളണ്ടിയർമാരെ പ്രത്യേകം അഭിനന്ദിക്കുന്നു.👏🏾👏🏾👏🏾

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് റിപ്പോർട്ട് 20 12 2021 

Tuesday, February 22, 2022

കൊട്ടയാടു ലോക്കൽ ഏറ്റവും മികച്ച IRPC യൂനിറ്റ്

  


സ.കെ.എൻ. ശാരദാമ്മയുടെ സ്മരണക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ  (ആലക്കോട് സോണിലെ   ഏറ്റവും മികച്ച   IRPC പ്രവർത്തനം നടത്തിയ യൂനിറ്റിനുള്ള)  പ്രഥമ പുരസ്കാരം കൊട്ടയാടു  ലോക്കൽ യൂനിറ്റിനു വേണ്ടി ചെയർമാൻ  വിക്രമൻ ടി ജി ,കൺവീനർ സി കെ രാധാകൃഷ്ണൻ എന്നിവർ തേർത്തല്ലിയിൽ  വെച്ച് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയ വിവരം ഗ്രൂപ്പംഗങ്ങളെ സന്തോഷപൂർവം അറിയിക്കുന്നു.

ഏറ്റവും കുറഞ്ഞത് ഒരു 100 രൂപയെങ്കിലും ഞങ്ങളുടെ മനുഷ്യകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 

BANK ACCOUNT NO.1038007000395 ;(KERALA BANK,KARUVANCHAL)

ACCOUNT NAME -IRPC KOTTAYAD LOCAL UNIT;

 IFSC CODE - UTIB0SKDC01 (U,T,I,B,ZERO,S,K,D.C,ZERO,ONE)

എന്ന അക്കൊണ്ടിൽ മാത്രം അയച്ചു തരിക.google pay  സ്വീകരിക്കുന്നതല്ല .

*****************************************





കഴിഞ്ഞ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ 

***സൗജന്യ പ്രതിമാസ ജീവിതശൈലീ രോഗ പരിശോധന ക്ലിനിക് FOR DETAILS CLICK HERE
*
*
 *
**കോവിഡ്  കാല പ്രവർത്തന ങ്ങളിൽ പങ്കെടുത്ത വളന്റിയര്മാര്ക്ക് ആദരവ് FOR DETAILS CLICK HERE
*
***കോവിഡ് കാലത്തും MICRO PALLIATVE CARE ൽ  വളണ്ടിയർ പരിശീലനം   നൽകലും പുതിയ വളണ്ടിയർമാരെ കണ്ടെത്തലും .FOR DETAILS CLICK HERE
*

(IRPC വളണ്ടിയർമാർക്ക്  പൾസ് ഓക്സിമീറ്റർ, BP അപ്പാരറ്റസ്, Glucometer എന്നിവ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനുള്ള IRPC പ്രൊജക്ട് )
*
***ഡി അഡിക്ഷൻ(ലഹരിവിരുദ്ധ ) പ്രവർത്തനങ്ങൾ FOR DETAILS CLICK HERE
*

                             CREMATION UNIT ശവസംസ്കാര സഹായ യൂണിറ്റ്  

                                                                                                                     *

                                     DISINFECTION UNIT അണുവിമുക്തമാക്കുവാനുള്ള യൂണിറ്റ് 

                                                    *

                            Help desk IRPC  IRPC സഹായവേദി 

                                                    *

                                                                     **
***കോവിഡ്  കാലത്തു പോലും മുടങ്ങാതെയുള്ള പാലിയേറ്റിവ്‌ കെയർ ഗൃഹ  സന്ദർശനങ്ങളും അത്യാവശ്യ ഉപകരണങ്ങൾ/ മരുന്നുകൾ  എത്തിക്കലുംസൗജന്യ വാഹനസൗകര്യം നൽകലും    FOR DETAILS CLICK HERE
*

***HELP FOR ONLINE  Registration / Vaccine appointment FOR DETAILS CLICK HERE
*
****നരിയൻപാറയിൽ നടത്തിയ ക്ലസ്റ്റർ തല വളണ്ടിയർ ഗ്രൂപ്പ് രൂപീകരണവും ഭവന സന്ദർശനവും ക്ലസ്റ്റർ തല വാട്സാപ്പ്ഗ്രൂപ് രൂപീകരണവും FOR DETAILS CLICK HERE
*
***വാർഡ് തല ജാഗ്രതാസമിതികളെ ശക്തിപ്പെടുത്തൽ FOR DETAILS CLICK HERE
*
***കോവിഡ് കാലത്തു സ്പോൺസർമാരെ കണ്ടെത്തി ,ഭക്ഷ്യകിറ്റുകൾ സാമ്പത്തികമായി പിന്നാക്കം ആയ കുടുംബങ്ങളിൽ എത്തിക്കൽ FOR DETAILS CLICK HERE
*
***കോവിഡ് മരണാനന്തര ചടങ്ങുകളിൽ നേതൃത്വവും സൗജന്യ ശുചീകരണസേവനവും FOR DETAILS CLICK HERE
*******
തയ്യിൽ IRPC കേന്ദത്തിൽ ഭക്ഷ്യ വസ്തുക്കൾ എത്തിക്കു ന്നതിൽ മികച്ച പങ്കാളിത്തം FOR DETAILS CLICK HERE
                                                         *
***പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക ബ്ലോഗ് പ്രസിദ്ധീകരിച്ചു (https://irpckottayad.blogspot.com/p/contents.html)
                                                        *

