NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Saturday, February 5, 2022

05 02 2022 വളണ്ടിയർ പരിശീലനം - ആശയങ്ങൾ

കണ്ണൂർ ജില്ലാ IRPC  ഗവേണിങ് കൗൺസിൽ 05 02 2022 ന്  നടത്തിയ വളണ്ടിയർ പരിശീലനത്തിൽ അവതരിപ്പിക്കപ്പെട്ട   ആശയങ്ങൾ 



കോവി ഡിന്റെ മൂന്നാം വരവിനെ അതിജീവിക്കാൻ പ്രവർത്തിക്കുക 

വളണ്ടിയർമാർ ചെയ്യേണ്ടവ :

1.വാക്സിനേഷൻ  എടുക്കാത്തവർക്ക് 2 ഡോസും എടുക്കാൻ സാധ്യമായ വിധത്തിൽ ബോധവൽക്കരണവും പിന്തുണയും നൽകണം. അതിനായി അതതു ബ്രാഞ്ചിൽ വാക്സിനേഷൻ പൂർത്തിയാക്കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കണം.

 2.വീട്ടിൽ തന്നെ കഴിയുന്ന കോവിഡ് +ve രോഗികൾക്ക് പനി വന്ന് ഭേദമായാൽ ആകെ 7 ദിവസത്തെ ക്വാറന്റയിൻ മതിയാകും. Retest വേണ്ട.

 3.ഗുരുതരമായ കേസുകളിൽ 14 ദിവസം ക്വാറന്റയിൻ ചെയ്യണം

 4.രോഗിയെ ആദ്യം സഹായിച്ചയാൾക്ക്(FIRST CONTACT) ക്വാറന്റയിൻ വേണ്ട. എന്നാൽ നിരന്തരം ശുശ്രൂഷിക്കുന്നവയാൾ( CARE GIVER) 14 ദിവസം ക്വാറന്റയിനിൽ നിൽക്കണം.

 5.കോ വിഡ് മരണങ്ങളിൽ +ve ആയി 14 ദിവസത്തിനുള്ളിൽ മരണം എങ്കിൽ protocol പാലിച്ചാണ് cremation നടത്തേണ്ടത്.14 ദിവസങ്ങൾക്കു ശേഷമാണ് മരണമെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പ്രോട്ടോക്കോൾ ഒഴിവാക്കാം. അല്ലെങ്കിൽ Protocol പാലിക്കണം. 20 ദിവസങ്ങൾ കഴിഞ്ഞാൽ പ്രോട്ടോക്കോൾ വേണ്ട.

 6.വിമാനയാത്രക്കാർ - മറ്റു രാജ്യങ്ങളിൽ നിന്നു വരുന്നു എന്നതു കൊണ്ടു മാത്രം ക്വാറന്റയിൻ നിർബന്ധമല്ല. എന്നാൽ രോഗലക്ഷണങ്ങൾ ഉള്ളവർ ക്വാറന്റയിൻ ചെയ്യണം. ഇവർ എട്ടാം ദിവസം RTPCR ചെയ്യണം. അതും നിർബന്ധമല്ല.

 7.ഹോം കെയർ നിർദ്ദേശങ്ങൾ:

Serious ആയവർ  മാത്രമേ ആശുപത്രിയിൽ പോകാവൂ.95 ശതമാനവും ഗുരുതരമല്ലാത്തവയാണ്. പനി ലക്ഷണങ്ങളോടെ വീട്ടിൽ കഴിയുന്നവരെ ഫോണിൽ വിളിച്ച് വിവരങ്ങൾ മനസിലാക്കി Serious ആണെങ്കിൽ മാത്രം ആശുപത്രിയിൽ അയച്ചാൽ മതി.

