NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Saturday, January 29, 2022

IRPC KOTTAYAD ലോക്കൽ മീറ്റിംഗിലെ തീരുമാനങ്ങൾ 29 01 2022

 29012022 ലോക്കൽ മീറ്റിംഗിലെ തീരുമാനങ്ങൾ 

സ്വാഗതം ,റിപ്പോർട്ടിങ് - സി കെ രാധാകൃഷ്ണൻ 

അധ്യക്ഷൻ - വിക്രമൻ ടി ജി 

നന്ദി - സൗമ്യ മോഹനൻ .


ചർച്ചയിൽ പങ്കെടുത്തവർ -

കല്ലൊടി ഒഴികെ മറ്റെല്ലാ ബ്രാഞ്ചിൽ നിന്നും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു .കല്ലൊടിയിൽ നിന്നുള്ള റിപ്പോർട് നേരത്തേ എത്തിച്ചിരുന്നു .ചർച്ചയിൽ വന്നത് പ്രകാരം  ലോക്കലിലെ വിവിധ വാർഡുകളിൽ  ഏതാണ്ട് മുപ്പത്തി നാലോളം കോവിഡ് രോഗികൾ ഉണ്ടായിരുന്നു .അതിൽ മിക്കവരുടേയും രോഗം മാറിയിട്ടുണ്ട്.ഇവർക്ക്  ആവശ്യമുള്ള കാര്യങ്ങൾ എത്തിക്കാൻ irpc വളണ്ടിയർമാർ  സേവനം ചെയ്യുന്നുണ്ട്‌ . 

ഇപ്പോൾലോക്കലിൽ ആകെ  21  പേർക്ക് കോവിഡ് വന്നിട്ടുണ്ട്  .(കോട്ടക്കടവ് -3 , നരിയൻപാറ എ  - 4  ,നരിയൻപാറ ബി - 7 , ems -2 , ഒറ്റമുണ്ട-3 , കാലായിമുക്ക് -2  )ഗുരുതരമായ കേസുകളോ ആശുപത്രി താമസമോ  പൊതുവെ വേണ്ടിവന്നിട്ടില്ല .(നരിയൻപാറയിൽ ഒരു രോഗി ആശുപത്രിയിൽ ചികിത്സയിലുണ്ട് .)   എന്നാൽ .മിക്ക വീടുകളിലും പനി വ്യാപിച്ചിട്ടുണ്ട് .ടെസ്റ്റിംഗ് പൊതുവെ ഇല്ലാ .പനി "വലിയൊരു പ്രശ്നമല്ല "എന്ന രീതിയിൽ കാണുന്നത്  വ്യാപനം കൂടാനിടയാക്കും .അത് കൊണ്ട് പഞ്ചായത്തുതല പ്രവർത്തങ്ങൾക്ക് കാ ത്ത് നില്കാതെ , കോവിഡ്  ജാഗ്രതാ പ്രവത്തന ങ്ങൾ  തുടങ്ങണം . എന്നു പൊതു അഭിപ്രായമുണ്ടായി .

തീരുമാനങ്ങൾ 

  A.താഴെപ്പറയുന്ന വിവരങ്ങൾ എത്രയും പെട്ടെന്ന് ലോക്കൽ കമ്മിറ്റിയിൽ    അറിയിക്കാൻ തീരുമാനിച്ചു .

1 .ബ്രാഞ്ചിൽ നമ്മുടെ അറിവിൽ ഇപ്പോൾ പനിയുള്ളവരുടെ പേരു്, വീട്, പ്രായം ;  

 2. കോ വിഡ് ഉറപ്പായവരുടെ ലിസ്റ്റ് (പേരു് വീട്, പ്രായം, ) ; 

 3 ഒരു ഡോസ് പോലും വാക്സിനേഷൻ ചെയ്യാത്തവരുടെ ലിസ്റ്റ് (പേരു്, വീട്, പ്രായം, കാരണം )

4 ആശുപത്രിയിലുള്ളവരുടെ പേരുവിവരം 


B  .ലോക്കൽ ഹെൽപ്പ് ഡെസ്ക് ആയി ലോക്കൽ കമ്മിറ്റി (ചെയർമാൻ- 9495147420  , കൺവീനർ-9447739033  ) പ്രവർത്തിക്കും .


C  .ഭക്ഷണം, മരുന്ന് തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാകാത്ത അവസ്ഥ ഉണ്ടോ എന്ന് അതാതു ബ്രാഞ്ചുകളിൽ നിരന്തരം ശ്രദ്ധിക്കണം .അതിനു ക്ലസ്റ്റർ തല സന്ദർശന ങ്ങൾ തുടങ്ങണം .


D  .അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാനും സന്നദ്ധ സേവനം നടത്താനും 4  വളണ്ടിയർമാരെ എങ്കിലും  ബ്രാഞ്ച് തലത്തിൽ  സജ്ജമാക്കി വെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ പേര് എത്രയും പെട്ടെന്ന്  കൺവീനറെ അറിയിക്കണം . 


E.അടിയന്തിര ഘട്ടങ്ങളിൽ സേവനത്തിനായി   ലോക്കലിൽ വാഹനസൗകര്യം ഉണ്ടായിരിക്കും  .കോട്ടക്കടവ്‌ നിന്ന് ബിജു അദ്ദേഹത്തിന്റെ വാഹനം(ph.no.9747323306). ഇതിനായി വാഗ്‌ദാനം ചെയ്തിട്ടുണ്ട് .ആവശ്യമെകിൽ ഗ്രൂപ്പിലെ മറ്റു അംഗങ്ങളുടെ വാഹനവും(രാധാകൃഷ്ണൻ സി കെ / ഹാരിസ് നരിയൻപാറ / ബാബു കെ എ നരിയൻപാറ  / മാത്യു എം ജെ കാവുങ്കുടി..)  ഇത്തരം  ഘട്ടത്തിൽ ഉപയോഗിക്കാവുന്നതാണ് .

F .സെക്കൻഡ്‌ ഡോസ് എടുത്തു 9 മാസം  കഴിഞ്ഞവർക്ക്‌   ബൂസ്റ്റർ ഡോസ് നൽകേണ്ടതുണ്ട് .അത്തരത്തിലുള്ളവരുടെ ലിസ്റ്റ് ആരോഗ്യ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന മുറക്ക്  വാക്സിൻ എടുപ്പിക്കാൻ വേണ്ട  കാര്യങ്ങൾ വളണ്ടിയർമാർ ബ്രാഞ്ച് തലത്തിൽ  ചെയ്തു കൊടുക്കേണ്ടതാണ്.

G.കോട്ടക്കടവിൽ പ്രതിമാസ ജീവിത ശൈലീ രോഗ പരിശോധനാക്യാമ്പ്  FEB 20 നു നടത്താൻ ഉദ്ദേശിക്കുന്നതായി അറിയിക്കുന്നു .

H.വാർഡ് തല ജാഗ്രത സമിതികൾ സജീവമാക്കാൻ പഞ്ചായത്തു ത ലത്തിൽ വേണ്ട സമ്മർദം ചെലുത്താൻ ഈ യോഗത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഗ്രാമപഞ്ചായത്തു മെമ്പർമാരോട് അഭ്യർത്ഥിക്കുന്നു.  

I.മൊറാനി ,നെല്ലിക്കുന്നു മേഖലകളിൽ ജാഗ്രതപ്രവർത്തനത്തിന് പാർട്ടി ഘടകങ്ങളെ കൂടി ഉപയോഗപ്പെടുത്തി പ്രവർത്തനം മെച്ചപ്പെടുത്തും .

****************************************************************************

ഗണേശൻ പി  ,സുമിത്രദാസ്,മാത്യു എം ജെ ,മനു ടി കെ ,യശോദാ കൃഷ്ണൻ ,സുധർമ്മ കൂളാമ്പി ,ബേബി നെല്ലിക്കുന്ന് ,മനോജ്‌ ഒറ്റമുണ്ട ,രേവമ്മ നരിയാൻപാറ ,ഷഫീഖ്  കാലായിമുക്ക് ,രജിത കൂളാമ്പി,സൗമ്യ മനോജ്  ,വിക്രമൻ ടി ജി ,രാധാകൃഷ്ണൻ സി കെ തുടങ്ങി 14   പേർ  ചർച്ചയിൽ പങ്കെടുത്തു . 

യോഗത്തിൽ പങ്കെടുത്തവർ -26 

രാധാകൃഷ്ണൻ കുറ്റിപ്പുഴ , ടോമി ജോസഫ് ,മനോജ് കെ സി ,ബിജു കോട്ടക്കടവ് ,സുമോദ് കാവുങ്കുടി ,ഓമന കൂളാമ്പി ,ബെന്നി കൂളാമ്പി ,സരിത കോട്ടക്കടവ് ,മുബീന കോട്ടക്കടവ് ,സിന്ധു മനോജ് ,ബിജിത രാജീവൻ ,മോഹനൻ കാവുങ്കുടി ,ഗണേശൻ പി  ,സുമിത്രദാസ്,മാത്യു എം ജെ ,മനു ടി കെ ,യശോദാ കൃഷ്ണൻ ,സുധർമ്മ കൂളാമ്പി ,ബേബി നെല്ലിക്കുന്ന് ,മനോജ്‌ ഒറ്റമുണ്ട ,രേവമ്മ നരിയാൻപാറ ,ഷഫീഖ്  കാലായിമുക്ക് ,രജിത കൂളാമ്പി ,സൗമ്യ മനോജ് ,വിക്രമൻ ടി ജി ,രാധാകൃഷ്ണൻ സി കെ.


യോഗം 7.35  നു തുടങ്ങി 8.33 ന്  അവസാനിച്ചു  .

- കൺവീനർ 29/ 01 / 2022 


തുടർപ്രവർത്തനങ്ങൾ 

നരിയമ്പാറBബ്രാഞ്ചിൽ 

ഇന്ന് നരിയമ്പാറBബ്രാഞ്ചിൽ 9 വീടുകൾ സന്ദർശിക്കുകയും കോവിഡ് / പകർച്ചപ്പനി  ക്കെതിരെയുള്ള ജാഗ്രതാ സന്ദേശം കൈമാറുകയും പനി വ്യാപനവും അനുബന്ധ പ്രശ്നങ്ങളും വിലയിരുത്തുകയും ചെയ്തു.  ബാബു കെ.എ, രാധാക്യഷ്ണൻ സി.കെ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.  ബ്രാഞ്ച് ഉൾപ്പെടുന്ന മേഖലയിൽ 6 ഓളം വീടുകളിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാളം വീടുകളിൽ വൈറൽ പനി വന്നും പോയുമിരിക്കുന്നു. ഗുരുതര പ്രശ്നങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. ആശുപത്രിയിൽ അഡ്‌മിറ്റ് കേസുകൾ ഇല്ല. വാക്സിനേഷൻ ചെയ്യാത്ത മുതിർന്നവർ ഇല്ല. ഭക്ഷണം/മരുന്ന് പ്രശ്നങ്ങൾ ഇല്ല. പനിയുള്ളവരുടെ ലിസ്റ്റ് കിട്ടിയിട്ടുണ്ട്.

