സ.കെ.എൻ. ശാരദാമ്മയുടെ സ്മരണക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ (ആലക്കോട് സോണിലെ ഏറ്റവും മികച്ച IRPC പ്രവർത്തനം നടത്തിയ യൂനിറ്റിനുള്ള) പ്രഥമ പുരസ്കാരം കൊട്ടയാടു ലോക്കൽ യൂനിറ്റിനു വേണ്ടി ചെയർമാൻ വിക്രമൻ ടി ജി ,കൺവീനർ സി കെ രാധാകൃഷ്ണൻ എന്നിവർ തേർത്തല്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയ വിവരം ഗ്രൂപ്പംഗങ്ങളെ സന്തോഷപൂർവം അറിയിക്കുന്നു.
ഏറ്റവും കുറഞ്ഞത് ഒരു 100 രൂപയെങ്കിലും ഞങ്ങളുടെ മനുഷ്യകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി
BANK ACCOUNT NO.1038007000395 ;(KERALA BANK,KARUVANCHAL)
ACCOUNT NAME -IRPC KOTTAYAD LOCAL UNIT;
IFSC CODE - UTIB0SKDC01 (U,T,I,B,ZERO,S,K,D.C,ZERO,ONE)
എന്ന അക്കൊണ്ടിൽ മാത്രം അയച്ചു തരിക.google pay സ്വീകരിക്കുന്നതല്ല .
*****************************************
CREMATION UNIT ശവസംസ്കാര സഹായ യൂണിറ്റ്
Help desk IRPC IRPC സഹായവേദി
ഈ ആഴ്ചയിലെ പ്രവർത്തനങ്ങൾ
20-02 - 2022 ഞായറാഴ്ച
കോട്ടക്കടവ്
ഇന്ന് രാവിലെ 7.30 മുതൽ നടന്ന കോട്ടക്കടവ് ജീവിത ശൈലി രോഗ പരിശോധന ക്യാമ്പിന് അഭിവാദ്യങ്ങൾ. പ്രത്യേകിച്ചും പരിശോധനക്ക് നേതൃത്വം നൽകിയ ഗണേശൻ , മുബീന ഷെരീഫ് , സിന്ധു മനോജ് എന്നീ വളണ്ടിയർമാരെ അഭിനന്ദിക്കുന്നു.
നരി യ മ്പാ റ B യിൽ
രാവിലെ നരി യ മ്പാ റ B യിൽ 3 വീടുകളിൽ ( ഭദ്ര ,കാർത്യായനി, IRPC ശശി ) സാന്ത്വന സന്ദർശനം നടത്തി.ചെമ്മരൻ, ബാബു കെ.എ, സി.കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സന്ദർശന വേളയിൽ ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് നടത്തണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.
സാന്ത്വനപരിചരണത്തിന് പുതിയ മാതൃക തീർക്കണം-ലേഖനം
2022-23 ഭാവി പ്രവർത്തനങ്ങൾ (ചർച്ചക്ക് )
1 .ബ്രാഞ്ച തല പ്രവർത്തന വിപുലീകരണവും വളണ്ടിയർ ശാക്തീകരണവും
2. അവയവ ദാന പ്രചാരണം (ശരീരം , കണ്ണ് , രക്തം )
3 .ആരോഗ്യ സംവാദങ്ങൾ എല്ലാ ബ്രാഞ്ചിലും (HEALTH TALKS)
4.കുട്ടികൾക്കുള്ള ബോധവത്കരണ പ്രവർത്തനം
5 . സ്ത്രീകളിൽ ഗർഭാശയ ഗള ക്യാൻസർ പരിശോധന -ക്യാമ്പുകൾ
6 . ക്യാൻസർ ബോധവത്കരണ പ്രവർത്തന ങ്ങൾ -സോണൽ തലത്തിൽ
7 . രോഗബാധിതർക്കുള്ള പിന്തുണ -സ്വയംതൊഴിൽ പരിശീലനം , സാമ്പത്തിക പിന്തുണ ,മാതൃകാ പച്ചക്കറി കൃഷി
8.
സ്പോന്സര്ഷിപ്പിനുള്ള അഭ്യർത്ഥന .....