7 . Serious ആണോ എന്നറിയാൻ ഫോണിൽ ചോദിച്ചു മനസിലാക്കേണ്ടത് -

 (1) പനി 3 ദിവസം കഴിഞ്ഞും തുടരുന്നുണ്ടോ (2) നെഞ്ചിടിപ്പ് കൂടുതൽ, നെഞ്ചത്തു  കനം, ശ്വാസം മുട്ടൽ, കിതപ്പ്,... ഏതെങ്കിലും ഉണ്ടോ ? (3) ഓക്സിജൻ നിലവാരം അളക്കുന്നുണ്ടോ ? അളന്നപ്പോൾ 95 ൽ കുറവു വരുന്നുണ്ടോ ? ( ഇതിനായി ഓക്സിമീറ്റർ ഉണ്ടോ ? ആറു മിനിട്ട് വേഗത്തിൽ നടന്ന ശേഷം അളക്കുമ്പോൾ ഓക്സിജൻ നിലവാരം താഴുകയാണോ ?) (4) സ്ഥിരമായി ഉറക്കം/ മയക്കം/ ക്ഷീണം പ്രത്യേകിച്ചും കുട്ടികളിൽ / പ്രായം ചെന്നവരിൽ.. കാണുന്നുണ്ടോ ?....... ഇവയിൽ ഏതെങ്കിലും ഒരു ലക്ഷണമുണ്ടെങ്കിൽ PHC ൽ അറിയിക്കണം. അവർ രോഗിയെ ആശുപത്രിയിലേക്കു മാറ്റാൻ വേണ്ട കാര്യങ്ങൾ ചെയ്യും .

8.പനി ലക്ഷണങ്ങൾ ഉള്ളവരോട് പൊതുവായി പറയേണ്ടത് >>>

: Test ചെയ്യണം, വീട്ടിൽ ക്വാറൻ റയിനിൽ നിൽക്കണം, പ്രായമായവരുമായി സമ്പർക്കം പാടില്ല, ആശുപത്രിയിൽ പോകേണ്ടതില്ല, ടെലി മെഡിസിൻ ഉപയോഗിക്കുവാൻ വേണ്ട പരിശീലനം നൽകുക, കൂടുതൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആ ശാ വർക്കർ / വളണ്ടിയർ / PHC ഡോക്ടറെ വിളിക്കുക.; സ്വന്തമായി ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുത്, പഴം / പച്ചക്കറികൾ കൂടുതൽ കഴിക്കാൻ പറയുക, വിശ്രമിക്കാനും മനപ്രയാസമില്ലാതെ കഴിയാനും വേണ്ട നിർദ്ദേശം നൽകുക. ടെൻഷൻ/ ... ഉള്ളവർക്ക് കൗൺസലിംഗ് ലഭ്യമാക്കുക .വിളിക്കേണ്ട നമ്പർ- 8593997792

 9.ഗൃഹസന്ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് 

(1) കോവിഡ് +ve ആയവരുടെ വീട്ടിൽ പോകേണ്ടതില്ല. അത് നേരത്തേ അന്വേഷിച്ച് ഉറപ്പു വരുത്തണം 

(2) പൂർണ ആരോഗ്യമുള്ളവർ മാത്രമേ സന്ദർശനത്തിൽ പങ്കെടുക്കാവൂ

 (3) പാലിയേറ്റീവ് കെയർ വേണ്ട വ്യക്തികൾ പഞ്ചായത്ത് പാലിയേറ്റീവ് ഡാറ്റയിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ അവരെ ഉൾപ്പെടുത്താൻ അക്കാര്യം പഞ്ചായത്ത് പാലിയേറ്റീവ് കെയർ ടീമിനെ അറിയിക്കുക.