സുരേഷ്  covid+ve

കൂളാമ്പി ബ്രാഞ്ച്

 രജിത സി. എം age 39 വള്ളിയോട്ട് ഹൗസ്  കരുവഞ്ചാൽ (po)  ആലക്കോട് co oparative ഹോസ്പിറ്റലിൽ (29/01/2022) നിന്നും RTPCR ടെസ്റ്റ്‌ ചെയ്തു പോസിറ്റീവ് 9496554862        അഭിജിത്  വള്ളിയോട്ട് ഹൗസ്  age 13  8848680957

കൂളാമ്പി ബ്രാഞ്ച്👆പനി ഉള്ളവർ ഇല്ല

വാക്സിൻ എടുക്കാത്തത് ജിബീഷ് ബാലൻ

ജിബീഷ് ബാലൻ ഫസ്റ്റ് ഡോസ് വാക്സിൻ എടുത്തതാണ് സെക്കൻഡ് ഡോസ് വാക്സിനാണ് എടുക്കാൻ ഉള്ളത് ഇന്ന് പോകാൻ പറഞ്ഞിട്ടുണ്ട്

നരിയമ്പാറA ബ്രാഞ്ചിൽ 


 നരിയമ്പാറ Aൽ കോവിഡ് ബാധിച്ച്   ആശുപത്രി ചികിത്സയിൽ കഴിഞ്ഞ വ്യക്തിയെ ഡിസ്ചാർജ് ചെയ്തു lRPC sponsored വാഹനത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു.


പനി -8 പേര് ,ശാരദ 50 റാണി 30, തങ്കം 70, സജാദ് 35, ധന്യ 28 , കീർത്തന 15

മനു ടി.കെ, Father   IRPC +ve

 


Thursday, January 27, 2022

കോവിഡ് വ്യാപനം;പ്രതിരോധപ്രവർത്തനം 27 01 2022

കോവിഡ് വ്യാപനം; IRPC നേതൃത്വത്തിലുള്ള  പ്രതിരോധപ്രവർത്തനം   -കൊട്ടയാടു ലോക്കൽ തല റിപ്പോർട്   -27 01 2022 

 റിപ്പോർട് ചെയ്യപ്പെട്ട കോവിഡ്  രോഗികളുടെ എണ്ണം -ആകെ 30 +

( നരിയൻപാറ A -0 ,നരിയൻപാറ B-0,കൂളാമ്പി -16 ,EMS-0; ഒറ്റമുണ്ട -3 ,കാലായിമുക്ക് -1 ,കോട്ടക്കടവ് -7 ; മൊറാനി -0 , കല്ലൊടി -1 , കാവുങ്കുടി -0 , നെല്ലിക്കുന്ന് -2 )

റിപ്പോർട് തന്നവർ : നരിയൻപാറ A -വിപിൻ  ,നരിയൻപാറ B-ബാബു ,കൂളാമ്പി -16 പി കെ ബാലൻ ,EMS-സനീഷ് ; ഒറ്റമുണ്ട -മനോജ്  ,കാലായിമുക്ക് -ഷഫീക്  ,കോട്ടക്കടവ് -ഗണേശൻ  ; മൊറാനി -സുമിത്രദാസ്  , കല്ലൊടി -സജീവൻ  , കാവുങ്കുടി -PRN, നെല്ലിക്കുന്ന് -തങ്കച്ചൻ  .നന്ദി -കൺവീനർ 


ഗുരുതരാവസ്ഥ - ഒരു ബ്രാഞ്ചിലും ഇല്ല 

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ -ഒരു ബ്രാഞ്ചിലും ഇല്ല 

ഭക്ഷണ ദൗർലഭ്യം - റിപ്പോർട്ടു ചെയ്യപ്പെട്ടില്ല .-ഒരു ബ്രാഞ്ചിലും ഇല്ല 

പൊതുവെയുള്ള സ്ഥിതി - 

കോവിഡ് വല്ലാതെ  വ്യാപിക്കുന്നുണ്ട് .എല്ലാ കേസും റിപ്പോർട് ചെയ്യപ്പെടുന്നില്ല . കോവിഡ്  ടെസ്റ്റ് എടുക്കുന്നതും കുറവാണ് .    ഹോം ക്വാറന്റൈൻ ഫലപ്രദമായി നടക്കുന്നു .വ്യാപനം കൂടുതലായ വാർഡുകളിൽ ഇത്തരം വീടുകളിൽ ഭക്ഷണം വാങ്ങിച്ചു കൊടുക്കാനും ഒക്കെയായി IRPC  വളണ്ടിയർമാർ സജീവമായി ഇടപെടുന്നുണ്ട് .RRT കൾ സജീവമായിട്ടില്ല .

SONAL NIRDHESHANGAL

27 01 2022 ആലക്കോട് IRPC സോൺ തീരുമാനങ്ങൾ

 27 01 2022 ആലക്കോട്  IRPC സോൺ തല മീറ്റിംഗിലെ  തീരുമാനങ്ങൾ 

1 .പാലിയേറ്റിവ്  കെയർ ദിനവുമായി ബന്ധപ്പെട്ട   ഓരോ ലോക്കലിലേയും  സർവ്വേ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു .

( പാലിയേറ്റിവ് കെയർ ദിന ഗൃഹസന്ദർശനം 15 01 2022 

-റിപ്പോർട് : കോട്ടയാട്  ലോക്കൽ യൂണിറ്റ് ,A -പങ്കെടുത്ത നേതാക്കളുടെ (AC/DC) എണ്ണം-NIL;LC -4

B - പങ്കെടുത്ത IRPC വളണ്ടിയർമാർ എത്ര ? ആൺ, പെൺ-28(17+11);C- എത്ര സ്ക്വാഡുകൾ ?   11

D. കൊടുത്ത ഉപഹാരങ്ങളുടെ കണക്ക് (ഇനം, എണ്ണം, )-28 +6  kg fruits,4+3  പുതപ്പു ,5 kg ഓട് സ് ; വാക്കർ 1 ,5 രോഗികളുടെ ബിപി നമ്മൾ പരിശീലനം കൊടുത്ത വളണ്ടിയർമാർ പരിശോധിച്ചു .;E. സന്ദർശിച്ച രോഗികളുടെ എണ്ണം -41 +26 

 F . രോഗികൾ ഏതു രോഗ വിഭാഗത്തിൽ പെടുന്നു ? കാൻസർ-4  / വൃക്കരോഗം-1  / പ്രമേഹം -2 / പക്ഷാഘാതം-5  / ഭിന്നശേഷി-2  / മാനസികം-1 / ഹൃദയരോഗം-1  /വാർധക്യസഹജം  -25   )

2 .ഗവേർണിംഗ് ബോഡി നിർദ്ദേശങ്ങൾ -കണ്ണൂർ ജില്ലയിൽ കോവിഡ്  വ്യാപനം കൂടുന്നുണ്ട് .ജില്ല ഇപ്പോൾ ബി കാറ്റഗറിയിലാണ് . അതുകൊണ്ട് ലോക്കൽ തലത്തിൽ കോവിഡ് പ്രതി രോധപ്രവർത്തങ്ങൾ ശക്തിപ്പെടുത്തുകയും തയ്യാറെടുപ്പുകൾ എടുക്കുകയും വേണം .

(1 ) മുഴുവൻ രോഗികളുടേയും(കോവിഡ്    ലക്ഷണങ്ങളോടു കൂടിയ  പനി /അസുഖങ്ങൾ ഉള്ളവർ )   ലിസ്റ്റ് തയ്യാറാക്കണം .covid test നടന്നിരിക്കണം എന്ന് നിർബന്ധം പിടിക്കേണ്ടതില്ല. .

(2 ) ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ കണക്കു വേണം 

(3 )വാക്‌സിനേഷൻ ചെയ്യാത്തവർക്ക് സർക്കാർ ആശുപത്രിയിൽ സൗജന്യ ചികില്സ ഇല്ല .സൗജന്യ ഭക്ഷണവും ഇല്ല .അങ്ങനെയുള്ളവർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെങ്കിൽ അവർക്കു irpc നേതൃത്വത്തിൽ  ഉച്ചക്ക് ചോറ്റുപൊ തി എത്തിക്കാനുള്ള ആലോചന നടന്നു .

(4 )ഒരോ ലോക്കലിലും അടിയന്തിര ഘട്ടത്തിൽ രോഗിയെ ആശുപത്രിയിലെത്തിക്കാനും മറ്റുമായി   ഉപയോഗിക്കാൻ ഒരു വാഹനമെങ്കിലും  ഏർപ്പാടാക്കി വെക്കണം .

(5 ) ബ്രാഞ്ച് തലത്തിൽ ഒരു  വീട്ടിൽ എന്ന ക്രമത്തിൽ സാമൂഹ്യ അടുക്കളകൾ(ആവശ്യമുള്ള ഘട്ടത്തിൽ ) തുടങ്ങാനായുള്ള തീരുമാന ങ്ങൾ ഉണ്ടാകണം .

(6 ) കോവിഡ് ബാധിതരുടെ വീടുകളിൽ മരുന്ന് / ഭക്ഷ്യവസ്തുക്കൾ/ ... എത്തിക്കാനുള്ള പ്രവർത്തനം നടക്കുന്നു എന്ന് ഉറപ്പു വരുത്തണം .

(7 ) സമീപത്തെ ഹയർ സെക്കന്ററിസ്കൂളുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ആ മേഖലയിലെ ലോക്കലുകളിൽ ഹെല്പ് ഡെസ്ക് രൂപീ കരിച്ചു പ്രവർത്തനം തുടങ്ങണം .

(8 ) വളന്റിയർമാർക്ക് അത്യാവശ്യം വേണ്ടുന്ന പരിശീലനം ലഭ്യമാക്കണം .

(9 ) ഓരോ വാഡിലെയും നിലവിലുള്ള RRT കൾ ക്ലസ്റ്റർ തലത്തിൽ പുനഃസംഘടിപ്പിച്ചു സജീവമാക്കാൻ മുൻകൈ എടുക്കണം   .

(10 ) 28 ,29  തീയതികളി ലായി  ലോക്കൽ മീറ്റിംഗുകളിൽ ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു പ്രവർത്തനം തുടങ്ങണം .

(11) കോവിഡ് വ്യാപനം കൂടുന്ന നാളുകളിൽ കുട്ടികൾക്ക് ആവശ്യമുള്ള പ്രാഥമിക ചികിത്സ മേഖലയിലെ ഏതു ആശുപത്രിയിലും ഉറപ്പു വരുത്താൻ വേണ്ടകാര്യങ്ങൾ ആലോചിക്കണം .

(12) സോണൽ ചെയർമാൻ ,സോണൽ കൺവീനർ ,ദിനേശൻ എന്നിവർ ഉൾപ്പെടുന്ന ഹെൽപ്‌ഡെസ്‌ക് (സോണൽ helpdesk) പ്രവർത്തിച്ചു തുടങ്ങാൻ തീരുമാനിച്ചു .