**** ദൈനം ദിന പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഇ ബുക്ക് 2021 22 CLICK HERE TO READ
                                                   *
ജില്ലാ / ഏരിയ കമ്മിറ്റികൾക്ക് സാമ്പത്തിക പിന്തുണ ( വിവാഹ / മരണാന ന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട സംഭാവനകൾ ; സംഭാവന പ്പെട്ടിയിൽ നിന്നുള്ള ധനശേഖരം )
**
**




*****************************************

ഈ  ആഴ്ചയിലെ പ്രവർത്തനങ്ങൾ 


 20-02 - 2022 ഞായറാഴ്ച 

കോട്ടക്കടവ് 

ഇന്ന് രാവിലെ 7.30 മുതൽ നടന്ന കോട്ടക്കടവ് ജീവിത ശൈലി  രോഗ പരിശോധന ക്യാമ്പിന് അഭിവാദ്യങ്ങൾ. പ്രത്യേകിച്ചും പരിശോധനക്ക് നേതൃത്വം നൽകിയ  ഗണേശൻ , മുബീന  ഷെരീഫ് , സിന്ധു മനോജ്   എന്നീ വളണ്ടിയർമാരെ അഭിനന്ദിക്കുന്നു.






നരി യ മ്പാ റ B യിൽ

രാവിലെ നരി യ മ്പാ റ B യിൽ 3 വീടുകളിൽ ( ഭദ്ര ,കാർത്യായനി, IRPC ശശി ) സാന്ത്വന സന്ദർശനം നടത്തി.ചെമ്മരൻ, ബാബു കെ.എ, സി.കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സന്ദർശന വേളയിൽ ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് നടത്തണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.


സാന്ത്വനപരിചരണത്തിന് പുതിയ മാതൃക തീർക്കണം-ലേഖനം 


2022-23 ഭാവി പ്രവർത്തനങ്ങൾ (ചർച്ചക്ക് )

1 .ബ്രാഞ്ച തല പ്രവർത്തന വിപുലീകരണവും വളണ്ടിയർ ശാക്തീകരണവും  

2. അവയവ ദാന പ്രചാരണം (ശരീരം , കണ്ണ് , രക്തം )

3 .ആരോഗ്യ സംവാദങ്ങൾ എല്ലാ ബ്രാഞ്ചിലും (HEALTH TALKS)

4.കുട്ടികൾക്കുള്ള ബോധവത്കരണ പ്രവർത്തനം 

5 . സ്ത്രീകളിൽ ഗർഭാശയ ഗള ക്യാൻസർ പരിശോധന -ക്യാമ്പുകൾ 

6 . ക്യാൻസർ ബോധവത്കരണ പ്രവർത്തന ങ്ങൾ -സോണൽ തലത്തിൽ 

7 . രോഗബാധിതർക്കുള്ള പിന്തുണ -സ്വയംതൊഴിൽ പരിശീലനം , സാമ്പത്തിക പിന്തുണ ,മാതൃകാ പച്ചക്കറി കൃഷി 

8. 

സ്പോന്സര്ഷിപ്പിനുള്ള അഭ്യർത്ഥന .....