: (4) പല രോഗികൾക്കും അസുഖത്തിന്റെ ബുദ്ധിമുട്ടുകളോടൊപ്പം പലവിധ മാനസിക പ്രയാസങ്ങൾ / സാമ്പത്തിക പ്രയാസങ്ങൾ / ഒറ്റപ്പെട്ട അവസ്ഥ  ഒക്കെ കാണും. സാധ്യമായ സഹായങ്ങൾ എത്തിക്കുക / ഒന്നും ആകില്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ  അവർ വിവരിക്കുന്ന ശ്രദ്ധയോടെ കേട്ടിരുന്നാൽ തന്നെ അവർക്ക് വലിയ ആശ്വാസമാകും.( Active Listening)

 (5) ഗൃഹസന്ദർശനങ്ങൾ പഞ്ചായത്ത് പാലിയേറ്റീവ് ടീമംഗങ്ങളുടെ കൂടെയോ IRPC വളണ്ടിയർ തനിച്ചോ ചെയ്യാവുന്നതാണ്. രണ്ടു സാധ്യതകളും ഉപയോഗപ്പെടുത്തേണ്ടതാണ്. വളണ്ടിയർ ഒരാളായാലും,ചുറ്റുവട്ടത്തെ വീടുകളിൽ പോയി രോഗബാധിതരെ കണ്ട് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 10 മിനുട്ടെങ്കിലും ചെലവഴിച്ച് പ്രശ്നങ്ങൾ കേൾക്കുക.

(6) പനി ബാധിച്ചവർക്ക് ഡോക്ടറെ കാണണമെന്നുണ്ടെങ്കിൽ ഫോണിലോ  കമ്പ്യൂട്ടറിലോ ഓൺലൈൻ ആയി കാണാൻ വേണ്ട വിശദമായ നിർദ്ദേശങ്ങൾ നൽകുക. 

https://esanjeevaniopd.in/kerala

ഇതിൽ നിന്നും കിട്ടുന്ന കുറിപ്പടി PHC ഫാർമസിയിൽ കാണിച്ചാൽ മരുന്ന് സൗജന്യമായി ലഭിക്കുന്നതാണ് എന്ന വിവരവും പ്രചരിപ്പിക്കുക.


******************************************************************************

കണ്ണൂർ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഗവൺമെന്റിനാ ൽ ചുമതലപ്പെടുത്തപ്പെട്ട പ്രത്യേക ഏജൻസി  ആയ IRPC യുടെ പ്രതിജ്ഞാബദ്ധരായ അംഗങ്ങൾ എന്ന നിലയിൽ എല്ലാ ബ്രാഞ്ചുകളിലും ഈ പ്രവർത്തനങ്ങൾ പരമാവധി ഭംഗിയായി   നിർവഹിക്കാൻ യൂനിറ്റം ഗ ങ്ങളോട് അഭ്യർത്ഥിക്കുകയാണ് _ കൺവീനർ.

 ( കാഴ്ചക്കാരല്ല, നമ്മൾ ജനങ്ങൾക്കിടയിൽ കഴിയേണ്ടവർ )

കോവിഡ് വ്യാപനം;പ്രതിരോധപ്രവർത്തനം 27 01 2022


പോലിസ് ഫ്രീ റൈഡ് സ്കീം ലോഞ്ച് ചെയ്തിരിക്കുന്നു .

രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകൾക്ക്, വീട്ടിൽ പോവാൻ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തിൽ രാത്രി 10 നും പുലർച്ച 6 മണിക്കും ഇടയിൽ, പോലീസ് ഹെൽപ്പ് ലൈൻ നമ്പർ 1091 & 7837018555 ൽ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം. 24x7 സമയവും ഇവ പ്രവർത്തിക്കുന്നതാണ്. കൺട്രോൾ റൂം വാഹനങ്ങളോ, PCR/SHE വാഹനങ്ങളോ അവരെ സുരക്ഷിതമായ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്.

സ്ത്രീകൾക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്സ് കാൾ നൽകുകയോ ബ്ലാങ്ക് മസ്സേജ് നൽകുകയോ ചെയ്യാം. ഇത് പോലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടു പിടിക്കാൻ ഉപകരിക്കും.

നിങ്ങൾക്ക് അറിയാവുന്ന സ്ത്രീകൾക്കല്ലാം ഈ വിവരം കൈമാറുക.

Kerala Police








CONTENTS മറ്റു ഉള്ളടക്കങ്ങൾ 


No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...