(13 )കോട്ടയാട്  ലോക്കലിൽ നിന്നും സത്യൻ ,ഫാത്തിമ എന്നിവരുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് IRPC ക്കു കൈമാറിയ  25000 രൂപാ ധനസഹായം IRPCജില്ലാകമ്മിറ്റിക്കു  പി ജയരാജൻ ഏറ്റുവാങ്ങി .







Tuesday, January 25, 2022

സ്പോന്സര്ഷിപ്പിനുള്ള അഭ്യർത്ഥന

 സ്പോന്സര്ഷിപ്പിനുള്ള അഭ്യർത്ഥന 

പ്രിയമുള്ളവരേ ,

IRPC കൊട്ടയാടു ലോക്കൽ യൂണിറ്റ്  ആലക്കോട്  കൊട്ടയാട്‌ മേഖലയിൽ കഴിഞ്ഞ കുറേ  വർഷങ്ങളായി സാന്ത്വനപ്രവർത്തന രംഗത്ത് പ്രവർത്തിക്കുകയാണ് .ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ രോഗികൾക്കും ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ടവർക്കും പ്രാദേശികമായി ലഭിക്കുന്ന സ്‌പോൺസർഷിപ് ഉപയോഗിച്ച് സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ് .വീൽചെയറുകൾ , വാക്കറുകൾ , എയർബെഡുകൾ , ഗ്ളൂക്കോസ് സ്ട്രിപ്പുകൾ , ലാൻസെറ്റുകൾ  ഓക്സിമീറ്ററുകൾ തുടങ്ങിയവ രോഗികൾക്ക് ആവശ്യമായി വരാറുണ്ട് . കുറച്ചു കിടപ്പു രോഗികൾ  സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലാണ്.എന്നാൽ അവർക്ക് നിരന്തരം മരുന്ന് കഴിക്കേണ്ടുന്ന സ്ഥിതിയുമാണ് .ഇത്തരം കുടുംബ ങ്ങൾക്കു മരുന്ന് വാങ്ങാനുള്ള ചിലവെങ്കിലും ഓരോമാസവും  സ്പോൺസർമാരെ  കണ്ടെത്തി സാമ്പത്തികസഹായമായും നൽകിപ്പോരുന്നു . ഇവ സ്പോൺസർമാരിൽ നിന്നും ശേഖരിച്ചു രോഗികൾക്ക്  എത്തിച്ചു കൊടുക്കുന്നതിനും വരുന്ന യാത്രാച്ചിലവ് ഞങ്ങളുടെ പ്രവർത്തകർ തന്നെ വഹിച്ചു പോരുന്നു .കൂടാതെ പ്രതിമാസം നടത്തുന്ന സൗജന്യ ജീവിതശൈലീരോഗ പരിശോധനാ ക്യാമ്പുകൾക്കും കാര്യമായ ചെലവ് വരുന്നുണ്ട് .ഇത്തരം പ്രവർത്തനങ്ങൾ ജനക്ഷേമത്തിനു വളരെ അതാവശ്യമാണെന്ന് കണ്ടാണ് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നത് എന്ന് അറിയാമല്ലോ .മഹാമാരികളെ നേരിടാൻ തന്നെ ആരോഗ്യവകുപ്പിന്റെ ശ്രദ്ധ മുഴുവൻ ആവശ്യമായി വരുന്ന ഒരു കാലത്തു ഇത്തരം വളണ്ടിയർ  ഗ്രൂപ്പുകളുടെ  കാരുണ്യ പ്രവർത്തനം പ്രധാനമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ .അതിനാൽ ഇത്തരം ജീവ കാരുണ്യ പ്രവർത്തന ങ്ങൾ തുടർന്ന് പോകുന്നതിനു താങ്കളാൽ കഴിയുന്ന സാമ്പത്തിക സഹായം അധികം വൈകാതെ ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു .താങ്കൾക്ക് ഏതെങ്കിലും ഉപകരണങ്ങളോ ,പ്രോഗ്രാമുകളോ സ്പോൺസർ ചെയ്യാവുന്നതാണ് .താങ്കൾ നൽകുന്ന സഹായം അത് ലഭിച്ചു ഒരാഴ്ചക്കുള്ളിൽ അതാതു കുടുംബങ്ങൾക്ക് കൈമാറുന്നതും അതു താങ്കളെ അപ്പപ്പോൾ അറിയിക്കുന്നതുമാണ് .

1 .വീൽചെയർ -6500 

2 .വാക്കർ -850 

3 .എയർബെഡ് -2500

4 .മടക്കാവുന്ന ബെഡ് -10000, adjustible back supprt-1500

5 .ഓക്സിമീറ്റർ -2500

6 .ബ്ലഡ് ഗ്ലൂക്കോസ് സ്ട്രിപ്പ് -700

7 .ലാൻസെറ്റുകൾ -50 എണ്ണം -200

8 .സൗജന്യ ജീവിതശൈലിരോഗപരിശോധന ക്യാമ്പ് 

-50 പേർക്ക് (ഒരു ദിവസം) -800

9 .കോട്ടയാട്  ലോക്കലിൽ ഒരു കിടപ്പു രോഗിക്ക് ഒരു മാസത്തെ  മരുന്നിന്റെ ചെലവ് -1000 രൂപ (ഇത്തരം രണ്ടു രോഗികൾ ഉണ്ട് )

10 . ഓക്സിജൻ കോൺസെൻട്രേറ്റർ  -55000 

11 .ഓക്സിജൻ സിലിണ്ടർ refillable-16000

************************

ഏറ്റവും കുറഞ്ഞത് ഒരു 100 രൂപയെങ്കിലും ഞങ്ങളുടെ മനുഷ്യകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 

BANK ACCOUNT NO.1038007000395 ;(KERALA BANK,KARUVANCHAL)

 ACCOUNT NAME -IRPC KOTTAYAD LOCAL UNIT;

 IFSC CODE - UTIB0SKDC01 (U,T,I,B,ZERO,SKD,ZERO,ONE)


എന്ന അക്കൊണ്ടിൽ മാത്രം അയച്ചു തരിക.google pay  സ്വീകരിക്കുന്നതല്ല .

(ഈ അക്കൗണ്ട്  IRPC കൊട്ടയാട്‌ ലോക്കൽ യൂണിറ്റ് ചെയർമാൻ ,കൺവീനർ എന്നിവരുടെ പേരിൽ ഉള്ള ജോയിന്റ് അക്കൗണ്ട് ആണ് ).തുക 

അയച്ചതിനുശേഷം താങ്കളുടെ പേരും മറ്റു വിശദാംശങ്ങളും 9447739033 എന്ന  നമ്പറിൽ WHATSAPP ചെയ്യുക .

 - കൺവീനർ ,IRPC  കൊട്ടയാടു ലോക്കൽ യൂണിറ്റ് 

ഞങ്ങളുടെ പ്രവർത്തനങ്ങൾ 







 


Friday, January 21, 2022

IRPC VIGNETTES (E BOOK 2021-22)

പ്രിയമുള്ളവരേ ,

ഈ ഇ ബുക്ക്  ഒരു ചരിത്ര സാക്ഷ്യമാണ് .  മഹാമാരിയുടെ മഹാപ്രവാഹം മുറിച്ചു കടക്കാൻ IRPC ആലക്കോട് സോൺ,  വിശേഷിച്ചും IRPC കോട്ടയാട് ലോക്കൽ യൂനിറ്റ് ആലക്കോടിന്റെ വിവിധ വാർഡുകളിൽഉള്ള ജനങ്ങളുടെ കൂടെ നിന്നു പ്രവർത്തിച്ചതിന്റെ ഒരു നേർചിത്രം ഈ പുസ്തകത്തിന്റെ താളുകളിൽ ലഭ്യമാണ് .ഇനി  വരുന്ന തലമുറയ്ക്ക് പഠിക്കാൻ ഒട്ടേറെ മാതൃകകളുള്ള ഈ വിവരണം സഹൃദയ സമക്ഷം വിലയിരുത്തലിനായി സമർപ്പിക്കുന്നു .

ചെയർമാൻ                                                  കൺവീനർ

വിക്രമൻ ടി ജി                          സി കെ രാധാകൃഷ്ണൻ 

TRIAL RUN- TO READ CLICK HERE

Tuesday, January 18, 2022

നെല്ലിക്കുന്ന് സന്ദർശനം 17 01 2022

 നെല്ലിക്കുന്ന് IRPC തല  ഗൃഹ സന്ദർശനം 17 01 2022 (കൊ ട്ടയാട്  ലോക്കൽ യൂണിറ്റ് )