പ്രിയമുള്ളവരേ ,
IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ് ആലക്കോട് കൊട്ടയാട് മേഖലയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സാന്ത്വനപ്രവർത്തന രംഗത്ത് പ്രവർത്തിക്കുകയാണ് .ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ രോഗികൾക്കും ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ടവർക്കും പ്രാദേശികമായി ലഭിക്കുന്ന സ്‌പോൺസർഷിപ് ഉപയോഗിച്ച് സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ് .വീൽചെയറുകൾ , വാക്കറുകൾ , എയർബെഡുകൾ , ഗ്ളൂക്കോസ് സ്ട്രിപ്പുകൾ , ലാൻസെറ്റുകൾ ഓക്സിമീറ്ററുകൾ തുടങ്ങിയവ രോഗികൾക്ക് ആവശ്യമായി വരാറുണ്ട് . കുറച്ചു കിടപ്പു രോഗികൾ സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലാണ്.എന്നാൽ അവർക്ക് നിരന്തരം മരുന്ന് കഴിക്കേണ്ടുന്ന സ്ഥിതിയുമാണ് .ഇത്തരം കുടുംബ ങ്ങൾക്കു മരുന്ന് വാങ്ങാനുള്ള ചിലവെങ്കിലും ഓരോമാസവും സ്പോൺസർമാരെ കണ്ടെത്തി സാമ്പത്തികസഹായമായും നൽകിപ്പോരുന്നു . ഇവ സ്പോൺസർമാരിൽ നിന്നും ശേഖരിച്ചു രോഗികൾക്ക് എത്തിച്ചു കൊടുക്കുന്നതിനും വരുന്ന യാത്രാച്ചിലവ് ഞങ്ങളുടെ പ്രവർത്തകർ തന്നെ വഹിച്ചു പോരുന്നു .കൂടാതെ പ്രതിമാസം നടത്തുന്ന സൗജന്യ ജീവിതശൈലീരോഗ പരിശോധനാ ക്യാമ്പുകൾക്കും കാര്യമായ ചെലവ് വരുന്നുണ്ട് .ഇത്തരം പ്രവർത്തനങ്ങൾ ജനക്ഷേമത്തിനു വളരെ അതാവശ്യമാണെന്ന് കണ്ടാണ് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നത് എന്ന് അറിയാമല്ലോ .മഹാമാരികളെ നേരിടാൻ തന്നെ ആരോഗ്യവകുപ്പിന്റെ ശ്രദ്ധ മുഴുവൻ ആവശ്യമായി വരുന്ന ഒരു കാലത്തു ഇത്തരം വളണ്ടിയർ ഗ്രൂപ്പുകളുടെ കാരുണ്യ പ്രവർത്തനം പ്രധാനമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ .അതിനാൽ ഇത്തരം ജീവ കാരുണ്യ പ്രവർത്തന ങ്ങൾ തുടർന്ന് പോകുന്നതിനു താങ്കളാൽ കഴിയുന്ന സാമ്പത്തിക സഹായം അധികം വൈകാതെ ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു .താങ്കൾക്ക് ഏതെങ്കിലും ഉപകരണങ്ങളോ ,പ്രോഗ്രാമുകളോ സ്പോൺസർ ചെയ്യാവുന്നതാണ് .താങ്കൾ നൽകുന്ന സഹായം അത് ലഭിച്ചു ഒരാഴ്ചക്കുള്ളിൽ അതാതു കുടുംബങ്ങൾക്ക് കൈമാറുന്നതും അതു താങ്കളെ അപ്പപ്പോൾ അറിയിക്കുന്നതുമാണ് .
1 .വീൽചെയർ -6500
2 .വാക്കർ -850
3 .എയർബെഡ് -2500
4 .മടക്കാവുന്ന ബെഡ് -10000, adjustible back supprt-1500
5 .ഓക്സിമീറ്റർ -2500
6 .ബ്ലഡ് ഗ്ലൂക്കോസ് സ്ട്രിപ്പ് -700
7 .ലാൻസെറ്റുകൾ -50 എണ്ണം -200
8 .സൗജന്യ ജീവിതശൈലിരോഗപരിശോധന ക്യാമ്പ്
-50 പേർക്ക് (ഒരു ദിവസം) -800
9 .കോട്ടയാട് ലോക്കലിൽ ഒരു കിടപ്പു രോഗിക്ക് ഒരു മാസത്തെ മരുന്നിന്റെ ചെലവ് -1000 രൂപ (ഇത്തരം രണ്ടു രോഗികൾ ഉണ്ട് )
10 . ഓക്സിജൻ കോൺസെൻട്രേറ്റർ -55000
11 .ഓക്സിജൻ സിലിണ്ടർ refillable-16000
************************
ഏറ്റവും കുറഞ്ഞത് ഒരു 100 രൂപയെങ്കിലും ഞങ്ങളുടെ മനുഷ്യകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി
BANK ACCOUNT NO.1038007000395 ;(KERALA BANK,KARUVANCHAL)
ACCOUNT NAME -IRPC KOTTAYAD LOCAL UNIT;
IFSC CODE - UTIB0SKDC01 (U,T,I,B,ZERO,S,K,D,C,ZERO,ONE)
എന്ന അക്കൊണ്ടിൽ മാത്രം അയച്ചു തരിക.google pay സ്വീകരിക്കുന്നതല്ല .
(ഈ അക്കൗണ്ട് IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ് ചെയർമാൻ ,കൺവീനർ എന്നിവരുടെ പേരിൽ ഉള്ള ജോയിന്റ് അക്കൗണ്ട് ആണ് ).തുക
അയച്ചതിനുശേഷം താങ്കളുടെ പേരും മറ്റു വിശദാംശങ്ങളും 9447739033 എന്ന നമ്പറിൽ WHATSAPP ചെയ്യുക . - കൺവീനർ ,IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ്
WELCOME TO IRPC KOTTAYAD LOCAL UNIT HELP DESK...
CHAIRMAN ..9495147420...
CONVENOR...9447739033 ..
..DISINFECTION HELP .... 9562873774
No comments:
Post a Comment