പ്രിയമുള്ളവരേ ,

IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ്  ആലക്കോട്  കൊട്ടയാട്‌ മേഖലയിൽ കഴിഞ്ഞ കുറേ  വർഷങ്ങളായി സാന്ത്വനപ്രവർത്തന രംഗത്ത് പ്രവർത്തിക്കുകയാണ് .ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ രോഗികൾക്കും ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ടവർക്കും പ്രാദേശികമായി ലഭിക്കുന്ന സ്‌പോൺസർഷിപ് ഉപയോഗിച്ച് സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ് .വീൽചെയറുകൾ , വാക്കറുകൾ , എയർബെഡുകൾ , ഗ്ളൂക്കോസ് സ്ട്രിപ്പുകൾ , ലാൻസെറ്റുകൾ  ഓക്സിമീറ്ററുകൾ തുടങ്ങിയവ രോഗികൾക്ക് ആവശ്യമായി വരാറുണ്ട് . കുറച്ചു കിടപ്പു രോഗികൾ  സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലാണ്.എന്നാൽ അവർക്ക് നിരന്തരം മരുന്ന് കഴിക്കേണ്ടുന്ന സ്ഥിതിയുമാണ് .ഇത്തരം കുടുംബ ങ്ങൾക്കു മരുന്ന് വാങ്ങാനുള്ള ചിലവെങ്കിലും ഓരോമാസവും  സ്പോൺസർമാരെ  കണ്ടെത്തി സാമ്പത്തികസഹായമായും നൽകിപ്പോരുന്നു . ഇവ സ്പോൺസർമാരിൽ നിന്നും ശേഖരിച്ചു രോഗികൾക്ക്  എത്തിച്ചു കൊടുക്കുന്നതിനും വരുന്ന യാത്രാച്ചിലവ് ഞങ്ങളുടെ പ്രവർത്തകർ തന്നെ വഹിച്ചു പോരുന്നു .കൂടാതെ പ്രതിമാസം നടത്തുന്ന സൗജന്യ ജീവിതശൈലീരോഗ പരിശോധനാ ക്യാമ്പുകൾക്കും കാര്യമായ ചെലവ് വരുന്നുണ്ട് .ഇത്തരം പ്രവർത്തനങ്ങൾ ജനക്ഷേമത്തിനു വളരെ അതാവശ്യമാണെന്ന് കണ്ടാണ് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നത് എന്ന് അറിയാമല്ലോ .മഹാമാരികളെ നേരിടാൻ തന്നെ ആരോഗ്യവകുപ്പിന്റെ ശ്രദ്ധ മുഴുവൻ ആവശ്യമായി വരുന്ന ഒരു കാലത്തു ഇത്തരം വളണ്ടിയർ  ഗ്രൂപ്പുകളുടെ  കാരുണ്യ പ്രവർത്തനം പ്രധാനമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ .അതിനാൽ ഇത്തരം ജീവ കാരുണ്യ പ്രവർത്തന ങ്ങൾ തുടർന്ന് പോകുന്നതിനു താങ്കളാൽ കഴിയുന്ന സാമ്പത്തിക സഹായം അധികം വൈകാതെ ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു .താങ്കൾക്ക് ഏതെങ്കിലും ഉപകരണങ്ങളോ ,പ്രോഗ്രാമുകളോ സ്പോൺസർ ചെയ്യാവുന്നതാണ് .താങ്കൾ നൽകുന്ന സഹായം അത് ലഭിച്ചു ഒരാഴ്ചക്കുള്ളിൽ അതാതു കുടുംബങ്ങൾക്ക് കൈമാറുന്നതും അതു താങ്കളെ അപ്പപ്പോൾ അറിയിക്കുന്നതുമാണ് .


1 .വീൽചെയർ -6500 

2 .വാക്കർ -850 

3 .എയർബെഡ് -2500

4 .മടക്കാവുന്ന ബെഡ് -10000, adjustible back supprt-1500

5 .ഓക്സിമീറ്റർ -2500

6 .ബ്ലഡ് ഗ്ലൂക്കോസ് സ്ട്രിപ്പ് -700

7 .ലാൻസെറ്റുകൾ -50 എണ്ണം -200

8 .സൗജന്യ ജീവിതശൈലിരോഗപരിശോധന ക്യാമ്പ് 

-50 പേർക്ക് (ഒരു ദിവസം) -800

9 .കോട്ടയാട്  ലോക്കലിൽ ഒരു കിടപ്പു രോഗിക്ക് ഒരു മാസത്തെ  മരുന്നിന്റെ ചെലവ് -1000 രൂപ (ഇത്തരം രണ്ടു രോഗികൾ ഉണ്ട് )

10 . ഓക്സിജൻ കോൺസെൻട്രേറ്റർ  -55000 

11 .ഓക്സിജൻ സിലിണ്ടർ refillable-16000

************************

ഏറ്റവും കുറഞ്ഞത് ഒരു 100 രൂപയെങ്കിലും ഞങ്ങളുടെ മനുഷ്യകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 

BANK ACCOUNT NO.1038007000395 ;(KERALA BANK,KARUVANCHAL)

ACCOUNT NAME -IRPC KOTTAYAD LOCAL UNIT;

 IFSC CODE - UTIB0SKDC01 (U,T,I,B,ZERO,S,K,D,C,ZERO,ONE)

എന്ന അക്കൊണ്ടിൽ മാത്രം അയച്ചു തരിക.google pay  സ്വീകരിക്കുന്നതല്ല .