17 01 2022 : 12 PM  - 1.30 PM : ഓമന(ചക്കി) കണ്ണാ എന്ന വ്യക്തിക്ക് വാക്കർ എത്തിച്ചു കൊടുക്കുകയും സമീപപ്രദേശത്തെ 3 വീടുകൾ സന്ദർശിക്കുകയും ചെയ്തു . ഓമന ചാമൻ , ഇബ്രാഹിം (70 ) നെല്ലിക്കുന്ന് , വർക്കി (80) മൊറാനി , അബ്ദുള്ള നെല്ലിക്കുന്ന് ( 77 )എന്നിവരെയാണ് സന്ദർശിച്ചതു .ഉപഹാരമായി പുതപ്പുകൾ നൽകി .ചെലവ് 760 രൂപ +എണ്ണ ചെലവ് 500 രൂപ . ( ഇന്നലെ 400 രൂപ ) വിക്രമൻ റ്റി ജി , ബാബു കെ എ ,തങ്കച്ചൻ നെല്ലിക്കുന്ന് , സീ . കെ രാധാകൃഷ്ണൻ എന്നിവർ ഇന്നത്തെ പ്രവർത്തനത്തിൽ പങ്കെടുത്തു .നെല്ലിക്കുന്ന് ബ്രാഞ്ചിൽ  നിന്നും പങ്കാളിത്തം നന്നേ കുറവാണ് .  തങ്കച്ചൻ നെല്ലിക്കുന്ന് മാത്രമേ പ്രവർത്തനത്തിന് ലഭ്യമായുള്ളൂ . സ്പോന്സര്ഷിപ്പും സഹകരണവും ഇല്ല . നേരത്തെ സഹകരിച്ചു കൊണ്ടിരുന്ന  ബേബി നെല്ലിക്കുന്ന് ഒരു വീട്ടിൽ മാത്രം പങ്കെടുക്കുകയും വിവരങ്ങൾ നേരത്തെ അറിഞ്ഞില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു. 340 വീടുകൾക്ക്  ഒരു ബ്രാഞ്ച്  എന്നതാണ് സ്ഥിതി . സഹായം ആവശ്യമുള്ള രോഗികൾ കൂടുതൽ ഉണ്ടെങ്കിലും  പ്രവർത്തനത്തിന്റെയും പങ്കാളിത്തത്തിന്റേയും  പോരായ്മ കൊണ്ട്  കൃത്യമായി റിപ്പോർട് ചെയ്യപ്പെടുന്നില്ല .പൊതു പ്രസ്ഥാനത്തിന്റെ ശ്രദ്ധ അടിയന്തിരമായും കൂടുതൽ പതിയേണ്ട മേഖലയാണ്. ഭൂമിശാസ്ത്രപരമായി നെടും കുത്തനെ കിടക്കുന്ന പ്രദേശം.ഒറ്റപ്പെട്ട വീടുകൾ . കുത്തനെയുള്ള ,കല്ലും ചരലും മൂടിയ നടപ്പുവഴികൾ. പല വീടുകളിലും കുടിവെള്ളം കിട്ടാനും പ്രയാസം .പൊതുവെ വലതുപക്ഷ ചിന്താഗതിക്കാർക്കു സ്വാധീനം കൂടുതലുള്ള പ്രദേശം.എങ്കിലും സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള വീടുകൾ കൂടുതൽ. ക്ഷേമ പെൻഷനുള്ളത് കിട്ടുന്നത് കൊണ്ടുമാത്രം കഴിഞ്ഞു കൂടുന്നവർ.മാസം 3000 രൂപയോളം മരുന്നിനു ചിലവാകേണ്ടി വരുന്ന കുടുംബങ്ങളുമുണ്ട് .വർക്കി ചേട്ടൻ ഹൃദയ രോഗത്തിന് ചികിത്സയിലാണ് .മരുന്ന് തീർന്നു .ഈ രണ്ട് ദിവസമായി ദേഹം വിറയലാണ് .ഇന്ന് ആശുപത്രിയിൽ പോകാൻ ഓട്ടോ വരാൻ പറഞ്ഞിട്ടുണ്ട് . 200 മീറ്റർ കുത്തനെയുള്ള നടവഴി ഇറങ്ങി വേണം ഈ രോഗി ആശുപത്രിയിൽ എത്താൻ .ഓട്ടോക്കൂലി തന്നെ 500 രൂപയാകും .ഇപ്പോൾ സ്ഥിരമായി കോപ്പറേറ്റീവ് ആശുപത്രിയിലാണ് കാണിക്കുന്നത് . ഇങ്ങനെയുള്ളവർക്കു സൗജന്യ വാഹന സഹായം , വളണ്ടിയർ സഹായം , മരുന്നിനു സ്‌പോൺസർഷിപ്  ഒക്കെ ബ്രാഞ്ച് തലത്തിൽ ആലോചിക്കേണ്ടതാണ് .IRPC ലോക്കൽ യൂണിറ്റിന്റെ പൊതുഫണ്ടിൽ നിന്നും തുക എടുത്താണ് 2 ദിവസത്തെ സന്ദർശന ങ്ങൾക്കു (ഉപഹാരം ,എണ്ണച്ചിലവ് ) ചെലവ് കണ്ടെത്തിയത് . ഇതിന്റെ ഒരു ഭാഗമെങ്കിലും ബ്രാഞ്ച് വഹിക്കേണ്ടതാണ് .അല്ലെങ്കിൽ ഇത്തരത്തിലുള്ള ബ്രാഞ്ചുകൾക്കായി പ്രത്യേക സ്‌പോൺസർഷിപ് സ്കീമുകൾ  ജില്ലാതലത്തിലോ / ഏരിയ തലത്തിലോ ആവിഷ്ക്കരിക്കേണ്ടതുണ്ട് .-കൺവീനർ 

നെല്ലിക്കുന്ന് ഗൃഹ സന്ദർശനം : 16 01 2022 12 .30 pm -2 pm ( CLICK HERE TO READ )









Monday, January 17, 2022

കൊട്ടയാട്‌ ലോക്കല്‍ യുണിറ്റില്‍ നിന്നും വിവാഹ ചടങ്ങില്‍ I R P C ക്കു ധനസഹായം (17 01 2022)

17  1 2022 :  I R P C ആലക്കോടു   കൊട്ടയാടു  ലോക്കല്‍  സത്യന്‍  ‍ശ്രീനിലയം, ഫാ ത്തിമ  സത്യന്‍  എന്നിവരുടെ  മകൾ  ഡോക്ടര്‍  അനില സത്യന്റെയും  കണ്ണൂര്‍ കൊറ്റാളിയിൽ    അജയന്‍  മൂളിയില്‍,ലസി ത എം വി  എന്നിവരുടെ  മകന്‍ ശരത്ത് കുമാറും തമ്മിലുള്ള വിവാഹ ചടങ്ങില്‍  I R P C ജില്ലാ  ഉപദേശക സമിതി  അംഗം  സ  പി  ജയരാജന്‍ ശ്രീ സത്യന്റെ  കുടുംബം IRPCക്കു നല്‍കുന്ന  ധനസഹായം( 25000 രൂപ ) ഏറ്റു വാങ്ങി. ജില്ലാ കമ്മിറ്റി അംഗം കരുണാകരൻ  , ആലക്കോട് ഏരിയ  സെക്രട്ടറി സാജന്‍ ജോസഫ്  , ആലക്കോട്  ഏരിയ കമ്മിറ്റി അംഗങ്ങളായ സാബു മാസ്റ്റർ , ബാബുരാജ് ,  I RPC  കൊട്ടയാട്‌ ലോക്കല്‍  യൂണിറ്റ് ചെയർമാൻ  വിക്രമന്‍  ടി  ജി,  കൊട്ടയാട്‌ ലോക്കല്‍  യൂണിറ്റ് കൺവീനർ  സി കെ രാധാകൃഷ്ണൻ, കൊട്ടയാട്‌ ലോക്കല്‍  യൂണിറ്റ്  അംഗം ടോമി ജോസഫ് എന്നിവര്‍  സന്നിഹിതരായിരുന്നു. 















നെല്ലിക്കുന്ന് ഗൃഹ സന്ദർശനം : 16 01 2022 12 .30 pm -2 pm

 നെല്ലിക്കുന്ന്  ഗൃഹ സന്ദർശനം : 15 01 2022 12 .30 pm -2 pm 

നെല്ലിക്കുന്ന് - (കിടപ്പു രോഗി - 4  ,കൊറോണക്കു ശേഷമുള്ള പ്രശ്നങ്ങൾ - 1 ;)

 ചെമ്പമാക്കൽ സരോജിനി 80( Blind), കദളിമറ്റം ചാക്കോ 70 ( Heart Surgery ) , ഓമന കണ്ണാ 70(കൊറോണ വന്നത് ), മറിയാമ്മ കാപ്പിയിൽ 90, വർക്കി കിഴക്കേപ്പറമ്പിൽ 71 (പക്ഷാഘാതം) എന്നിവരെ കോവിഡ്  പ്രോട്ടോകോൾ പാലിച്ചു  കൊണ്ട് സന്ദർശിച്ചു സാന്ത്വന വാക്കുകൾ കൈമാറി . 2 പുതപ്പുകൾ  /   പഴങ്ങളുടെ 3 കിറ്റ്കൾ  എന്നിവ ഉപഹാരങ്ങളായി നൽകി  . (കിടപ്പു രോഗി - 4  ,കൊറോണക്കു ശേഷമുള്ള പ്രശ്നങ്ങൾ - 1 ;) 

തങ്കച്ചൻ നെല്ലിക്കുന്ന് ,വിക്രമൻ ടി ജി , സി കെ രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു . സാമ്പത്തിക  ചെലവ്   സി കെ രാധാകൃഷ്‌ണൻ  സ്പോൺസർ ചെയ്തു .ഹിൽ ടോപ് മേഖലയിൽ മേലേരംതട്ടു,മാന്തട്ടു,മൊറാനി ഹിൽടോപ്  തുടങ്ങിയ സ്ഥലങ്ങളിലെ  കുത്തനെയുള്ള റോഡുകളിലൂടെ ഇവരുടെ വീടുകളിലേക്കുള്ള യാത്ര സാഹസികമാണ് . 






ഓമന കണ്ണാ എന്ന വ്യക്തിക്ക് ഒരു വാക്കറിന്റെ ആവശ്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടു .കൂടാതെ അവർക്കു വില കൂടിയ ഒരു മരുന്ന് കിട്ടാതെയുണ്ട് എന്നും പറഞ്ഞു .ആ മരുന്നിന്റെ പേര് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല .അത് കണ്ടു പിടിച്ചു അറിയിക്കാൻ മകളെ ചുമതലപ്പെടുത്തി .

17 01 2022 : ഓമന(ചക്കി) കണ്ണാ എന്ന വ്യക്തിക്ക് വാക്കർ എത്തിച്ചു കൊടുക്കുകയും സമീപപ്രദേശത്തെ 3 വീടുകൾ സന്ദർശിക്കുകയും ചെയ്തു . ഓമന ചാമൻ , ഇബ്രാഹിം 70  നെല്ലിക്കുന്ന് , വർക്കി 80 മൊറാനി , അബ്ദുള്ള നെല്ലിക്കുന്ന് ( 77 )എന്നിവരെയാണ് സന്ദർശിച്ചതു . വിക്രമൻ റ്റി ജി , ബാബു കെ എ ,തങ്കച്ചൻ നെല്ലിക്കുന്ന് , സീ . കെ രാധാകൃഷ്ണൻ എന്നിവർ ഇന്നത്തെ പ്രവർത്തനത്തിൽ പങ്കെടുത്തു .ഭൂമിശാസ്ത്രപരമായി നെടും കുത്തനെ കിടക്കുന്ന പ്രദേശം .കുടിവെള്ളം കിട്ടാനും പ്രയാസം .പൊതുവെ വലതുപക്ഷ ചിന്താഗതിക്കാർക്കു സ്വാധീനം കൂടുതലുള്ള പ്രദേശം .












Sunday, January 16, 2022

നരിയൻപാറ B ൽ സാന്ത്വനസന്ദർശനം 15 01 2022

പാലിയേറ്റിവ് ദിനാചരണത്തിന്റെ   ഭാഗമായി       ന രിയൻപാറ B ൽ   അക്ഷയ് പ്രദീപ് , ഭദ്ര   , അമൽ ,സെൽവമണി ,  ഡോളി ,ചെല്ലാ ഗോവിന്ദൻ , ഗോവിന്ദൻ  , മേരി ചൂരയിൽ എന്നിവരെ സന്ദർശിക്കുകയും പഴങ്ങൾ ഉൾപ്പെടുന്ന കിറ്റ് ഉപഹാരമായി നൽകുകയും ചെയ്തു .ഈ സാന്ത്വന പ്രവർത്തനത്തിൽ ബാബു കെ എ , വിജയൻ  നരിയൻപാറ ,സി കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു .സാമ്പത്തിക ചെലവ് കൺവീനർ സി കെ രാധാകൃഷ്ണൻ സ്പോൺസർ ചെയ്തു .

IRPC  മുൻകൈ എടുത്തു  ഏർപ്പാടാക്കിയ ഡി അഡിക്ഷൻ ചികിത്സക്കുശേഷം ഒരു വ്യക്തിയുടേയും അയാളുടെ കുടുംബ ത്തിലും വന്ന ഗുണകരമായ മാറ്റങ്ങൾക്ക് ഞങ്ങൾ ഇന്ന്  സാക്ഷികളായി. .IRPC യുടെ ഇടപെടൽ ഒരു കുടുംബത്തെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നു എന്നത് സന്തോഷത്തോടെ അറിയിക്കുന്നു .

CLICK HERE TO  READ MORE ABOUT  DEADDICTION ACTION IN NARIYANPARA






പ്രതിമാസ സൗജന്യ BP/ BLOOD GLUCOSE / OXYMETER .... പരിശോധന കോട്ടക്കടവിൽ

 16 01 2022  :  കോട്ടക്കടവിൽ IRPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റേയും കോട്ടക്കടവ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റേയും  നേതൃത്വത്തിലുള്ള  ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്ര ത്തിൽ പ്രതിമാസ സൗജന്യ BP/ BLOOD GLUCOSE / OXYMETER .... പരിശോധനയും  പരിശോധനാ  കാർഡ് വിവരങ്ങൾ പുതുക്കലും ഇന്ന് 16 01 2022 നു രാവിലെ  8 മാണി മുതൽ 11  മണി  വരെ നടന്നു .സൗജന്യ  പരിശോധനയിൽ 27 പേർ പങ്കെടുത്തു .ഗണേശൻ കോട്ടക്കടവ് ,മനോജ്  കോട്ടക്കടവ് ,സൗമ്യാ മോഹനൻ ,  , സിന്ധു കോട്ടക്കടവ് , സരിത കോട്ടക്കടവ്,പുതുതായി വളണ്ടിയർ പരിശീലനം നേടിയ  ആരോമൽ മോഹനൻ ഉൾപ്പെടെ  പരിശോധന ക്ലിനിക്കിന് നേതൃത്വം നൽകുന്ന എല്ലാവര്ക്കും അഭിനന്ദനങ്ങൾ - കൺവീനർ .


ആരോമൽ മോഹനൻ എന്ന വിദ്യാർത്ഥിയും പരിശീലനം നേടി 








Saturday, January 15, 2022

പാലിയേറ്റിവ് കെയർ ദിന ഗൃഹസന്ദർശനം -റിപ്പോർട്







പാലിയേറ്റിവ് കെയർ ദിന ഗൃഹസന്ദർശനം 15 01 2022 

-റിപ്പോർട് : കോട്ടയാട്  ലോക്കൽ യൂണിറ്റ് 


A -പങ്കെടുത്ത നേതാക്കളുടെ (AC/DC) എണ്ണം-NIL;LC -4

B - പങ്കെടുത്ത IRPC വളണ്ടിയർമാർ എത്ര ? ആൺ, പെൺ-28(17+11)

C- എത്ര സ്ക്വാഡുകൾ ?   11

 D. കൊടുത്ത ഉപഹാരങ്ങളുടെ കണക്ക് (ഇനം, എണ്ണം, )-28 kg fruits,4 പുതപ്പു ,5 kg ഓട് സ് ; 5 രോഗികളുടെ ബിപി നമ്മൾ പരിശീലനം കൊടുത്ത വളണ്ടിയർമാർ പരിശോധിച്ചു .

 E. സന്ദർശിച്ച രോഗികളുടെ എണ്ണം -41 

 F . രോഗികൾ ഏതു രോഗ വിഭാഗത്തിൽ പെടുന്നു ? കാൻസർ-4  / വൃക്കരോഗം-1  / പ്രമേഹം -2 / പക്ഷാഘാതം-5  / ഭിന്നശേഷി-2  / മാനസികം-1 / ഹൃദയരോഗം-1  /വാർധക്യസഹജം  -25  

-കൺവീനർ , കൊട്ടയാടു  യൂണിറ്റ് 

***************************************************************************

INPUTS FROM BRANCHES

L C അംഗം സ. സനീഷ്, യെശോദാ 

വളണ്ടിയർമാർ രണ്ട് പെൺ  നാല് ആൺ 

ഒരു സ്‌ക്വഡ് 

500 പഴവർഗം 

രോഗികൾ -2

2-പുരുഷൻ 

1-സ്ത്രീ 

മോഹനൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു കിടപ്പിലായി 

രാജൻ -പക്ഷാഘാതം 

തങ്കമ്മ -വാർധക്യസഹജമായ രോഗം 

ഇ എം സ നഗർ 

******

കല്ലൊടി ബ്രാഞ്ച്

3 വീട് രണ്ട് വീട്ടിൽ ഫ്രൂട്ട് 1 വീട്ടിൽ പുതപ്പ് ആകെ ചിലവ് 500 നേതാക്കൻമാർ ' മാത്യു മാഷ് സജീവൻ ജോളി ടോമി

*********


നരിയംപാറ ബി

A-- 1 ,B - 2, C - 1, D - ഫ്രൂട്സ് - 2 kg Rs .200, E- 2 +1, F- ഭിന്നശേഷി 1

വാർദ്ധക്യം - 2

**********

IRPC Ganesan: ഷുഗർ. 2. വൃക്കാരോഗം.1. പക്ഷാഘതം.2. കാൽമുറിച്ചു മാറ്റിയത്.1. കോട്ടക്കടവ് ബ്രാഞ്ച് സ്‌ക്വാഡ് 1. വനിതകൾ 2. പുരുഷൻ 1. Lc സെക്രട്ടറി ടി. ജി. സ. വിക്രമൻ

 3കിലോ ഓട്സ് 600 രൂപ

 നാളെ 2കിലോ കുടി കൊടുക്കുന്നുണ്ട്

 5 ആൾകളുടെ പ്രഷർ ഷുഗർ നോക്കി കൊടുത്തു

*******************************

AUDIOS ... NOT UPLOADED

TO BE CONTD


Thursday, January 13, 2022

ലോക്കൽതല പ്രവർത്തന റിപ്പോർട് -13 01 2022

  ലോക്കൽതല ഓൺലൈൻ യോഗം 13 01 2022  - കൺവീനറുടെ പ്രവർത്തന റിപ്പോർട് 

1 .02 01 2022സോണൽ തല പാലിയേറ്റിവ് പരിശീലനം  നടന്നു 

 പാലിയേറ്റീവ് കെയർ ക്‌ളാസ്  -വാസുദേവൻ 9656241914

പാലിയേറ്റീവ് കെയർ തുടങ്ങിയതു  -സിസിലി സാന്റേഴ്‌സ് ( 1967 ).

മാറാരോഗം ഒരു സാമൂഹിക പ്രശ്നമാണ്‌. രോഗിയുടെ ബന്ധുക്കള്‍, അയല്‍ക്കാര്‍, സമൂഹത്തിലുള്ളവര്‍ എന്നിവരാണ്‌ കൂടുതല്‍ സമയം രോഗിയുമായി ഇടപെടുന്നത്‌. രോഗിയുമായുള്ള ഇടപെടല്‍ അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ സമൂഹത്തിനാകെ ഈ കാര്യങ്ങളില്‍ ശരിയായ അവബോധം ഉണ്ടാകണം. ബോധവല്‍ക്കരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐ.ആര്‍.പി.സി. മുന്‍കൈ എടുക്കും.

രോഗംവന്ന്‌ ദീര്‍ഘകാലം കിടപ്പിലായ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കൂട്ടായ്മയിലൂടെ നമുക്ക്‌ കഴിയും.  കിടപ്പിലായ രോഗികള്‍ക്ക്‌ സ്ഥിരം പരിചരണം ലക്ഷ്യമാക്കി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്‌ ലക്ഷ്യമിടുന്നത്‌.

ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിക്കും 

സ്വന്തം പ്രദേശത്തെ മാറാരോഗികളെ പരിചരിക്കാന്‍ ആഴ്ചയില്‍ രണ്ടുമണിക്കൂറെങ്കിലും നീക്കിവെക്കാന്‍ സന്നദ്ധമാവുക.

സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും കണ്ണിചേരുക.

ദീര്‍ഘകാലം കിടപ്പിലായ രോഗികള്‍ക്ക്‌ ധൈര്യവും ആത്മവിശ്വാസവും പകരാന്‍ നമുക്കൊരുന്നിക്കാം.

ജനകീയ പങ്കാളിത്തത്തോടെ അവര്‍ക്ക്‌ ജീവിതസാഹചര്യങ്ങളൊരുക്കാന്‍ നമുക്ക്‌ മുന്‍കൈയ്യെടുക്കാം.

ബൈസ്റ്റാൻഡറെ  ആശ്വസിപ്പിക്കൽ,പരിചരിക്കുന്നവരെ സഹായിക്കലാണ് നമ്മുടെ ധർമ്മം.

 " ഞാനും സഹായിക്കാം."എന്ന് പറയാം

സഹായ സാധ്യതകൾ ...

വിഭവ ശേഖരണം : ഒരു തീപ്പെട്ടി അരി / ഒരു മൂടി വെളിച്ചെണ്ണ/....

 തയ്യിൽ സാന്ത്വന കേന്ദ്രം

ഫിസിയോ തെറാപ്പി -  സഹായ സാധ്യതകൾ

ഫിസിയോ തെറാപ്പി- ലഘു പരിശീലനം

 ട്യൂബിടൽ സ്വന്തമായി ചെയ്യരുത് - ഡോക്ടർ / നഴ്സ്. ആണ് ചെയ്യേണ്ടത് . പക്ഷെ നീക്കം ചെയ്യൽ  പരിശീലിച്ചെടുക്കാം .

: നഖം മുറിക്കൽ - electician  stripper  ഉപയോഗിക്കാം.

മറ്റു പ്രവർത്തനങ്ങൾ 

 De Addiction സെന്റർ-ഉണർവ് വീണ്ടും തുടങ്ങണം


-വിവാഹ പൂർവ കൗൺസലിംഗ്-(ഇദ്ദേഹം Family കൗൺസിലർ കൂടി ആണ് )

 മക്കളുടെ മുന്നിൽ വെച്ച് ഭാര്യയോട് സ്നേഹം കാണിക്കാറുണ്ടോ ? 

സ്നേഹം ബെഡ് റൂമിൽ  വെച്ചു കാണിക്കാൻ മാത്രമുള്ളതല്ല.

**************

കനിവ്(കുട നിർമ്മാണം)   കോഡിനേറ്റർ

കവുങ്ങിൽ നിന്നുള്ള വീഴ്ചയിൽ കിടപ്പു രോഗിയായ ആളെ  കുട തുന്നാൻ പഠിപ്പിച്ചു.അതാണ് കനിവ് പ്രൊജക്റ്റ് 

 കനിവിന്റെ കുട ഓരോരുത്തരും  വാങ്ങിക്കണം.


ലോക്കൽതലത്തിൽ പരിശീലനം ആവശ്യമുണ്ടെങ്കിൽ നടത്താം .


2 .സോണൽ മീറ്റിംഗ് 02 01 2022

 IRPC ആലക്കോട് സോണൽ മീറ്റിങ്ങിൽ ശ്രീ .വാസുദേവൻ പട്ടുവം  പാലിയേറ്റിവ് കെയർ പരിശീലനം നടത്തി 

നമ്മുടെ പങ്കാളിത്തം കോട്ട തികഞ്ഞില്ല .20 ൽ 16 

സോണൽ മീറ്റിംഗ്  നിർദ്ദേശങ്ങൾ  :

*ബ്രാഞ്ചു തലത്തിൽ രോഗീ സർവേ ഫോം പൂരിപ്പിച്ചതിന്റെ

ശേഖരണം ജനുവരി 7 ന് മുമ്പ്  നടത്തണം.