(ഈ അക്കൗണ്ട്  IRPC കൊട്ടയാട്‌ ലോക്കൽ യൂണിറ്റ് ചെയർമാൻ ,കൺവീനർ എന്നിവരുടെ പേരിൽ ഉള്ള ജോയിന്റ് അക്കൗണ്ട് ആണ് ).തുക 

അയച്ചതിനുശേഷം താങ്കളുടെ പേരും മറ്റു വിശദാംശങ്ങളും 9447739033 എന്ന  നമ്പറിൽ WHATSAPP ചെയ്യുക . - കൺവീനർ ,IRPC  കൊട്ടയാടു ലോക്കൽ യൂണിറ്റ് 

WELCOME TO IRPC KOTTAYAD LOCAL UNIT HELP DESK...

CHAIRMAN ..9495147420...

CONVENOR...9447739033 ..

..DISINFECTION HELP .... 9562873774



Wednesday, February 16, 2022

സാന്ത്വനപരിചരണത്തിന് പുതിയ മാതൃക തീർക്കണം

 ക്ലേശരഹിതമായ ജീവിതവും വേദനയില്ലാത്ത വാർധക്യവും മനുഷ്യാവകാശമാണ്. -Editorial, Mathrubhumi (16 02 2022)


‘ശാന്തമായ മരണം’ മനുഷ്യാവകാശമാണെന്നതുപോലെ വികസനത്തിന്റെ അളവുകോലുമാണ്. ശാന്തമായ മരണം നീതിയാണ്. സാന്ത്വനപരിചരണം ലഭ്യമല്ലാത്തതാണ് നല്ലമരണം അസാധ്യമാക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മാറാരോഗങ്ങളാലും തീരാവേദനയാലും മരണാസന്നരാണെന്നുറപ്പായവരെ തീവ്രപരിചരണവിഭാഗത്തിലെ ഏകാന്തതയിൽ യന്ത്രബന്ധിതരായി മരണത്തിലേക്ക് തള്ളുന്നതിനു പകരം അവർക്ക് സാന്ത്വനപരിചരണത്തോടെയുള്ള ചികിത്സ ലഭ്യമാക്കുകയല്ലേ വേണ്ടതെന്ന ചോദ്യം ലോകവ്യാപകമായിത്തന്നെ ഉയർന്നുകൊണ്ടിരിക്കുന്നു.

ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ പ്രസിദ്ധീകരണസ്ഥാപനമായ ലാൻസെറ്റ് രണ്ടാഴ്ചമുമ്പ് പാലിയേറ്റീവ് കെയറിനെക്കുറിച്ച് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ കേരളത്തിൽ സന്നദ്ധപ്രവർത്തനത്തിലൂടെ നടക്കുന്ന സാന്ത്വനപരിചരണം ലോകത്തിനുതന്നെ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യവിഭാഗത്തിന്റെ വരാന്തയിൽ ഡോ. എം.ആർ. രാജഗോപാലിന്റെയും ഡോ. സുരേഷ്‌കുമാറിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയാണ് കേരളത്തിൽ ജീവകാരുണ്യപ്രവർത്തനത്തിന്റെ മഹാപ്രസ്ഥാനമായി വളർന്നത്. മാറാരോഗവും അതിന്റെ വേദനയും രോഗിയുടെമാത്രം വേദനയല്ല, സമൂഹത്തിന്റെയാകെ വേദനയും ദൈന്യവുമാണെന്ന് മനസ്സിൽ നൊന്തറിഞ്ഞാണ് ആ പ്രസ്ഥാനം തുടങ്ങിയത്. അതിന്റെ നാനൂറ്റമ്പതോളം യൂണിറ്റുകളും ഓരോ പ്രദേശത്തും നല്ലനിലയിൽ പ്രവർത്തിക്കുന്ന മറ്റ് സാന്ത്വനപരിചരണ സന്നദ്ധസംഘടനകളും ചേർന്ന് രോഗീപരിചരണത്തിൽ മാതൃക സൃഷ്ടിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സാന്ത്വനപരിചരണരംഗം ഏറ്റവും മുമ്പിലാണെന്ന റിപ്പോർട്ടിൽ സ്വകാര്യമായിപ്പോലും അഹങ്കരിച്ചുകൂടെന്നാണ് ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ ഡോ. എം.ആർ. രാജഗോപാൽ ചൊവ്വാഴ്ച മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ മുന്നറിയിപ്പുനൽകുന്നത്. എന്തെന്നാൽ, വേദന ഇല്ലാതാക്കുന്നതിനുള്ള ചികിത്സ ആവശ്യമായതിന്റെ നൂറിലൊന്നുപോലും ഇവിടെയും ലഭ്യമല്ല. പലതരം കാൻസറുകൾ, വൃക്ക രോഗങ്ങൾ, മറവി, പരിക്കുകൾ എന്നിവയെല്ലാം കാരണം മാറാരോഗികളായി വീടുകളിൽ കഴിയുന്നവർക്കും വാർധക്യപീഡകളനുഭവിക്കുന്നവർക്കും പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഔദ്യോഗികവും അനൗദ്യോഗികവുമായ പാലിയേറ്റീവ് കെയർ സംവിധാനത്തിലൂടെ സാധിക്കേണ്ടതായുണ്ട്. ഇന്ത്യയിൽ ആദ്യമായി സാന്ത്വനപരിചരണത്തിന് ഒരു നയം പ്രഖ്യാപിച്ച(2008)തും കാലാനുസൃതമായി പുതുക്കിയതും കേരളത്തിലാണ്. പ്രവാസി­മലയാളി കൂട്ടായ്മകളടക്കം നൂറുകണക്കിന് പാലിയേറ്റീവ് ഗ്രൂപ്പുകളും ആയിരക്കണക്കിന് വൊളന്റിയർമാരും ഈ രംഗത്ത് മഹനീയസേവനമനുഷ്ഠിക്കുന്നുമുണ്ട്. എന്നാൽ ഡോക്ടർ, നഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, സന്നദ്ധപ്രവർത്തകർ എന്നിവരടങ്ങിയ പാലിയേറ്റീവ് ടീമുകൾ മിക്കസ്ഥലത്തും ഇല്ലെന്നതാണ് വസ്തുത. മാറാരോഗങ്ങളും മറ്റുമുള്ള ബന്ധുക്കൾക്ക് പരിചരണം നൽകാൻ ആളും സ്ഥലസൗകര്യവുമില്ലാത്ത കുടുംബങ്ങൾ ഏറെയുണ്ട്. ജോലിചെയ്യാൻ പോകാനാവാതെയും മറ്റും വീട്ടിലെ മറ്റംഗങ്ങളുടെ ജീവിതം വഴിമുട്ടുന്നതും ദുരിതപൂർണമാവുന്നതുമായ അനുഭവങ്ങൾ. ഈ പ്രശ്നത്തിന്‌ പരിഹാരമായി ഓരോ തദ്ദേശ സ്ഥാപനപരിധിയിലും സുസജ്ജമായ സാന്ത്വനപരിചരണ കേന്ദ്രം സ്ഥാപിക്കണമെന്ന നിർദേശമുള്ളതാണ്. സാന്ത്വനപരിചരണത്തിന് അയൽക്കണ്ണികൾ എന്നതാണ് നയമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പൂർണമായി ഫലവത്താക്കാനായിട്ടില്ല. കുടുംബശ്രീയും അയൽക്കൂട്ടങ്ങളും എല്ലായിടത്തുമുണ്ടെങ്കിലും അതിന്റെ പ്രധാന പരിപാടികളിലൊന്നായി പാലിയേറ്റീവ് പ്രവർത്തനം ഇനിയും ഉൾപ്പെടുത്തേണ്ടതുണ്ട്‌. സാമ്പത്തികശേഷിയുള്ളവരിൽനിന്ന് തുക ഈടാക്കിക്കൊണ്ടുതന്നെ ഈ പ്രവർത്തനം നടത്താവുന്നതാണ്.

മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ നേതൃത്വത്തിലുള്ള സമിതി പഠിച്ചുസമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച്, പുതുക്കിയ പാലിയേറ്റീവ് നയം പ്രഖ്യാപിച്ചിട്ട് രണ്ടുവർഷം പിന്നിട്ടു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനമേഖലയിലുമുള്ള സാന്ത്വനപരിചരണ സംഘടനകളുടെ പ്രവർത്തനം വിലയിരുത്തി അക്രഡിറ്റേഷൻ നൽകുക, തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഏകോപനം നടത്തുക, ഗ്രാന്റ് നൽകുക, പ്രവർത്തകർക്കും ഡോക്ടറും നഴ്‌സുമടങ്ങിയ വിദഗ്ധടീമിനും പരിശീലനം നൽകുക, വൊളന്റിയറായി പ്രവർത്തിക്കാൻ താത്‌പര്യമുള്ളവരെ റിക്രൂട്ട് ചെയ്ത് സേവനം ഉപയോഗപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ പുതിയ നയത്തിന്റെ ഭാഗമാണ്. ക്ലേശരഹിതമായ ജീവിതവും വേദനയില്ലാത്ത വാർധക്യവും മനുഷ്യാവകാശമാണ്. സർക്കാരിന്റെയും സർക്കാരിതരസംഘടനകളുടെയും യോജിച്ച പ്രവർത്തനത്തിലൂടെയേ ആ അവകാശസംരക്ഷണം സാധ്യമാവുകയുള്ളൂ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങളിലൊന്നായി സാന്ത്വനപരിചരണ സംവിധാനത്തെ ഉൾപ്പെടുത്തണം. പഞ്ചായത്ത്-നഗരസഭകളുടെ അടുത്ത വർഷത്തേക്കുള്ള ബജറ്റിൽ ഇതിനായി മതിയായ തുക വകയിരുത്തുകയും വേണം.