*മാസത്തിൽ 2 തവണ രോഗികളെ  സന്ദർശിക്കണം. 

***സംഭാവനാബോക്സ്  ഓരോ മാസവും 5ാം തീയതിക്കു മുമ്പ് തുറന്ന് പണം ശേഖരിച്ചു വിഹിതം നൽകണം.

 **കല്യാണം , വിവാഹ നിശ്ചയം തുടങ്ങിയ പൊതു ചടങ്ങുകളുമായി ബന്ധപ്പെട്ടു  സംഭാവന ലഭിക്കാനുള്ള സാധ്യത തേടണം.

**2018 മുതൽ ലഭിച്ച സാമ്പത്തികത്തന്റെ വിഹിതം ജില്ലയിലോട്ടു നൽകണം.

**മുഴുവൻ രോഗികളെയും കാണണം. ചെറിയ ഉപഹാരം കൊടുക്കണം

 **ആംബുലൻസ് (OMNI) പദ്ധതി -. 2 യൂനിറ്റുകൾ ചേർന്ന് ഒരു ആമ്പുലൻസ് ...

(ആലക്കോട് + കൊട്ടയാട് :  ചുമതല...സ: വിക്രമൻ)

3.സർവ്വേ ഫോമുകൾ ശേഖരിച്ചു വിശകലനം നടത്തി 11 01 2022 

7 01 2022 -10 01 2022 രോഗീ സർവ്വേ ഫോമുകൾ ശേഖരിച്ചു വിശകലനം നടത്തി 

രോഗികളുടെ ആകെ എണ്ണം - 63 സ്ത്രീ 31 പു 32

 കാൻസർ - 4, ഡയാലിസിസ് - 1 ഭിന്നശേഷി - 8 ഹൃദയ രോഗ o - 4  മാനസികം 1 ഓട്ടിസം 3 വലിവ് 2 കാഴ്ചയില്ലാത്തവർ 2 പക്ഷാഘാതം - 12 ; വാർധക്യ സഹജ ക്ഷീണം - 26 പ്രമേഹം 9 നട്ടെല്ല് ക്ഷതം - 5 കാൽ മുറിക്കേണ്ടി വന്നവർ - 3 മദ്യപാനരോഗം കാരണം സ്ട്രോക്ക് / കാൽ മുറിക്കേണ്ടി വരൽ/ : - 2 കിടപ്പു രോഗികൾ - 20 : പോസ്റ്റ് കൊറോണ പ്രശ്നങ്ങൾ - 1

സർവേയിൽ പങ്കെടുത്ത വളണ്ടിയർമാർ - 12

സർവേ യുമായി സഹകരിച്ച എല്ലാവർക്കും നന്ദി. 

 ബ്രാഞ്ച് തല കണക്ക് : നരിയമ്പാറ A- 11; നരിയമ്പാറ B-9 ; ഒറ്റമുണ്ട - 5 ; കുളാമ്പി 5 ; Ems 4 ; കോട്ടക്കടവ് 6 ; കാലായി മുക്ക് 6 ; കല്ലൊടി 2 ; കാവുങ്കുടി 3 ; നെല്ലിക്കുന്ന് - 10 ; മൊറാനി - 2

4.ഗൃഹ സന്ദർശനങ്ങൾ നടന്നു 

സർവേ വിവരശേഖരണത്തിന്റെ ഭാഗമായും അല്ലാതെയും വിവിധ ബ്രാഞ്ചുകളിൽ (മൊറാനി,കാലായിമുക്ക് ,നരി യൻപാറ A , നാറിയാൻപാറ ബി , കൂളാമ്പി )ഗൃഹ സന്ദർശനം ഇതിനകം നടന്നിട്ടുണ്ട് 

 02 01 2022 - 11 01 2022  സാന്ത്വന ഗൃഹ സന്ദർശനങ്ങൾ,സാമ്പത്തിക സഹായം (1000 + 5000+13000+ 5 ചാക്ക് സിമൻറ് ),25000 ഓഫർ കിട്ടി 

5 .സോണൽ മീറ്റിംഗ് 11 01 2022

ജനുവരി 15 നു ലോക്കൽ  യൂനിറ്റിൽ ഹോം കെയർ വിസിറ്റ്  നടക്കണം .ഓരോ ബ്രാഞ്ചിലും 3പേർ വീതമുള്ള ടീമുകൾ ആയി (ഒരു ടീമിൽ ഒരു നഴ്സ് /  പാലിയയെറ്റിവ് പരിശീലനം കിട്ടിയ വളണ്ടിയർ ഉണ്ടാകണം )  കിടപ്പുരോഗികളെ കണ്ടാൽ മതി .പ്രകാശൻ മാസ്റ്റർ (ജില്ലാ നേതാക്കൾ) പ്രധാന കേന്ദ്രങ്ങളിൽ പങ്കെടുക്കും .സന്ദർശന വേളയിൽ ഭക്ഷ്യ വസ്തുക്കൾ ,ഓട്സ് ,ബിസ്കറ്റ് ,ഫ്രൂട്സ് തുടങ്ങയിവ എന്തെങ്കിലും  ഉപഹാരങ്ങളായി കൊണ്ടുപോകണം .

ഓരോ ലോക്കലിലും സമീപഭാവിയിൽ പാലിയേറ്റിവ് കെയറിനായി ഒരു നഴ്‌സിന്റെ സേവനം വിട്ടു  തരാൻ കോ ഓപ്പറേറ്റീവ്  ഹോസ്പിറ്റൽ അധികൃതരുടെ  ഏരിയയിൽ നിന്നും അഭ്യർത്ഥിച്ചിട്ടുണ്ട് .

ഹുണ്ടിക പെട്ടികൾ  തുറന്നു കാശു ശേഖരിച്ചു അതിന്റെ വിഹിതം ജില്ലക്ക് ജനുവരി 20 നുള്ളിൽ കൈമാറേണം .

5 .പ്രതിമാസ ജീവിതശൈലീ രോഗ പരിശോധന ക്ലിനിക്ക് കോട്ടക്കടവിൽ നടക്കുന്നു .മറ്റു ബ്രാഞ്ചുകളിൽ തുടങ്ങണം 

6 .സൗജന്യ മിഡിക്കൽ ക്യാമ്പ് ( കോ ഓപ് ഹോസ്പിറ്റൽ ,ആലക്കോട് ) ആവശ്യമാണോ , ഏറ്റെടുത്തു നടത്താൻ സന്നദ്ധ മാണോ ?

7 . രക്തദാന ക്യാമ്പ് ഏറ്റെടുത്തു നടത്താൻ സന്നദ്ധ മാണോ ?

8.പുതിയ വളണ്ടിയർമാരുടെ സാന്നിധ്യം 

9 .നെല്ലിക്കുന്ന് / മൊറാനി ചെയർമാൻ , കൺവീനർ ഉൾപ്പെടെ സന്ദർശനം ജനു 14 ന് .


6 .ചെയ്യാനുള്ളവ 

1 .ജനുവരി 15 നു ലോക്കൽ  യൂനിറ്റിൽ ഹോം കെയർ വിസിറ്റ്  നടക്കണം .അതിന്റെ ഒരു പ്ലാൻ / അഭിപ്രായം നാളത്തെ മീറ്റിംഗിൽ  ഓരോ ബ്രാഞ്ചിൽ നിന്നും ഒരാൾ വെക്കേണ്ടതാണ്.

സർവേ പ്രകാരം കിടപ്പു രോഗികൾ , ഭിന്നശേഷി ക്കാർ - നരി യമ്പാറ A- 5 +1  ; നരി യമ്പാറ B - 3 +2 ;  കൂളാമ്പി A - 2 + 1 ; കൂളാമ്പി EMS 2 +2  ; കോട്ടക്കടവ് 3+ 1 ; ഒറ്റമുണ്ട 2; മൊറാനി 1 ,' നെല്ലിക്കുന്ന് 7; കല്ലൊടി 0+ 1 ; കാവിൻകുടി 1+1 ; കാലായിമുക്ക് 3 + O

Total  (29 + 9 )


2.അടുത്താഴ്ച ഹുണ്ടിക പെട്ടികൾ  തുറന്നു കാശു ശേഖരിക്കാനുണ്ട് . ബ്രാഞ്ചിൽ എന്ന് വരണം ?ഇനി എത്ര പെട്ടികൾ വേണം ?

3.irpc ക്കുള്ള ഓഫറുകൾ സംഘടിപ്പിക്കണം .

4.കോവിഡ്  രോഗ പ്രതിരോധ പ്രവർത്തന ങ്ങൾ ശക്തിപ്പെടുത്താൻ മുൻകൈ എടുക്കണം .മൂന്നു ഡോസ് അർഹതയുള്ളവർക്കു അത് കിട്ടിയോ എന്നുറപ്പാക്ക ണം .

5.അതതു ബ്രാഞ്ചിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന വളണ്ടിയർ പ്രവർത്തനങ്ങൾ - ബ്രാഞ്ച് തലത്തിൽ  പാലിയേറ്റീവ് കെയർ  പരിശീലനം, 

6.വളണ്ടിയർമാർക്ക് ബാഡ്ജ്, -ആർക്കൊക്കെ ? പേര് തരണം 

7.സാമ്പത്തിക പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിന് ചെറുകിട തൊഴിൽ പരിശീലനത്തിന്റെ സാധ്യത ചർച്ചയിൽ വെക്കുക  

മറ്റുകാര്യങ്ങൾ ......

--------കൺവീനർ 



***********************************************************


കവിത :വളന്റിയർമാർക്കു ഒരു സ്തുതിഗീതം .



Tuesday, January 11, 2022

സാന്ത്വന ഗൃഹ സന്ദർശനങ്ങൾ

 02 01 2022 - 11 01 2022  സാന്ത്വന ഗൃഹ സന്ദർശനങ്ങൾ


നരിയമ്പാറ Bൽ ഇന്ന് IRPC യുടെ ആഭിമുഖ്യത്തിൽ ഉച്ചക്ക്  11.30 മുതൽ 2 മണി വരെ 4 വീടുകളിൽ കോവിഡ് പ്രോട്ടോക്കോൾ  പാലിച്ചു കൊണ്ട്  സാന്ത്വന ഗൃഹ സന്ദർശനവും രോഗീ സർവേയും നടത്തി. ബാബു കെ എ , രാധാകൃഷ്ണൻ സി.കെ  എന്നിവർ  പങ്കെടുത്തു.

നരിയമ്പാറ A യിൽ ഇന്നു (10 1 2022 ) വൈകുന്നേരം 2 വീടുകളിൽ സാന്ത്വന സന്ദർശനം നടത്തി . കാൽ മുറിച്ചു മാറ്റേണ്ടി വന്ന   വയോധികന് വീൽ ചെയറും ഒരു ക്ലബ് മുഖേനയുള്ള സാമ്പത്തികസഹായവും (5000)കൈമാറി. 25 വർഷമായി മാനസികാസ്വാസ്ഥ്യത്തിന്  മരുന്നു കഴിക്കേണ്ടി വരുന്ന വ്യക്തിയുടെ കുടുംബത്തിന്  സ്പോൺസർ ചെയ്യപ്പെട്ട ലഘുവായ സാമ്പത്തിക സഹായം (1000) കൈമാറി. ഹാരിസ് നരിയമ്പാറ, വിപിൻ നരിയമ്പാറ , എ ജി രാമകൃഷ്ണൻ , സി.കെ രാധാകൃഷ്ണൻ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു


നരിയം പാറയിലെ തെക്കേതിൽ കരുണാകരന്റെ കുടുംബത്തിനുള്ള ചികിത്സ സഹായം(13000) സെഞ്ച്വറി സ്വയം സഹായ സംഘം സെക്രട്ടറി കെ. രവി. കെ. കെ. രാജേഷ്. കെ. നാരായണൻ. പി. കെ. ദാസൻ എന്നിവർ ഇന്നലെ ( 10 01 2022 ) കൈമാറി. IRPC വളണ്ടിയർ മാർ കൂടിയായ കെ കെ രാജേഷ്, കെ.സി മനു എന്നിവർ ഈ പ്രവർത്തനത്തിൽ നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ . - കൺവീനർ

സർവ്വേ ഫോമുകൾ ശേഖരിച്ചു വിശകലനം നടത്തി

7 01 2022 -10 01 2022 രോഗീ സർവ്വേ ഫോമുകൾ ശേഖരിച്ചു വിശകലനം നടത്തി 

രോഗികളുടെ ആകെ എണ്ണം - 63 സ്ത്രീ 31 പു 32

 കാൻസർ - 4, ഡയാലിസിസ് - 1 ഭിന്നശേഷി - 8 ഹൃദയ രോഗ o - 4  മാനസികം 1 ഓട്ടിസം 3 വലിവ് 2 കാഴ്ചയില്ലാത്തവർ 2 പക്ഷാഘാതം - 12 ; വാർധക്യ സഹജ ക്ഷീണം - 26 പ്രമേഹം 9 നട്ടെല്ല് ക്ഷതം - 5 കാൽ മുറിക്കേണ്ടി വന്നവർ - 3 മദ്യപാനരോഗം കാരണം സ്ട്രോക്ക് / കാൽ മുറിക്കേണ്ടി വരൽ/ : - 2 കിടപ്പു രോഗികൾ - 20 : പോസ്റ്റ് കൊറോണ പ്രശ്നങ്ങൾ - 1

സർവേയിൽ പങ്കെടുത്ത വളണ്ടിയർമാർ - 12

🙏🏿🙏🏿🙏🏿സർവേ യുമായി സഹകരിച്ച എല്ലാവർക്കും നന്ദി. 💐💐💐

 ബ്രാഞ്ച് തല കണക്ക് : നരിയമ്പാറ A- 11; നരിയമ്പാറ B-9 ; ഒറ്റമുണ്ട - 5 ; കുളാമ്പി 5 ; Ems 4 ; കോട്ടക്കടവ് 6 ; കാലായി മുക്ക് 6 ; കല്ലൊടി 2 ; കാവുങ്കുടി 3 ; നെല്ലിക്കുന്ന് - 10 ; മൊറാനി - 2


സോണൽ മീറ്റിംഗ് 11 01 2022

 സോണൽ മീറ്റിംഗ്  11 01 2022 :

ജനുവരി 15 നു ലോക്കൽ  യൂനിറ്റിൽ ഹോം കെയർ വിസിറ്റ്  നടക്കണം .ഓരോ ബ്രാഞ്ചിലും 3പേർ വീതമുള്ള ടീമുകൾ ആയി (ഒരു ടീമിൽ ഒരു നഴ്സ് /  പാലിയയെറ്റിവ് പരിശീലനം കിട്ടിയ വളണ്ടിയർ ഉണ്ടാകണം )  കിടപ്പുരോഗികളെ കണ്ടാൽ മതി .പ്രകാശൻ മാസ്റ്റർ (ജില്ലാ നേതാക്കൾ) പ്രധാന കേന്ദ്രങ്ങളിൽ പങ്കെടുക്കും .സന്ദർശന വേളയിൽ ഭക്ഷ്യ വസ്തുക്കൾ ,ഓട്സ് ,ബിസ്കറ്റ് ,ഫ്രൂട്സ് തുടങ്ങയിവ എന്തെങ്കിലും  ഉപഹാരങ്ങളായി കൊണ്ടുപോകണം .

ഓരോ ലോക്കലിലും സമീപഭാവിയിൽ പാലിയേറ്റിവ് കെയറിനായി ഒരു നഴ്‌സിന്റെ സേവനം വിട്ടു  തരാൻ കോ ഓപ്പറേറ്റീവ്  ഹോസ്പിറ്റൽ അധികൃതരുടെ  ഏരിയയിൽ നിന്നും അഭ്യർത്ഥിച്ചിട്ടുണ്ട് .

ഹുണ്ടിക പെട്ടികൾ  തുറന്നു കാശു ശേഖരിച്ചു അതിന്റെ വിഹിതം ജില്ലക്ക് ജനുവരി 20 നുള്ളിൽ കൈമാറേണം .


Monday, January 3, 2022

സോണൽ മീറ്റിംഗ് 02 01 2022

 IRPC ആലക്കോട് സോണൽ മീറ്റിങ്ങിൽ ശ്രീ .വാസുദേവൻ പട്ടുവം  പാലിയേറ്റിവ് കെയർ പരിശീലനം നടത്തി 


സോണൽ മീറ്റിംഗ്  നിർദ്ദേശങ്ങൾ  :

*ബ്രാഞ്ചു തലത്തിൽ രോഗീ സർവേ ഫോം പൂരിപ്പിച്ചതിന്റെ

ശേഖരണം ജനുവരി 7 ന് മുമ്പ്  നടത്തണം.


*മാസത്തിൽ 2 തവണ രോഗികളെ  സന്ദർശിക്കണം. 

***സംഭാവനാബോക്സ്  ഓരോ മാസവും 5ാം തീയതിക്കു മുമ്പ് തുറന്ന് പണം ശേഖരിച്ചു വിഹിതം നൽകണം.

 **കല്യാണം , വിവാഹ നിശ്ചയം തുടങ്ങിയ പൊതു ചടങ്ങുകളുമായി ബന്ധപ്പെട്ടു  സംഭാവന ലഭിക്കാനുള്ള സാധ്യത തേടണം.

**2018 മുതൽ ലഭിച്ച സാമ്പത്തികത്തന്റെ വിഹിതം ജില്ലയിലോട്ടു നൽകണം.

**മുഴുവൻ രോഗികളെയും കാണണം. ചെറിയ ഉപഹാരം കൊടുക്കണം

 **ആംബുലൻസ് (OMNI) പദ്ധതി -. 2 യൂനിറ്റുകൾ ചേർന്ന് ഒരു ആമ്പുലൻസ് ...

(ആലക്കോട് + കൊട്ടയാട് :  ചുമതല...സ: വിക്രമൻ)


പാലി യേറ്റീവ് കെയർ ക്ലാസ്  ക്ലിക്ക് HERE 



പാലിയേറ്റീവ് കെയർ ക്‌ളാസ്

 പാലിയേറ്റീവ് കെയർ ക്‌ളാസ്  -വാസുദേവൻ 9656241914



IRPC ആലക്കോട് സോണൽ മീറ്റിങ്ങിൽ ശ്രീ .വാസുദേവൻ പട്ടുവം  പാലിയേറ്റിവ് കെയർ പരിശീലനം നടത്തി .(02 01 2020  )

---------------------------------------------------------------------------------------------------------------



 പാലിയേറ്റീവ് കെയർ തുടങ്ങിയതു  -സിസിലി സാന്റേഴ്‌സ് ( 1967 ).

മാറാരോഗം ഒരു സാമൂഹിക പ്രശ്നമാണ്‌. രോഗിയുടെ ബന്ധുക്കള്‍, അയല്‍ക്കാര്‍, സമൂഹത്തിലുള്ളവര്‍ എന്നിവരാണ്‌ കൂടുതല്‍ സമയം രോഗിയുമായി ഇടപെടുന്നത്‌. രോഗിയുമായുള്ള ഇടപെടല്‍ അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ സമൂഹത്തിനാകെ ഈ കാര്യങ്ങളില്‍ ശരിയായ അവബോധം ഉണ്ടാകണം. ബോധവല്‍ക്കരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐ.ആര്‍.പി.സി. മുന്‍കൈ എടുക്കും.

രോഗംവന്ന്‌ ദീര്‍ഘകാലം കിടപ്പിലായ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കൂട്ടായ്മയിലൂടെ നമുക്ക്‌ കഴിയും.  കിടപ്പിലായ രോഗികള്‍ക്ക്‌ സ്ഥിരം പരിചരണം ലക്ഷ്യമാക്കി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്‌ ലക്ഷ്യമിടുന്നത്‌.

ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിക്കും 

സ്വന്തം പ്രദേശത്തെ മാറാരോഗികളെ പരിചരിക്കാന്‍ ആഴ്ചയില്‍ രണ്ടുമണിക്കൂറെങ്കിലും നീക്കിവെക്കാന്‍ സന്നദ്ധമാവുക.

സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും കണ്ണിചേരുക.

ദീര്‍ഘകാലം കിടപ്പിലായ രോഗികള്‍ക്ക്‌ ധൈര്യവും ആത്മവിശ്വാസവും പകരാന്‍ നമുക്കൊരുന്നിക്കാം.

ജനകീയ പങ്കാളിത്തത്തോടെ അവര്‍ക്ക്‌ ജീവിതസാഹചര്യങ്ങളൊരുക്കാന്‍ നമുക്ക്‌ മുന്‍കൈയ്യെടുക്കാം.

മാറാരോഗം ഒരു സാമൂഹിക പ്രശ്നമാണ്‌. അവരുടെ ചികിത്സയും പരിചരണവും ഔദാര്യമല്ല, അവരുടെ അവകാശവും സമൂഹത്തിന്റെ കടമയുമാണ്‌.

പാലിയേറ്റിവ് കെയർ  പരിശീലനത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ 

രണ്ടുമണിക്കൂറെങ്കിലും നീക്കിവെക്കാന്‍ സന്നദ്ധമാവുക.

സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും കണ്ണിചേരുക.

ദീര്‍ഘകാലം കിടപ്പിലായ രോഗികള്‍ക്ക്‌ ധൈര്യവും ആത്മവിശ്വാസവും പകരാന്‍ നമുക്കൊരുന്നിക്കാം.

ജനകീയ പങ്കാളിത്തത്തോടെ അവര്‍ക്ക്‌ ജീവിതസാഹചര്യങ്ങളൊരുക്കാന്‍ നമുക്ക്‌ മുന്‍കൈയ്യെടുക്കാം.