ക്ലേശരഹിതമായ ജീവിതവും വേദനയില്ലാത്ത വാർധക്യവും മനുഷ്യാവകാശമാണ്. സർക്കാരിന്റെയും സർക്കാരിതര സംഘടനകളുടെയും യോജിച്ച പ്രവർത്തനത്തിലൂടെയേ ആ അവകാശസംരക്ഷണം സാധ്യമാവുകയുള്ളൂ.

Tuesday, February 8, 2022

കോട്ടക്കടവ്‌ മേഖലയിലെ പ്രവർത്തനങ്ങൾ മാതൃകാപരം

 കോട്ടക്കടവ്‌ മേഖല ( Kottayad Local, Alakode Zone ) യിലെ പ്രവർത്തനങ്ങൾ മാതൃകാപരം 


06 10 2022 -ഹോം വിസ്റ് കോട്ടക്കടവ് മുബീനഷഫീക്  സിന്ധുമനോജ്.






08 10 2022 -കോട്ടക്കടവ് യൂണിറ്റ് ഇന്നത്തെ  പ്രവർത്തനം- അഭിനന്ദനങ്ങൾ സിന്ധു &മുബീന 


ആവശ്യമുള്ള വ്യക്തികൾക്ക് അതിരാവിലെ  വീടുകളിലെത്തി BP / ...തുടങ്ങിയവ അളന്നു കൊടുക്കുകയാണ് IRPC വളണ്ടിയർ മാർ ചെയ്യുന്നത് .ലോക്കൽ യൂണിറ്റിലെ മൈക്രോ പാലിയേറ്റിവ് കെയർ പരിശീലനത്തിന് ശേഷമാണ് ഈ വളണ്ടിയർമാർ പ്രവർത്തരം ഗത്തെത്തുന്നത് -കൺവീനർ 


Saturday, February 5, 2022

05 02 2022 വളണ്ടിയർ പരിശീലനം - ആശയങ്ങൾ

കണ്ണൂർ ജില്ലാ IRPC  ഗവേണിങ് കൗൺസിൽ 05 02 2022 ന്  നടത്തിയ വളണ്ടിയർ പരിശീലനത്തിൽ അവതരിപ്പിക്കപ്പെട്ട   ആശയങ്ങൾ 



കോവി ഡിന്റെ മൂന്നാം വരവിനെ അതിജീവിക്കാൻ പ്രവർത്തിക്കുക 

വളണ്ടിയർമാർ ചെയ്യേണ്ടവ :

1.വാക്സിനേഷൻ  എടുക്കാത്തവർക്ക് 2 ഡോസും എടുക്കാൻ സാധ്യമായ വിധത്തിൽ ബോധവൽക്കരണവും പിന്തുണയും നൽകണം. അതിനായി അതതു ബ്രാഞ്ചിൽ വാക്സിനേഷൻ പൂർത്തിയാക്കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കണം.

 2.വീട്ടിൽ തന്നെ കഴിയുന്ന കോവിഡ് +ve രോഗികൾക്ക് പനി വന്ന് ഭേദമായാൽ ആകെ 7 ദിവസത്തെ ക്വാറന്റയിൻ മതിയാകും. Retest വേണ്ട.

 3.ഗുരുതരമായ കേസുകളിൽ 14 ദിവസം ക്വാറന്റയിൻ ചെയ്യണം

 4.രോഗിയെ ആദ്യം സഹായിച്ചയാൾക്ക്(FIRST CONTACT) ക്വാറന്റയിൻ വേണ്ട. എന്നാൽ നിരന്തരം ശുശ്രൂഷിക്കുന്നവയാൾ( CARE GIVER) 14 ദിവസം ക്വാറന്റയിനിൽ നിൽക്കണം.

 5.കോ വിഡ് മരണങ്ങളിൽ +ve ആയി 14 ദിവസത്തിനുള്ളിൽ മരണം എങ്കിൽ protocol പാലിച്ചാണ് cremation നടത്തേണ്ടത്.14 ദിവസങ്ങൾക്കു ശേഷമാണ് മരണമെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പ്രോട്ടോക്കോൾ ഒഴിവാക്കാം. അല്ലെങ്കിൽ Protocol പാലിക്കണം. 20 ദിവസങ്ങൾ കഴിഞ്ഞാൽ പ്രോട്ടോക്കോൾ വേണ്ട.