രോഗിയെ സന്ദർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

പാലിയേറ്റീവ് പ്രവർത്തനത്തിൽ രോഗിയുമാ യിട്ടുള്ള കമ്മ്യൂണിക്കേഷൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് .
ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത് .ശ്രദ്ധാപൂർവം കേൾക്കുക ആണ് നമ്മുടെ ഭാഗത്തുള്ള ധർമ്മം .

പല രോഗികൾക്കും വാട്ടർബെഡ് / എയർ ബെഡ് തുടങ്ങിയവ പോലും ഉപയോഗിക്കാനോ അറിയാതെ അത് വാങ്ങി മുറിയിൽ വെച്ചിട്ടുള്ള സ്ഥിതി കാണും. അത് പോലെ വ്രണങ്ങളിൽനിന്നും പഴുത്തൊലിക്കുന്ന അവസ്ഥയുള്ള രോഗികളുടെ വ്രണങ്ങൾ തുടച്ചു വൃത്തിയാക്കാനും വളണ്ടിയർ അറിഞ്ഞിരിക്കണം . അത്തരം കാര്യങ്ങളൊക്കെ ട്രെയിനിങ് കഴിഞ്ഞ പാലിയേറ്റീവ് പ്രവർത്തകർ ആണ് ചെയ്യേണ്ടത് .ഇത്തരത്തിൽ ആവശ്യമായ ട്രെയിനിങ് കൾക്ക് വിധേയമാകുക എന്നുള്ളതും പാലിയേറ്റീവ് പ്രവർത്തകർ ഈ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ്


പരിശീലനത്തിൽ നിന്നും പഠിച്ചെടുക്കാവുന്ന കാര്യങ്ങൾ 


B P  checking / Sugar Checking / ബെഡ് സോർ  ഡ്രസിങ് / .........തുടങ്ങിയവയിൽ 

പരിശോധനയിൽ ആ വ്യക്തിക്കു ബിപി /  ഷുഗർ  കൂടുതലാണെങ്കിൽ പരിഭ്രാന്തിയുണ്ടാക്കുന്ന വിധത്തിൽ അതു പറയരുത് .

"ഹോസ്പിറ്റലിൽ പോയി  വീണ്ടും പരിശോധിച്ചു ഉറപ്പാക്കാൻ"  പറഞ്ഞാൽ മതി .

ഡ്രസ്സിങ്അറിയുന്നവർ - ശിവാനന്ദൻ, സുഭദ്ര, രമേശൻ 

ഡ്രസ്സിങ് മെറ്റീരിയൽസ് 

 sterile - cotton - gause - metadin - povidone  

ഒരേ കിടപ്പിൽ കിടക്കുന്നവർക്കു  വരുന്ന വ്രണങ്ങൾ (bedപഴുക്കുന്നത് ഡ്രസ്സ് ചെയ്യാൻ പരിശീലനം നേടാവുന്നതാണ് . 

കിടപ്പു ചികിത്സ യിലെ പ്രധാന പ്രശ്നം ആണ്  bedsore -  bedsore ള്ളത് Doc treatment  അബദ്ധമാണ് - Antiseptic lotion ഉപയോഗിക്കുന്നത് ഒഴിവാക്കണം . ഉപ്പിട്ട് ( കുറഞ്ഞ അളവിൽ - കണ്ണീരളവിൽ )  തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. ആദ്യം പുറംഭാഗം, പിന്നെ ഉൾഭാഗം

 പുഴുവരിക്കുന്ന വ്രണങ്ങൾ മണത്തിനും ഇടയാക്കും . പുഴുക്കളെ മാറ്റാൻ കഴിഞ്ഞാൽ നല്ലതാണ് .അതിനു പരിശീലനം കൊണ്ട് കഴിവ് നേടാം .ടർപ്പന്റയിൻ ലോഷൻ ഉപയോഗം.

 വാട്ടർബെഡ്  / എയർ ബെഡ്  ഉപയോഗം ബെഡ്‌സോർ വരാതിരിക്കാൻ നല്ലതാണ് . 

 ബെഡ് സോർ ഇല്ലാതാക്കാൻ വേണ്ട awareness  കൊടുക്കണം. നല്ല Dress, കട്ടിൽ,

നട തള്ളൽ പോലുള്ള ക്രൂരതകൾക്ക്  കാരണം  ആളുകൾ ചെയ്യുന്നത്  ബോധപൂർവം ആണ് എന്ന വിചാരം കൊണ്ടാണ് .

ഉദാഹരണം - 1." മൂത്രമൊഴിച്ചു പോകുന്നത്  ", 

മൂത്രത്തുണി എടുക്കുന്ന വിധം,സ്വന്തം വീട്ടിലും  ശരിയായ മനോഭാവം / പരിചരണം നൽകേണ്ട കാര്യം തുടങ്ങിയവയും ചർച്ചാവിഷയമായി .

2.അൽഷിമേസ് രോഗം ( Data Storing തലയിലെ Hypocampusെന്റ Decay  )

: മറവി രോഗത്തിന്റെ ഉദാഹരണങ്ങൾ

സ്വന്തം അനുഭവം

 3.സംശയ രോഗം, ഊഹാപഹം പരത്തുന്ന അയൽ വീട്ടുകാർ ...(Causes of divorce)

 ഭാഗികമായി ഓർമ്മശക്തി പോയവർ, ഇവരെ മനസിലാക്കാൻ സാധിക്കണം

 വളണ്ടിയർ പ്രവർത്തനത്തിൽ ഈ ബോധ്യപ്പെടുത്തൽ നടത്തണം

4 .ബൈസ്റ്റാൻഡറെ  ആശ്വസിപ്പിക്കൽ,പരിചരിക്കുന്നവരെ സഹായിക്കലാണ് നമ്മുടെ ധർമ്മം.

 " ഞാനും സഹായിക്കാം."എന്ന് പറയാം

സഹായ സാധ്യതകൾ ...

വിഭവ ശേഖരണം : ഒരു തീപ്പെട്ടി അരി / ഒരു മൂടി വെളിച്ചെണ്ണ/....

 തയ്യിൽ സാന്ത്വന കേന്ദ്രം

ഫിസിയോ തെറാപ്പി -  സഹായ സാധ്യതകൾ

ഫിസിയോ തെറാപ്പി- ലഘു പരിശീലനം

 ട്യൂബിടൽ സ്വന്തമായി ചെയ്യരുത് - ഡോക്ടർ / നഴ്സ്. ആണ് ചെയ്യേണ്ടത് . പക്ഷെ നീക്കം ചെയ്യൽ  പരിശീലിച്ചെടുക്കാം .

: നഖം മുറിക്കൽ - electician  stripper  ഉപയോഗിക്കാം.

മറ്റു പ്രവർത്തനങ്ങൾ 

 De Addiction സെന്റർ-ഉണർവ് വീണ്ടും തുടങ്ങണം


-വിവാഹ പൂർവ കൗൺസലിംഗ്-(ഇദ്ദേഹം Family കൗൺസിലർ കൂടി ആണ് )

 മക്കളുടെ മുന്നിൽ വെച്ച് ഭാര്യയോട് സ്നേഹം കാണിക്കാറുണ്ടോ ? 

സ്നേഹം ബെഡ് റൂമിൽ  വെച്ചു കാണിക്കാൻ മാത്രമുള്ളതല്ല.

**************

കനിവ്(കുട നിർമ്മാണം)   കോഡിനേറ്റർ

കവുങ്ങിൽ നിന്നുള്ള വീഴ്ചയിൽ കിടപ്പു രോഗിയായ ആളെ  കുട തുന്നാൻ പഠിപ്പിച്ചു.അതാണ് കനിവ് പ്രൊജക്റ്റ് 

 കനിവിന്റെ കുട ഓരോരുത്തരും  വാങ്ങിക്കണം.

 അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു -

*****





രോഗം ബാധിച്ച്‌ ദീര്‍ഘകാലം കിടപ്പിലായ രോഗികളെ പരിചരിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട സാന്ത്വന പരിചരണ പ്രസ്ഥാനമാണ്‌ ഐ.ആര്‍.പി.സി. (ഇനീഷ്യേറ്റീവ്‌ ഫോര്‍ റിഹാബിലിറ്റേഷന്‍ & പാലിയേറ്റീവ്‌ കെയര്‍, കണ്ണൂര്‍)

സാന്ത്വന പരിപാലനം ആവശ്യമായ രോഗിയുടെയും കുടുംബത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാമൂഹ്യ ഇടപെടല്‍ അനിവാര്യമാണ്‌. രോഗിയുടെയും കുടുംബത്തിന്റെയും സാമൂഹ്യ, സാമ്പത്തിക, മാനസിക പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സമൂഹത്തിന്‌ കഴിയേണ്ടതുണ്ട്‌. പരിചരണം എന്നത്‌ കേവലം ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കല്‍ മാത്രമല്ല, രോഗിയുടെയും കുടുംബത്തിന്റെയും മറ്റു പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമുണ്ടാക്കാന്‍ സാധിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെയാകെ ശ്രദ്ധയോടെ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുക എന്നതാണ്‌ ഐ.ആര്‍.പി.സി. ലക്ഷ്യമിടുന്നത്‌.


സോണൽ മീറ്റിങ്ങിൽ കൊട്ടയാട്‌  ലോക്കലിൽ  നിന്നും പങ്കെടുത്തവർ 


നരിയം പാറ A  -3 


വിപിൻ,രാജേഷ്,രേവമ്മ


നരിയം പാറ B -1 


രാധാകൃഷ്ണൻ 


കോട്ടക്കടവ് -3 


മുബീനഷഫീക്. ,സിന്ധുമനോജ്. ,സരിതകൃഷ്ണൻ


ഇ.എം.എസ് - 2 

യശോദ കൃഷ്ണൻ ,Benny


കൂളാമ്പി - 4 


വിക്രമൻ ,Bijitha രാജീവൻ ,Bindhu,,ബൈജു

കല്ലൊ ടി-2 :സജീവ് K K,സിന്ധു സുരേഷ്

നെല്ലിക്കുന്ന് -1 ,:തങ്കച്ചൻ

-------------------------------------------------------------------------------------------------------------

സോണൽ മീറ്റിംഗിലെ മികച്ച പങ്കാളിത്തത്തിന് കൂളാമ്പി ബ്രാഞ്ചിനേയും ബ്രാഞ്ച് സെക്രട്ടറി പി.കെ ബാലനേയും , പങ്കെടുത്ത 5 വളണ്ടിയർമാരേയും അഭിനന്ദിക്കുന്നു. ഒറ്റമുണ്ട, കാവുങ്കുടി, മോറാനി ബ്രാഞ്ചുകളിൽ നിന്നും ആരും പങ്കെടുത്തില്ല. നരിയമ്പാറ Bൽ നിന്നുംഇ എം സിൽ നിന്നും ഒരാൾ മാത്രം.  ഓരോ ബ്രാഞ്ചിനും 2 + 2  മിനിമം പങ്കാളിത്തം വേണമായിരുന്നു.- കൺവീനർ 


zonal meeting report 






31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...