 6.വിമാനയാത്രക്കാർ - മറ്റു രാജ്യങ്ങളിൽ നിന്നു വരുന്നു എന്നതു കൊണ്ടു മാത്രം ക്വാറന്റയിൻ നിർബന്ധമല്ല. എന്നാൽ രോഗലക്ഷണങ്ങൾ ഉള്ളവർ ക്വാറന്റയിൻ ചെയ്യണം. ഇവർ എട്ടാം ദിവസം RTPCR ചെയ്യണം. അതും നിർബന്ധമല്ല.

 7.ഹോം കെയർ നിർദ്ദേശങ്ങൾ:

Serious ആയവർ  മാത്രമേ ആശുപത്രിയിൽ പോകാവൂ.95 ശതമാനവും ഗുരുതരമല്ലാത്തവയാണ്. പനി ലക്ഷണങ്ങളോടെ വീട്ടിൽ കഴിയുന്നവരെ ഫോണിൽ വിളിച്ച് വിവരങ്ങൾ മനസിലാക്കി Serious ആണെങ്കിൽ മാത്രം ആശുപത്രിയിൽ അയച്ചാൽ മതി.

7 . Serious ആണോ എന്നറിയാൻ ഫോണിൽ ചോദിച്ചു മനസിലാക്കേണ്ടത് -

 (1) പനി 3 ദിവസം കഴിഞ്ഞും തുടരുന്നുണ്ടോ (2) നെഞ്ചിടിപ്പ് കൂടുതൽ, നെഞ്ചത്തു  കനം, ശ്വാസം മുട്ടൽ, കിതപ്പ്,... ഏതെങ്കിലും ഉണ്ടോ ? (3) ഓക്സിജൻ നിലവാരം അളക്കുന്നുണ്ടോ ? അളന്നപ്പോൾ 95 ൽ കുറവു വരുന്നുണ്ടോ ? ( ഇതിനായി ഓക്സിമീറ്റർ ഉണ്ടോ ? ആറു മിനിട്ട് വേഗത്തിൽ നടന്ന ശേഷം അളക്കുമ്പോൾ ഓക്സിജൻ നിലവാരം താഴുകയാണോ ?) (4) സ്ഥിരമായി ഉറക്കം/ മയക്കം/ ക്ഷീണം പ്രത്യേകിച്ചും കുട്ടികളിൽ / പ്രായം ചെന്നവരിൽ.. കാണുന്നുണ്ടോ ?....... ഇവയിൽ ഏതെങ്കിലും ഒരു ലക്ഷണമുണ്ടെങ്കിൽ PHC ൽ അറിയിക്കണം. അവർ രോഗിയെ ആശുപത്രിയിലേക്കു മാറ്റാൻ വേണ്ട കാര്യങ്ങൾ ചെയ്യും .

8.പനി ലക്ഷണങ്ങൾ ഉള്ളവരോട് പൊതുവായി പറയേണ്ടത് >>>

: Test ചെയ്യണം, വീട്ടിൽ ക്വാറൻ റയിനിൽ നിൽക്കണം, പ്രായമായവരുമായി സമ്പർക്കം പാടില്ല, ആശുപത്രിയിൽ പോകേണ്ടതില്ല, ടെലി മെഡിസിൻ ഉപയോഗിക്കുവാൻ വേണ്ട പരിശീലനം നൽകുക, കൂടുതൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആ ശാ വർക്കർ / വളണ്ടിയർ / PHC ഡോക്ടറെ വിളിക്കുക.; സ്വന്തമായി ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുത്, പഴം / പച്ചക്കറികൾ കൂടുതൽ കഴിക്കാൻ പറയുക, വിശ്രമിക്കാനും മനപ്രയാസമില്ലാതെ കഴിയാനും വേണ്ട നിർദ്ദേശം നൽകുക. ടെൻഷൻ/ ... ഉള്ളവർക്ക് കൗൺസലിംഗ് ലഭ്യമാക്കുക .വിളിക്കേണ്ട നമ്പർ- 8593997792

 9.ഗൃഹസന്ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് 

(1) കോവിഡ് +ve ആയവരുടെ വീട്ടിൽ പോകേണ്ടതില്ല. അത് നേരത്തേ അന്വേഷിച്ച് ഉറപ്പു വരുത്തണം 

(2) പൂർണ ആരോഗ്യമുള്ളവർ മാത്രമേ സന്ദർശനത്തിൽ പങ്കെടുക്കാവൂ

 (3) പാലിയേറ്റീവ് കെയർ വേണ്ട വ്യക്തികൾ പഞ്ചായത്ത് പാലിയേറ്റീവ് ഡാറ്റയിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ അവരെ ഉൾപ്പെടുത്താൻ അക്കാര്യം പഞ്ചായത്ത് പാലിയേറ്റീവ് കെയർ ടീമിനെ അറിയിക്കുക.

: (4) പല രോഗികൾക്കും അസുഖത്തിന്റെ ബുദ്ധിമുട്ടുകളോടൊപ്പം പലവിധ മാനസിക പ്രയാസങ്ങൾ / സാമ്പത്തിക പ്രയാസങ്ങൾ / ഒറ്റപ്പെട്ട അവസ്ഥ  ഒക്കെ കാണും. സാധ്യമായ സഹായങ്ങൾ എത്തിക്കുക / ഒന്നും ആകില്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ  അവർ വിവരിക്കുന്ന ശ്രദ്ധയോടെ കേട്ടിരുന്നാൽ തന്നെ അവർക്ക് വലിയ ആശ്വാസമാകും.( Active Listening)

 (5) ഗൃഹസന്ദർശനങ്ങൾ പഞ്ചായത്ത് പാലിയേറ്റീവ് ടീമംഗങ്ങളുടെ കൂടെയോ IRPC വളണ്ടിയർ തനിച്ചോ ചെയ്യാവുന്നതാണ്. രണ്ടു സാധ്യതകളും ഉപയോഗപ്പെടുത്തേണ്ടതാണ്. വളണ്ടിയർ ഒരാളായാലും,ചുറ്റുവട്ടത്തെ വീടുകളിൽ പോയി രോഗബാധിതരെ കണ്ട് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 10 മിനുട്ടെങ്കിലും ചെലവഴിച്ച് പ്രശ്നങ്ങൾ കേൾക്കുക.

(6) പനി ബാധിച്ചവർക്ക് ഡോക്ടറെ കാണണമെന്നുണ്ടെങ്കിൽ ഫോണിലോ  കമ്പ്യൂട്ടറിലോ ഓൺലൈൻ ആയി കാണാൻ വേണ്ട വിശദമായ നിർദ്ദേശങ്ങൾ നൽകുക. 

https://esanjeevaniopd.in/kerala

ഇതിൽ നിന്നും കിട്ടുന്ന കുറിപ്പടി PHC ഫാർമസിയിൽ കാണിച്ചാൽ മരുന്ന് സൗജന്യമായി ലഭിക്കുന്നതാണ് എന്ന വിവരവും പ്രചരിപ്പിക്കുക.


******************************************************************************

കണ്ണൂർ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഗവൺമെന്റിനാ ൽ ചുമതലപ്പെടുത്തപ്പെട്ട പ്രത്യേക ഏജൻസി  ആയ IRPC യുടെ പ്രതിജ്ഞാബദ്ധരായ അംഗങ്ങൾ എന്ന നിലയിൽ എല്ലാ ബ്രാഞ്ചുകളിലും ഈ പ്രവർത്തനങ്ങൾ പരമാവധി ഭംഗിയായി   നിർവഹിക്കാൻ യൂനിറ്റം ഗ ങ്ങളോട് അഭ്യർത്ഥിക്കുകയാണ് _ കൺവീനർ.

 ( കാഴ്ചക്കാരല്ല, നമ്മൾ ജനങ്ങൾക്കിടയിൽ കഴിയേണ്ടവർ )

കോവിഡ് വ്യാപനം;പ്രതിരോധപ്രവർത്തനം 27 01 2022


പോലിസ് ഫ്രീ റൈഡ് സ്കീം ലോഞ്ച് ചെയ്തിരിക്കുന്നു .

രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകൾക്ക്, വീട്ടിൽ പോവാൻ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തിൽ രാത്രി 10 നും പുലർച്ച 6 മണിക്കും ഇടയിൽ, പോലീസ് ഹെൽപ്പ് ലൈൻ നമ്പർ 1091 & 7837018555 ൽ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം. 24x7 സമയവും ഇവ പ്രവർത്തിക്കുന്നതാണ്. കൺട്രോൾ റൂം വാഹനങ്ങളോ, PCR/SHE വാഹനങ്ങളോ അവരെ സുരക്ഷിതമായ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്.

സ്ത്രീകൾക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്സ് കാൾ നൽകുകയോ ബ്ലാങ്ക് മസ്സേജ് നൽകുകയോ ചെയ്യാം. ഇത് പോലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടു പിടിക്കാൻ ഉപകരിക്കും.

നിങ്ങൾക്ക് അറിയാവുന്ന സ്ത്രീകൾക്കല്ലാം ഈ വിവരം കൈമാറുക.

Kerala Police








CONTENTS മറ്റു ഉള്ളടക്കങ്ങൾ 


31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...